Wednesday, April 2, 2025

Kerala

വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാനെതിരെ മൊഴി നൽകാതെ അമ്മ ഷെമീന, കട ബാധ്യതയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ മകൻ അഫാനെതിരെ മൊഴി നൽകാതെ അമ്മ ഷെമീന. കട്ടിലിൽ നിന്ന് വീണാണ് തനിക്ക് പരിക്ക് പറ്റിയതെന്നാണ് മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ അമ്മ ആവർത്തിച്ചത്. 45 മിനിറ്റാണ് ആശുപത്രിയിൽ വെച്ച് മൊഴി രേഖപ്പെടുത്തിയത്. അതേസമയം, കൂട്ടക്കൊലയിലേക്ക് നയിച്ച കട ബാധ്യതയാണെന്ന നിഗമനത്തിലേക്ക് എത്തുന്ന കൂടുതൽ വിവരങ്ങളാണ് പുറത്ത് വരുന്നത്. അഫ്സാന്റെ അമ്മ ഷെമീന...

താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷം; തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പത്താം ക്ലാസുകാരൻ മരിച്ചു

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസാണ് മരിച്ചത്. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. വട്ടോളി എം ജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ് ഷഹബാസ്. ഫെയർവെൽ പരിപാടിയെ ചൊല്ലിയുള്ള...

ഇനി പൊലീസിനെ വിളിക്കേണ്ടത് 100ല്‍ അല്ല;എല്ലാ അടിയന്തര സേവനങ്ങള്‍ക്കും 112ല്‍ വിളിക്കാം

തിരുവനന്തപുരം: എല്ലാ അടിയന്തര സേവനങ്ങളും ഒറ്റ നമ്പറിൽ ലഭിക്കുമെന്ന് കേരള പൊലീസ് അറിയിച്ചു. പൊലീസ്, ഫയർ, ആംബുലൻസ് എന്നിങ്ങനെ എല്ലാ അടിയന്തര സേവനങ്ങൾക്കും 112 എന്ന നമ്പറിൽ വിളിക്കാം. അടിയന്തര സേവനങ്ങൾക്ക് രാജ്യം മുഴുവൻ ഒറ്റ കൺട്രോൾ റൂം നമ്പറിലേക്ക് മാറുന്നതിന്റെ ഭാഗമായുള്ള ERSS (Emergency Response Support System) സംവിധാനത്തിന്റെ ഭാഗമായാണ്...

‘കൊടും ചൂടിന് ആശ്വാസമായി വേനൽ മഴ എത്തുന്നു, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു’; സംസ്ഥാനത്തെ ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു

സംസ്ഥാനത്തെ വേനൽ ചൂടിന് ആശ്വാസമായി വേനൽ മഴ എത്തുന്നു. വെള്ളിയാഴ്ച മുതൽ വേനൽ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി വരുന്ന വെള്ളി, ശനി, ഞായർ (ഫെബ്രുവരു 28, മാര്‍ച്ച് 1, 2) ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ യെല്ലോ പ്രഖ്യാപിച്ചു. അതേസമയം കേരളത്തിലെ ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു. വെള്ളി, ശനി ദിവസങ്ങളിൽ...

കേരളത്തിലെ മൂന്ന് ജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തില്‍ ഇന്ന് മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴക്ക് സാധ്യത. നാളെ അഞ്ച് ജില്ലകളില്‍ മഴക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഴ സാധ്യത. 26, 27 തീയതികളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,...

ട്രാഫിക് നിയമലംഘനം നടത്തിയാല്‍ പൊലീസുകാര്‍ പിഴയടക്കണം; അല്ലെങ്കില്‍ നടപടി- ഡി.ജി.പി

തിരുവനന്തപുരം: ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച പൊലീസുകാര്‍ പിഴയടക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ മുന്നറിയിപ്പ്. നിയമലംഘനം നടത്തിയ പൊലീസുകാര്‍ പിഴയൊടുക്കാന്‍ തയ്യാറാവുന്നില്ലെന്ന കണ്ടെത്തിയതോടെ ഡി.ജി.പി മുന്നറിയിപ്പ് നല്‍കുകയായിരുന്നു. എ.ഐ ക്യാമറകള്‍ വന്നതോടെ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പൊതുജനങ്ങള്‍ പിഴയൊടുക്കാറുണ്ട്. എന്നാല്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച പൊലീസുകാര്‍ പിഴയൊടുക്കുന്നില്ലെന്ന് കാണിച്ച് മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി...

മോദിയുടേത് ഫാഷിസ്റ്റ് സർക്കാരല്ലെന്ന് സിപിഎം രാഷ്ട്രീയ പ്രമേയം

തിരുവനന്തപുരം: മോദി സർക്കാർ ഫാഷിസ്റ്റ് സർക്കാരല്ലെന്ന്സിപിഎം രാഷ്ട്രീയ പ്രമേയം. മോദി സർക്കാരിനുള്ളത് നവ ഫാഷിസ്റ്റ് പ്രവണതകൾ മാത്രമാണെന്നും പ്രമേയത്തിൽ പറയുന്നു. കേന്ദ്ര കമ്മിറ്റി സംസ്ഥാന ഘടകങ്ങൾക്ക് അയച്ച രേഖയിലാണ് ഇക്കാര്യമുള്ളത്. ‘ബിജെപി-ആർഎസ്എസ് സഖ്യത്തിന് കീഴിലുള്ള ഇന്നത്തെ രാഷ്ട്രീയ സംവിധാനം ‘നവ ഫാഷിസ്റ്റ് സ്വഭാവസവിശേഷതകൾ പ്രകടിപ്പിക്കുന്ന’ ഒരു ഹിന്ദുത്വ-കോർപ്പറേറ്റ് സ്വേച്ഛാധിപത്യ ഭരണകൂടമാണെന്ന് ഞങ്ങൾ പ്രസ്താവിച്ചിട്ടുണ്ട്. മോദി സർക്കാർ...

‘ആൺസുഹൃത്തുമായുള്ള ബന്ധം ചോദ്യം ചെയ്തതിന് മാനസിക പീഡനം’: യുവാവിന്റെ മരണത്തിൽ ഭാര്യയ്‌ക്കെതിരെ കേസെടുക്കാൻ നിർദേശം

ആലപ്പുഴ ∙ പുന്നപ്രയിൽ യുവാവ് തൂങ്ങിമരിച്ച സംഭവത്തിൽ ഭാര്യയെയും ആൺസുഹൃത്തിനെയും പ്രതിയാക്കി കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിട്ട് കോടതി. അമ്പലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിട്രേട്ട് കോടതിയുടേതാണ് നിർദേശം. ആത്മഹത്യ ചെയ്ത റംഷാദിന്റെ പിതാവ് നൽകിയ ഹർജിയിലാണ് ഉത്തരവ്. മകന്റെ ആത്മഹത്യയിൽ മരുമകളെയും ആൺസുഹൃത്തിനെയും മരുമകളുടെ അമ്മയെയും പ്രതിയാക്കി ആത്മഹത്യ പ്രേരണാകുറ്റത്തിനു കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ്...

ബുള്ളറ്റില്‍ പാഞ്ഞുനടന്ന് ലഹരി വില്‍പ്പന; ബുള്ളറ്റ് ലേഡി നിഖില വീണ്ടും പിടിയില്‍; എക്‌സൈസ് പിടിച്ചെടുത്തത് നാല് ഗ്രാം മെത്താഫിറ്റമിന്‍

കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. 'ബുള്ളറ്റ് ലേഡി' എന്നറിയപ്പെടുന്ന ഇവർ നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്. യുവതിയുടെ അറസ്റ്റ്...

തായ്‌ലന്‍ഡിൽ നിന്ന് കൊച്ചിയിലേക്കൊരു പാഴ്സൽ, കോൺഫ്ലകസ് കവറിൽ ഒരു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ്

കൊച്ചി: സംസ്ഥാനത്ത് പോസ്റ്റൽ വഴി നടന്ന ഏറ്റവും വലിയ ലഹരി കടത്ത് പിടികൂടി കസ്റ്റംസ്. തായ്‌ലന്‍ഡിൽ നിന്ന് കൊച്ചിയിലേക്ക് കൊറിയർ വഴിയെത്തിയ ഹൈബ്രിഡ് കഞ്ചാവാണ് കസ്റ്റംസ് പ്രിവന്റ് വിഭാഗം പിടികൂടിയത്. ഭക്ഷ്യവസ്തു എന്ന് തോന്നുന്ന തരത്തിൽ കോൺഫ്ലെക്സിൻ്റെ കവറിലായിരുന്നു കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ഒരു കോടി രൂപ വില മതിക്കുന്ന ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ കൊച്ചി...
- Advertisement -spot_img

Latest News

കർണാടകയിൽ ഡീസൽ വില വർധിപ്പിച്ച് സിദ്ധരാമയ്യ സർക്കാർ, പുതുക്കിയ വില പ്രാബല്യത്തിൽ വന്നു

ബെംഗളൂരു: ഡീസലിന്റെ വിൽപ്പന നികുതി 21.17 ശതമാനം വർധിപ്പിച്ച് കർണാടക സർക്കാർ. ചൊവ്വാഴ്ച മുതൽ ലിറ്ററിന് 2 രൂപവർധിച്ച് 91.02 രൂപയായി ഉയർന്നു. 2021 നവംബർ...
- Advertisement -spot_img