Saturday, April 26, 2025

Kerala

സംസ്ഥാനത്ത് ഇന്ന് 12,095 പുതിയ രോ​ഗികൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.11

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,095 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1553, കൊല്ലം 1271, കോഴിക്കോട് 1180, തൃശൂര്‍ 1175, എറണാകുളം 1116, തിരുവനന്തപുരം 1115, പാലക്കാട് 1098, ആലപ്പുഴ 720, കണ്ണൂര്‍ 719, കാസര്‍ഗോഡ് 708, കോട്ടയം 550, പത്തനംതിട്ട 374, വയനാട് 300, ഇടുക്കി 216 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ...

വ്യാപാരി പ്രതിഷേധം; ചൊവ്വാഴ്ച മുഴുവന്‍ സ്ഥാപനങ്ങളും അടച്ചിടും

വ്യാപാരികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം. ചൊവ്വാഴ്ച സംസ്ഥാനത്തെ മുഴുവന്‍ കടകളും അടച്ചിട്ട് പ്രതിഷേധിക്കും. പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് കടകള്‍ അടച്ചിടുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങളുടെ പേരില്‍ വ്യാപാരികളെ ദ്രോഹിക്കുകയാണെന്ന് നേതാക്കള്‍ ആരോപിച്ചു. നിരവധി തവണ ഇത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും പരിഹാരമുണ്ടാവുന്നില്ല. ചൊവ്വാഴ്ച വ്യാപാരി വ്യവസായി ഏകോപന...

ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് കാളവണ്ടി സമരവുമായി യൂത്ത് കോണ്‍ഗ്രസ്

പാലക്കാട്: ഇന്ധന- പാചക വാതക വില വര്‍ധനയില്‍ പ്രതിഷേധിച്ച് കാളവണ്ടി സമരവുമായി യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എം.എല്‍.എയുമായ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലായിരുന്നു സമരം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ കുറ്റപ്പെടുത്തിയാണ് സമരം നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും കോലം കാളവണ്ടിയില്‍ കെട്ടിയാണ് സമരം നടത്തിയത്. കേന്ദ്ര സര്‍ക്കാരിന്‍രെ ക്രൂരമായ...

ഒരു ഡോസ് വാക്സീൻ എടുത്തവർക്ക് ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമല്ല, നിയന്ത്രണത്തിൽ നേരിയ ഇളവ് വരുത്തി കർണാടക

ബംഗ്ലൂരു: കേരളത്തിൽ നിന്നും കർണാടകയിലേക്ക് എത്തുന്നവർക്കുള്ള യാത്രാ നിയന്ത്രണത്തിൽ നേരിയ ഇളവ് വരുത്തി സർക്കാർ ഉത്തരവിറക്കി. ആദ്യ ഡോസ് വാക്സീൻ എടുത്തവർക്കും ആർടിപിസിആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമല്ലെന്നാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയുള്ള അനുബന്ധ ഉത്തരവിൽ പറയുന്നത്. വിമാനത്തിലും, റെയില്‍- റോഡ് വഴിയും സംസ്ഥാനത്തേക്ക് വരുന്നവർ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കണമെന്നും രണ്ട് ഡോസ്...

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; രണ്ടുദിവസത്തിനിടെ 360 രൂപ വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 160 രൂപയാണ് വര്‍ധിച്ചത്. രണ്ടു ദിവസത്തിനിടെ 360 രൂപയാണ് സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധന.  ഗ്രാമിന് 20 രൂപ വര്‍ധിച്ചു. 4420 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.കഴിഞ്ഞ ഒരു മാസത്തിനിടെ ഏകദേശം 2000 രൂപയുടെ കുറവ് രേഖപ്പെടുത്തിയശേഷമാണ് സ്വര്‍ണവിലയില്‍ മുന്നേറ്റം ദൃശ്യമാകുന്നത്. കഴിഞ്ഞ മാസം സ്വര്‍ണവില താഴോട്ട് പോകുന്നതാണ്...

കൊവിഡ് മൂന്നാം തരംഗം: കുട്ടികളുടെ തീവ്രപരിചരണ പരിശീലന പരിപാടി ആരംഭിച്ച് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ട് കുട്ടികളുടേയും നവജാത ശിശുക്കളുടേയും തീവ്രപരിചരണം ഉറപ്പാക്കുന്നതിന് വേണ്ടി ‘കുരുന്ന്-കരുതല്‍’ വിദഗ്ധ പരിശീലന പരിപാടി അരോഗ്യ വകുപ്പ് ആരംഭിച്ചു. ആരോഗ്യ മന്ത്രി വീണ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രമാക്കി ശിശുരോഗ വിഭാഗത്തില്‍ അതാത് ജില്ലകളിലും അനുബന്ധ ജില്ലകളിലുമുള്ള ശിശുരോഗ വിദഗ്ധര്‍ക്കും നഴ്സുമാര്‍ക്കുമുള്ള ഒരു ഓണ്‍സൈറ്റ് പരിശീലന...

കേരളത്തിൽ നിന്നുള്ളവ‍ർക്ക് കർണാടകത്തിൽ ക‍ർശന നിയന്ത്രണം: ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധം

ബെം​ഗളൂരു: കേരളത്തില്‍നിന്ന് വരുന്നവർക്ക് നിയന്ത്രണങ്ങൾ കർശനമാക്കി കർണാടകം. വിമാനത്തിലും, റെയില്‍ റോഡ് വഴിയും സംസ്ഥാനത്തേക്ക് വരുന്നവർക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കണം. രണ്ട് ഡോസ് വാക്സിനെടുത്തവർ പരിശോധനഫലം ഹാജരാക്കണ്ടതില്ല. ഇടക്കിടെ സംസ്ഥാനത്ത് വന്നുപോകുന്ന വ്യാപാരികളും വിദ്യാർത്ഥികളും രണ്ടാഴ്ച കൂടുമ്പോൾ പരിശോധന നടത്തണം. ചികിത്സാ സംബന്ധമായ ആവശ്യങ്ങൾക്ക് എത്തുന്നവർക്കും ഇളവുനല്‍കും.  കേരളത്തില്‍...

ഇനി ഓഫീസ് കയറിയിറങ്ങി ചെരുപ്പ് തേയില്ല, ഉടമയെ വിശ്വാസത്തിലെടുത്ത് കെട്ടിട നിർമാണത്തിന് അനുമതി നൽകാൻ പിണറായി സർക്കാർ

തിരുവനന്തപുരം: കെട്ടിട നിർമാണ പെർമിറ്റിന് ഇനി മുതൽ ഓഫീസുകൾ കയറിയിറങ്ങേണ്ട. ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ കെട്ടിട നിർമാണ പെർമിറ്റ് കൈയിൽ കിട്ടും. ഉടമയെ വിശ്വാസത്തിലെടുത്തു കൊണ്ട് കെട്ടിട നിർമാണത്തിന് അനുമതി നൽകുന്ന നടപടികൾക്കാണ് സർക്കാർ ഇതിലൂടെ തുടക്കമിടുന്നത്. ലോ റിസ്‌ക്ക് ഗണത്തിലുള്ള 300 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള ഗാർഹിക കെട്ടിടങ്ങൾ, 100 ചതുരശ്ര മീറ്റർ...

പ്രവാസികള്‍ക്ക് മടങ്ങിപ്പോകാനാകാത്ത സാഹചര്യം; ഇടപെടലാവശ്യപ്പെട്ട് കേന്ദ്രത്തിന് കേരളം കത്തയച്ചു

തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് പോകേണ്ട പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ദ്ധന്‍ ശൃംഖ്‌ളയ്ക്ക് കേരളം കത്തയച്ചു. ഗള്‍ഫ് രാജ്യങ്ങളിലേക്ക് മടങ്ങാനാകാതെ നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് തൊഴില്‍സ്ഥലങ്ങളില്‍ തിരിച്ചെത്താനുള്ള അവസരമൊരുക്കണമെന്നാവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ് കത്തയച്ചത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഖത്തറും ബഹ്‌റൈനും ഒഴികെയുള്ള...

മതിലില്‍ ചാരിനിര്‍ത്തി ചവിട്ടി, ഗര്‍ഭിണിയായ യുവതിക്ക് ക്രൂരമര്‍ദനം; ഭര്‍ത്താവ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരേ കേസ്

കൊച്ചി: ആലുവ ആലങ്ങോട് ഗർഭിണിയായ യുവതിയെയും പിതാവിനെയും മർദിച്ച സംഭവത്തിൽ അഞ്ച് പേർക്കെതിരേ പോലീസ് കേസെടുത്തു. യുവതിയുടെ ഭർത്താവ് ജൗഹർ, ഭർതൃമാതാവ് സുബൈദ, രണ്ട് സഹോദരിമാർ, ജൗഹറിന്റെ സുഹൃത്ത് എന്നിവർക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. വനിത കമ്മീഷനും പോലീസിൽനിന്ന് റിപ്പോർട്ട് തേടി. കഴിഞ്ഞദിവസമാണ് ഗർഭിണിയായ യുവതിക്കും പിതാവിനും മർദനമേറ്റതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. അഞ്ച് മാസം...
- Advertisement -spot_img

Latest News

നടുറോഡിൽ പാകിസ്താൻ പതാകയുടെ സ്റ്റിക്കർ പതിച്ചു; ആറ് ബജ്‌രംഗ് ദൾ പ്രവർത്തകർ അറസ്റ്റിൽ

ബെംഗളൂരു: വാഹനങ്ങൾ കടന്നുപോകുന്ന നടുറോഡിൽ പാകിസ്താൻ പതാകയുടെ സ്റ്റിക്കർ പതിച്ച ആറ് ബജ്‌രംഗ് ദൾ പ്രവർത്തകർ അറസ്റ്റിൽ. കലബുറഗി ടൗണിലായിരുന്നു ബജ്‌രംഗ് ദൾ പ്രവർത്തകർ പാക്...
- Advertisement -spot_img