കണ്ണൂർ: കടത്ത് സ്വർണ്ണം പിടിച്ചുപറിക്കുന്നതിൽ ടിപി കേസ് പ്രതികളുമുണ്ടെന്ന് ശബ്ദരേഖ. സ്വർണ്ണക്കടത്ത് ക്യാരിയറോട് ആസൂത്രകൻ സംസാരിക്കുന്നതെന്ന് കരുതുന്ന വാട്സപ് ഓഡിയോ പുറത്ത് വന്നു. പിടിച്ചുപറി സംഘത്തിന് സംരക്ഷണം കൊടുക്കുന്നത് കൊടി സുനിയും ഷാഫിയുമാണെന്നാണ് ശബ്ദരേഖയിൽ പറയുന്നത്.
ടി പി കേസിൽ പരോളിൽ ഇറങ്ങിയ ഷാഫി ക്യാരിയർക്ക് സംരക്ഷണം ഒരുക്കും. പിടിച്ചു പറിച്ച സ്വർണ്ണത്തിന്റെ ഉടമ പിന്നീട് പ്രശ്നമുണ്ടാക്കിയാൽ...
സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കണമോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വൈകിട്ട് അവലോകന യോഗം ചേരും. ടിപിആര്‍ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചന.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ചാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ടിപിആര്‍ നിരക്ക് കാര്യമായി കുറയാത്തത് കൊണ്ട് കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങളെ കുറിച്ചാണ്...
കൊച്ചി∙ കരിപ്പൂർ സ്വർണക്കടത്തു കേസിൽ അർജുൻ ആയങ്കി അറസ്റ്റിൽ. കൊച്ചിയിലെ കസ്റ്റംസ് സംഘമാണ് അർജുന്റെ അറസ്റ്റു രേഖപ്പെടുത്തിയത്. ഒമ്പതു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ്. തിങ്കളാഴ്ച രാവിലെയാണ് അർജുൻ ചോദ്യംചെയ്യലിനു ഹാജരായത്.
സ്വർണക്കടത്തിൽ അർജുൻ ആയങ്കിക്ക് നിർണായക പങ്കുണ്ടെന്നാണ് 2.33 കിലോ സ്വർണവുമായി വിമാനത്താവളത്തിൽ പിടിയിലായ ഷഫീഖിന്റെ വെളിപ്പെടുത്തിയത്. കാരിയറായി പ്രവർത്തിച്ച ഷഫീഖിനെ കസ്റ്റഡിയിൽ...
കണ്ണൂർ: ഡി.വൈ.എഫ്.ഐയെ വെല്ലുവിളിച്ച് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി. ഒറ്റരാത്രികൊണ്ട് ഒറ്റുകാരനാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഇല്ലാക്കഥ പറഞ്ഞുണ്ടാക്കിയാൽ പലതും പറയേണ്ടി വരുമെന്നും ആകാശ് തില്ലങ്കേരി ഫേസ്‌ബുക്കിൽ കുറിച്ചു. രക്തസാക്ഷികളെ ഒറ്റുകൊടുത്തവനെന്ന് തനിക്കെതിരെ പ്രചാരണം നടത്തുകയാണെന്നും അതിന് നേതൃത്വം നൽകുന്നത് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി തന്നെയാണെന്നും ആകാശ് തില്ലങ്കേരി പറയുന്നു.
ഫോസ്ബുക്കിൽ ഒരാളുടെ പോസ്റ്റിന് താഴെ വന്ന...
കേരളത്തില്‍ ഇന്ന് 8063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1100, തൃശൂര്‍ 944, കൊല്ലം 833, മലപ്പുറം 824, കോഴിക്കോട് 779, എറണാകുളം 721, പാലക്കാട് 687, കാസര്‍ഗോഡ് 513, ആലപ്പുഴ 451, കണ്ണൂര്‍ 450, കോട്ടയം 299, പത്തനംതിട്ട 189, വയനാട് 175, ഇടുക്കി 98 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,200 രൂപയായി.വ്യാഴവും വെള്ളിയും മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ശനിയാഴ്ച പവന് 80 രൂപ വര്‍ധിച്ചിരുന്നു. ഗ്രാമിന് പത്തു രൂപ കുറഞ്ഞു. 4400 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 36,880 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ന്ന്...
തിരുവനന്തപുരം; സംസ്ഥാനത്ത് പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവർക്കും ഉപാധികളില്ലാതെ കൊവിഡ് പ്രതിരോധ വാക്സീൻ നൽകും. 18ന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ഒറ്റ വിഭാഗമായി കണക്കാക്കി വാക്സീൻ നൽകാനാണ് തീരുമാനം. ഗുരുതര രോഗികൾ അടക്കമുള്ള മുൻഗണനാ ഗ്രൂപ്പുകൾ നിലനിൽക്കും. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. വാക്സിൻ സൗജന്യ വിതരണം കേന്ദ്രസർക്കാർ ഉറപ്പ് നൽകിയതോടെയാണ് ഇത്തരമൊരു തീരുമാനം.
വാരാന്ത്യ ലോക്ഡൗണിന് ശേഷം സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. കൊവിഡ് സ്ഥിരീകരണ നിരക്ക്(ടിപിആർ) അനുസരിച്ച്, പ്രാദേശിക തലത്തിലാണു നിയന്ത്രണവും ഇളവുകളും. തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ചാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.
എ, ബി വിഭാഗങ്ങളിലാണ് (ടിപിആർ 16നു താഴെ) ഇളവുകൾ. ഇതിനു മുകളിലുള്ളവ ലോക്‌ഡൗണും ട്രിപ്പിൾ ലോക്ഡൗണും ആണ്. ബാങ്കുകൾക്ക് എല്ലാ ദിവസവും...
ആറു മാസം പ്രായമുള്ള കൈക്കുഞ്ഞിനേയും കൊണ്ട് തെരുവിലേക്ക് ഇറങ്ങുമ്പോൾ എങ്ങനെ ജീവിക്കുമെന്ന ആശങ്കയിലായിരുന്നു ആനി ശിവ. പിന്നീടുള്ള ജീവിതം ഒരു പോരാട്ടം തന്നെയായിരുന്നു ഈ അമ്മയ്ക്കും മകനും. വീട്ടുകാരുടെ പിന്തുണ ഇല്ലാതായതോടെ അമ്മൂമ്മയുടെ വീട്ടിലെ ചായിപ്പിൽ തുടങ്ങിയ ജീവിതം. 14 വർഷങ്ങൾക്ക് ശേഷം ആനി ശിവ നിവർന്നു നിൽക്കുകയാണ്. വർക്കല പൊലീസ് സ്റ്റേഷൻ എസ്ഐ...
ഉപ്പള ∙ ഉപ്പളയിലെ വ്യാപാരികൾ ഉൾപ്പെടെ ഇരുപതിലേറെ പേർക്ക് ഡെങ്കിപ്പനി കണ്ടെത്തി. ബസ് സ്റ്റാൻഡിനടുത്തെ വ്യാപാരികളും ജീവനക്കാരുമാണ് ഡെങ്കിപ്പനിയെത്തുടർന്നു ചികിത്സ തേടിയിരിക്കുന്നത്. ബസ് സ്റ്റാൻഡിലെ ശുചിമുറിയുടെ മുകൾ ഭാഗത്ത് മാലിന്യം കെട്ടിക്കിടക്കുകയാണ്. ഇതിൽ നിന്ന് കൊതുകും കൂത്താടികളും ഏറെയുണ്ട്. ഇവിടെ നിന്നാണു പരിസരത്തെ കടകളിലെ ജീവനക്കാർക്ക് കൊതുക് കടിയേൽക്കുന്നത്.
ദിവസേന നൂറുകണക്കിനു യാത്രക്കാരാണു ബസ് സ്റ്റാൻഡിലേക്കെത്തുന്നത്....