തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം ലോക്ഡൗണില്‍ പൊലീസ് പിഴയായി പിരിച്ചത് 125 കോടിയോളം രൂപയെന്ന് റിപ്പോര്‍ട്ട്. 17.75 ലക്ഷം പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മാസ്‌ക് ധരിക്കാത്തതിന് 10.7 ലക്ഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
കേസുകളുടെ എണ്ണവും പിഴത്തുകയും കേരളാ പൊലീസിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഈ കണക്കുകള്‍ പരിശോധിച്ചാണ് രണ്ടാം ലോക്ക്ഡൗണ്‍ കാലത്ത് പൊലീസ് പിരിച്ച തുകയുടെ കണക്ക്...
യൂട്യൂബ് വ്ലോഗർമാരായ ഈ ബുൾജെറ്റ് സഹോദരന്മാരെ അറസ്റ്റ് ചെയ്ത മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിനെതിരെ സോഷ്യൽ മീഡിയയിൽ കൌമാരക്കാർ രംഗത്തെത്തുകയും ഇത് ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയുാണ്. ഇതിനിടെ ഇ-ബുൾജെറ്റിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആരാധകർ പല പ്രമുഖരുടെയും നമ്പറുകൾ സംഘടിപ്പിച്ച് വിളിക്കുന്നുമുണ്ട്.
നടനും എംപിയുമായ സുരേഷ് ഗോപിക്കും സഹായം തേടി ഫോൺ കോൾ എത്തി. എന്നാൽ ഇ-ബുൾജെറ്റിനെ സേവ്...
കഴിഞ്ഞ അഞ്ച് വര്‍ഷം താന്‍ വേട്ടയാടലിന് ഇരയായിരുന്നുവെന്നും അതിന് പിന്നില്‍ പി കെ കുഞ്ഞാലിക്കുട്ടിയാണെന്ന് തനിക്ക് ഉറപ്പാണെന്നും മുന്‍ മന്ത്രിയും തവനൂര്‍ എംഎല്‍എയുമായ കെ ടി ജലീല്‍. തനിക്ക് ഇ ഡി നോട്ടീസ് ലഭിച്ചതിന് പിന്നാലെ എന്തൊക്കെ കോലാഹലങ്ങളായിരുന്നു അരങ്ങേറിയത്. അതിന്റെയെല്ലാം പിന്നില്‍ അദ്ദേഹമായിരുന്നു. തന്റെ രാഷ്ട്രീയ, സാമ്പത്തിക ലാഭത്തിന് വേണ്ടി കുഞ്ഞാലിക്കുട്ടി ഏതറ്റം...
പെരിയ ഇരട്ടക്കൊലക്കേസില്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്ത വാഹനം കാണാതായി. കേസിലെ എട്ടാം പ്രതി സുബീഷിന്റെ പൊലീസ് കസ്റ്റഡിയില്‍ ഇരുന്ന ബൈക്കാണ് കാണാതായത്.
ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ച് വരികയായിരുന്നു ബൈക്ക്. പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം അടുത്തിടെ സിബിഐ ഏറ്റെടുത്തിരുന്നു. ഇത് പ്രകാരം ആയുധങ്ങളും വാഹനങ്ങളും സിബിഐക്ക് കൈമാറാനിരിക്കെയാണ് ബൈക്ക് കാണാതായത്.
യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും...
കേരളത്തില്‍ വര്‍ധിച്ചുവരുന്ന വിവാഹസംബന്ധമായ ആര്‍ഭാടവും ധൂര്‍ത്തും നിരോധിക്കുന്നതിനുള്ള നിയമനിര്‍മാണത്തിനായുള്ള ബില്ലിന്റെ കരട് നിര്‍ദേശങ്ങള്‍ കേരള വനിതാ കമ്മിഷന്‍ കേരള സര്‍ക്കാരിന് സമര്‍പ്പിച്ചു. ബില്ലിന്റെ കരട് തയാറാക്കുന്നതിന് വനിതാ കമ്മിഷനെ ചുമതലപ്പെടുത്തിയിരുന്നതിന്റെ അടിസ്ഥാനത്തിലാണ് ബില്ല് സമര്‍പ്പിച്ചത്.
കേരള സംസ്ഥാനത്തുള്ള വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നതും കേരളീയ സമൂഹത്തില്‍ ഒരു സാമൂഹിക വിപത്തായി വളര്‍ന്നുകൊണ്ടിരിക്കുന്നതുമായ വിവാഹധൂര്‍ത്തും ആര്‍ഭാടവും ഗുരുതരമായ സാമ്പത്തിക...
കോഴിക്കോട്: മുസ്‌ലീം ലീഗിലെ വിവാദങ്ങളില്‍ പ്രതികരണവുമായി പാണക്കാട് മുഈന്‍ അലി തങ്ങള്‍. ആരോടും വ്യക്തിവിരോധമില്ലെന്ന് മുഈന്‍ അലി തങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
‘പാര്‍ട്ടിയാണ് മുഖ്യം. പാര്‍ട്ടി ശക്തിപ്പെടുത്താന്‍ ഒരുമയോടെ പ്രവര്‍ത്തിക്കും. പ്രഥമ പരിഗണന പിതാവിന്റെ ആരോഗ്യ പരിപാലനത്തില്‍,’ മുഈന്‍ അലി പറഞ്ഞു. കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനമുന്നയിച്ച പാണക്കാട്...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,049 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, തൃശൂര്‍ 1762, കോഴിക്കോട് 1526, പാലക്കാട് 1336, എറണാകുളം 1329, കണ്ണൂര്‍ 944, ആലപ്പുഴ 771, കൊല്ലം 736, കോട്ടയം 597, തിരുവനന്തപുരം 567, കാസര്‍ഗോഡ് 507, പത്തനംതിട്ട 368, വയനാട് 291, ഇടുക്കി 263 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
കുമ്പള: ഹൊസങ്കടി റെയില്‍വേ ഗേറ്റിന് സമീപം റെയില്‍പാളം മുറിച്ചുകടക്കുന്നതിനിടെ വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ചു. എഞ്ചിന്‍ ഭാഗത്ത് കുടുങ്ങിയ മൃതദേഹവുമായി മുന്നോട്ട് നീങ്ങിയ ട്രെയിന്‍ കിലോമീറ്ററുകളോളം പിന്നിട്ടപ്പോള്‍ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കുമ്പള റെയില്‍വേ സ്റ്റേഷന് സമീപം നിര്‍ത്തിയിട്ടു. വാമഞ്ചൂര്‍ സ്വദേശി മൊയ്തീന്‍ കുഞ്ഞി(70)യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11.45 മണിയോടെയാണ് അപകടം. മൊയ്തീന്‍...
ദുബായ്: ഇന്ത്യയില്‍നിന്നു കോവിഷീല്‍ഡ് വാക്സിന്‍ എടുത്തവര്‍ക്ക് ദുബായിയിലേക്ക് മടങ്ങാം. ഫ്ളൈ ദുബായ് അധികൃതര്‍ യു.എ.ഇയിലെ ട്രാവല്‍ ഏജന്‍സികളെ അറിയിച്ചതാണ് ഇക്കാര്യം. ഇന്ത്യയില്‍നിന്നു കോവിഷീല്‍ഡ് രണ്ടാം ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞിരിക്കണം. ഇതോടൊപ്പം യു.എ.ഇയില്‍ നിന്നും വാക്സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്കും മടങ്ങിവരാം.
അതേസമയം, വാക്സിന്‍ നില പോലും പരിഗണിക്കാതെ ഇന്ത്യയില്‍നിന്നു ദുബായിലേക്ക് മടങ്ങാമെന്ന് വിസ്താര വിമാനക്കമ്പനി ഇന്ന്...
തിരുവനന്തപുരം: നടി ശരണ്യ അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഏറെ നാളായി ട്യൂമര്‍ ബാധിതയായി ചികിത്സയിലായിരുന്നു. കോവിഡും ന്യൂമോണിയയും ബാധിച്ചതോടെ നില വഷളാവുകയായിരുന്നു.
ചാക്കോ രണ്ടാമന്‍ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയരംഗത്തെത്തിയത്. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ തുടങ്ങിയ സിനിമകളിലും അഭിനയിച്ചെങ്കിലും സീരിയലുകളിലൂടെയാണ് ശരണ്യ ശ്രദ്ധ നേടിയത്.