കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയ്ക്കടുത്ത് പുളിയഞ്ചോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ചു.
പുലര്ച്ചെ 4.45ന് രാമനാട്ടുകര വൈദ്യരങ്ങാടിക്കടുത്താണ് അപകടം നടന്നത്. പാലക്കാട് സ്വദേശികളായ സാഹിര്, ഷാഹിര് , നാസര്, സുബൈര്, അസൈനാര് എന്നിവരാണ് മരിച്ചത്. കാര് യാത്രക്കാരാണ് മരിച്ച എല്ലാവരും.
തിരുവനന്തപുരം∙ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്താനുള്ള ‘പിഡബ്ല്യുഡി 4യു’ ആപ് ഇനി ആപ്പിൾ ആപ്സ്റ്റോറിലും ലഭ്യമാകും. റോഡുകളുടേയും പാലങ്ങളുടേയും ഫോട്ടോ അടക്കം അപ്ലോഡ് ചെയ്ത് വകുപ്പിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് പിഡബ്ല്യുഡി 4യു ആപ്.
നിലവിൽ ഗൂഗിൾ പ്ലേ സ്റ്റോറിലായിരുന്നു ആപ് ലഭ്യമായിരുന്നത്. 23,400 പേർ പത്ത് ദിവസത്തിനകം ആപ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്. 4264 പേർ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,647 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര് 1113, പാലക്കാട് 1045, കോഴിക്കോട് 979, ആലപ്പുഴ 638, കോട്ടയം 600, കണ്ണൂര് 486, കാസര്ഗോഡ് 476, ഇടുക്കി 430, പത്തനംതിട്ട 234, വയനാട് 179 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ...
കോഴിക്കോട്: കരിപ്പൂരിൽ വൻ സ്വർണവേട്ട. ഏഴര കിലോ സ്വർണവുമായി അഞ്ച് യാത്രക്കാർ പിടിയിലായി. മൂന്നരക്കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. ശരീരത്തിൽ ഒളിപ്പിച്ചും ടേബിൾഫാൻ ബാറ്ററിയിൽ ഒളിപ്പിച്ചുമാണ് സ്വർണം കടത്താൻ ശ്രമിച്ചത്. കണ്ണൂർ സ്വദേശികളായ അഫ്താബ്, നിസാമുദ്ദീൻ, കോഴിക്കോട് സ്വദേശികളായ അജ്മൽ, മുജീബ് റഹ്മാൻ, മലപ്പുറം സ്വദേശി മുജീബ് എന്നിവരാണ് പിടിയിലായത്. ദുബൈയിൽ നിന്നുള്ള...
കെ. മുരളീധരന് യുഡിഎഫ് കണ്വീനറാകും. കോണ്ഗ്രസ് ഹൈക്കമാന്ഡിന്റേതാണ് ഇത് സംബന്ധിച്ച തീരുമാനം. രമേശ് ചെന്നിത്തല ഉള്പ്പെടെ മറ്റ് മുതിര്ന്ന നേതാക്കള്ക്കും അര്ഹിക്കുന്ന പരിഗണന നല്കാനാണ് ഹൈക്കമാന്ഡിന്റെ തീരുമാനം
ഗ്രൂപ്പ് താത്പര്യം തള്ളി പ്രതിപക്ഷ നേതാവിനേയും കെ.പി.സി.സി പ്രസിഡന്റിനേയും പ്രഖ്യാപിച്ച ഹൈക്കമാന്ഡിന് മുരളീധരന് കണ്വീനര് സ്ഥാനത്തേയ്ക്ക് എത്തണമെന്നായിരുന്നു ആഗ്രഹം. കണ്വീനര് സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്ന കാര്യത്തില് മുരളീധരനും മറിച്ചൊന്നും...
സ്വർണവിലയിൽ ഇടിവ് തുടരുന്നു. ശനിയാഴ്ച പവന്റെ വില 200 രൂപ കുറഞ്ഞ് 35,200 രൂപയിലെത്തി. ഗ്രാമിന് 25 രൂപ താഴ്ന്ന് 4400 രൂപയുമായി.
35,400 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. മൂന്നുദിവസംകൊണ്ട് ആയിരത്തിലേറെ രൂപയുടെ ഇടിവാണുണ്ടായത്.
ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. യുഎസ് ഫെഡ് റിസർവിന്റെ പലിയ ഉയർത്തൽ തീരുമാനം പുറത്തുവന്നതോടെ സ്വർണ വില...
കോട്ടയം: കോട്ടയം മണിമലയില് എസ്ഐക്ക് വെട്ടേറ്റു. വെള്ളാവൂർ ചുവട്ടടിപ്പാറയില് ഇന്ന് രാവിലെ ആയിരുന്നു സംഭവം. എസ് ഐ വിദ്യാദരനാണ് വെട്ടേറ്റത്. വധശ്രമക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത് മടങ്ങുമ്പോൾ പ്രതിയുടെ പിതാവ് തലയ്ക്ക് വെട്ടുകയായിരുന്നു. ആക്രമണത്തില് എസ്ഐയുടെ തലയോട്ടിയ്ക്ക് പൊട്ടലുണ്ട്. എസ്ഐയെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കല് കോളേജിലേക്ത് മാറ്റി. പ്രതിയുടെ പിതാവ് പ്രസാദിനെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് അറിയിച്ചു.
തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും സമ്പൂർണ ലോക്ക് ഡൗൺ. വ്യാഴം, വെള്ളി ദിവസങ്ങളിലെ ഇളവുകൾക്ക് ശേഷമാണ് സംസ്ഥാനത്ത് രണ്ട് ദിവസം കർശന നിയന്ത്രണങ്ങൾ നിലവിൽ വന്നത്. ഈ ദിവസങ്ങളിൽ യാതൊരു തരത്തിലുമുള്ള ഇളവുകൾ ഉണ്ടായിരിക്കില്ല. നിയന്ത്രണങ്ങൾ ലംഘിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടികൾ സ്വീകരിക്കാൻ പോലീസിന് നിർദേശമുണ്ട്. നിയന്ത്രണം തുടരുമെങ്കിലും നേരിയ ഇളവുകൾ ഈ ദിവസങ്ങളിൽ...
കൊച്ചി: ഹാൾമാർക്കിങും ബിഐഎസ് (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്) രജിസ്ട്രേഷനും ഇല്ലാത്ത സ്വർണ വ്യാപാരികൾക്കെതിരെ ഒരു മാസത്തേക്ക് നടപടി പാടില്ലെന്ന് ഹൈക്കോടതി. ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ അഞ്ച് അംഗങ്ങൾ സമർപ്പിച്ച റിട്ട് പെറ്റീഷൻ തിർപ്പാക്കിയാണ് ജസ്റ്റിസ് വി ജി അരുണിന്റെ നിർദ്ദേശം.
രജിസ്ട്രേഷൻ ഇല്ലാത്ത വ്യാപാരികൾ 15 ദിവസത്തിനകം ബിഐഎസിന്...
തിരുവനന്തപുരം: കേരളം എന്റെ ഉപ്പ ഉറങ്ങുന്ന മണ്ണാണ്. ലക്ഷദ്വീപ് ഞാന് ജനിച്ചമണ്ണും. അവിടെ എന്റെ അനിയനും ഉറങ്ങുന്നു, നാളെ ഞാന് ദ്വീപിലേക്കു പോകുന്നു, കൂടെയുണ്ടാകണമെന്നുംആയിശ സുല്ത്താന. ഇവിടേക്കു തന്നെ തിരിച്ചുവരുമെന്നും ഈ താത്ത ഒരടി പിന്നോട്ടില്ല, മുന്നോട്ടുതന്നെ പോകുമെന്നും അവര് ഫേസ് ബുക്കില് കുറിച്ചു. നീതി പീഠത്തില് എനിക്ക് പൂര്ണ വിശ്വാസമാണ്. എനിക്ക് നീതി...
കോഴിക്കോട്: താമരശ്ശേരിയിൽ എംഡിഎംഎ വിഴുങ്ങി മരിച്ച അമ്പായത്തോട് സ്വദേശി ഷാനിദിന്റെ എൻഡോസ്കോപ്പി ഫലം വന്നു. ഷാനിദ് വിഴുങ്ങിയ രണ്ടു പാക്കറ്റുകളിൽ എംഡിഎംഎക്ക് സമാനമായ ക്രിസ്റ്റൽ പോലുള്ള...