Saturday, November 30, 2024

Kerala

കെ ഫോൺ പൊളിഞ്ഞ് പാളീസായി, എല്ലാം സമ്മതിച്ച് രണ്ടാം പിണറായി സര്‍ക്കാരിന്‍റെ മൂന്നാം പ്രോഗ്രസ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: അഭിമാന പദ്ധതിയായി പ്രഖ്യാപിച്ച കെ ഫോൺ പൊളിഞ്ഞ് പാളീസായെന്ന് സമ്മതിച്ച് രണ്ടാം പിണറായി സര്‍ക്കാരിന്‍റെ മൂന്നാം പ്രോഗ്രസ് റിപ്പോര്‍ട്ട്. 150 കോടിയുടെ വാര്‍ഷിക വരുമാനം ലക്ഷ്യമിട്ട് അതിവേഗം മുന്നേറുകയാണെന്ന കെ ഫോൺ അധികൃതരുടെ അവകാശ വാദം നിലനിൽക്കെ, ആദ്യഘട്ടം പ്രഖ്യാപിച്ച സൗജന്യ കണക്ഷന്‍റെ പകുതി പോലും പൂര്‍ത്തിയായില്ല എന്നാണ് പ്രോഗ്രസ് റിപ്പോര്‍ട്ടിൽ വ്യക്തമാകുന്നത്. പാവപ്പെട്ടവര്‍ക്ക്...

രാജ്യസഭ: ലീഗ് സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് ;അഡ്വ. ഹാരിസ് ബീരാന് മുൻഗണന

മലപ്പുറം: മുസ്‌ലിം ലീഗ് രാജ്യസഭാ സ്ഥാനാർഥിയെ തിങ്കളാഴ്ച പ്രഖ്യാപിക്കും. രാവിലെ പത്തിന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന നേതൃയോഗത്തിലാണ് സ്ഥാനാർഥിയെ തീരുമാനിക്കുക. നിയമസഭ നടക്കുന്നതിനാൽ പല നേതാക്കളും തിരുവനന്തപുരത്തായതിനാലാണ് യോഗം അവിടെ നടക്കുന്നത്. വിദേശസന്ദർശനം കഴിഞ്ഞ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളും തിരുവനന്തപുരത്ത് എത്തുന്നുണ്ട്. സുപ്രീംകോടതി അഭിഭാഷകനും കെ.എം.സി.സി. നേതാവുമായ അഡ്വ. ഹാരിസ് ബീരാനാണ് മുൻഗണന....

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; കാസർഗോഡ് ഉൾപ്പെടെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചിലയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ വടക്കൻ ജില്ലകളിൽ ഓറ‍ഞ്ച് അലർട്ടും ആലപ്പുഴയിലും എറണാംകുളം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളാ തീരത്ത് ഉയർന്ന...

അതിദാരുണം; അങ്കമാലിയിൽ വീടിന് തീ പിടിച്ചു 4 പേർ മരിച്ചു, മരിച്ചത് അച്ഛനും അമ്മയും 2കുട്ടികളും

കൊച്ചി: അങ്കമാലിയിൽ വീടിന് തീ പിടിച്ചു 4 പേർ വെന്തുമരിച്ചു. അച്ഛനും അമ്മയും 2കുട്ടികളുമാണ് മരിച്ചത്. അങ്കമാലി കോടതിയ്ക്ക് സമീപമുള്ള വീട്ടിലാണ് സംഭവം. ബിനീഷ്, ഭാര്യ അനു, മക്കളായ ജെസ്മിൻ, ജോസ്‌ന എന്നിവരാണ് മരിച്ചത്. എന്നാൽ സംഭവത്തെ കുറിച്ച് വ്യക്തമല്ല. എന്താണ് സംഭവിച്ചതെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. രാവിലെ നടക്കാനിറങ്ങിയ ആളുകളാണ് വീടിന്റെ മുകളിലെ...

പിണറായി വിജയന്‍റെ ധാര്‍ഷ്ട്യം തിരിച്ചടിയായി,സിപിഎം ജനങ്ങളിൽ നിന്നും അകന്നുവെന്ന് സമസ്തയുടെ മുഖപത്രം സുപ്രഭാതം

കോഴിക്കോട്: സിപിഐഎമ്മിനെ വിമർശിച്ചും ലീഗിനെ പുകഴ്ത്തി യും ഇകെ വിഭാഗം സമസ്തയുടെ മുഖപത്രമായ സുപ്രഭാതം രംഗത്ത്. പിണറായി വിജയന്‍റെ ധാര്‍ഷ്ട്യം മുതൽ എസ്എഫ്ഐയുടെ അക്രമം വരെ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് തിരിച്ചടിയായി. സിപിഐഎം ജനങ്ങളിൽ നിന്നും അകന്നു എന്നാണ് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന. സർക്കാരും സിപിഐഎമ്മും എടുത്ത ജന വിരുദ്ധ...

സുപ്രീംകോടതി അഭിഭാഷകൻ ഹാരിസ് ബീരാൻ മുസ്‌ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർഥി ആയേക്കും

കോഴിക്കോട്: സുപ്രീംകോടതി അഭിഭാഷകൻ ഹാരിസ് ബീരാൻ മുസ്‌ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർഥി ആയേക്കും. ഹാരിസ് ബീരാന്റെ പേരിനാണ് സ്ഥാനാർഥി ചർച്ചകളിൽ മുൻതൂക്കം. പി.എം.എ സലാമിന്റെ പേരും അവസാന ചർച്ചകളിലുണ്ട്. രണ്ടു ദിവസത്തിനകം തീരുമാനമുണ്ടാകും. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം രാജ്യസഭാ സ്ഥാനാർഥിയുടെ കാര്യം ചർച്ച ചെയ്യുമെന്നായിരുന്നു നേരത്തെ കുഞ്ഞാലിക്കുട്ടിയുടെ പേര് ഉയര്‍ന്നുവന്നപ്പോള്‍ പറഞ്ഞിരുന്നത്. എന്നാല്‍...

മോദി വീണ്ടും പ്രധാനമന്ത്രിയാകും, നിതീഷും നായിഡുവും കത്ത് നൽകി; ഉപാധികൾ എന്തെല്ലാം! രാഹുൽ പ്രതിപക്ഷ നേതാവ്?

ദില്ലി: പ്രധാനമന്ത്രി പദത്തിൽ നരേന്ദ്ര മോദിക്ക് മൂന്നാമൂഴം ഉറപ്പായി. തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് ചേർന്ന എൻ ഡി എ യോഗമാണ് മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ തീരുമാനിച്ചത്. നരേന്ദ്ര മോദിയെ എൻ ഡി എ യോഗം നേതാവായി നിശ്ചയിച്ചത് ഏകകണ്ഠമായാണ് നേതാക്കൾ അറിയിച്ചു. നരേന്ദ്ര മോദി സർക്കാർ രൂപികരിക്കുന്നതിനെ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും...

സി.പി.എമ്മിന് വോട്ട് ചെയ്യണമെന്ന് പറഞ്ഞിട്ടില്ല; സമസ്ത തെരഞ്ഞെടുപ്പിൽ ഇടപെട്ടിട്ടില്ലെന്ന് ഉമർ ഫൈസി

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് വോട്ട് ചെയ്യണമെന്ന് പറഞ്ഞിട്ടില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ സെക്രട്ടറി ഉമർ ഫൈസി മുക്കം. ആർക്ക് വോട്ട് ചെയ്താലും ഇൻഡ്യാ മുന്നണി വിജയിക്കണമെന്നാണ് പറഞ്ഞത്. സമസ്ത തെരഞ്ഞെടുപ്പിൽ ഇടപെട്ടിട്ടില്ലെന്നും ഉമർ ഫൈസി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ ഉമർ ഫൈസി ലീഗിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ...

110 മണ്ഡലങ്ങളില്‍ യു‍.ഡി.എഫിന് മുന്‍തൂക്കം; എല്‍ഡിഎഫിന് മുന്നിലെത്താനായത് 19 ഇടങ്ങളില്‍ മാത്രം

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 110 നിയമസഭാ മണ്ഡലങ്ങളില്‍ യു‍.ഡി.എഫിന് മുന്‍തൂക്കം. നിയമസഭാ തിര‍ഞ്ഞെടുപ്പില്‍ 99 സീറ്റുകളില്‍ വിജയിച്ച എല്‍ഡിഎഫിന് മുന്നിലെത്താനായത് 19 മണ്ഡലങ്ങളില്‍ മാത്രം. അതേസമയം 2019ല്‍ നേമത്ത് മാത്രം മുന്‍തൂക്കമുണ്ടായിരുന്ന ബിജെപി ഇത്തവണ 11 ഇടത്തേക്ക് വളര്‍ന്നു. യുഡിഎഫ് മഞ്ചേശ്വരം കാസര്‍കോട് ഉദുമ കാഞ്ഞങ്ങാട് തൃക്കരിപ്പൂര്‍ കണ്ണൂര്‍ അഴീക്കോട് തളിപ്പറമ്പ് പേരാവൂര്‍ ഇരിക്കൂര്‍ കൂത്തുപറമ്പ് വടകര കുറ്റ്യാടി നാദാപുരം കൊയിലാണ്ടി പേരാമ്പ്ര നിലമ്പൂര്‍ വണ്ടൂര്‍ ഏറനാട് സുല്‍ത്താന്‍ ബത്തേരി മാനന്തവാടി കല്‍പറ്റ തിരുവമ്പാടി തൃത്താല പൊന്നാനി തിരൂര്‍ തവനൂര്‍ കോട്ടയ്ക്കല്‍ താനൂര്‍ തിരൂരങ്ങാടി വള്ളിക്കുന്ന് കൊണ്ടോട്ടി മഞ്ചേരി മങ്കട പെരിന്തല്‍മണ്ണ മലപ്പുറം വേങ്ങര ബാലുശേരി എലത്തൂര്‍ കോഴിക്കോട് നോര്‍ത്ത്...

അടിത്തറ ഇളകിയില്ല, റെക്കോർഡ് ഭൂരിപക്ഷവും; മൂന്ന് സീറ്റിലും മുസ്‍ലിം ലീഗിന്‍റെ മിന്നും വിജയം

മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച മൂന്ന് സീറ്റിലും ജയിച്ച് മുസ്‍ലിം ലീഗ് നടത്തിയത് മിന്നുംപ്രകടനം. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് ലീഗ് സ്ഥാനാർഥികൾ വിജയിച്ചത്. സമസ്തയിലെ ലീഗ് വിരുദ്ധർക്ക് കനത്ത തിരിച്ചടി നൽകാനും മികച്ച പ്രകടനത്തിലൂടെ പാർട്ടിക്ക് കഴിഞ്ഞു. മുസ്‍ലിം ലീഗിനെ പരാജയപ്പെടുത്തണമെന്ന കാംപയിൻ ടീം സമസ്തയുടെ പേരിലാണ് പ്രചരിച്ചത്. സമസ്തയിലെ ലീഗ് വിരുദ്ധർ പൊന്നാനിയിലും...
- Advertisement -spot_img

Latest News

കുമ്പളയില്‍ ബുര്‍ഖയിട്ടെത്തിയ പുരുഷനെ നാട്ടുകാര്‍ പിടികൂടി

കുമ്പള: കുറുവ സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന പൊലീസ് നിര്‍ദ്ദേശത്തിനു പിന്നാലെ ബുര്‍ഖയിട്ട് എത്തിയ പുരുഷനെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. വ്യാഴാഴ്ച ഉച്ചയ്ക്ക് കുമ്പള ടൗണിലാണ്...
- Advertisement -spot_img