തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി അനില്‍ കാന്തിനെ നിയമിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. 1998 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അനില്‍ കാന്ത് നിലവില്‍ റോഡ് സുരക്ഷാ കമ്മിഷണറാണ്. ലോക്‌നാഥ് ബെഹ്‌റ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് പുതിയ നിയമനം.
അന്‍പത്തിയൊന്‍പതുകാരനായ അനില്‍ കാന്ത് ഡല്‍ഹി സ്വദേശിയാണ്. പൊലീസ് സേനയിലും രാഷ്ട്രീയ നേതൃത്വത്തിലും പൊതുവേ സ്വീകാര്യനായ അനില്‍ കാന്ത് പട്ടിക വിഭാഗത്തില്‍നിന്ന് സംസ്ഥാനത്ത്...
സംസ്ഥാനത്ത് സ്വർണവില പവന് 35,000 രൂപയായി കുറഞ്ഞു. പവന്റെ വിലയിൽ ബുധനാഴ്ച 200 രൂപയുടെ കുറവാണുണ്ടായത്. ഗ്രാമിന്റെ വില 4375 രൂപയായി. ഇതോടെ ഒരുമാസത്തിനിടെ രണ്ടായിരം രൂപയോളമാണ് ഇടിവുണ്ടായത്.
നാലുവർഷത്തിനിടെയുണ്ടായ ഏറ്റവുംവലിയ പ്രതിമാസ ഇടിവാണ് ആഗോള വിപണിയിൽ സ്വർണംനേരിട്ടത്. ഒരു ട്രോയ് ഔൺസിന്റെ വില 1,763.63 ഡോളറായാണ് കുറഞ്ഞത്. ഈ മാസംമാത്രം 7.5ശതമാനം തകർച്ച. ഭാവിയിൽ...
മലപ്പുറം:(www.mediavisionnews.in) സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് പെൺകുട്ടികളെ ലൈംഗിക ചൂഷണം ചെയ്യുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട് സ്വദേശികളായ മൂന്ന് യുവാക്കളെ തിരൂരങ്ങാടി പോലീസ് ആണ് പിടികൂടിയത്. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് 3 മാസത്തിനുള്ളിൽ ആണ് ഇതെല്ലാം നടന്നത് എന്ന് പോലീസ് പറയുന്നു.
കാസർകോട് സ്വദേശികളായ 22 വയസുള്ള മുഹമ്മദ്നിയാസ്, 20 കാരൻ മുഹമ്മദ്...
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രാദേശിക നിയന്ത്രണങ്ങള്‍ തുടരുന്നുവെങ്കിലും, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയായി 10.41 ആണ് ശരാശരി ടി.പി.ആര്‍. പത്തില്‍ താഴെ എത്തിക്കാനുള്ള ആരോഗ്യവകുപ്പ് ശ്രമങ്ങള്‍ ഫലം കാണുന്നുമില്ല. 11 ആയിരുന്നു കഴിഞ്ഞദിവസം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 15 ദിവസത്തിനിടെ രണ്ട് ദിവസം മാത്രമാണ് ടി.പി.ആര്‍ പത്തിന് താഴെക്കെത്തിയത്.
സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍...
കോവിഡ് വ്യാപനത്തിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഉപഭോക്താക്കൾക്ക് ആശ്വാസ പദ്ധതിയുമായി കെ.എസ്.ഇ.ബി.
പ്രതിമാസം 30 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വൈദ്യുതി സൗജന്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളത്തിൽ അറിയിച്ചു.
29.09.1997 മുതൽ 500 വാട്ട്സ് വരെ കണക്ടഡ് ലോഡ് ഉള്ളതും പ്രതിമാസ ശരാശരി ഉപഭോഗം 20 യൂണിറ്റുവരെ മാത്രം ഉള്ളതുമായ ഗാർഹിക ഉപഭോക്താക്കൾക്ക് സർക്കാർ...
തിരുവനന്തപുരം : സംസ്ഥാനത്ത് ആരാധനാലയങ്ങളുടെ കെട്ടിട നിര്‍മാണം ആരംഭിക്കുന്നതിന് ഇനിമുതല്‍ പ്രാദേശിക സര്‍ക്കാരുകളുടെ ഭരണസമിതികളുടെ അനുവാദം മതിയാകും. നേരത്തെ ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നതിന് ജില്ലാ കലക്ടര്‍മാരുടെ അനുമതി പത്രം വേണമായിരുന്നു. എങ്കില്‍ മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരാധനലായങ്ങള്‍ക്കും അനുബന്ധ കെട്ടിടങ്ങള്‍ക്കും കെട്ടിട നിര്‍മ്മാണ പെര്‍മിറ്റും നമ്പറും നല്‍കുമായിരുന്നുള്ളു.
പുതിയ തീരുമാനത്തിലൂടെ അതാത് പ്രദേശത്തെ ആരാധനാലയങ്ങള്‍ സംബന്ധിച്ച...
തിരുവനന്തപുരം: കോവിഡ് ബാധിതരുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനുള്ള നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചു. കോവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്തസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കോവിഡ് ബാധിച്ചവരുടെ മൃതദേഹം ഇനി മുതൽ ഒരു മണിക്കൂർ വീട്ടിൽ വെക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ബന്ധുക്കൾക്ക് കാണാനും പരിമിതമായ രീതിയിൽ മതാചാരം നടത്താനും അനുമതി നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പൊതുസ്ഥലങ്ങളിൽ കാണിക്കുന്ന...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,550 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1708, കൊല്ലം 1513, തൃശൂര്‍ 1483, എറണാകുളം 1372, പാലക്കാട് 1330, തിരുവനന്തപുരം 1255, കോഴിക്കോട് 1197, ആലപ്പുഴ 772, കണ്ണൂര്‍ 746, കോട്ടയം 579, കാസര്‍ഗോഡ് 570, പത്തനംതിട്ട 473, ഇടുക്കി 284, വയനാട് 268 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. കൂടുതൽ പ്രദേശങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളെ തരം തിരിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്.
ഇനി മുതൽ ടി.പി.ആർ ആറ് ശതമാനത്തിന് താഴെയുള്ള പ്രദേശങ്ങളിൽ മാത്രമായിരിക്കും പൂർണമായ ഇളവുണ്ടാവുക. ആറ് മുതൽ 12...