കോഴിക്കോട്: സംവിധായികയും ലക്ഷദ്വീപ് സ്വദേശിനിയുമായ ഐഷ സുല്‍ത്താനക്കെതിരെ സംഘപരിവാര്‍ അനുകൂലികളുടെ സൈബര്‍ ഗൂഢാലോചന നടക്കുന്നതായി റിപ്പോര്‍ട്ട്.
റിപ്പോര്‍ട്ടര്‍ ടിവിയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ലക്ഷദ്വീപിലെ ബി.ജെ.പി. നേതാക്കളും ലക്ഷദ്വീപ് പ്രഭാരിയും ബി.ജെ.പി. ദേശീയ ഉപാധ്യക്ഷനുമായ എ.പി അബ്ദുള്ളക്കുട്ടിയും നടത്തുന്ന സംഭാഷണങ്ങള്‍ ചാനല്‍ പുറത്തുവിട്ടു.
മീഡിയ വണ്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ ദ്വീപിലെ ബയോവെപ്പണ്‍ എന്ന് ഐഷ സുല്‍ത്താന നടത്തിയ...
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മാത്രം ലോക്ഡൗണിൽ കൂടുതൽ ഇളവ്. നിലവിലെ ഇളവുകൾക്കു പുറമേയാണിത്.
ശനി, ഞായർ ദിവസങ്ങളിലെ നിയന്ത്രണങ്ങൾ ട്രിപ്പിൾ ലോക്ഡൗണിനു സമാനമായിരിക്കും. 2 ദിവസവും ഹോട്ടലുകളിൽ പോയി പാഴ്സൽ വാങ്ങാൻ അനുവദിക്കില്ല. ഹോം ഡെലിവറി ഉണ്ടാകും.
ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. നാളെ പ്രവർത്തിക്കും. കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകൾ വരുംദിവസങ്ങളിലും തുടരും. എല്ലാ പരീക്ഷകളും...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 14,424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2030, കൊല്ലം 1605, മലപ്പുറം 1597, എറണാകുളം 1596, തൃശൂര്‍ 1359, പാലക്കാട് 1312, കോഴിക്കോട് 1008, ആലപ്പുഴ 848, കണ്ണൂര്‍ 750, ഇടുക്കി 673, കോട്ടയം 580, കാസര്‍ഗോഡ് 443, പത്തനംതിട്ട 429, വയനാട് 194 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...
കൊച്ചി: വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ്. ഇന്നും നാളെയും ദുര്‍ബലമായി തുടരുന്ന കാലവര്‍ഷം ശനിയാഴ്ചയോടെ സജീവമാകും. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ രൂപപ്പെടുന്ന ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നതിനാലാണ് ഇത്.
തിരുവനന്തപുരം, തൃശൂര്‍, പാലക്കാട് ഒഴികെയുള്ള 13 ജില്ലകളില്‍ ശനിയാഴ്ച യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച 13 ജില്ലകളില്‍ മഴ മുന്നറിയിപ്പ്...
പാലക്കാട്: പത്ത് വർഷം ഒറ്റമുറിക്ക് അകത്തെ ഇരുട്ടിനകത്ത് കഴിഞ്ഞ സജിതയും വീട്ടുകാർ പിടിക്കുമോ എന്ന ഭയവും പേറി ജീവിച്ച റഹ്മാനും ഒടുവിൽ സ്വസ്ഥമായി കുടുംബജീവിതം ആരംഭിച്ചിരിക്കുകയാണ്. വീട്ടുകാരെ ഭയന്നാണ് ഇത്രനാളും ഒളിച്ചിരിക്കേണ്ടി വന്നതെന്ന് ഇരുവരും പറയുന്നു. വ്യത്യസ്ത മതക്കാരായതിനാൽ പ്രണയത്തെ കൊടുംക്രൂരമായി കാണുന്ന സമൂഹം തന്നെയാണ് ഇത്രനാളത്തെ ഇരുവരുടേയും നരക ജീവിതത്തിന് ഉത്തരവാദിയെന്ന് പറയാതെ...
പാലക്കാട്: ശുചിമുറി പോലുമില്ലാത്ത രണ്ടാൾക്ക് മാത്രം കിടക്കാൻ കഴിയുന്ന കൊച്ചുമുറിയിൽ വീട്ടുകാർ അറിയാതെ സ്നേഹവും കരുതലും നൽകി പ്രണയിനിയെ സംരക്ഷിച്ച യുവാവിന്റെ കഥ ഇപ്പോഴും ആർക്കും വിശ്വസിക്കാനാവുന്നില്ല. എന്നാൽ, തന്നെ വിശ്വസിച്ചിറങ്ങി വന്ന പ്രണയിനിയെ കഴിഞ്ഞ 10 വർഷക്കാലവും യുവാവ് കാത്തത് പൊന്നു പോലെയാണെന്നതാണ് സത്യം. ഇതുവരെ കേട്ടുകേൾവിയില്ലാത്ത, സിനിമയെ വെല്ലുന്ന ആ സംഭവത്തിന്റെ...
കാസർകോട്: കുഴൽപ്പണ ആരോപണവും നാമനിർദേശ പത്രിക പിൻവലിക്കാൻ കോഴ നൽകിയെന്ന കേസും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഇതേസമയത്ത് തന്നെയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ കാസർകോട് ജില്ലയിഷ ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് കെ സുരേന്ദ്രനാണെന്ന വാർത്തയും പുറത്ത് വരുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന് സുരേന്ദ്രൻ സമർപ്പിച്ച അന്തിമ കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കെ...
അനധികൃതമായി രാജ്യത്ത് പ്രവേശിക്കുന്ന വിദേശികളെയും, പാസ്‌പോര്‍ട്ട് / വിസ കാലാവധി തീര്‍ന്ന ശേഷവും അനധികൃതമായി രാജ്യത്ത് തുടരുന്ന വിദേശികളെയും നിരീക്ഷണത്തില്‍ പാര്‍പ്പിക്കാന്‍ കേരളത്തില്‍ ഡിറ്റെന്‍ഷന്‍ സെന്റര്‍ (കരുതല്‍ കേന്ദ്രം) സ്ഥാപിക്കുന്നു. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നിര്‍ത്തിവച്ച നടപടിയാണ് വീണ്ടും തുടങ്ങുന്നത്. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍ആര്‍സി), പൗരത്വ ഭേദഗതി (സിഎഎ) നിയമങ്ങള്‍ രാജ്യത്ത് നടപ്പാക്കാന്‍...
കൊച്ചി: വ്യവസായി എം എ യൂസഫലിയുടെ നിർണായക ഇടപെടല്‍ മൂലം ജയില്‍ മോചിതനായ തൃശൂര്‍ നടവരമ്പ് സ്വദേശി ബെക്‌സ് കൃഷ്‌ണന്‍ നാട്ടില്‍ തിരിച്ചെത്തി. ഇന്നലെ രാത്രി 8.20ന് അബുദാബിയില്‍ നിന്നും പുറപ്പെട്ട് ഇന്ന് പുലര്‍ച്ചെ 1.45നാണ് അദ്ദേഹം കൊച്ചിയിൽ വിമാനമിറങ്ങിയത്. മകന്‍ അദ്വൈത്, ഭാര്യ വീണ എന്നിവർ കൃഷ്‌ണനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.
2012 സെപ്‌തംബര്‍...
ആലപ്പുഴ: സൈബര്‍ കുറ്റകൃത്യങ്ങളുടെ രീതിയും സ്വഭാവവും മാറിവരുന്നതായും തട്ടിപ്പുകളില്‍നിന്നു രക്ഷപ്പെടാന്‍ കനത്ത ജാഗ്രത വേണമെന്നും പോലീസ്. സംസ്ഥാനത്തും ആലപ്പുഴ ജില്ലയിലും സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ധിച്ചുവരുന്ന...