Saturday, April 26, 2025

Kerala

മുകേഷിനെതിരെ നടപടിയെടുക്കണം; ബാലാവകാശ കമ്മീഷന് പരാതി നല്‍കി എം.എസ്.എഫ്.

തിരുവനന്തപുരം: കൊല്ലം എം.എല്‍.എ. മുകേഷിനെതിരെ ബാലാവകാശ കമ്മീഷന് പരാതി നല്‍കി എം.എസ്.എഫ്. സഹായം അഭ്യര്‍ത്ഥിച്ച് വിളിച്ച വിദ്യാര്‍ത്ഥിയോട് ഭീഷണിപ്പെടുത്തി സംസാരിച്ചെന്ന് കാണിച്ചാണ് എം.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ പരാതി നല്‍കിയത്. മുകേഷിനെതിരെ നടപടിയെടുക്കണമെന്നും അര്‍ഹമായ ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് എം.എസ്.എഫ്. കമ്മീഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ എം.എല്‍.എക്കെതിരെ ശക്തമായ നിയമപോരാട്ടത്തിന് നേതൃത്വം നല്‍കുമെന്ന് ലത്തീഫ്...

പി എസ്‌ സി അംഗത്വം 40 ലക്ഷം കോഴ വാങ്ങി വിറ്റെന്ന് ഐ‌എൻ‌എൽ സംസ്ഥാന നേതാവ്; അതിശയിപ്പിക്കുന്ന വ്യാജ ആരോപണമെന്ന് പാർട്ടി നേതൃത്വം

കോഴിക്കോട്: 40 ലക്ഷം രൂപ കോഴ വാങ്ങി പി.എസ്.സി അഗത്വം പാർട്ടി വിറ്റെന്ന് ആരോപണവുമായി ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇ.സി മുഹമ്മദ്. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഈ തീരുമാനമെടുത്തതെന്നും അബ്‌ദുൾ സമദിൽ നിന്ന് ഇതിന്റെ ആദ്യ ഗഡുവായ 20 ലക്ഷം വാങ്ങിയെന്നുമാണ് മുഹമ്മദ് ആരോപിച്ചത്. ബാക്കി 20 ലക്ഷം അംഗത്വം ലഭിച്ച...

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; ബിജെപി നേതാക്കളെ ഉടൻ ചോദ്യം ചെയ്തേക്കും

മഞ്ചേശ്വരം ∙ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരായ മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് കോഴക്കേസിൽ കെ.സുന്ദരയെ അന്വേഷണസംഘം കർണാടകയിലെത്തിച്ചു തെളിവെടുത്തു. സുന്ദരയുടെ കുടുംബവീട് സ്ഥിതിചെയ്യുന്ന ദക്ഷിണ കന്നഡ ജില്ലയിലെ മുണ്ടൂരിലെത്തിയാണ് തെളിവെടുത്തത്. കോഴപ്പണത്തിൽനിന്ന് കുടുംബ വീടിന്റെ അറ്റകുറ്റപ്പണിക്കായി തുക നൽകിയെന്ന് സുന്ദര മൊഴി നൽകിയിരുന്നു. സുന്ദരയുടെ സഹോദരി പുത്രന് നൽകിയ പണം വീണ്ടെടുക്കാനാണ് ജില്ലാ ക്രൈംബ്രാഞ്ച് സംഘം ശ്രമിച്ചത്....

കാസര്‍കോട് കീഴൂരില്‍ തിരമാലയില്‍പ്പെട്ട് മീന്‍പിടുത്ത തോണി തകര്‍ന്ന് 3 പേരെ കാണാതായി

കാസര്‍കോട്: (www.kasargodvartha.com 04.07.2021) കാസര്‍കോട് അഴിമുഖത്ത് മീന്‍പിടുത്ത തോണി തിരമാലയില്‍പ്പെട്ട് തകര്‍ന്ന് മൂന്ന് പേരെ കാണാതായി. നാലു പേര്‍ രക്ഷപ്പെട്ടു. ഞായറാഴ്ച പുലര്‍ചെയാണ് സംഭവം. കസബ കടപ്പുറത്ത് നിന്നു മീന്‍പിടുത്തത്തിന് പോയ ശശിയുടെ മകന്‍ സന്ദീപ് (33), അമ്പാടിയുടെ മകന്‍ രതീശന്‍ (30), ഷണ്‍മുഖന്റ മകന്‍ കാര്‍ത്തിക്ക് (29) എന്നിവരെയാണ് കടലില്‍ കാണാതായത്. സോമന്റെ മകന്‍ രവി...

സംസ്ഥാനത്ത് ഇന്ന് 12,456 പുതിയ രോ​ഗികൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.39

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1640, തൃശൂര്‍ 1450, എറണാകുളം 1296, തിരുവനന്തപുരം 1113, പാലക്കാട് 1094, കൊല്ലം 1092, കോഴിക്കോട് 1091, ആലപ്പുഴ 743, കാസര്‍ഗോഡ് 682, കണ്ണൂര്‍ 675, കോട്ടയം 570, പത്തനംതിട്ട 415, വയനാട് 328, ഇടുക്കി 267 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...

രണ്ട്‌ ഡോസ്‌ വാക്‌സിന്‍ സ്വീകരിച്ചവര്‍ മരണത്തില്‍ നിന്ന് 98 ശതമാനം സുരക്ഷ കൈവരിച്ചതായി പഠനം

കൊവിഡിനെതിരെ രണ്ട്‌ ഡോസ്‌ വാക്‌സിന്‍ സ്വീകരിച്ചവര്‍ മരണത്തില്‍ നിന്നു 98 ശതമാനം സുരക്ഷ കൈവരിച്ചതായി പഠനം. പഞ്ചാബ്‌ സര്‍ക്കാര്‍, ഛണ്ഡീഗഡിലെ പോസ്‌റ്റ്‌ ഗ്രാജുവേറ്റ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ എജുക്കേഷനുമായി ചേർന്ന് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചാല്‍ കൊവിഡ് ബാധിച്ചുള്ള മരണത്തില്‍ നിന്നും 98 ശതമാനം സംരക്ഷണം ലഭിക്കും. ആദ്യ ഡോസ്...

സ്വര്‍ണ വില വീണ്ടും കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 80 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35440 രൂപയായി. ഗ്രാമിന് പത്തു രൂപ ഉയര്‍ന്ന് 4430 രൂപയില്‍ എത്തി. കഴിഞ്ഞ മുന്നു ദിവസത്തിനിടെ സ്വര്‍ണവിലയില്‍ 440 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഏകദേശം 2000 രൂപയുടെ കുറവ് രേഖപ്പെടുത്തിയശേഷമാണ് സ്വര്‍ണവിലയില്‍ മുന്നേറ്റം...

സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ; കടുത്ത നിയന്ത്രണങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വാരാന്ത്യ സമ്പൂർണ്ണ ലോക്ഡൗൺ. രണ്ട് ദിവസവും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ലോക്ഡൗണിന് ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും വാരാന്ത്യത്തിലെ സമ്പൂർണ്ണ ലോക്ഡൗൺ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. സ്വകാര്യബസുകൾ സർവീസ് നടത്തില്ല. കെഎസ്ആർടിസി  പരിമിതമായി സർവീസ് നടത്തും. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 7 മണി മുതൽ വൈകിട്ട് ഏഴ് മണി വരെ പ്രവർത്തിക്കും. ആരാധനാലയങ്ങൾ തുറക്കാം....

അഭിമുഖത്തിൽ നിമിഷ ഫാത്തിമയെ വെടിവച്ച് കൊല്ലണമെന്ന് റിപ്പോർട്ടർ: മൈക്ക് പിടിച്ചുവാങ്ങി ക്യാമറ തട്ടിമാറ്റി അമ്മ (വീഡിയോ)

തിരുവനന്തപുരം: അഭിമുഖത്തിനിടെ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയ റിപ്പോർട്ടറുടെ മൈക്ക് പിടിച്ചുവാങ്ങി കാമറ തട്ടിമാറ്റി നിമിഷ ഫാത്തിമയുടെ അമ്മ. ഭർത്താവിനൊപ്പം ഐഎസിൽ ചേർന്ന്, ഭർത്താവ് മരിച്ച ശേഷം അഫ്ഗാൻ ജയിലിൽ കഴിയുകയാണ് നിമിഷ ഫാത്തിമ. നിമിഷ ഫാത്തിമയെ ഇന്ത്യയിൽ എത്തിക്കുകയല്ല, മറിച്ച് വെടിവച്ച് കൊല്ലുകയാണ് വേണ്ടതെന്നതുമടക്കമുള്ള പരാമർശങ്ങളാണ് 'വ്യൂ പോയിന്‍റ്' എന്ന ഓൺലൈനിന്‍റെ അഭിമുഖത്തിനിടെ റിപ്പോർട്ടർ...

പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചു; കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്തും

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മുമ്പ് മരണപ്പെട്ടവരുടെ വിവരങ്ങളും ലഭ്യമാക്കും. ജില്ല അടിസ്ഥാനത്തില്‍ വിവരങ്ങള്‍ പരസ്യമാക്കും. ഡോക്ടര്‍മാര്‍ കോവിഡ് മരണമെന്ന് സ്ഥിരീകരിച്ചവയാണ് പരസ്യമാക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. സര്‍ക്കാരിന്റെ കോവിഡ് മരണനിരക്കില്‍ കളളക്കൡയുണ്ടെന്ന ആക്ഷേപം ശക്തമായി ഉയര്‍ന്ന അവസരത്തിലാണ് ഒരു നടപടിയായി ഈ തീരുമാനം എടുത്തിരിക്കുന്നത്. 2020...
- Advertisement -spot_img

Latest News

കുമ്പള ആരിക്കാടിയിൽ താത്കാലിക ടോൾ ബൂത്ത് നിർമാണം യൂത്ത് ലീഗ് പ്രവർത്തകർ തടഞ്ഞു

കാസർകോട്: ദേശീയപാതയിൽ കുമ്പള പാലത്തിനു സമീപം ടോൾ പ്ലാസ നിർമ്മാണ പ്രവൃത്തി യൂത്ത് ലീഗ് പ്രവർത്തകർ തടഞ്ഞു. അസീസ് കളത്തൂർ, എംപി ഖാലിദ്, ഇർഷാദ് മൊഗ്രാൽ...
- Advertisement -spot_img