കല്‍പ്പറ്റ: പനി ബാധിച്ച് ചികില്‍സയിലായിരുന്ന നവവധു മരിച്ചു. വയനാട് അഞ്ചുകുന്ന് സ്വദേശിനി ഷഹാന(21)യാണ് ഇന്ന് പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടത്. ഇക്കഴിഞ്ഞ 11നാണ് വൈത്തിരി സ്വദേശി അര്‍ഷാദുമായി നികാഹ് കഴിഞ്ഞത്. പനി കാരണം ചികില്‍സ തേടിയപ്പോള്‍ വിദഗ്ധ ചികില്‍സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികില്‍സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണപ്പെട്ടത്. അഞ്ചുകുന്ന് കവുങ്ങത്തൊടി മമ്മുട്ടി-ജുബൈരിയ...
ബംഗാളി നടിയുടെ ആരോപണത്തിൽ സർക്കാരിനോട് റിപ്പോർട്ട് തേടി വനിതാ കമ്മീഷൻ. നടി പരാതി ഉന്നയിച്ചെങ്കിൽ തീർച്ചയായും അതിൽ അന്വേഷിച്ച് വ്യക്തത വരുത്തി നടപടി എടുക്കണമെന്നും പരാതിക്കാരിക്ക് നിയമ പരിരക്ഷ ലഭിക്കണമെന്നും വനിതാ കമ്മീഷൻ പറഞ്ഞു. അതേസമയം രഞ്ജിത്തിനെ നീക്കുന്നതിൽ സർക്കാർ തീരുമാനമെടുക്കണമെന്നും വനിതാ കമ്മീഷൻ പറഞ്ഞു.
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ നടി ശ്രീലേഖ മിത്ര...
നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകി യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്‍റ് അബിൻ വർക്കിയാണ് രഞ്ജിത്തിനെതിരെ പരാതി നൽകിയത്. അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേരത്തെയും പരാതി നല്‍കിയിരുന്നു.
ബംഗാളി നടിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് സൈലന്‍റ് കില്ലറായി മാറി എലിപ്പനി. സമീപകാലത്തെ ഏറ്റവും ഉയർന്ന എലിപ്പനി മരണകണക്കാണ് ഈ വർഷം റിപ്പോർട്ട് ചെയ്തത്. ഈ വർഷം ഇതുവരെ 121 എലിപ്പനി മരണമാണ് സ്ഥിരീകരിച്ചത്. ഇതിനുപുറമേ 102 പേരുടെ മരണം എലിപ്പനി മൂലമെന്ന് സംശയിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ പേരുടെ ജീവനെടുത്ത പകർച്ച വ്യാധിയും എലിപ്പനിയാണ്. പ്രതിരോധപ്രവർത്തനങ്ങളും നിരീക്ഷണവും...
കൊച്ചി: നടി മഞ്ജു വാര്യർക്ക് വക്കീൽ നോട്ടീസ് അയച്ചു നടി ശീതൾ തമ്പി. ഷൂട്ടിംഗ് ലൊക്കേഷനിൽ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്നാണ് ആരോപണം. ഫൂട്ടെജ് സിനിമയിൽ ശീതൾ അഭിനയിച്ചിരുന്നു. ഫുട്ടെജിന്റെ നിർമാതാവ് കൂടിയാണ് മഞ്ജു. നടി മഞ്ജുവാര്യർ 5 കോടി നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഷൂട്ടിംങ്ങിനിടെ ശീതളിന് പരിക്കേറ്റിരുന്നു. എന്നാൽ ആംബുലൻസ് പോലും ഒരുക്കിയില്ലെന്ന് നോട്ടീസിൽ...
വയനാട് ദുരന്തബാധിതര്‍ക്ക് കൃത്യമായ പുനരധിവാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തബാധിതര്‍ക്കായി ലോകോത്തര നിലവാരത്തിലുള്ള പുനരധിവാസം സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ഖജനാവിന് വേണ്ടത്ര ശേഷിയില്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ സഹായം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം കേന്ദ്രബജറ്റില്‍ സംസ്ഥാനത്തിന് പരിഗണന ലഭിച്ചില്ലെന്നും പിണറായി വിജയന്‍ വിമര്‍ശനം ഉന്നയിച്ചു. രാജ്യത്തിന്റെ പണത്തില്‍ എല്ലാവര്‍ക്കും...
തിരുവനന്തപുരം: വാഹനങ്ങളുടെ വേഗത യാത്രികരുടെ അവസാനയാത്രയാകുന്ന അവസ്ഥയിലേക്ക് പലപ്പോഴും എത്തിയിട്ടുണ്ട്. ഓരോ വാഹനങ്ങള്‍ക്കും ട്രാഫിക്-റോഡ് സാഹചര്യങ്ങള്‍ക്കും കാലാവസ്ഥയ്ക്കും ശരീരമനോനിലകള്‍ക്കും അനുസൃതമായ വേഗതയിലാവണം ഡ്രൈവിങ്. റോഡ്മാര്‍ക്കിങ്ങുകള്‍, വേഗനിയന്ത്രണചട്ടങ്ങള്‍, സുരക്ഷാനിര്‍ദ്ദേശങ്ങള്‍ ഇവ ഏറെ പ്രസക്തമാണ്. സ്വയം കര്‍ശനമാക്കുക മാത്രമാണ് ഒറ്റമൂലി എന്ന് കേരള മോട്ടോര്‍ വാഹനവകുപ്പ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
കുറിപ്പ്:
വേഗത ആവേശമല്ല, ആവശ്യം മാത്രം
മനുഷ്യന്റെ ഓട്ടം...
കഴക്കൂട്ടത്ത് നിന്ന് കാണാതായ പതിമൂന്നുകാരിയെ വിശാഖപട്ടണത്ത് കണ്ടെത്തി. കാണാതായി 37 മണിക്കൂറിനു ശേഷം ചെന്നൈയിൽ നിന്ന് ഗുവഹാത്തിക്കുള്ള യാത്രക്കിടെ വിശാഖ പട്ടണം റെയിൽവേ സ്റ്റേഷനിൽ വച്ച് ചെന്നൈ - ഗുവഹാത്തി താമ്പരം എക്സ്പ്രസിൽ നിന്നാണ് കുട്ടിയെ മലയാളി സമാജം പ്രവർത്തകർ കണ്ടെത്തിയത്. 36 മണിക്കൂർ ഭക്ഷണം കഴിക്കാത്തതിനാൽ ക്ഷീണിതയാണെന്നും ആശുപത്രിയിൽ എത്തിക്കാനായി കുട്ടിയെ ആർപിഎഫിന്...
തിരുവനന്തപുരം: ചില രാജ്യങ്ങളില്‍ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലും സര്‍വൈലന്‍സ് ടീമിനെ സജ്ജീകരിച്ചിട്ടുണ്ട്. രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍...
കണ്ണൂര്‍: ധർമ്മടം നിയോജക മണ്ഡലത്തിലെ പിണറായി വില്ലേജിൽ, 12.93 ഏക്കർ സ്ഥലത്ത് 285 കോടി രൂപ ചെലവിൽ സ്ഥാപിക്കുന്ന വിദ്യാഭ്യാസ സമുച്ചയമായ പിണറായി എജുക്കേഷൻ ഹബ്ബിന്‍റെ നിർമ്മാണോദ്ഘാടനം ഓഗസ്റ്റ് 23 ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പിണറായി കൺവെൻഷൻ സെന്‍ററിൽ നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ്...
കാസർകോട്: കാസർകോട് നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. പശ്ചിമബംഗാൾ സ്വദേശി സുശാന്ത് റായ് (28) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ നഗരത്തിലെ ആനബാഗിലുവിലെ...