തിരുവനന്തപുരം : കേരള ഗവർണർക്ക് മാറ്റം. നിലവിൽ ബിഹാർ ഗവർണറായ ആർഎസ്എസ് പശ്ചാത്തലമുളള ബിജെപി നേതാവ് രാജേന്ദ്ര വിശ്വനാഥ് അർലേകർ കേരള ഗവർണറാകും. അഞ്ച് വർഷ കാലാവധി പൂർത്തിയാക്കിയ ആരിഫ് മുഹമ്മദ് ഖാൻ ഇനി ബിഹാർ ഗവർണർ ആകും.
നേരത്തെ ഗോവ മന്ത്രി സഭയിലടക്കം അംഗമായിരുന്നു രാജേന്ദ്ര വിശ്വനാഥ് അർലേകർ. ബിഹാറിൽ നിന്നാണ് അർലേകർ കേരളത്തിലേക്ക്...
കണ്ണൂർ: സഞ്ചരിക്കുന്ന ദൂരത്തിനനുസരിച്ച് ടോൾ ഈടാക്കാനുള്ള ജി.പി.എസ്., ക്യാമറാധിഷ്ഠിത സംവിധാനം കേരളത്തിലെ ദേശീയപാത 66-ലും വരും. ദേശീയപാതയിലേക്ക് കയറാനും ഇറങ്ങാനുമുള്ള ’വഴി’കളുടെ എണ്ണം വർധിപ്പിച്ചാലും സർക്കാരിന് വരുമാനനഷ്ടമുണ്ടാകില്ല. ടോൾ നൽകാതെ സഞ്ചരിക്കാനാകില്ല. എന്നാൽ വാഹനം സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം പണം നൽകിയാൽ മതിയാകും. ടോൾ നൽകാൻ വണ്ടി എവിടെയും നിർത്തേണ്ടതില്ല എന്നതാണ് ജി.പി.എസ്., ക്യാമറ...
ഗതാഗത നിയമലംഘനങ്ങൾക്ക് നോട്ടീസ് ലഭിച്ചിട്ടും പിഴ അടക്കാത്തവരെ കണ്ടെത്താൻ തീരുമാനം. ഓരോ ജില്ലയിലും ഏറ്റവും കൂടുതൽ പിഴ അടക്കാനുള്ള ആയിരം പേരെ കണ്ടെത്തും. ഇവരുടെ വീടുകളിലെത്തി പിഴ അടപ്പിക്കും. വാഹനാപകടം കുറക്കാനുള്ള പൊലീസ് – മോട്ടോർ വാഹന വകുപ്പ് സംയുക്ത പരിശോധനയുടെ ഭാഗമായാണ് നടപടി. പൊലീസ് -മോട്ടോർ വാഹന വകുപ്പ് പരിശോധന ഇന്നലെമുതൽ ആരംഭിച്ചു.
സംസ്ഥാനത്തെ...
തിരുവനന്തപുരം: വാഹനങ്ങൾ വാടകയ്ക്കു നൽകുന്നതിൽ പുതിയ മാർഗനിർദേശവുമായി ഗതാഗത വകുപ്പ്. സ്വകാര്യ വാഹനങ്ങൾ അനധികൃതമായി വാടകയ്ക്ക് നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. എട്ടിൽ കൂടുതൽ സീറ്റുള്ള വാഹനങ്ങൾ വാടകയ്ക്കു നൽകാൻ പാടില്ലെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.
റെന്റ് എ ക്യാബ് ലൈസൻസിന് അപേക്ഷിക്കുമ്പോൾ കുറഞ്ഞത് 50 വാഹനങ്ങൾക്ക് ഓൾ ഇന്ത്യാ പെർമിറ്റ് വാങ്ങണം. കുറഞ്ഞത് അഞ്ച് ബൈക്കുകൾ...
സംസ്ഥാനത്ത് അപകടങ്ങളും ഗതാഗത നിയമ ലംഘനങ്ങളും വർദ്ധിച്ച സാഹചര്യത്തിൽ എഐ ക്യാമറകൾ സ്ഥാപിക്കാനുള്ള നീക്കത്തിൽ പൊലീസ്. ഇതുസംബന്ധിച്ച റിപ്പോർട്ട് തയാറാക്കാൻ ട്രാഫിക്ക് ഐജിക്ക് നിർദേശം നൽകി. എഡിജിപി മനോജ് എബ്രഹാം വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനമായത്.
റോഡിൽ 24 മണിക്കൂറും പൊലീസിനെയും മോട്ടോർ വാഹനവകുപ്പിനെയും ഉദ്യോഗസ്ഥരെയും വിന്യസിച്ച് നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും. നിരവധി വിവാദങ്ങൾ ഉണ്ടായെങ്കിലും...
തിരുവനന്തപുരം: കേരളത്തിലേക്കുളള വിമാനനിരക്ക് കുതിച്ചുയരുന്നു. ക്രിസ്മസിന് സ്വന്തം നാട്ടിലേക്കെത്താൻ ട്രെയിൻ ടിക്കറ്റില്ലാതെ വലഞ്ഞവർക്ക് വിമാനടിക്കറ്റ് ഉയർന്നത് പ്രതിസന്ധിയുണ്ടാക്കിയിരിക്കുകയാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് 10,000 രൂപയ്ക്ക് മുകളിലാണ് ടിക്കറ്റ് നിരക്ക്. ചില സർവീസുകളിൽ 14,000 രൂപ മുതൽ 17,000 രൂപ വരെ ഈടാക്കുന്നുണ്ട്.
തിരുവനന്തപുരത്തേക്ക് 21ന് പുലർച്ചെ 4.50നുള്ള വിമാനത്തിൽ 9,281 രൂപയാണ് നിരക്ക്....
റോഡുകളില്‍ പരിശോധന കര്‍ശനമാക്കാന്‍ തീരുമാനമായി. പൊലീസ് മോട്ടോര്‍ വാഹന വകുപ്പ് സംയുക്ത യോഗത്തിലാണ് തീരുമാനം. എംവിഡിയും പൊലീസും സംയുക്തമായി നടത്തുന്ന പരിശോധനയുടെ ആദ്യഘട്ടം അപകടം നടക്കുന്ന മേഖലകളില്‍. എല്ലാ ജില്ലകളിലും പരിശോധന നടത്താനും യോഗത്തില്‍ തീരുമാനമായി.
അതിവേഗം, മദ്യപിച്ചുള്ള വാഹനമോടിക്കല്‍, അമിതഭാരം കയറ്റല്‍, അശ്രദ്ധമായി വാഹനമോടിക്കല്‍, ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ധരിക്കാത്തത് തുടങ്ങിയവയില്‍ കൂടുതല്‍ ശ്രദ്ധിക്കും....
കോട്ടയം: ഇരുചക്ര വൈദ്യുതവാഹനങ്ങളോട് രാജ്യത്തേറ്റവും പ്രിയം കേരളത്തിന്. ഇത്തരം വാഹനങ്ങളുടെ എണ്ണത്തിലെ വര്‍ധനവില്‍ കേരളം ഒന്നാമത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 13.5 ശതമാനമാണ് കേരളത്തിലെ വര്‍ധന. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും (ഫിക്കി) യെസ്ബാങ്കും ചേര്‍ന്നുനടത്തിയ പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. രാജ്യത്തെ ആകെ...
ഓരോ ദിവസവും അതിദാരുണമായ അപകടങ്ങൾക്കാണ് സംസ്ഥാനത്തെ നിരത്തുകൾ സാക്ഷിയാകുന്നത്. പത്തനംതിട്ട കോന്നിയിൽ കാർ ബസിലിടിച്ച് കുടുംബത്തിലെ നാലുപേർ മരിച്ചതാണ് ഒടുവിലത്തെ സംഭവം. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമായി പറയുന്നത്.
സംഭവത്തിന് പിന്നാലെ ഡ്രൈവർമാർക്ക് നിർദേശങ്ങളുമായി രംഗത്തുവന്നിരിക്കുകയാണ് കേരള പൊലീസ്. ഉറക്കം വരുന്നുവെന്ന് തോന്നിയാൽ തീര്‍ച്ചയായും ഡ്രൈവിംഗ് നിർത്തിവെയ്ക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ഏകദേശം 15...
കല്‍പ്പറ്റ: വയനാട് മുത്തങ്ങയില്‍ വീണ്ടും പൊലീസിന്റെ ലഹരി മരുന്ന് വേട്ട. 308.30 ഗ്രാം എംഡിഎംഎയുമായി കാസര്‍കോട് സ്വദേശി പിടിയിലായി. അംഗടിമൊഗര്‍ ബക്കംവളപ്പ് വീട്ടില്‍ അബ്ദുല്‍ നഫ്‌സല്‍(36) ആണ് പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച മൈസൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കര്‍ണാടക ബസ്സിലാണ് ഇയാള്‍ എംഡിഎംഎ കടത്താന്‍ ശ്രമിച്ചത്. മുത്തങ്ങ പൊലീസ് എയ്ഡ് പോസ്റ്റില്‍ വച്ച് ബത്തേരി...
ന്യൂയോര്‍ക്ക്: ഇൻസ്റ്റഗ്രാമിലെ സമാന ഫീച്ചറുമായി വാട്സ്ആപ്പ്. പങ്കവെയ്ക്കുന്ന സ്റ്റോറികൾക്കും പോസ്റ്റുകൾക്കും, ഉപയോക്താക്കൾക്ക് മ്യൂസിക് ചേര്‍ക്കാനാകും എന്നതാണ് വാട്സ്ആപ്പ് പുതുതായി അവതരിപ്പിച്ച ഫീച്ചർ.
നേരത്തെ ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ ഡൗൺലോഡ്...