ബംഗളുരു: ജയിൽ പുള്ളികളോടൊപ്പം ഒരു ദിവസം ചിലവഴിക്കാനുള്ള അവസരം ലഭിച്ചാൽ വേണ്ടെന്ന് പറയുമോ? ഇത്തരമൊരു അവസരമാണ് ബംഗളുരുവിലെ ഹിൻഡാൽഗ ജയിൽ അധികൃതർ പൊതുജനങ്ങൾക്കായി ഒരുക്കുന്നത്. 500 രൂപ ഫീസ് അടച്ചാൽ ഒരു ദിവസം മുഴുവൻ ജയിൽപുള്ളികളോടൊപ്പം അവരിലൊരാളായി കഴിയാൻ സാധിക്കും. ജയിൽ ടൂറിസത്തിന്റെ ഭാഗമായാണ് ഈ പുത്തൻ സംവിധാനം ജയിൽ അധികൃതർ ഒരുക്കിയിരിക്കുന്നത്. ഇതിനായുള്ള...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21,427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 18,731 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,225 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.5 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 179 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,049 ആയി.
മലപ്പുറം 3089, കോഴിക്കോട് 2821, എറണാകുളം...
തൃശൂർ/ പാലക്കാട്: തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധയിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. തൃശൂരിൽ റിക്ചർ സ്കെയിലിൽ 3.3 രേഖപ്പെടുത്തിയ ഭൂചലനം പീച്ചി, പട്ടിക്കാട് മേഖലയിലാണ് അനുഭവപ്പെട്ടത്. പാലക്കാട് കിഴക്കഞ്ചേരിയിലെ മലയോരമേഖലയായ പാലക്കുഴിയിലും ഭൂചലനമുണ്ടായി. ഇടിമുഴക്കം പോലുള്ള ശബ്ദമുണ്ടായെന്നും 5 സെക്കന്റ് നീണ്ടു നിന്നുവെന്നും നാട്ടുകാർ പറഞ്ഞു. പനംകുറ്റി, വാൽക്കുളമ്പ്, പോത്തുചാടി,രക്കാണ്ടി മേഖലയിലും പ്രതിഫലനമുണ്ടായി. നിരവധി വീടുകളുടെ ഭിത്തികളിൽ വിള്ളലുകളുണ്ടായി.
മലപ്പുറം: എംഎസ്‌എഫ് വിവാദത്തിൽ ഹരിതയ്‌ക്ക് സ്വാഭാവിക നീതി ലഭിച്ചില്ലെന്ന് എംഎസ്‌എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്‌ലിയ. നടപടിയെടുക്കും മുൻപ് ഹരിതയുടെ വിശദീകരണം ചോദിച്ചില്ലെന്ന് ഫാത്തിമ തെഹ്‌ലിയ അഭിപ്രായപ്പെട്ടു. എന്നാൽ ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും പാർട്ടിയെടുത്തത് പാർട്ടിയുടെ നടപടിയാണെന്നും ഫാത്തിമ അറിയിച്ചു.
ലീഗിന് ഹരിത തലവേദനയാണെന്നും എന്താണ് ഹരിതയുടെ പ്രവർത്തനം എന്നൊക്കെയുളള പരാമർശങ്ങൾ വേദനയുണ്ടായെന്നും ഫാത്തിമ...
കട്ടപ്പന: ഇടുക്കി ചേറ്റുകുഴിയില്‍ രണ്ടു വയസുകാരന്‍ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് മരിച്ചു. അസം സ്വദേശിയായ തൊഴിലാളിയുടെ മകനാണ് മരിച്ചത്.
കുട്ടി ലോറിക്കടിയില്‍ ഉള്ളതറിയാതെ വാഹനം മുന്നോട്ടെടുത്തതാണ് അപകടകാരണം.
ഉപ്പള : മഞ്ചേശ്വരം താലൂക്കിൽ എക്സൈസ് സർക്കിൾ ഓഫീസ് പരിഗണനയിലുണ്ടെന്ന് മന്ത്രി എം.വി.ഗോവിന്ദൻ എ.കെ.എം.അഷ്റഫ് എം.എൽ.എ.യെ അറിയിച്ചു. അതിർത്തി പ്രദേശമെന്നനിലയിൽ മഞ്ചേശ്വരം താലൂക്കിൽ എക്സൈസ് സർക്കിൾ ഓഫീസ് ആരംഭിക്കണമെന്ന എം.എൽ.എ.യുടെ ആവശ്യത്തിന്മേലായിരുന്നു മന്ത്രിയുടെ മറുപടി. ജില്ലയിൽ ഹൊസ്ദുർഗ്, വെള്ളരിക്കുണ്ട്, കാസർകോട് താലൂക്കുകളിൽ എക്സൈസ് സർക്കിൾ ഓഫീസുണ്ട്. കുമ്പള എക്സൈസ് റേഞ്ച് ഓഫീസിന്റെ പരിധിയിലുള്ള കോയിപ്പാടി വില്ലേജിലെ...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 80 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,440 രൂപ. ഗ്രാം വില പത്തു രൂപ ഉയര്‍ന്ന് 4430 രൂപയായി.
ഈ മാസത്തിന്റെ തുടക്കത്തില്‍ 36000 രൂപയായിരുന്ന വില പിന്നീടുള്ള ദിവസങ്ങളില്‍ താഴുകയായിരുന്നു. ഒരു ഘട്ടത്തില്‍ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 34,680 രൂപയില്‍...
കൊല്ലം: കൊട്ടിയത്ത് യുവതിയുടെ മരണം കൊലപാതകമെന്ന് വ്യക്തമായി. സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉമയനല്ലൂര്‍ മൈലാപ്പൂര്‍ തൊടിയില്‍ പുത്തന്‍ വീട്ടില്‍ നിഷാനയാണ് (27) ശനിയാഴ്ച രാവിലെ വീടിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഭര്‍ത്താവ് നിസാം(39) ആണ് അറസ്റ്റിലായത്. ഭാര്യ തൂങ്ങിമരിക്കാന്‍ ശ്രമിച്ചുവെന്നാണ് പൊലീസ് പറഞ്ഞത്. എന്നാല്‍ നിഷാനയുടെ കഴുത്തില്‍ പാടുകള്‍ കണ്ടതിനെ...
കോഴിക്കോട്: സ്ത്രീത്വത്തെ അപമാനിച്ച സംസ്ഥാന നേതൃത്വത്തിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫിന്റെ 12 ജില്ലാക്കമ്മിറ്റികൾ രംഗത്ത്. ഹരിത നേതാക്കൾക്ക് പിന്തുണയറിയിച്ച്, വിഷയത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് മുസ്ലിംലീഗ് സംസ്ഥാന നേതൃത്വത്തിന് ജില്ലാ കമ്മിറ്റികൾ കത്ത് നൽകി. ഒമ്പത് ജില്ലാ കമ്മിറ്റികളുടെ കത്തിൻ്റെ പകർപ്പ് ലഭിച്ചു. വനിതാ കമ്മീഷന് ഹരിത പരാതി നൽകിയതിന് തൊട്ടടുത്ത ദിവസമാണ്...
തിരുവനന്തപുരം ∙ കോവിഡാനന്തര ചികിത്സയ്ക്ക് സർക്കാർ ആശുപത്രികളിൽ പണം ഈടാക്കാൻ സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്തരവ്. എപിഎൽ വിഭാഗത്തിനു കിടക്കയ്ക്കു ദിവസം 750 മുതൽ 2000 രൂപ വരെ ഈടാക്കാനാണ് ആരോഗ്യ വകുപ്പ് നിർദേശം. സ്വകാര്യ ആശുപത്രിയിൽ 2645 രൂപ മുതൽ 15,180 വരെ ഈടാക്കാനും അനുമതി നൽകി. ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കും നിരക്ക് ബാധകമാക്കി...