കോഴിക്കോട്: മുഈനലി തങ്ങൾ കുഞ്ഞാലിക്കുട്ടിക്കെതിരെ പരസ്യവിമർശനം നടത്തിയതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ അടഞ്ഞ അധ്യായമാണെന്ന് മുസ്ലീംലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. ഇനി അതു തുറക്കാൻ ലീഗില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലീം ലീഗിനുള്ളിലെ വിഷയങ്ങൾ ചായക്കോപ്പയിലെ കൊടുങ്കാറ്റായി അവസാനിക്കും. ലീഗിന്റെ ഉള്ളിൽ ഒരു ആഭ്യന്തര പ്രശ്നവും ഇല്ല. വിഷയം പാണക്കാട് ഹൈദരലി തങ്ങളെ അറിയിച്ചതിയോടെ പാർട്ടിയുടെ...
മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത ഇ-ബുള്‍ ജെറ്റ് വ്‌ളോഗര്‍മാരുടെ കാരവാന്‍ വീണ്ടും നിരത്തിലിറക്കാന്‍ അവസരം. മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിച്ചിരിക്കുന്ന മാറ്റങ്ങള്‍ വരുത്തി വാഹനം വീണ്ടും ഉപയോഗിക്കാം. നിലവില്‍ നിയമ വിരുദ്ധമായി വാഹനത്തില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ പൂര്‍ണമായും പൂര്‍വ്വസ്ഥിതിയിലേക്ക് മാറ്റേണ്ടി വരും. കാരവാന്റെ പെയിന്റ്, ടയര്‍ തുടങ്ങിയവ അങ്ങെനെയെങ്കില്‍ മാറ്റേണ്ടി വരുമെന്നാണ് സൂചന. നിയമം...
തിരുവനന്തപുരം: പ്രണയം നിരസിച്ചതിന് പെൺകുട്ടികളെ ശല്യം ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനുള്ള നടപടി പൊലീസ് സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ നിയമ നിർമ്മാണത്തിന് അതിർവരമ്പുകളുണ്ടെന്നതിനാൽ നിലവിലെ നിയമം കർശനമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
രക്ഷിതാക്കൾ കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം നിരീക്ഷിക്കണം. മാനസ കേസിൽ കൊലപാതകി ബീഹാറിൽ നിന്ന് തോക്ക് വാങ്ങിയത് കണ്ടെത്തിയത് പൊലീസിന്റെ...
കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ലഭിച്ച അധികാരത്തെ വ്യാപകമായി ദുർവിനിയോഗം ചെയ്യുന്ന പൊലീസ് നടപടികൾ ഓരോ ദിവസവും വർദ്ധിക്കുകയാണ്. കൃത്യമായി ജോലി ലഭിക്കാതെ ബുദ്ധിമുട്ടിലായ കൂലിപ്പണിക്കാരെ പോലും കനത്ത പിഴ അടപ്പിച്ച് കഷ്ടപ്പെടുത്തുകയാണ് പൊലീസ്. പൊറുതിമുട്ടിയ ജനം തിരിച്ച് പൊലീസിനെ ചോദ്യം ചെയ്യുന്നതും പതിവായിരിക്കുകയാണ്. നിയമം പാലിക്കാത്ത ആറ്റിങ്ങൽ പൊലീസിനോട് അത്തരത്തിൽ ചോദ്യം ചോദിക്കുന്ന യുവാവിന്റെ...
തിരുവനന്തപുരം: കോവിഡ് വാക്സിനെടുക്കാൻ ഇനി മുതൽ സ്വന്തം തദ്ദേശ സ്ഥാപനത്തിലെ വാക്സിൻ കേന്ദ്രത്തിൽ തന്നെ രജിസ്റ്റർ ചെയ്യണം. സംസ്ഥാനത്തെ പുതുക്കിയ വാക്സിൻ വിതരണ മാർഗരേഖയിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. സ്വന്തം പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ വാർഡിൽ തന്നെ വാക്സിൻ സ്വീകരിക്കുന്നുവെന്ന് എല്ലാവരും ഉറപ്പാക്കണം. മറ്റു സ്ഥലങ്ങളിൽ രജിസ്റ്റർ ചെയ്യുന്നവരോട് ഇക്കാര്യം അരോഗ്യപ്രവർത്തകർ നിർദേശിക്കും.
താമസിക്കുന്ന തദ്ദേശ സ്ഥാപനത്തിനു...
തിരുവനന്തപുരം: തന്‍റെതെന്ന പേരില്‍ സൈബര്‍ ലീഗുകാര്‍ വ്യാജ ഫേസ്ബുക്ക് സ്ക്രീന്‍ഷോട്ട് പ്രചരിപ്പിക്കുന്നുവെന്ന് മുന്‍മന്ത്രി കെടി ജലീല്‍. നിജസ്ഥിതി മനസ്സിലാക്കാതെ ചില പണ്ഡിതൻമാർ പോലും ഇതേറ്റുപിടിച്ച് അഭിപ്രായം പറയുന്നുവെന്നും ജലീല്‍ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് ജലീല്‍ ഇക്കാര്യം അറിയിച്ചത്. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങളെ തെറിയഭിഷേകം ചെയ്തവർ ഇതും ഇതിലപ്പുറവും ചെയ്യും. എല്ലാ നികൃഷ്ട തന്ത്രങ്ങളെയും പടച്ച...
തിരുവനന്തപുരം : കൊവിഡ് നിയന്ത്രണത്തിനായി വിദഗ്ദ്ധസമിതി ശുപാർശയിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കൊവിഡ് മാനദണ്ഡങ്ങൾ വിവാദമായതോടെ മാറ്റം വരുത്താൻ തീരുമാനം. ഇന്ന് വിളിച്ചുകൂട്ടിയ പ്രതിവാര അവലോകന യോഗത്തിലാണ് പുതിയ തീരുമാനങ്ങളുണ്ടായത്. ഇത് പ്രകാരം വാക്സിൻ എടുക്കാത്ത കുടുംബങ്ങളുണ്ടെങ്കിൽ അംഗത്തിന് കടകളിൽ പോയി സാധനങ്ങൾ വാങ്ങാൻ അനുവാദമുണ്ടാവും. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നത്.
വാക്സിൻ സ്വീകരിക്കാൻ കഴിയാത്തവർക്ക്...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 21,119 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3603, എറണാകുളം 2539, കോഴിക്കോട് 2335, തൃശൂര്‍ 2231, പാലക്കാട് 1841, കൊല്ലം 1637, കോട്ടയം 1245, ആലപ്പുഴ 1230, കണ്ണൂര്‍ 1091, തിരുവനന്തപുരം 1040, വയനാട് 723, പത്തനംതിട്ട 686, കാസര്‍ഗോഡ് 536, ഇടുക്കി 382 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
കണ്ണൂര്‍: ആര്‍.ടി ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയതിന് പിടിയിലായ വ്‌ളോഗര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍ക്ക് ജാമ്യം. പൊതുമുതല്‍ നശിപ്പിച്ചതിന് 3500 രൂപ വീതം കെട്ടിവെക്കണമെന്ന് കോടതി അറിയിച്ചു.
വാഹനത്തില്‍ വരുത്തിയ രൂപമാറ്റത്തിനും മറ്റ് നിയമലംഘനങ്ങള്‍ക്കും പിഴയൊടുക്കാന്‍ ഒരുക്കമാണെന്ന് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഇവര്‍ പറഞ്ഞിരുന്നു. സഹോദരങ്ങളായ എബിന്‍, ലിബിന്‍ എന്നിവരാണ് ഇ ബുള്‍ ജെറ്റ് വ്‌ളോഗര്‍മാര്‍ എന്നറിയപ്പെടുന്നത്.
ജാമ്യമില്ലാവകുപ്പുകള്‍ ഉള്‍പ്പടെ...