Monday, November 18, 2024

Kerala

‘ഹരിതക്കെതിരായ നടപടി ഉചിതം’; വനിതാകമ്മീഷന് നല്‍കിയ പരാതിയില്‍ ബാഹ്യ ഇടപെടല്‍ സംശയിക്കുന്നതായി എംഎസ്എഫ് ദേശീയ നേതൃത്വം

എംഎസ്എഫ് വനിത വിദ്യാര്‍ത്ഥി സംഘടനയായ ഹരിതയുടെ സംസ്ഥാന കമ്മിറ്റിയുടെ പ്രവര്‍ത്തനം മരവിപ്പിച്ച മുസ്‌ലിം ലീഗിന്റെ അച്ചടക്ക നടപടിയെ സ്വാഗതം ചെയ്ത് എംഎസ്എഫ് ദേശീയ നേതൃത്വം. ഹരിതക്കെതിരായ നടപടി ഉചിതമാണെന്നായിരുന്നു എംഎസ്എഫ് ദേശീയ സെക്രട്ടറി അഡ്വ. എന്‍എ കരീമിന്‍റെ പ്രതികരണം. എംഎസ്എഫിനെതിരായ ഹരിതയുടെ പരാതിയിൽ ബാഹ്യ ഇടപെടൽ സംശയിക്കുന്നതായും കരീം പറഞ്ഞു. പാർട്ടിക്ക് നല്‍കിയ പരാതിയിൽ...

ഐഎസ് ബന്ധം: കണ്ണൂരില്‍ രണ്ടു യുവതികള്‍ പിടിയില്‍

കണ്ണൂര്‍: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധമുണ്ടെന്ന സംശയത്തില്‍ രണ്ട് യുവതികളെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റു ചെയ്തു. ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് ഡല്‍ഹിയില്‍ നിന്നുള്ള എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. ക്രോണിക്കിള്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ ഗ്രൂപ്പുണ്ടാക്കി ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ ഐഎസ്സിനായി ആശയപ്രചാരണം നടത്തിയെന്നു കണ്ടെത്തിയതായി എന്‍ഐഎ പറയുന്നു. ഇവരുടെ...

കോഴിക്കോട് ലഹരിമരുന്നു വേട്ട; യുവതിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: ലഹരി വസ്തുക്കളുമായി രണ്ടുപേര്‍ പിടിയില്‍. മാങ്കാവില്‍ സ്വകാര്യ ആശുപത്രിക്കു സമീപത്തെ ഫ്‌ലാറ്റില്‍നിന്നു 25 ഗ്രാം മാരക ലഹരിമരുന്നുമായി കരുവന്‍തിരുത്തി സ്വദേശിനി റജീനയെ (38) പരപ്പനങ്ങാടി എക്‌സൈസ് റേഞ്ച് സംഘം അറസ്റ്റ് ചെയ്തു. 4 ഗ്രാം ലഹരി മരുന്നുമായി ചാലിയം സ്വദേശി മുഷാഹിദിനെ (32) പരപ്പനങ്ങാടിയില്‍ നിന്ന് എക്‌സൈസ് സംഘം പിടികൂടിയിരുന്നു. മുഷാഹിദില്‍ നിന്ന് ലഭിച്ച...

സംസ്ഥാനത്ത് 21,613 പേര്‍ക്ക് കൊവിഡ്, ടിപിആർ ഉയർന്നുതന്നെ; ഇന്ന് സ്ഥിരീകരിച്ചത് 127 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 21,613 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3193, എറണാകുളം 2643, തൃശൂര്‍ 2470, കോഴിക്കോട് 2322, പാലക്കാട് 2134, കൊല്ലം 1692, കണ്ണൂര്‍ 1306, ആലപ്പുഴ 1177, കോട്ടയം 1155, തിരുവനന്തപുരം 1155, പത്തനംതിട്ട 824, വയനാട് 619, കാസര്‍ഗോഡ് 509, ഇടുക്കി 414 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...

അതിര്‍ത്തിയില്‍ രോഗികളെയും സ്ഥിരം യാത്രികരെയും തടയരുത്- കര്‍ണാടകയോട് കേരള ഹൈക്കോടതി

കൊച്ചി: സംസ്ഥാന അതിര്‍ത്തിയില്‍ രോഗികളെ തടയരുതെന്ന് കര്‍ണാടകയോട് കേരള ഹൈക്കോടതി. മതിയായ രേഖകള്‍ ഉണ്ടെങ്കില്‍ രോഗികളെ കടത്തിവിടണമെന്നും സ്ഥിരം യാത്രക്കാരെയും വിദ്യാര്‍ഥികളെയും തടയരുതെന്നും കോടതി നിര്‍ദേശിച്ചു. രണ്ട് പൊതുതാല്‍പര്യ ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കേരളത്തിലെ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി കേരളത്തില്‍നിന്നുള്ള വാഹനങ്ങള്‍ അതിര്‍ത്തിയില്‍ തടയുന്നതിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. കോവിഡ് എസ്.ഒ.പി. പ്രകാരം...

കോവാക്‌സിന്‍ രണ്ടും എടുത്തവര്‍ക്ക് മൂന്നാം ഡോസിന് നിലവില്‍ അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്രം

കൊച്ചി: കോവിഡ് വാക്‌സിന്‍ മൂന്നാം ഡോസിന് അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മൂന്നാം ഡോസ് ആവശ്യപ്പെട്ടുകൊണ്ട് കണ്ണൂര്‍ സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. പ്രവാസിയായ ഇദ്ദേഹം രണ്ട് ഡോസ് കോവാക്‌സിന്‍ സ്വീകരിക്കുകയും കോവാക്‌സിന് അംഗീകാരം ഇല്ലാത്തതു കൊണ്ട് മൂന്നാം ഡോസ് ആയി കോവീഷീല്‍ഡ് വേണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. എന്നാല്‍ ഇതിന് അനുമതി...

ഹോട്ടലിൽ ഇരുത്തി ഭക്ഷണം നൽകി, തൃശൂരിലെ ഇന്ത്യൻ കോഫീ ഹൌസ് സീൽ ചെയ്തു

തൃശൂർ: തൃശൂർ സ്വരാജ് റൗണ്ടിലെ ഇന്ത്യൻ കോഫീ ഹൗസ് സീൽ ചെയ്തു. കോർപറേഷൻ ആരോഗ്യ വിഭാഗമാണ് സീൽ ചെയ്തത്. ഇന്നലെ ഒരു കുടുംബത്തിന് ഹോട്ടലിൽ ഇരുത്തി ഭക്ഷണം നൽകിയതിനാണ് നടപടി. എന്നാൽ പിഴ ഈടാക്കാതെ അടച്ചു പൂട്ടിയത് പ്രസ്ഥാനത്തെ തകർക്കാനാണെന് കോഫീ ഹൗസ് അധികൃതർ അറിയിച്ചു.

സ്വര്‍ണവില വീണ്ടും വര്‍ധിച്ചു; ഒരാഴചക്കിടെ 680 രൂപ ഉയര്‍ന്നു

സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപ കൂടി 35,360 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 4420 രൂപയുമായി. 35,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,787.90 ഡോളർ നിലവാരത്തിലാണ്. സമീപകലായളവിൽ ആഗോള വിപണിയിലെ വിലയിൽ കനത്ത ചാഞ്ചാട്ടമാണ് പ്രകടമാകുന്നത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ...

വനിത കമ്മീഷന് നൽകിയ പരാതി പിൻവലിക്കണം; ലീഗിന്‍റെ അന്ത്യശാസനം രാവിലെ 10 മണി വരെ, നിലപാടിലുറച്ച് ഹരിതനേതാക്കൾ

മലപ്പുറം: ലൈംഗീക അധിക്ഷേപവും വിവേചനവും സംബന്ധിച്ച് വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതൃത്വം നൽകിയ അന്ത്യശാസനത്തിൻ്റെ സമയം അവസാനിക്കുമ്പോഴും നിലപാടിലുറച്ച് ഹരിത നേതാക്കൾ. ഇന്ന് രാവിലെ 10 മണിക്കകം വനിത കമ്മീഷന് നൽകിയ പരാതി പിൻവലിച്ചില്ലെങ്കില്‍ അച്ചടക്ക നടപടിയെടുക്കുമെന്ന നിലപാടിലാണ് ലീഗ് നേതൃത്വം. ഇക്കാര്യം ഹരിത ഭാരവാഹികളെ അറിയിച്ച‍ിട്ടുണ്ട്. എന്നാല്‍ ലൈംഗീക അധിക്ഷേപം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാതെ...

മുപ്പത് വർഷം പഴക്കമുള്ള ഖബർ മണ്ണ് നീക്കിയ നിലയിൽ

എടവണ്ണ: പള്ളിയിലെ ഖബർ മണ്ണ് നീക്കിയ നിലയിൽ കണ്ടെത്തി. മസ്ജിദിൽ മുജാഹിദീൻ മുണ്ടേങ്ങര പള്ളിയിലെ ഖബർസ്ഥാനിലെ 30 വർഷത്തോളം പഴക്കമുള്ള ഖബറാണ് കുഴിച്ച നിലയിൽ കണ്ടെത്തിയത്. മാസങ്ങൾക്കു മുമ്പാണ് ഇത്തരം ഒരു പ്രവൃത്തി നടത്തിയതെന്ന് കരുതുന്നതായി പള്ളി കമ്മിറ്റി ഭാരവാഹികൾ പറയുന്നു. കമ്മിറ്റിയുടെ പരാതിയിൽ പൊലീസ് സ്ഥലത്ത് പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.
- Advertisement -spot_img

Latest News

മഞ്ചേശ്വരത്തും ചന്തേരയിലും സൈബര്‍ തട്ടിപ്പ്; രണ്ടു പേര്‍ക്ക് നഷ്ടമായത് 8 ലക്ഷം രൂപ

കാസര്‍കോട്: സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണം തുടരുന്നതിനിടയിലും തട്ടിപ്പു സംഭവങ്ങള്‍ വ്യാപകമാകുന്നു. മഞ്ചേശ്വരം, ചന്തേര പൊലീസ് സ്റ്റേഷനുകളിലായി രണ്ടു സൈബര്‍ തട്ടിപ്പ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരം,...
- Advertisement -spot_img