മലപ്പുറം: കൊണ്ടോട്ടി മുൻസിപ്പൽ നഗരസഭയിൽ നിദ ഷഹീർ ചെയർപേഴ്സൺ പദവിയിലെത്തിയതോടെ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ അധ്യക്ഷ പദവിയും സ്വന്തമാക്കി. യുഡിഎഫ് ധാരണ പ്രകാരമാണ് കൊണ്ടോട്ടി നഗരസഭയില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയായ നിദ ഷഹീറിനെ ചെയർപേഴ്‌സണാക്കിയത്.
നീറാട് വാർഡ് കൗണ്‍സിലറാണ് നിദ ഷഹീർ എന്ന 26കാരി. മുസ്‌ലിം ലീഗിലെ സി.ടി. ഫാത്തിമത്ത് സുഹ്റാബി...
കൊച്ചി: വയനാടിന്‍റെ പേരിലുള്ള പണപ്പിരിവ് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. സിനിമാ നടനും കാസർകോട്ടെ അഭിഭാഷകനുമായി സി ഷുക്കൂർ സമർപ്പിച്ച ഹർജിയാണ് പിഴയോടെ നിരസിച്ചത്. ഹർജിക്കാരനോട് 25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കൊടുക്കാൻ കോടതി നിർദേശിച്ചു.
ഹർജിയിൽ എന്ത് പൊതുതാൽപര്യമെന്ന് ചോദിച്ച കോടതി, സംഭാവന നൽകുന്ന ജനങ്ങളുടെ ഉദ്ദേശ ശുദ്ധിയെ എന്തിന് സംശയിക്കുന്നെന്നും ഹർജിക്കാരനോട് ആരാഞ്ഞു....
കല്‍പ്പറ്റ: വയനാട് അമ്പലവയലില്‍ ഭൂമിക്കടിയില്‍ സ്‌ഫോടന ശബ്ദം കേട്ടതായി പരാതി. ആനപ്പാറ, താഴത്തുവയല്‍, എടക്കല്‍ പ്രദേശത്താണ് ശബ്ദമുണ്ടായത്. ഇന്ന് രാവിലെ 10.30 ഓടെയാണ് മുഴക്കവും സ്ഫോടനത്തിന് സമാനമായ ശബ്ദവും കേട്ടത്.
ഇടിമുഴക്കമെന്നാണ് ആദ്യം പലരും കരുതിയതെന്ന് പ്രദേശ വാസി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. വീടിന്റെ ജനല്‍ചില്ലുകളും പാത്രങ്ങളും കുലുങ്ങിയെന്നും പ്രദേശവാസികള്‍ പറയുന്നു. ഇതിനിടെ വയനാട് പൊഴുതന മേഖലയിൽ...
വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ സൂചിപ്പാറ-കാന്തന്‍പാറ പ്രദേശത്ത് നിന്ന് നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. മൂന്ന് പൂര്‍ണ മൃതദേഹങ്ങളും ഒരു ശരീര അവശിഷ്ടവുമാണ് കണ്ടെത്തിയിട്ടുള്ളത്. മൃതദേഹങ്ങള്‍ ഇവിടെ നിന്ന് പുറത്തെത്തിക്കാന്‍ ഏറെ പ്രതിസന്ധികളുണ്ട്. എട്ടംഗ സംഘം ഉള്‍പ്പെട്ട സന്നദ്ധ സംഘടനയാണ് സൂചിപ്പാറയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
പ്രദേശത്ത് നിന്ന് മൃതദേഹങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്യാനാണ് തീരുമാനം. അതേസമയം മുണ്ടക്കൈയില്‍ പതിനൊന്നാം ദിവസം...
വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട് ക്യാമ്പിൽ കഴിയുന്ന 14 കുടുംബങ്ങൾക്ക് കെ.എം ഷാജിയുടെ ഇടപെടലിൽ പുതിയ വീടുകളുടെ നിർമ്മാണം പൂർത്തിയാകുന്നത് വരെ താമസ സൗകര്യം ഒരുങ്ങി. ദുരിത ബാധിതരെ സന്ദർശിച്ചപ്പോഴായിരുന്നു ക്യാമ്പിൽ തന്നെ തുടരുന്നതിന്റെ ബുദ്ധിമുട്ടുകൾ കുടുംബങ്ങൾ കെ.എം ഷജിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ധരിപ്പിച്ചത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊടുവള്ളി സ്വദേശി തെറ്റുമ്മൽ അഹമ്മദ്...
കല്‍പ്പറ്റ:വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിലെ ദുരന്ത ബാധിതര്‍ കഴിയുന്ന ക്യാമ്പുകളിലേക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ കളക്ഷൻ സെന്‍ററില്‍ ആവശ്യത്തിനുണ്ടെന്ന് വയനാട് ജില്ലാ കളക്ടര്‍ മേഘശ്രീ അറിയിച്ചു. ഇതിനാല്‍ തല്‍ക്കാലത്തേക്ക് കളക്ഷൻ സെന്‍ററിൽ ഭക്ഷ്യ സാധനങ്ങള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചതായും കളക്ടര്‍ അറിയിച്ചു.
വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല എന്നീ പ്രദേശങ്ങളിൽ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് അവശ്യ ഭക്ഷ്യവസ്തുക്കളുടെ സ്ഥിരമായ വിതരണം...
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കുന്നതിനുള്ള കളക്ഷൻ സെന്‍ററിൽ ഏഴ് ടൺ പഴകിയ തുണിയാണ് എത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് സംസ്കരിക്കേണ്ടി വന്നത് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കിയെന്നും ഫലത്തിൽ ഉപദ്രവമായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ 225 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
195 ശരീരഭാഗങ്ങൾ കണ്ടെത്തി. ഡിഎൻ എ സാമ്പിൾ...
കൊച്ചി: പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി തള്ളി. നജീബ് കാന്തപുരത്തിന് എംഎൽഎയായി തുടരാം. എൽഡിഎഫ് സ്ഥാനാർത്ഥി കെ പി എം മുസ്തഫ നൽകിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. 340 പോസ്റ്റൽ ബാലറ്റുകൾ എണ്ണിയില്ലെന്നായിരുന്നു കെ പി എം മുസ്തഫയുടെ പരാതി. പ്രസൈഡിംഗ് ഓഫീസർ ഒപ്പിട്ടില്ലെന്നായിരുന്നു കാരണം.
38 വോട്ടുകൾക്കാണ് നജീബ് കാന്തപുരം തെരഞ്ഞെടുപ്പില്‍...
തിരുവനന്തപുരം: എട്ടാം ക്ലാസിൽ ഇത്തവണ മുതൽ ഓൾപാസ് ഇല്ല. ജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാക്കും. അടുത്ത വർഷം മുതൽ ഒൻപതാം ക്ലാസിലും മിനിമം മാർക്ക് കൊണ്ടുവരും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. എഴുത്തുപരീക്ഷയ്ക്ക് ഓരോ വിഷയത്തിനും 30 ശതമാനം മാർക്കും നിർബന്ധമാക്കും. 2026-2027 വർഷത്തിൽ മിനിമം മാർക്ക് പത്താം ക്ലാസിലും നടപ്പിലാക്കും. വിദ്യാഭ്യാസ കോൺക്ലേവിന്റെ ശുപാർശ...
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ലഗേജിൽ ബോംബുണ്ടെന്ന് പറഞ്ഞ യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.തിരുവനന്തപുരം സ്വദേശി പ്രശാന്തിനെയാണ് അറസ്റ്റ് ചെയ്തത്. ബാഗിലെന്താണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ചോദിച്ചപ്പോഴാണ് ബോംബാണെന്ന് പ്രശാന്ത് മറുപടി നൽകിയത്.
തായ് എയര്‍വേസില്‍ തായ്ലാൻറിലേക്ക് പോകാനെത്തിയ ആഫ്രിക്കയിലെ ബിസിനസുകാരൻ കൂടിയായ പ്രശാന്താണ് വിമാനയാത്രക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വിഷമത്തിലാക്കിയത്.
പ്രശാന്തും ഭാര്യയും മകനും കൂടാതെ മറ്റ് നാല് പേരും...
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദ്വിദിന സൗദി അറേബ്യ സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവ്വാഴ്ച രാത്രിതന്നെ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങും.
സൗദിയിലെ മോദിയുടെ പരിപാടികള്‍...