Monday, March 10, 2025

Kerala

ലക്ഷദ്വീപിലെ ബീഫ് നിരോധനത്തിനും ഡയറി ഫാം അടച്ചുപൂട്ടലിനും ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പുതിയ ഭരണ പരിഷ്ക്കാരങ്ങൾക്ക് തിരിച്ചടി. രണ്ട് വിവാദ ഉത്തരവുകൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ഡയറി ഫാമുകൾ അടച്ചുപൂട്ടാനുള്ള ഉത്തരവിനും കുട്ടികൾക്ക് ഉച്ച ഭക്ഷണത്തിൽ നിന്നും ചിക്കനും ബീഫും ഒഴിവാക്കണം എന്നുള്ള തീരുമാനത്തിനുമാണ് ഹൈക്കോടതിയുടെ സ്റ്റേ. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിറേതാണ് നടപടി. ദ്വീപ് സ്വദേശിയായ സ്വദേശി ആയ അജ്മൽ അഹമ്മദിന്റെ പൊതു താൽപര്യ...

ടിപി വധക്കേസ് പ്രതികളുടെ ചരിത്രം ആവർത്തിക്കരുത്; തിരിച്ചടിക്കാൻ സ്വർണക്കടത്തുകാർ

കണ്ണൂർ: കള്ളക്കടത്തു സ്വർണം തട്ടിയെടുക്കുന്നവർക്കെതിരെ ഒരുമിച്ചു നിന്ന് തിരിച്ചടി നൽകാൻ സ്വർണക്കടത്തു സംഘങ്ങൾ ധാരണയിലെത്തി. കാരിയർമാർ സ്വർണവുമായി മുങ്ങുന്നതും കാരിയർമാരുടെ അറിവോടെ സ്വർണം തട്ടിയെടുക്കുന്നതും വ്യാപകമായതോടെയാണു  തീരുമാനമെന്നാണ് വിവരം. കുറച്ചു പേർക്കെങ്കിലും ‘പണി’ കൊടുക്കണമെന്നും ഇക്കാര്യത്തിൽ ഒരുമിച്ചു നിൽക്കണമെന്നുമാണു ധാരണ സ്വർണം തട്ടിയെടുക്കുന്ന സംഘത്തിൽപെട്ടവരോ അവരുമായി ധാരണയുള്ളവരോ ആണ് കാരിയർമാരായി എത്തുന്നതെന്നും കടത്തുസംഘങ്ങൾ സംശയിക്കുന്നു. യുഎഇയിലെയും സൗദിയിലെയും ...

സ്വർണവില പവന് 160 രൂപ കൂടി 35,280 രൂപയായി

തുടർച്ചയായ ദിവസങ്ങളിലെ നഷ്ടത്തിനൊടുവിൽ സ്വർണവിലയിൽ വർധന. പവന്റെ വില 160 രൂപ കൂടി 35,280 രൂപയായി. ഗ്രാമിന്റെ വില 20 രൂപ വർധിച്ച് 4410 രൂപയുമായി. 35,120 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിൽ വിലയിൽ മാറ്റമില്ല. സ്‌പോട് ഗോൾഡ് വില ഒരു ട്രോയ് ഔൺസിന് 1,784 ഡോളർ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ...

‘വഞ്ചിതരാകരുത്’;ഹിന്ദുബാങ്കിനായുള്ള സംഘപരിവാര്‍ നീക്കത്തെ പ്രതിരോധിക്കാനുറച്ച് സി.പി.ഐ.എം

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഹിന്ദുബാങ്കിനായുള്ള ശ്രമങ്ങള്‍ സംഘപരിവാര്‍ ആരംഭിച്ചതോടെ പ്രതിരോധിക്കാനുറച്ച് സി.പി.ഐ.എം. ഹിന്ദു ബാങ്കുകളുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിയുടേയോ വര്‍ഗ ബഹുജന സംഘടനകളുടേയോ പ്രവര്‍ത്തകര്‍ ഒരു തരത്തിലും സഹകരിക്കരുതെന്നും പാര്‍ട്ടി അനുഭാവികളും അണികളും ഇതില്‍ വഞ്ചിതരാകരുതെന്നും സി.പി.ഐ.എം. നിര്‍ദേശം നല്‍കി. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം ജില്ലാ സെക്രട്ടറിമാര്‍ക്കാണ് ഇക്കാര്യത്തില്‍ അടിയന്തര നിര്‍ദേശം നല്‍കിയത്. ഹിന്ദുവിന്...

സംസ്ഥാനത്ത് ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍: തീരുമാനം ഇന്ന്

സംസ്ഥാനത്ത് കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. ഉച്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗം രണ്ടാംഘട്ട അണ്‍ലോക്ക് ഇളവുകള്‍ തീരുമാനിക്കും. മൂന്ന് ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വിലയിരുത്തിയ ശേഷമാകും തീരുമാനം. ഇന്നലെ ടിപിആര്‍ പത്തില്‍ താഴെ എത്തിയിരുന്നു. അത് ഇന്നും തുടര്‍ന്നാല്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും. ആരാധനാലയങ്ങള്‍ തുറക്കുന്നത്, ഹോട്ടലുകളില്‍...

കേരളത്തിൽ ഡെൽറ്റ പ്ലസ് വകഭേദം; നാലു വയസുകാരനുൾപ്പെടെ മൂന്നുപേർക്ക് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്തെ ആദ്യത്തെ ഡെൽറ്റ പ്ലസ് വകഭേദം പത്തനംതിട്ടയിൽ സ്ഥിരീകരിച്ചു. കടപ്ര പഞ്ചായത്തിലെ നാലു വയസുകാരനിലാണ് കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. ഇതിനുപുറമെ പാലക്കാട്ടും രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തതിട്ടുണ്ട്. കടപ്ര പഞ്ചായത്തിലെ 14-ാം വാർഡിലെ നാലു വയസുകാരനിലാണ് ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയത്. മെയ് 24നാണ് കുട്ടി കോവിഡ് പോസിറ്റീവായത്. ഡൽഹിയിലെ സിഎസ്‌ഐആർ-ഐജിഐബിയിൽ(കൗൺസിൽ ഫോർ സയന്റിഫിക്...

തൃശ്ശൂരിൽ പാറമടയിൽ സ്ഫോടനം; ഒരാൾ മരിച്ചു, നാല് പേർക്ക് പരിക്ക്; ഒരാളുടെ നില ​ഗുരുതരം

തൃശ്ശൂർ: തൃശൂർ വാഴക്കോട് പാറമടയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്ക് പറ്റി. ഒരാളുടെ നില ​ഗുരുതരമാണ്. പാറപൊട്ടിക്കാൻ പാറമടയിൽ സൂക്ഷിച്ചിരുന്ന തോട്ടകളാണ് പൊട്ടിത്തെറിച്ചത്. പാറമട ഉടമയുടെ അനുജനാണ് മരിച്ചത്. സമീപത്തെ നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. പാറമട പ്രവർത്തിച്ചിരുന്നത് ലൈസൻസില്ലാതെയാണ്. ഈ പാറമട മൂന്നു വർഷം മുമ്പ് സബ്...

അൺലോക്കിൽ കൂടുതൽ ഇളവുകൾ വരുന്നു; നാളെ അവലോകന യോഗം; ശേഷം മുഖ്യമന്ത്രി പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്തു കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും. നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരുന്നുണ്ട്. ഇതിനു ശേഷമാകും ഇളവുകൾ പ്രഖ്യാപിക്കുക എന്നാണ് വിവരം. ബുധനാഴ്ച ചേരാൻ നിശ്ചയിച്ചിരുന്ന അവലോകന .യോ​ഗമാണ് നാളത്തേക്ക് മാറ്റി നിശ്ചയിച്ചത്. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്ന് പത്തിൽ താഴെയായതാണ് ഇതിനൊരു പ്രധാന കാരണം. സംസ്ഥാനത്ത് 30നു മുകളിലൊക്കെ ടെസ്റ്റ് പോസിറ്റിവിറ്റി...

സൗദിയില്‍ പള്ളികളിലെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്

റിയാദ്: സൗദി അറേബ്യയില്‍ പള്ളികളിലെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിയതായി ഇസ്ലാമികകാര്യ മന്ത്രാലയം അറിയിച്ചു. നമസ്‌കരിക്കാന്‍ നില്‍ക്കുന്ന രണ്ട് വരികള്‍ക്കിടയില്‍ ഒരു വരി ശൂന്യമാക്കി ഇടുന്നത് അവസാനിപ്പിക്കാം. ഓരോ നിര്‍ബന്ധിത നമസ്‌കാര സമയങ്ങളിലെയും ബാങ്കിനും ഇഖാമത്തിനും ഇടയിലുള്ള സമയം കൊവിഡിന് മുമ്പുണ്ടായ സ്ഥിതിയിലേത് പോലെ ദീര്‍ഘിപ്പിച്ചു. ഫജ്ര്‍ നമസ്‌കാരത്തിന് 25 മിനുട്ട്, മഗ്രിബ് നമസ്‌കാരത്തിന് 10...

പ്രമോദ് രാമന്‍ മനോരമ ന്യൂസ് വിട്ടു; മീഡിയ വണ്‍ എഡിറ്ററാകും

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും, മനോരമ ന്യൂസ് സീനിയര്‍ കോര്‍ഡിനേറ്റിംഗ് എഡിറ്ററുമായ പ്രമോദ് രാമന്‍ മീഡിയ വണ്ണിലേക്ക്.മനോരമ ന്യൂസില്‍ നിന്ന് രാജിവച്ച പ്രമോദ് രാമന്‍ മീഡിയ വണ്‍ എഡിറ്ററായി ചുമതലയേല്‍ക്കും. രാജീവ് ദേവരാജ് മീഡിയ വണ്ണില്‍ നിന്ന് മാതൃഭൂമി ന്യൂസിലേക്ക് പോയതിന്റെ ഒഴിവിലാണ് പ്രമോദ് രാമന്റെ നിയമനം. ജൂലൈ ഒന്നിന് പ്രമോദ് രാമന്‍ ചുമതലയേല്‍ക്കും. ഇന്ത്യയില്‍ ഒരു സാറ്റലൈറ്റ്...
- Advertisement -spot_img

Latest News

പൊലീസിനെ പേടിച്ച് എംഡിഎംഎ വിഴുങ്ങിയ ഷാനിദിന്‍റെ വയറ്റിൽ മൂന്ന് പാക്കറ്റുകൾ; ഒന്നില്‍ കഞ്ചാവെന്ന് സംശയം

കോഴിക്കോട്: താമരശ്ശേരിയിൽ എംഡിഎംഎ വിഴുങ്ങി മരിച്ച അമ്പായത്തോട് സ്വദേശി ഷാനിദിന്റെ എൻഡോസ്‌കോപ്പി ഫലം വന്നു. ഷാനിദ് വിഴുങ്ങിയ രണ്ടു പാക്കറ്റുകളിൽ എംഡിഎംഎക്ക് സമാനമായ ക്രിസ്റ്റൽ പോലുള്ള...
- Advertisement -spot_img