Sunday, November 17, 2024

Kerala

കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ രാജി പ്രഖ്യാപിച്ചു

ബെംഗളൂരു∙ കർണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ രാജി പ്രഖ്യാപിച്ചു. ഉച്ചയ്ക്കുശേഷം ഗവർണറെ കണ്ട് രാജിക്കത്ത് നൽകും. സർക്കാരിന്റെ രണ്ടാം വാർഷിക ദിനത്തിലാണ് രാജി പ്രഖ്യാപനം. യെഡിയൂരപ്പയെ നേതൃസ്ഥാനത്തുനിന്നു മാറ്റാന്‍ ബിജെപി കേന്ദ്രനേതൃത്വം ആലോചിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് അദ്ദേഹം രാജി വിവരം അറിയിച്ചത്. അടല്‍ ബിഹാരി വായ്‌പേയ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ കേന്ദ്രമന്ത്രിയാകാന്‍ ക്ഷണിച്ചതാണ്. എന്നാല്‍ കര്‍ണാടകയില്‍ തുടരാനാണ് താല്‍പര്യമെന്ന് താന്‍...

പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ ചൊല്ലി തര്‍ക്കം; മലപ്പുറത്ത് ലീഗ് നേതാക്കളെ പൂട്ടിയിട്ട് യൂത്ത് ലീഗ്

മലപ്പുറം: മലപ്പുറത്ത് മുസ്‌ലിം ലീഗ് നേതാക്കളെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു. മക്കരപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് പൂട്ടിയിട്ടത്. യൂത്ത് ലീഗ് നേതാവിനെ അവഗണിച്ചെന്ന പരാതിയെ തുടര്‍ന്നാണ് ലീഗിന്റെ പ്രാദേശിക നേതാക്കളെ ലീഗ് ഓഫീസിലിട്ട് പൂട്ടിയത്. പഞ്ചായത്തംഗം അനീസിനെ മക്കരപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കണമെന്നാണ് യൂത്ത് ലീഗിന്റെ ആവശ്യം. മക്കരപറമ്പ് പഞ്ചായത്ത്...

മൂന്ന് ദിവസങ്ങൾക്ക് ശേഷം സ്വർണ വില വീണ്ടും കൂടി

തിരുവനന്തപുരം: തുടർച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്നതിനു ശേഷം സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് 35,840 രൂപയാണ് ഇന്നത്തെ സ്വർണ വില. പവന് 80 രൂപയാണ് വർധിച്ചത്. വെള്ളിയാഴ്ച പവന് 120 രൂപയും ഗ്രാമിന് 15 രൂപയും വർധിച്ചിരുന്നു. പവന് 35,760 രൂപയായിരുന്നു വെള്ളിയാഴ്ച്ച മുതൽ സ്വർണവില. തുടർച്ചയായി രണ്ട് ദിവസം വില ഇടിഞ്ഞതിന് ശേഷമാണ്...

മഞ്ചേശ്വരം ഹൊസങ്കടിയിൽ ജ്വല്ലറിയില്‍ വന്‍ മോഷണം; വാച്ച്മാനെ തലയ്ക്കടിച്ച് വീഴ്ത്തി 15 കിലോ വെള്ളിയും നാലര ലക്ഷം രൂപയും കവര്‍ന്നു

കാസര്‍ക്കോട്: (mediavisionnews.in) മഞ്ചേശ്വരത്ത് ജ്വല്ലറിയില്‍ കവര്‍ച്ച. സുരക്ഷാ ജീവനക്കാരന്റെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചാണ് കവര്‍ച്ച നടത്തിയത്. 15 കിലോ വെള്ളിയും നാലര ലക്ഷം രൂപയുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. മഞ്ചേശ്വരത്തെ രാജധാനി ജ്വല്ലറിയിലാണ് കവര്‍ച്ച. പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. വാച്ച്മാനെ കെട്ടിയിട്ട് തലയ്ക്കടിച്ചാണ് കവര്‍ച്ച നടത്തിയത്. ജ്വല്ലറിയുടെ പൂട്ടു പൊളിച്ചാണ് സംഘം അകത്ത് കയറിയത്. രണ്ട് വാഹനങ്ങളിലായി എത്തിയാണ് സംഘം...

തമ്മിലടിയില്‍ അതൃപ്തി; ഐഎന്‍എല്ലിന്‍റെ മന്ത്രിസ്ഥാനം പുനഃപരിശോധിക്കണമെന്ന അഭിപ്രായവുമായി ചില ഇടതുനേതാക്കൾ

തിരുവനന്തപുരം: ഐഎൻഎല്ലിലുണ്ടായ തമ്മിലടിയിലും പിളർപ്പിലും ഇടതുപക്ഷത്ത് കടുത്ത അതൃപ്തി. അടുത്ത മുന്നണി യോഗം ഇക്കാര്യം ചർച്ചയ്‌ക്കെടുക്കും. മന്ത്രിസ്ഥാനം നൽകിയ തിരുമാനം പുനഃപരിശോധിക്കണമെന്ന അഭിപ്രായം ചില ഇടതുനേതാക്കൾക്ക് ഉണ്ട്. അതെ സമയം മുന്നണിയിൽ തുടരാനുള്ള നീക്കങ്ങൾ ഇരു പക്ഷവും സജീവമാക്കി. അടുത്തമാസം മൂന്നിന് കോഴിക്കോട്ട് പാർട്ടി സംസ്ഥാന കൌൺസിൽ യോഗം വിളിച്ച് ഭൂരിപക്ഷം തെളിയിക്കാനാണ് വഹാബ് വിഭാഗത്തിന്റെ തിരുമാനം....

ടിപിആര്‍ കൂടൂന്നു; നിയന്ത്രണങ്ങള്‍ കര്‍ശനം, മൈക്രോ കണ്ടെയിന്‍മെന്‍റ് മേഖലകളില്‍ യാത്ര ഒരു വഴിയിലൂടെ മാത്രം

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കണ്ടെയിന്മെന്റ് സോണുകളിൽ ഇന്ന് മുതൽ നിയന്ത്രണം കൂടുതൽ കർശനമാക്കും. മൈക്രോ കണ്ടെയിന്മെന്റ് സോണുകൾ പ്രഖ്യാപിക്കുന്നതിന് സെക്ടരൽ മജിസ്‌ട്രേറ്റുമാരെ നിയമിച്ചിട്ടുണ്ട്. എ,ബി,സി,ഡി മേഖലകളിലെ നിയന്ത്രണങ്ങളും ഇളവുകളും അതേപടി തുടരും. എ,ബി വിഭാഗങ്ങളിൽ സർക്കാർ ഓഫീസുകൾ പകുതി ജീവനക്കാരുമായി പ്രവർത്തിക്കും. സി വിഭാഗത്തിൽ നാലിലൊന്നു ജീവനക്കാരുമായി പ്രവർത്തിക്കാം. ഡി വിഭാഗത്തിൽ അവശ്യ...

സംസ്ഥാനത്ത് ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; പുതിയ ന്യുനമർദ്ദം രൂപപ്പെടാന്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ആറു ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കാസർകോട് , കണ്ണൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ  ജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. അറബിക്കടലിൽ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ബുധനാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യുനമർദ്ദം രൂപപ്പെട്ടേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം...

ആശ്വാസമില്ല; സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ്, 66 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി 12.3

തിരുവനന്തപുരം∙സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2684, കോഴിക്കോട് 2379, തൃശൂര്‍ 2190, എറണാകുളം 1687, പാലക്കാട് 1552, കൊല്ലം 1263, തിരുവനന്തപുരം 1222, ആലപ്പുഴ 914, കണ്ണൂര്‍ 884, കോട്ടയം 833, കാസര്‍ഗോഡ് 644, പത്തനംതിട്ട 478, വയനാട് 383, ഇടുക്കി 353 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: മുസ്‌ലിം സമുദായത്തിന്റെ ആശങ്ക അകറ്റണം; കാന്തപുരം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ഹൈക്കോടതിയുടെ വിധി പ്രകാരം റദ്ദ് ചെയ്തതിനെ തുടര്‍ന്നുണ്ടായ മുസ്‌ലിം സമുദായത്തിന്റെ ആശങ്ക അറിയിക്കാന്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി. വിദ്യാഭ്യാസ തൊഴില്‍ മേഖലകളില്‍ ഏറെ പിന്നാക്കം നില്‍ക്കുന്ന മുസ്‌ലിം സമുദായത്തിന്റെയും ന്യുനപക്ഷ വിഭാഗങ്ങളുടെയും ഉന്നമനത്തിന് സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധയും നടപടികളും ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടെതായി കാന്തപുരം...

ഐ.എൻ.എൽ പിളർന്നു; കാസിം ഇരിക്കൂറിനെ പുറത്താക്കി​യെന്ന്​ വഹാബ്​

കൊച്ചി: ലോക്ക്ഡൗൺ ദിനമായ ‍‍ഞായറാഴ്ച രാവിലെ കൊച്ചിയിലുണ്ടായ തമ്മിലടിക്ക് പിന്നാലെ ഇന്ത്യൻ നാഷണൽ ലീ​ഗ് പിളർന്നു. ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിനെ പുറത്താക്കിയതായും പകരം നാസ‍ർ കോയ തങ്ങളെ പുതിയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തതായും ഐഎൻഎൽ സംസ്ഥാന പ്രസിഡൻ്റ് അബ്ദുൾ വഹാബ് അറിയിച്ചു. എന്നാൽ സംസ്ഥാന പ്രസിഡൻ്റ് അബ്ദുൾ വഹാബിനെ പാ‍ർട്ടിയിൽ...
- Advertisement -spot_img

Latest News

സിനിമ താരം പരീക്കുട്ടി എംഡിഎംഎയുമായി പിടിയിൽ

കൊച്ചി: സിനിമ ബിഗ്ബോസ് താരം പരീക്കുട്ടി എംഡിഎംഎയുമായി പിടിയിൽ. എറണാകുളം കുന്നത്തുനാട് പരീക്കുട്ടി എന്നറിയപ്പെടുന്ന ഫരീദുദ്ദീനാണ് പിടിയിലായത്. ഇയാളോടൊപ്പം സുഹൃത്ത് ജിസ്മോനും പിടിയിലായിട്ടുണ്ട്. ഇന്നലെ നടന്ന...
- Advertisement -spot_img