Friday, November 8, 2024

Kerala

വനംകൊള്ളയ്‌ക്കെതിരായ ബി.ജെ.പി. പ്രതിഷേധത്തിനിടെ പ്രവര്‍ത്തക പിടിച്ചത് ഇന്ധനവില വര്‍ധനയ്‌ക്കെതിരായ ഡി.വൈ.എഫ്.ഐയുടെ പ്ലക്കാര്‍ഡ്

ആറ്റിങ്ങല്‍: വനം കൊള്ളയ്‌ക്കെതിരെ ബി.ജെ.പി. നടത്തിയ പ്രതിഷേധത്തില്‍ ഇന്ധനവില വര്‍ധനയ്‌ക്കെതിരായി ഡി.വൈ.എഫ്.ഐ. പ്രതിഷേധത്തിന്റെ പ്ലക്കാര്‍ഡ് പിടിച്ച് പ്രവര്‍ത്തക. ആറ്റിങ്ങല്‍ നഗരസഭയ്ക്ക് മുന്നില്‍ ബി.ജെ.പി. നടത്തിയ പ്രതിഷേധത്തിലാണ് പ്രവര്‍ത്തകയ്ക്ക് പ്ലക്കാര്‍ഡ് മാറിപ്പോയത്. വനം കൊള്ളക്കാരെ അറസ്റ്റ് ചെയ്യൂ, വനം കൊള്ളയ്‌ക്കെതിരെ പ്രതിഷേധം എന്നെഴുതിയ പ്ലക്കാര്‍ഡായിരുന്നു ബി.ജെ.പി. പ്രവര്‍ത്തകര്‍ പിടിച്ചിരുന്നത്. എന്നാല്‍ ഒരു വനിത പ്രവര്‍ത്തകയുടെ കൈയിലെ പ്ലക്കാര്‍ഡില്‍...

പണം തട്ടുന്ന ഫേസ്ബുക്ക് അക്കൌണ്ട് ‘അശ്വതി അച്ചു’ ഒടുവില്‍ പിടിയില്‍; വലയില്‍ വീണത് നിരവധി യുവാക്കള്‍

കൊല്ലം: 'അശ്വതി അച്ചു' എന്ന പേരില്‍ അടക്കം ഫേസ്ബുകില്‍ വ്യാജ അക്കൌണ്ടുണ്ടാക്കി പണം തട്ടിയെടുത്ത സംഭവത്തിൽ 32കാരി അറസ്റ്റിലായി. കൊച്ചി സ്വദേശിനികളായ രണ്ടു യുവതികൾ നൽകിയ പരാതിയില്‍ ശൂരനാട് തെക്ക് പതാരം സ്വദേശിയായ അശ്വതി ശ്രീകുമാറിനെയാണ് (32) ശൂരനാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് പിന്നീട് പൊലീസ് രേഖപ്പെടുത്തി. പരാതിക്കാരായ യുവതികളുടെ ഫോട്ടോ ഉപയോഗിച്ചാണ് ഫേസ്ബുക്കിൽ വ്യാജ...

ലോക്ഡൗൺ ഉള്ള സ്ഥലങ്ങളിലേക്ക് പോകാൻ പാസ് വേണം: യാത്രാ മാർഗനിർദേശങ്ങൾ ഇവ

തിരുവനന്തപുരം∙ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയതിനെത്തുടര്‍ന്നു വ്യാഴാഴ്ച മുതല്‍ യാത്ര ചെയ്യുന്നവര്‍ കരുതേണ്ട രേഖകള്‍ സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ മാര്‍ഗനിർദേശങ്ങള്‍ പുറപ്പെടുവിച്ചു. നിയന്ത്രണങ്ങളില്‍ ഇളവുവന്ന സ്ഥലങ്ങളില്‍നിന്ന് (ടിപിആര്‍ നിരക്ക് എട്ടു ശതമാനത്തില്‍ കുറവുള്ള സ്ഥലം) ഭാഗിക ലോക്ഡൗണ്‍ നിലവിലുള്ള സ്ഥലങ്ങളിലേയ്ക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമില്ല. എന്നാല്‍ യാത്രക്കാര്‍ പൂരിപ്പിച്ച...

സംസ്ഥാനത്ത് ഇന്ന് 13,270 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; പോസിറ്റിവിറ്റി നിരക്ക് 11.79%, 147 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,270 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1793, തിരുവനന്തപുരം 1678, മലപ്പുറം 1350, കൊല്ലം 1342, പാലക്കാട് 1255, തൃശൂര്‍ 1162, കോഴിക്കോട് 1054, ആലപ്പുഴ 859, കോട്ടയം 704, കണ്ണൂര്‍ 675, പത്തനംതിട്ട 437, കാസര്‍ഗോഡ് 430, ഇടുക്കി 303, വയനാട് 228 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

സികെ ജാനുവിന് കോഴ നൽകിയെന്ന പരാതി; സുരേന്ദ്രനെതിരെ കേസെടുക്കാൻ ഉത്തരവ്

കല്‍പ്പറ്റ: സികെ ജാനുവിന് കോഴ നൽകിയെന്ന പരാതിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ കൽപ്പറ്റ കോടതി ഉത്തരവ്. സുൽത്താൻ ബത്തേരി എസ്എച്ച്ഒക്കാണ് കോടതി നിർദേശം നൽകിയത്. എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പികെ നവാസിന്റെ പരാതിയിലാണ് കോടതി നടപടിയെടുത്തത്. സുൽത്താൻ ബത്തേരി മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി താമര ചിഹ്നത്തിൽ മത്സരിക്കാൻ കെ സുരേന്ദ്രൻ സികെ...

ബെംഗളൂരുവില്‍ നിന്ന് സുഹൃത്തിന് തപാല്‍ മാര്‍ഗം മദ്യം അയച്ചു; എക്‌സൈസിന് വിവരം ചോര്‍ത്തി നല്‍കി ‘മിക്‌സച്ചറും എലിയും’

കൊച്ചി: സുഹൃത്തിന് തപാല്‍ മാര്‍ഗം അയച്ചു കൊടുത്ത മദ്യക്കുപ്പികള്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. എറണാകുളം സ്വദേശിക്ക് ബെംഗളൂരുവില്‍ നിന്നും സുഹൃത്ത് അയച്ച മദ്യക്കുപ്പികളാണ് എക്‌സൈസ് സംഘം പിടിച്ചെടുത്തത്. മദ്യക്കുപ്പികള്‍ക്കൊപ്പം മിക്‌സച്ചറും വെച്ചതാണ് പാഴ്‌സല്‍ എക്‌സൈസ് പിടിയിലാവാന്‍ കാരണമായത്. എറണാകുളം ഹെഡ് പോസ്റ്റ് ഓഫീസിലെത്തിയ പാഴ്‌സലില്‍ എലി കരണ്ടിരുന്നു. തുടര്‍ന്ന് പാഴ്‌സല്‍ പരിശോധിച്ചപ്പോഴാണ് മദ്യക്കുപ്പികള്‍ കണ്ടെത്തിയത്. തപാല്‍ വകുപ്പ്...

പ്രശസ്ത നടൻ മുതൽ ഡിവൈഎഫ്ഐ നേതാവും എസ്‌ഐയും വരെ, തന്നെ പീഡിപ്പിച്ച 14 പേരുടെ വിവരങ്ങൾ പുറത്തു വിട്ട് രേവതി സമ്പത്

തിരുവനന്തപുരം: തന്നെ സെക്ഷ്വലി, മെന്റലി, വെര്‍ബലി, ഇമോഷണലി എല്ലാം പീഡിപ്പിച്ച 14 പേരുടെ ലിസ്റ്റ് പുറത്തുവിട്ട് നടി രേവതി സമ്പത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവര്‍ പേരു വിവരങ്ങള്‍ പുറത്തുവിട്ടത്. നടന്‍ സിദ്ധിക്കും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും എസ്‌ഐയും ഉൾപ്പെടെ 14 പേരുടെ വിവരങ്ങൾ പുറത്തു വിട്ട രേവതി, ഇനിയും ബാക്കി പിന്നാലെ വരുമെന്നും താക്കീത് നൽകുന്നുണ്ട്. രേവതിയുടെ ഫേസ്ബുക്ക്...

ഇന്ന് മുതല്‍ ഹാള്‍മാര്‍ക്ക് നിര്‍ബന്ധം; രജിസ്ട്രേഷനില്ലാത്ത കടകൾക്ക് സ്വർണ്ണം വിൽക്കാനാവില്ല

കോഴിക്കോട്: ഇന്ന് മുതല്‍ ജ്വല്ലറികളില്‍ ഹാള്‍മാര്‍ക്കിംഗ് ഇല്ലാത്ത സ്വര്‍ണം വില്‍ക്കാനാകില്ല. പല തവണ മാറ്റിവെച്ച തീരുമാനമാണ് ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം ഇന്ന് മുതല്‍ നടപ്പാക്കുന്നത്. സ്വര്‍ണത്തിന്‍റെ പരിശുദ്ധി ഉറപ്പാക്കാനാണ് തീരുമാനം. നിയമം നിലവില്‍ വരുന്നതോടെ ബിഐഐസ് മുദ്ര പതിപ്പിച്ച സ്വര്‍ണം മാത്രമേ ഇനി വില്‍ക്കാനാകൂ. ഇനി മുതല്‍ ബിഐഎസ് ഹാള്‍മാര്‍ക്ക് രജിസ്ട്രേഷനില്ലാത്ത കടകള്‍ക്ക് സ്വര്‍ണം വില്‍ക്കാനാകില്ല. ഹാള്‍...

സ്വർണവില വീണ്ടും താഴ്ന്നു; രണ്ടാഴ്ചക്കിടെ 700 രൂപ കുറഞ്ഞു

കൊച്ചി: രണ്ടുദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില വീണ്ടും ഇടിഞ്ഞു. 120 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 36,280 രൂപയായി. ​ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 4535 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തിൽ 36,880 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഒരു ഘട്ടത്തിൽ 36,960 രൂപ രേഖപ്പെടുത്തി ഈ...

നിയന്ത്രണം നാലുതരത്തില്‍; ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളിലും ഭാഗിക ലോക്ഡൗൺ

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിൽ നാലുതരത്തിലാണ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുന്നത്. 1. ടി.പി.ആർ. എട്ടിൽത്താഴെ- നിയന്ത്രണങ്ങളോടെ സാധാരണപ്രവർത്തനങ്ങൾ അനുവദിക്കും. (147 തദ്ദേശസ്ഥാപനങ്ങൾ). 2. ടി.പി.ആർ. 8-20- ഭാഗിക ലോക്ഡൗൺ (716). 3. ടി.പി.ആർ. 20-30 -സമ്പൂർണ ലോക്ഡൗൺ (146). 4. ടി.പി.ആർ. 30-നുമുകളിൽ -ക്രിട്ടിക്കൽ കൺടെയ്ൻമെന്റ് സോൺ -ട്രിപ്പിൾ ലോക്ഡൗൺ (25). നിലവിലെ കണക്കിൽ ഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളും ഭാഗിക ലോക്ഡൗണിൽ...
- Advertisement -spot_img

Latest News

കാഴ്ച പരിമിതി തടസ്സമായില്ല; സബ് ജൂനിയര്‍ 100 മീറ്ററില്‍ സ്വര്‍ണമണിഞ്ഞ് കാസറഗോഡ് അംഗഡിമുഗറിലെ നിയാസ്

കൊച്ചി:സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആണ്‍കുട്ടികളുടെ സബ് ജൂനിയര്‍ വിഭാഗത്തില്‍ വേഗമേറിയ താരമായി കാസറഗോഡ് അംഗഡിമുഗറിലെ നിയാസ് അഹമ്മദ്. കൊല്ലം ജില്ലയുടെ സൗരവ്.എസ്. രണ്ടാംസ്ഥാനത്തും കൊല്ലത്തിന്റെ സായൂജ്.പി.കെ....
- Advertisement -spot_img