Friday, November 15, 2024

Kerala

സംസ്ഥാനത്ത് ഇന്ന് 12,868 പുതിയ രോ​ഗികൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.3

സംസ്ഥാനത്ത് ഇന്ന് 12,868 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1561, കോഴിക്കോട് 1381, തിരുവനന്തപുരം 1341, തൃശൂര്‍ 1304, കൊല്ലം 1186, എറണാകുളം 1153, പാലക്കാട് 1050, ആലപ്പുഴ 832, കണ്ണൂര്‍ 766, കാസര്‍ഗോഡ് 765, കോട്ടയം 504, പത്തനംതിട്ട 398, ഇടുക്കി 361, വയനാട് 266 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...

കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട, പിടിച്ചത് ഒരു കോടി വിലവരുന്ന സ്വർണ്ണം, ഉപ്പള സ്വദേശിയടക്കം മൂന്ന് പേർ പിടിയിൽ

കോഴിക്കോട്: (www.mediavisionnews.in) കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണ വേട്ട. 1.2 കോടിയുടെ സ്വര്‍ണമാണ് പിടികൂടിയത്. മൂന്നുപേരെ അറസ്റ്റ് ചെയ്തു. മൂന്നു കിലോ സ്വര്‍ണ മിശ്രിതമാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് പിടിച്ചെടുത്തത്. ഇതു കൂടാതെ സ്വര്‍ണച്ചെയിനും പിടിച്ചെടുത്തിട്ടുണ്ട്. മൂന്നു യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. മുസ്തഫ, ഷാഫി, ലുക്മാന്‍ എന്നിവരാണ് പിടിയിലായത്. മുസ്തഫ കുനിയത്ത് എന്ന വടകര...

പാഷാണം ഷാജിക്ക് വിശ്രമിക്കാം; പുതിയ ഡിജിപി സ്ഥാനമേറ്റതോടെ ട്രോളര്‍മാര്‍ ചെമ്പില്‍ അശോകന് പിന്നാലെ

പുതിയ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിന്റെ അപരനായി ട്രോളുകളില്‍ നിറഞ്ഞ് നടന്‍ ചെമ്പില്‍ അശോകന്‍. അനില്‍കാന്തിനെ ഡിജിപിയായി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് കാക്കിയണിഞ്ഞ ചെമ്പില്‍ അശോകനെയും ട്രോളന്‍മാര്‍ ഏറ്റെടുത്തത്. നേരത്തെ ലോക്‌നാഥ് ബെഹ്‌റ ഡിജിപിയായി ചുമതലയേറ്റെടുത്തപ്പോഴും നിമിഷങ്ങള്‍ക്കകം നടന്‍ സാജു നവോദയയെ (പാഷാണം ഷാജി) സാമൂഹ്യ മാധ്യമങ്ങളില്‍ അപരനാക്കി ട്രോളന്‍മാര്‍ ആഘോഷമാക്കിയിരുന്നു. പാഷാണം ഷാജി മാറി, ഡിജിപിയായി...

സ്വര്‍ണവില ഉയര്‍ന്നു; പവന് 35,200 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. വ്യാഴാഴ്ച പവന്റെ വില 200 രൂപ കൂടി 35,200 നിലവാരത്തിലെത്തി. 4400 രൂപയാണ് ഗ്രാമിന്റെ വില. 35,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഒരു ട്രോയ് ഔൺസിന് 1,774.67 ഡോളർ നിലവാരത്തിലാണ്. കഴിഞ്ഞമാസം കനത്ത ഇടിവാണ് സ്വർണംനേരിട്ടത്. പലിശ ഉയർത്തേണ്ടിവരുമെന്ന യുഎസ്...

മൊബൈൽ ഉപയോഗം കൂടി, ഗെയിം കളിക്കാൻ 1500 രൂപക്ക് റീചാർജ്; അച്ഛൻ വഴക്ക് പറഞ്ഞതിൽ മനംനൊന്ത് 14കാരൻ ജീവനൊടുക്കി

കട്ടപ്പന: അമിതമായി മൊബൈല്‍ ഉപയോഗിച്ചതിനും വലിയ തുകയ്ക്ക് റീച്ചാര്‍ജ് ചെയ്തതിനും പിതാവ് വഴക്ക് പറഞ്ഞതില്‍ മനംനൊന്ത് ഒന്‍പതാം ക്ലാസുകാരന്‍ ജീവനൊടുക്കി. കട്ടപ്പന സുവര്‍ണഗിരി കല്യാണത്തണ്ട് കറുകപ്പറമ്പില്‍ ബാബു (രവീന്ദ്രന്‍)- ശ്രീജ ദമ്പതികളുടെ മകന്‍ ഗര്‍ഷോം(14) ആണ് മരിച്ചത്. കട്ടപ്പന ട്രൈബല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. മൊബൈല്‍ ഗെയിം കളിക്കാനായി കഴിഞ്ഞ ദിവസം ഗര്‍ഷോം 1500 രൂപയ്ക്ക്...

സംസ്ഥാനത്ത് ഇന്ന് മുതൽ പുതിയ നിയന്ത്രണം; കൂടുതൽ മേഖലകൾ ട്രിപ്പിൾ ലോക്ക്ഡൗണിൽ, ലോക്ക്ഡൗണുള്ള പ്രദേശങ്ങളും കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് മാറിയ ടെസ്റ്റ് പോസിറ്റിവിറ്റി മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങൾ ഇന്നുമുതൽ.  മുൻ ആഴ്ച്ചകളേക്കാൾ കർശനമാണ് വ്യവസ്ഥകൾ. 18 ന് മുകളിൽ ടിപിആർ ഉള്ള സ്ഥലങ്ങൾ ഇന്നുമുതൽ ട്രിപ്പിൾ ലോക്ക്ഡൗണാണ്. പന്ത്രണ്ടിനും പതിനെട്ടിനും ഇടയിലുള്ള സ്ഥലങ്ങളിൽ ലോക്ക്ഡൗണും, ആറിനും പന്ത്രണ്ടിനും ഇടയ്ക്കുള്ള സ്ഥലങ്ങളിൽ സെമി ലോക്ക്ഡൗണുമാണ്.  ടിപിആർ 6ന് താഴെയുള്ള സ്ഥലങ്ങളിൽ മാത്രമാകും ഇളവുകൾ. 24ന് മുകളിൽ...

സംസ്ഥാനത്ത് 13658 പേര്‍ക്ക് കൂടി കൊവിഡ്, ടിപിആർ 9.71 ശതമാനം; 142 മരണം കൂടി സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,658 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1610, തൃശൂര്‍ 1500, തിരുവനന്തപുരം 1470, എറണാകുളം 1448, പാലക്കാട് 1273, കോഴിക്കോട് 1254, കൊല്ലം 1245, ആലപ്പുഴ 833, കാസര്‍ഗോഡ് 709, കണ്ണൂര്‍ 634, കോട്ടയം 583, പത്തനംതിട്ട 457, വയനാട് 372, ഇടുക്കി 270 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

ടിപിയുടെ ഫോണ്‍ നമ്പര്‍ വീണ്ടും ശബ്ദിക്കുന്നു, എംഎല്‍എയുടെ ഔദ്യോഗിക നമ്പറാക്കി കെ കെ രമ

വടകര: ടി പി ചന്ദ്രശേഖരൻ ഉപയോ​ഗിച്ചിരുന്ന ഫോൺ നമ്പർ കെ കെ രമ എംഎൽഎയുടെ ഔദ്യോ​ഗിക ഫോൺ നമ്പറായി. ടി പിയുടെ 9447933040 എന്ന നമ്പർ എംഎൽഎയുടെ ഔദ്യോഗിക നമ്പറാവുന്ന കാര്യം ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് രമ പങ്കുവെച്ചത്. ഇതോടെ 9 വർഷങ്ങൾക്ക് ശേഷം വീണ്ടും ടിപിയുടെ ഫോൺ നമ്പര്‍ റിങ് ചെയ്തു തുടങ്ങി. 0496 2512020 എന്ന...

അനർഹരാണെങ്കിൽ ഇന്നു കൂടി മുൻ​ഗണനാ റേഷൻ കാർഡ് മാറ്റാം, നാളെ മുതൽ കടുത്ത നടപടി

കൊച്ചി; അനർഹമായി മുൻ​ഗണനാ റേഷൻ കാർഡ് കൈവശം വച്ചിരിക്കുന്നവർക്കു ഇന്നു കൂടി മാറ്റാൻ അവസരം. അടുത്ത ദിവസം മുതൽ ഇത്തരക്കാർക്കെതിരെ കടുത്ത നടപടിയുണ്ടാവും. കാർഡ് മാറ്റാത്ത അനർഹർക്കെതിരെ പിഴയും ക്രിമിനൽ നടപടികളുമെടുക്കാനാണ് പൊതുവിതരണ വകുപ്പിന്റെ തീരുമാനം. പിഴയോ ശിക്ഷയോ ഇല്ലാതെ മുൻഗണന കാർഡുകൾ (പിങ്ക്, മഞ്ഞ) മാറ്റുന്നതിനുള്ള സമയം ഇന്നു കൂടിയാണു അനുവദിച്ചിരിക്കുന്നത്. ജൂലൈ ഒന്നു മുതൽ...

വാഹനം ഓടിക്കുന്നതിനിടെ ബ്ലൂടൂത്തില്‍ സംസാരിച്ചാലും ഇനി കുടുങ്ങും, കോള്‍ ഹിസ്റ്ററി നോക്കി ലൈസന്‍സ് തെറിപ്പിക്കും!

തിരുവനന്തപുരം: വാഹനം ഓടിക്കുന്നതിനിടെ ബ്ലൂടൂത്ത് സാങ്കേതികവിദ്യ ഉപയോഗിച്ചു മൊബൈല്‍ ഫോണിൽ സംസാരിക്കുന്നവര്‍ക്ക് ഇനി എട്ടിന്‍റെ പണി കിട്ടുമെന്ന് റിപ്പോര്‍ട്ട്. ഡ്രൈവിംഗിനിടെ ബ്ലൂടൂത്ത് സംവിധാനം വഴി മൊബൈൽ ഫോണിൽ സംസാരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്ക് ഒരുങ്ങുകയാണ് ട്രാഫിക്ക് പൊലീസ് എന്നാണ് വിവരം. ഫോൺ കയ്യിയിൽപ്പിടിച്ച് ചെവിയോടു ചേർത്ത് സംസാരിച്ചാലുള്ള അതേ ശിക്ഷതന്നെ ഇനി ഇതിനും നേരിടേണ്ടി വരുമെന്നും ഡ്രൈവിംഗ്...
- Advertisement -spot_img

Latest News

മംഗല്‍പാടി സ്വദേശി ഡോ.മുനീറിന് വേള്‍ഡ് മലയാളി കൗണ്‍സില്‍ യുഎസ് പുരസ്‌കാരം

കാസര്‍കോട്: വിദ്യാഭ്യാസത്തിനും ശാസ്ത്രഗവേഷണത്തിനും നല്‍കിയ സംഭാവനകള്‍ക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂ ജേഴ്സിയുടെ പുരസ്‌കാരം ഡോ.മുനീറിന്. യുഎസിലെ ഹാക്കന്‍സാക്ക് മെറിഡിയന്‍ ഹെല്‍ത്ത് ജെഎഫ്‌കെ യൂണിവേഴ്‌സിറ്റിയില്‍ സീനിയര്‍...
- Advertisement -spot_img