Friday, November 8, 2024

Kerala

ഭക്ഷ്യകിറ്റു വഴി 5000 രൂപയാണ് വിതരണം ചെയ്തത്; പണമൊഴുക്കാന്‍ കര്‍ണ്ണാടകയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഇടപെട്ടു; സുന്ദരയുടെ വെളിപ്പെടുത്തലില്‍ എ. കെ. എം അഷ്റഫ് എം.എല്‍.എ

കാസര്‍ഗോഡ്:(mediavisionnews.in) ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരായ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ മഞ്ചേശ്വരത്തെ സുരേന്ദ്രന്റെ അപര സ്ഥാനാര്‍ത്ഥി കെ. സുന്ദരയ്ക്ക് ബി.ജെ.പി നേതാക്കാള്‍ പണം നല്‍കിയതില്‍ പ്രതികരിച്ച് മഞ്ചേശ്വരം എം.എല്‍.എ എ. കെ. എം അഷ്റഫ്. കര്‍ണാടകയിലെ മന്ത്രിമാരുടേയും എം.പിമാരുടേയും എം.എല്‍.എമാരുടേയും പണമൊഴുക്കിന്റെ തെരഞ്ഞെടുപ്പായിരുന്നു ഇത്തവണ മഞ്ചേശ്വരത്ത് നടന്നതെന്നാണ് അഷ്റഫ് പറഞ്ഞത്. ഓരോ വീടുകളും കയറിയിറങ്ങിയ ബി.ജെ.പി പ്രവര്‍ത്തവര്‍...

ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്തു, കര്‍ണ്ണാടകയില്‍ വൈന്‍ പാര്‍ലറും വീടും നല്‍കാമെന്ന് പറഞ്ഞു; വെളിപ്പെടുത്തലുമായി മഞ്ചേശ്വരത്തെ സുരേന്ദ്രന്റെ അപരന്‍

കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ അപരനായി പത്രിക നല്‍കിയ കെ. സുന്ദരയ്ക്ക് പത്രിക പിന്‍വലിക്കാന്‍ ബി.ജെ.പി നേതൃത്വം രണ്ട് ലക്ഷം രൂപ നല്‍കിയെന്ന് വെളിപ്പെടുത്തല്‍. 15 ലക്ഷമാണ് ആദ്യം വാഗ്ദാനം നല്‍കിയതെന്നും എന്നാല്‍ അതില്‍ രണ്ട് ലക്ഷം മാത്രമാണ് തനിക്ക് ലഭിച്ചതെന്നും കെ. സുന്ദര പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു സുന്ദരയുടെ...

അവശ്യ സര്‍വീസ് മാത്രം; ഇന്നു മുതല്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍

തിരുവനന്തപുരം: ഇന്നു മുതല്‍ ജൂണ്‍ ഒമ്പതു വരെ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തില്‍ കുറയാത്ത സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. നിയന്ത്രണങ്ങള്‍ ശക്തമായി നടപ്പാക്കാന്‍ കൂടുതല്‍ പൊലീസിനെ നിയോഗിച്ചിച്ചിട്ടുണ്ട്. നേരത്തെ പ്രഖ്യാപിച്ചതു പ്രകാരം ബുധന്‍ വരെയാണ് സംസ്ഥാനത്തെ ലോക്ഡൗണ്‍. അവശ്യ സാധനങ്ങളുടെ കടകള്‍, വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും...

‘നടി ലീന മരിയയെ ഭീഷണിപ്പെടുത്താന്‍ പറഞ്ഞത് കാസർകോട് സ്വദേശി; വെളിപ്പെടുത്തലുമായി രവിപൂജാരി

കൊച്ചി: പണത്തിനായി നടി ലീന മരിയ പോളിനെ ഭീഷണിപ്പെടുത്താന്‍ ആവശ്യപ്പെട്ടത് കാസർകോട് സ്വദേശി ജിയയെന്ന് രവിപൂജാരി. ഭീഷണിക്ക് ശേഷവും പണം നൽകാതെ വന്നതോടെ ആക്രമണത്തിന് പ്രാദേശിക സഹായം ജിയ ഒരുക്കി നൽകിയെന്നും രവിപൂജാരി പറഞ്ഞു. രമേശ് ചെന്നിത്തല, പിസി ജോർജ് എന്നിവരെ വിളിച്ച് ഭീഷണിപ്പെടുത്തുന്നതിന് ഫോൺ നമ്പർ നൽകിയതും ജിയയാണെന്നും രവിപൂജാരി അന്വേഷണ സംഘത്തോട് പറഞ്ഞു. എന്നാൽ...

പാപ്പാന് അന്തിമോപചാരം അര്‍പ്പിക്കാനെത്തി ആന; കണ്ണ് നനയിക്കുന്ന വീഡിയോ…

വളര്‍ത്തുമൃഗങ്ങള്‍ക്ക് അവയെ പരിപാലിച്ച് സ്‌നേഹപൂര്‍വ്വം കൊണ്ടുനടക്കുന്ന മനുഷ്യരോട് തീര്‍ച്ചയായും ഒരു ആത്മബന്ധമുണ്ടായിരിക്കും. ഇക്കാര്യത്തില്‍ ആനകള്‍ക്കുള്ള കൂറ് പേര് കേട്ടതാണ്. ഇക്കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ ഏറെ പേര്‍ പങ്കുവച്ചൊരു വീഡിയോയും ഇതുതന്നെ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. പാപ്പാന്റെ മരണത്തില്‍ പങ്കുകൊള്ളാന്‍, അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാനെത്തിയ ആനയാണ് വീഡിയോയിലുള്ളത്. കോട്ടയം സ്വദേശിയായ കുന്നക്കാട് ദാമോദരന്‍ എന്ന പാപ്പാനാണ്...

പണമില്ലാതെയും യാത്ര; കാസർകോട് നിന്നും കന്യാകുമാരിയിലേക്ക് കാൽനടയായി രണ്ട് യുവാക്കളുടെ യാത്ര

മാന്നാർ: കാസർകോട് നിന്ന് കന്യാകുമാരിയിലേക്ക് കാൽനടയായി യാത്ര ചെയ്യുകയാണ് അശ്വിൻ പ്രസാദ്, മുഹമ്മദ് റംഷാദ് എന്നിവർ. പണമില്ലാതെ എങ്ങനെ യാത്ര ചെയ്യാം എന്ന ഉദ്ദേശത്തോടെ മാർച്ച് മാസം 26 ന് കാസർകോട് നിന്ന് ആരംഭിച്ച കാൽനടയാത്ര ഇന്ന് മാന്നാറിൽ എത്തി. മാന്നാർ പന്നായി കടവ് പൊലീസ് പിക്കറ്റിൽ അൽപ നേരം വിശ്രമിക്കുകയും ചെയ്തു.ഹോട്ടൽ മാനേജ്മെന്റ്...

അമ്മയുടെ മൃതദേഹം തന്റെ സ്ഥലത്തുകൂടി കൊണ്ടുപോകാതിരിക്കാൻ ഗേറ്റ് താഴിട്ട് പൂട്ടി മകൻ: സംഭവം കേരളത്തിൽ

ആലപ്പുഴ : അമ്മയുടെ മൃതദേഹം തന്റെ സ്ഥലത്തുകൂടി കൊണ്ട് പോകുന്നത് തടഞ്ഞ് മകൻ. ആലപ്പുഴ ജില്ലയിലെ ചേന്നംപള്ളിപ്പുറം പഞ്ചായത്ത് 8-ാം വാർഡിലാണ് സംഭവം നടന്നത്. മൃതദേഹം കൊണ്ടുപോകാതിരിക്കാൻ മകൻ ഗേറ്റ് താഴിട്ട് പൂട്ടുകയും ചെയ്തു. ബുധനാഴ്ച്ചയാണ് കോവിഡ് ബാധിച്ച് സ്ത്രീ മരിച്ചത്. മൃതദേഹം മകൻ താമസിക്കുന്ന കുടുംബവീട്ടിലൂടെ അമ്മ താമസിച്ചിരുന്ന മകളുടെ വീട്ടിലേക്ക്  കൊണ്ടുപോകാനിരിക്കേയാണ് മകൻ...

സംസ്ഥാനത്ത് 16,229 പുതിയ കൊവിഡ് രോഗികൾ; 25,860 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 16,229 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2300, തിരുവനന്തപുരം 2007, പാലക്കാട് 1925, കൊല്ലം 1717, എറണാകുളം 1551, തൃശൂര്‍ 1510, ആലപ്പുഴ 1198, കോഴിക്കോട് 1133, കോട്ടയം 636, കണ്ണൂര്‍ 621, പത്തനംതിട്ട 493, ഇടുക്കി 474, കാസര്‍ഗോഡ് 392, വയനാട് 272 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ...

പ്രവാസി ക്ഷേമപദ്ധതികൾക്കായി ബജറ്റ് വിഹിതം 170 കോടി; തൊഴിൽ നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് 1000 കോടി

തിരുവനന്തപുരം: പ്രവാസിക്ഷേമം ഉറപ്പുവരുത്താൻ കൂടുതൽ തുക നീക്കിവച്ച് രണ്ടാം പിണറായി സർക്കാരിന്റെ ആദ്യബജറ്റ്.  പ്രവാസികളുടെ വിവിധ ക്ഷേമപദ്ധതികൾക്കുള്ള ബജറ്റ് വിഹിതം 170 കോടി രൂപയായി ഉയർത്തി. തൊഴിൽ നഷ്ടപ്പെട്ട പ്രവാസികളുടെ പുനരധിവാസത്തിന് 1000 കോടി രൂപ വായ്പ അനുവദിക്കും. പലിശ ഇളവ് നൽകുന്നതിന് 25 കോടി രൂപ നീക്കിവെക്കുമെന്നും  ധനമന്ത്രി കെ എൻ ബാല​ഗോപാൽ...

20,000 കോടി രൂപയുടെ രണ്ടാം കോവിഡ് പാക്കേജ്, 8000 കോടി രൂപ നേരിട്ട് ജനങ്ങളിലേക്ക്: ബജറ്റ് 2021-22

രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു. ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കുകയാണ് സർക്കാർ നയമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിന്റെ ആമുഖമായി പറഞ്ഞു. മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ കഴിഞ്ഞ ബജറ്റ് സമഗ്രമായിരുന്നുവെന്നും മുൻ ബജറ്റിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കുമെന്നും ധനമന്ത്രി പറഞ്ഞു. കോവിഡ് പകർച്ചവ്യാധി സൃഷ്ടിച്ച ആരോഗ്യ അടിയന്തരാവസ്ഥ സംസ്ഥാന...
- Advertisement -spot_img

Latest News

വരുന്നത് 48 ലക്ഷം കല്യാണം; രണ്ട് മാസത്തില്‍ 6 ലക്ഷം കോടി രൂപയുടെ കച്ചവടം നടക്കുമെന്ന് റിപ്പോര്‍ട്ട്

അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ 48 ലക്ഷം വിവാഹങ്ങള്‍ നടക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (CAIT) റിപ്പോര്‍ട്ട്. നവംബര്‍, ഡിസംബര്‍ മാസങ്ങളിലായിട്ടാണ് വിവാഹങ്ങള്‍...
- Advertisement -spot_img