Sunday, November 17, 2024

Kerala

ഇതു ശത്രുക്കളുടെ കയ്യില്‍ കളിക്കുന്നവരുടെ പ്രവൃത്തി: മുഈൻ അലിയെ തള്ളി ലീഗ്

മലപ്പുറം∙ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈൻ അലി തങ്ങളുടെ ആരോപണങ്ങള്‍ നിഷേധിച്ച് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ.സലാം. ഇന്നു കണ്ടതു ശത്രുക്കളുടെ കയ്യില്‍ കളിക്കുന്ന ആളുകളുടെ പ്രവൃത്തിയാണ്. മുഈൻ അലി തങ്ങൾ വാര്‍ത്താസമ്മേളനം നടത്തിയത് പാര്‍ട്ടി അനുമതിയില്ലാതെയാണ്. പരസ്യവിമര്‍ശനം പാടില്ലെന്ന ഹൈദരലി ശിഹാബ് തങ്ങളുടെ നിര്‍ദേശം അദ്ദേഹം ലംഘിച്ചു. ഹൈദരലി തങ്ങളെ...

മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ്: അംശാദായം കേരളത്തിലെ സബ് പോസ്റ്റ് ഓഫിസുകള്‍ വഴി

തിരുവനന്തപുരം: കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായവരുടെ അംശാദായം കേരളത്തിലെ സബ് പോസ്റ്റ് ഓഫിസുകള്‍ വഴി ഓണ്‍ലൈനായാണ് സ്വീകരിക്കുന്നതെന്ന് ചെയര്‍മാന്‍ അറിയിച്ചു. ഓഫിസ് നേരിട്ട് അംശാദായം സ്വീകരിക്കുന്നില്ല. അംശാദായം സ്വീകരിക്കുന്നതിന് ബോര്‍ഡ് ഏതെങ്കിലും വ്യക്തികളെയോ യൂണിയനുകളെയോ ഏജന്‍സികളേയോ ഏല്‍പിച്ചിട്ടില്ലെന്നും ചെയര്‍മാന്‍ അറിയിച്ചു. പ്രതിമാസം 100 രൂപ നിരക്കില്‍ വര്‍ഷത്തില്‍ ഒന്നിച്ചോ തവണകളായോ സബ് പോസ്റ്റ് ഓഫിസുകള്‍ വഴി...

സംസ്ഥാനത്തെ പൊതുജനങ്ങൾക്കും​ കോവിഡ് മരണ വിവരങ്ങളറിയാം; ഇതാണ്​ ആ ​പോർട്ടൽ

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് 19 മരണങ്ങളുടെ വിവരങ്ങളറിയാന്‍ പുതിയ കോവിഡ് 19 ഡെത്ത് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടല്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചതാണ് ഇക്കാര്യം. https://covid19.kerala.gov.in/deathinfo/  ല്‍നിന്ന് വിവരങ്ങള്‍ ലഭിക്കും. പൊതുജനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്നതാണ് ഈ പോര്‍ട്ടല്‍. പൊതുജനത്തിന് അവരുടെ ബന്ധുക്കളുടെ മരണത്തിന്റെ വിശദാംശങ്ങള്‍ തിരയുന്നതിനുള്ള ഓപ്ഷന്‍ പോര്‍ട്ടലിലുണ്ട്. സര്‍ക്കാര്‍ ഔദ്യോഗികമായി...

ഹൈദരലി തങ്ങള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ്; കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനവുമായി ഹൈദരലി തങ്ങളുടെ മകന്‍

കോഴിക്കോട്: ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടുമായി ബന്ധപ്പെട്ട കേസില്‍ മൊഴിയെടുക്കാന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് എന്‍ഫോഴ്സ്മെന്റ് നോട്ടീസ് അയച്ചതിന് പിന്നാലെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനവുമായി ഹൈദരലി തങ്ങളുടെ മകന്‍ മോയിന്‍ അലി. ഫണ്ട് കൈകാര്യം ചെയ്തത് കുഞ്ഞാലിക്കുട്ടി ആയിരുന്നിട്ടും ചന്ദ്രികയുടെ പ്രതിസന്ധിയില്‍ അദ്ദേഹം ഇടപെട്ടില്ലെന്ന് മോയിന്‍ അലി കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നാല് പതിറ്റാണ്ടായി ഫണ്ട് കൈകാര്യം...

കര്‍ണാടകത്തിന്റെ കോവിഡ് നിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശങ്ങൾക്ക് വിരുദ്ധമെന്ന് മുഖ്യമന്ത്രി

കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായാണ് കര്‍ണാടക സര്‍ക്കാര്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം സംസ്ഥാനത്തിന് അകത്തേക്കും പുറത്തേയ്ക്കുമുള്ള യാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അതിര്‍ത്തികള്‍ അടയ്ക്കാന്‍ പാടുള്ളതല്ല. കര്‍ണാടകയുടെ ഈ നടപടി മൂലം ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കുന്നതിന് സംസ്ഥാന പൊലീസ് മേധാവി നടത്തിയ ആശയവിനിമയത്തെ തുടര്‍ന്ന് ഇക്കാര്യത്തില്‍...

കടയില്‍ പോകാന്‍ വാക്‌സിനെടുത്തിരിക്കണമെന്ന നിബന്ധനയില്‍ മാറ്റം വരുത്തില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ലോക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച നിബന്ധനകള്‍ക്കെതിരെ വിമര്‍ശനം ശക്തമാകുന്നതിനിടെ ഉത്തരവില്‍ മാറ്റം വരുത്തില്ലെന്ന് പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മന്ത്രി സഭയില്‍ പറഞ്ഞ കാര്യങ്ങളല്ല ഉത്തരവിലുള്ളതെന്ന് പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചെങ്കിലും കഴിഞ്ഞ ദിവസം പുറത്തിറക്കിയ കൊവിഡ് മാനദണ്ഡങ്ങള്‍ തിരുത്തില്ലെന്നാണ് വീണ ജോര്‍ജ് അറിയിച്ചത്. പ്രായോഗികമായ നിര്‍ദേശങ്ങള്‍ മാത്രമാണ് ഉത്തരവിലുള്ളതെന്നാണ് വീണ ജോര്‍ജ്...

ഹൈദരലി തങ്ങൾ നയാ പൈസയുടെ തിരിമറി നടത്തിയിട്ടില്ല, ഇഡി നോട്ടീസ് കുഞ്ഞാലിക്കുട്ടിക്ക് നൽകണം: ജലീൽ

തിരുവനന്തപുരം: ജീവിതത്തിൽ ഒരു നയാ പൈസയുടെ തിരിമറി നടത്താത്ത പാണക്കാട് ഹൈദരലി തങ്ങൾക്ക് അയച്ച നോട്ടീസ് ഇഡി പിൻവലിക്കണമെന്ന് മുൻ മന്ത്രി കെടി ജലീൽ. നിയമസഭാ യോഗത്തിന് ശേഷം വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ടീസ് അയക്കേണ്ടത് കുഞ്ഞാലിക്കുട്ടിക്കെതിരെയെന്നും കെടി ജലീൽ പറഞ്ഞു. ഇഡിക്ക് ആരാണ് കുറ്റവാളിയെന്ന് അറിയാം. ഹൈദരലി തങ്ങൾക്ക് നൽകിയ നോട്ടീസ്...

മന്ത്രി മുഹമ്മദ് റിയാസിനെതിരായ വാർത്ത ഷെയർ ചെയ്തു; പൊലീസുകാരന് സസ്പെൻഷൻ

മന്ത്രി മുഹമ്മദ് റിയാസിനെതിരെ ഓണ്‍ലൈൻ പോർട്ടലിൽ വന്ന വാർത്ത വാട്ട്സാപ്പ് ഗ്രൂപ്പിൽ പങ്കുവച്ച പൊലീസുകാരന് സസ്പെൻഷൻ. ബേപ്പൂർ സ്റ്റേഷനിലെ എസ് ഐ ഹരീഷ് ബാബുവിനെതിരെയാണ് നടപടി. പൊലീസുകാരുടെ വാട്ട്സാപ്പ് ഗ്രൂപ്പിലാണ് ഹരീഷ് മന്ത്രിക്കെതിരായ വാർത്ത പങ്കുവച്ചത്. ഇതോടെ മേലധികാരികൾ വിശദീകരണം തേടി. അതേസമയം, ഓൺലൈൻ ക്ലാസിനിടെ മക്കൾ അബദ്ധത്തിൽ പങ്കുവച്ചതാണെന്ന് എസ് ഐ വിശദീകരണം നൽകിയത്....

മുഹമ്മദിന് വേണ്ടത് ചികിത്സയ്ക്കുള്ള തുകമാത്രം; പങ്ക് സമാന അസുഖബാധിതര്‍ക്ക്, 46.78 കോടിയില്‍ ബാക്കി സര്‍ക്കാറിലേക്ക്

സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫിയെന്ന ജനിതകരോഗം ബാധിച്ച കണ്ണൂര്‍ മാട്ടൂലിലെ ഒന്നരവയസ്സുകാരന്‍ മുഹമ്മദിനായി കേരളം ഒറ്റക്കെട്ടായി സമാഹരിച്ച ചികില്‍സാ സഹായത്തില്‍ അധിക തുക സര്‍ക്കാറിന് കൈമാറും. മുഹമ്മദിന്റെ ചികിത്സയ്ക്ക് ആവശ്യമായ തുക വകയിരുത്തിയ ശേഷം ബാക്കിവരുന്ന തുകയാണ് കൈമാറാന്‍ ഒരുങ്ങുന്നത്. സര്‍ക്കാറിന്റെ സാമൂഹികസുരക്ഷ മിഷനിലേക്കാവും പണം കൈമാറുക. സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫിയെന്ന ജനിതകരോഗത്തിന്റെ മരുന്നിന് നികുതി ഉള്‍പ്പെടെ...

സ്വര്‍ണവില ഇന്ന് കുറഞ്ഞു; വില കുറയുന്നത് ഈ മാസത്തിൽ മൂന്നാം തവണ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്. പവന് 80 രൂപ കുറഞ്ഞ് 35,840 ആയി. ഗ്രാം വില പത്തു രൂപ കുറഞ്ഞ് 4480ല്‍ എത്തി. സ്വര്‍ണ വില കുറച്ചു ദിവസങ്ങളായി താഴേക്കു വരുന്ന പ്രവണതയാണ് കാണുന്നത്. ആഗോളവിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നതെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഈ മാസം...
- Advertisement -spot_img

Latest News

എം.ബി യൂസുഫ് ഹാജി പ്രതിസന്ധികളിൽ പാർട്ടിക്ക് കരുത്തു പകർന്നവർ: മസ്കറ്റ് കെഎംസിസി

മസ്കറ്റ്: മുസ്ലിം ലീഗ് കാസറഗോഡ് ജില്ലാ ഉപാധ്യക്ഷൻ എം ബി യൂസുഫ് ഹാജി പ്രതിസന്ധി ഘട്ടം ട്ടങ്ങളിൽ പാർട്ടിക്കും പ്രവർത്തകർക്കും കരുത്തു പകർന്ന നേതാവ് മാത്രമായിരുന്നില്ല...
- Advertisement -spot_img