Sunday, November 17, 2024

Kerala

കാവല്‍മതിലായി ശ്രീജേഷ്; 41 വര്‍ഷത്തിന് ശേഷം പുരുഷ ഹോക്കിയില്‍ വെങ്കലം

ടോകിയോ: പുരുഷ ഹോക്കിയില്‍ വെങ്കലം നേടി ഇന്ത്യ. ജര്‍മനിയെ 5-4ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്. 41 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ ഹോക്കി ടീം ഒളിംപിക്‌സില്‍ മെഡല്‍ നേടുന്നത്. ജയത്തില്‍ നിര്‍ണായകമായത് ഗോളിയായ മലയാളി താരം ശ്രീജേഷിന്റെ സേവുകളായിരുന്നു. 1-3ന് പിന്നില്‍ നിന്ന ശേഷമായിരുന്നു ഇന്ത്യ വാശിയേറിയ പോരാട്ടത്തിലൂടെ തിരിച്ചുവന്നത്. അവസാന ആറ് സെക്കന്റുകള്‍ ശേഷിക്കേ ജര്‍മനിക്ക്...

കടകളില്‍ പ്രവേശിക്കാന്‍ 3 നിബന്ധനകൾ, സ്കൂളും തിയറ്ററും തുറക്കില്ല: അറിയേണ്ടതെല്ലാം

തിരുവനന്തപുരം∙ പുതിയ കോവിഡ് മാര്‍ഗരേഖയില്‍ കടകളില്‍ പ്രവേശിക്കാന്‍ നിബന്ധനകള്‍. മൂന്നുവിഭാഗം ആളുകള്‍ക്കാണു കടകളില്‍ പ്രവേശിക്കാൻ അനുമതി. രണ്ടാഴ്ച മുന്‍പ് ഒരു ഡോസ് വാക്സീനെങ്കിലും എടുത്തവര്‍, 72 മണിക്കൂറിനിടെ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍, കോവിഡ് പോസിറ്റീവായി ഒരു മാസം കഴിഞ്ഞവർ. ബാങ്കുകള്‍, മാര്‍ക്കറ്റുകള്‍, ഓഫിസുകള്‍, വ്യവസായ സ്ഥാപനങ്ങൾ, തുറസായ ടൂറിസം കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും...

സംസ്ഥാനത്ത് 22,414 പുതിയ രോഗികൾ, 2000 ത്തിന് മുകളിൽ 4 ജില്ലകൾ, 11.37 ടിപിആർ, 108 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3691, തൃശൂര്‍ 2912, എറണാകുളം 2663, കോഴിക്കോട് 2502, പാലക്കാട് 1928, കൊല്ലം 1527, കണ്ണൂര്‍ 1299, കോട്ടയം 1208, തിരുവനന്തപുരം 1155, കാസര്‍ഗോഡ് 934, ആലപ്പുഴ 875, വയനാട് 696, പത്തനംതിട്ട 657, ഇടുക്കി 367 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഹൈദരലി ശിഹാബ് തങ്ങളെ ചോദ്യം ചെയ്തുവെന്ന് കെ ടി ജലീൽ

തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഹൈദരലി ശിഹാബ് തങ്ങൾക്ക് നേരിട്ട് ഹാജരാകാൻ നോട്ടീസ് നൽകിയതായി കെ ടി ജലീൽ. ജൂലൈ 24ന് ഹാജരാകാനായിരുന്നു നോട്ടീസെന്നും ഇഡി പാണക്കാട് നേരിട്ടെത്തി മൊഴിയെടുത്തുവെന്നുമാണ് ജലീൽ പറയുന്നത്. നോട്ടീസിന്റെ പകർപ്പ് ജലീൽ വാർത്താസമ്മേളനത്തിൽ പുറത്ത് വിട്ടു. ആദായനികുതി വകുപ്പ് രേഖകൾ ഹാജരാക്കണമെന്നാവശ്യപ്പെട്ട് നൽകിയ നോട്ടീസിലെ ആദ്യ പേര് കുഞ്ഞാലിക്കുട്ടിയുടെ മകന്റേതാണെന്നും ജലീൽ പറയുന്നു....

ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു, കടകള്‍ ഏഴു മുതല്‍ ഒന്‍പതു വരെ, സമ്പൂര്‍ണ അടച്ചിടല്‍ ഞായറാഴ്ച മാത്രം

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിന് സംസ്ഥാനത്ത് തുടരുന്ന ലോക്ക്ഡൗണില്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. രോഗസ്ഥിരീകരണ നിരക്ക് (ടിപിആര്‍) അടിസ്ഥാനമാക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു പകരം ഓരോ പ്രദേശത്തെയും ആയിരം പേരില്‍ എത്രപേര്‍ രോഗികളുണ്ട് എന്നതിനെ അടിസ്ഥാനമാക്കിയാവും ഇനിമുതല്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുക. വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രമായി നിജപ്പെടുത്തിയതായും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ അറിയിച്ചു. ഓരോ പ്രദേശത്തും...

കൊവിഡ് പ്രതിരോധത്തിന് ഐഎഎസുകാ‍ർ നേരിട്ട് ഇറങ്ങുന്നു: 14 ജില്ലകളിലും ഉദ്യോഗസ്ഥരെ നിയമിച്ചു

തിരുവനന്തപുരം: ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതിന് പിന്നാലെ കൊവിഡ് പ്രതിരോധത്തിന് മുതിർന്ന ഐഎഎസ് ഉദ്യോ​ഗസ്ഥരെ ഇറക്കി സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ 14 ജില്ലകളുടേയും ചുമതല ഒരോ ഐഎഎസ് ഉദ്യോ​ഗസ്ഥരെ ഏൽപിക്കാൻ ഇന്ന് ചേ‍ർന്ന അവലോകനയോ​ഗം തീരുമാനിച്ചു. പുതിയ നിയന്ത്രങ്ങൾ ഏകോപിപിക്കാനും നടപ്പാക്കാനും ഉദ്യോ​ഗസ്ഥർ ആ​ഗസ്റ്റ് ഏഴ് വരെ ജില്ലകളിൽ തുടരണമെന്ന് ചീഫ് സെക്രട്ടറി...

കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ പോലീസ് പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: റിപ്പോർട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ പൊതുജനങ്ങളെ പോലീസ് ബുദ്ധിമുട്ടിക്കുന്നുവെന്ന പരാതിയിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍. സംഭവവുമായി ബന്ധപ്പെട്ട് 15 ദിവസത്തിനകം റിപ്പോർട്ട് നല്‍കണമെന്ന് കമ്മീഷന്‍, ഡി.ജി.പിയോട് ആവശ്യപ്പെട്ടു. കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ പോലീസ് നടത്തുന്ന അതിക്രമങ്ങളിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി. മനുഷ്യാവകാശ പ്രവര്‍ത്തകനായ നൗഷാദ് തെക്കെയില്‍ കമ്മീഷന് പരാതി നല്‍കിയത്. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നടന്ന പോലീസ്...

ഇനി ഞായർ മാത്രം ലോക്ഡൗൺ, കടകൾ ആറ് ദിവസം തുറക്കാം; പ്രഖ്യാപനം നാളെ

തിരുവനന്തപുരം∙ സംസ്ഥാനത്ത് ശനിയാഴ്ച ലോക്ഡൗൺ ഒഴിവാക്കി. ഞായറാഴ്ച ലോക്ഡൗൺ തുടരും. ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിക്കും. ഞായർ ഒഴികെയുള്ള എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കും. ഒരാഴ്ചയിലെ രോഗികളുടെ കണക്കുനോക്കി മേഖല നിശ്ചയിച്ചു നിയന്ത്രണം ഏർപ്പെടുത്താനാണു തീരുമാനം. നൂറിൽ എത്ര പേർ രോഗികൾ എന്ന് കണക്കാക്കിയാകും മേഖല നിശ്ചയിക്കുക. കൂടുതൽ...

ഇന്‍ഷുറന്‍സ് ഇല്ലാത്തതിന് മൊബൈല്‍ പിടിച്ചുവാങ്ങി എസ്‌ഐ; നാട്ടുകാരുടെ പ്രതിഷേധം- വീഡിയോ

മലപ്പുറം: വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലാത്തതിന്റെ പേരില്‍ യുവാവിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചുവാങ്ങിയതില്‍ നാട്ടുകാരുടെ പ്രതിഷേധം. മലപ്പുറം ട്രാഫിക് സ്റ്റേഷനിലെ എസ്‌ഐ ഇന്ദുറാണിക്കെതിരെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പൊലീസിന്റെ പ്രവൃത്തിയില്‍ പ്രതിഷേധിക്കുന്ന നാട്ടുകാരുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. ഇന്‍ഷുറന്‍സ് ഇല്ലാത്തതിന്റെ പേരില്‍ എസ്‌ഐ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഭാര്യ ഗര്‍ഭിണിയാണെന്നും ഫോണിലേക്ക് വിളിക്കുമെന്ന്...

കാസര്‍ഗോഡ് എക്‌സൈസ് റിമാന്‍ഡ് ചെയ്ത പ്രതി മരിച്ചു; കസ്റ്റഡി കൊലപാതകമെന്ന് കുടുംബം

കാസര്‍ഗോഡ്: ബദിയഡുക്കയില്‍ എക്‌സൈസ് കസ്റ്റഡിയില്‍ കഴിഞ്ഞിരുന്ന റിമാന്‍ഡ് പ്രതി മരിച്ചു. ബെള്ളൂര്‍ കലേരി ബസ്തയിലെ കരുണാകരന്‍ (40) ആണ് മരിച്ചത്. ഹോസ്ദുര്‍ഗ് ജയിലില്‍ റിമാന്‍ഡിലായിരുന്ന കരുണാകരനെ കഴിഞ്ഞദിവം ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു, തുടര്‍ന്ന് പത്തുദിവസത്തോളം ഗുരുതരാവസ്ഥയിലായിരുന്നെന്നാണ് വിവരം. അതേസമയം, പ്രതിയുടെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിരുന്നതായാണ് ഡോക്ടര്‍മാരുടെ നിഗമനം. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലായിരിക്കും ഇന്‍ക്വസ്റ്റ് നടപടികള്‍....
- Advertisement -spot_img

Latest News

എം.ബി യൂസുഫ് ഹാജി പ്രതിസന്ധികളിൽ പാർട്ടിക്ക് കരുത്തു പകർന്നവർ: മസ്കറ്റ് കെഎംസിസി

മസ്കറ്റ്: മുസ്ലിം ലീഗ് കാസറഗോഡ് ജില്ലാ ഉപാധ്യക്ഷൻ എം ബി യൂസുഫ് ഹാജി പ്രതിസന്ധി ഘട്ടം ട്ടങ്ങളിൽ പാർട്ടിക്കും പ്രവർത്തകർക്കും കരുത്തു പകർന്ന നേതാവ് മാത്രമായിരുന്നില്ല...
- Advertisement -spot_img