Monday, April 21, 2025

Kerala

10,000 രൂപയ്ക്ക് അമ്മ പിഞ്ചുകുഞ്ഞിനെ വിറ്റു; കൈമാറിയത് സീരിയൽ നടിക്കും ഭർത്താവിനും, പോലീസ് അന്വേഷണം

പൊഴുതന: രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ മാതാവ് 10,000 രൂപയ്ക്ക് തിരുവനന്തപുരം സ്വദേശികൾക്കു വിറ്റു. വിൽപ്പനയ്ക്ക് ഇടനിലക്കാരിയായി പ്രവർത്തിച്ച ആശാവർക്കർ ഉഷ (സീമ), കുട്ടിയുടെ മാതാവ്, അവരുടെ മാതാവ്, കുഞ്ഞിനെ സ്വീകരിച്ച തിരുവനന്തപുരം സ്വദേശികളായ ദമ്പതിമാർ എന്നിവർക്കെതിരേ വൈത്തിരി പോലീസ് കേസെടുത്തു. വയനാട്ടിൽനിന്ന്‌ ഓഗസ്റ്റ് 11-നാണ് കുട്ടിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. ഉഷയെ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം...

യുവ നടിയുടെ പരാതി; നടൻ സിദ്ദിഖിനെതിരെ കേസെടുത്തു, ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്

തിരുവനന്തപുരം: യുവ നടിയുടെ പരാതിയിൽ നടൻ സിദ്ദിഖിനെതിരെ കേസെടുത്തു. മ്യൂസിയം പൊലിസാണ് കേസെടുത്തിരിക്കുന്നത്. ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. മാസ്കറ്റ് ഹോട്ടലിൽ വച്ച് പരാതിക്കാരിയെ 2016ൽ നടൻ സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. ഡിജിപിക്ക് ഇമെയിൽ മുഖേനെയാണ് നടി പരാതി നൽകിയത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിളിച്ച് വരുത്തി 2016 ൽ തിരുവനന്തപുരത്തെ ഹോട്ടലിൽ...

മ്യൂസിയത്തിലുമെത്തിയില്ല, റോഡിലുമില്ല; കോടികള്‍ മുടക്കി വാങ്ങിയ ‘നവകേരള ബസ്’ കട്ടപ്പുറത്താണ്

തുടക്കംമുതല്‍ വിവാദങ്ങളുടെ വഴിയില്‍ കുതിച്ച നവകേരളബസ് കോഴിക്കോട്ട് കട്ടപ്പുറത്ത്. മുഖ്യമന്ത്രിയും മന്ത്രിമാരും സര്‍ക്കാരിന്റെ ജനസമ്പര്‍ക്ക പരിപാടിക്കായി വിനിയോഗിച്ച ആഡംബരബസാണ് ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി. കോഴിക്കോട് റീജണല്‍ വര്‍ക്ഷോപ്പില്‍ കിടക്കുന്നത്. നവകേരള യാത്രയ്ക്കുശേഷം കോഴിക്കോട് ബെംഗളൂരു റൂട്ടില്‍ ഗരുഡ പ്രീമിയം സര്‍വീസ് നടത്തിയ ബസാണ് അറ്റകുറ്റപ്പണിക്കെന്ന പേരില്‍ പൊടിപിടിച്ചുകിടക്കുന്നത്. സര്‍വീസ് നിര്‍ത്തി ജൂലായ് 21-നാണ് ബസ് റീജണല്‍ വര്‍ക്ഷോപ്പിലേക്ക്...

സിദ്ദിഖ് നല്ല സഹപ്രവർത്തകനും സുഹൃത്തും, മോശമായി പെരുമാറിയിട്ടില്ല -ആശ ശരത്

കോഴിക്കോട്: ദൃശ്യം സിനിമയുടെ ചിത്രീകരണ വേളയിൽ നടൻ സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് നടിയും നർത്തകയുമായ ആശ ശരത്. കലാരംഗത്തെ നല്ല സഹപ്രവർത്തകനും സുഹൃത്തുമാണ് സിദ്ദിഖ്. അദ്ദേഹത്തിൽനിന്നും മോശമായതായോ വിഷമമുണ്ടാക്കുന്നതോ ആയ വാക്കോ പ്രവൃത്തിയോ ഇതുവരെ നേരിടേണ്ടി വന്നിട്ടില്ല. കുപ്രചാരണം നടത്തുന്നവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. ആശ ശരതിന്‍റെ...

ലൈംഗികാരോപണം: രാജിക്കാര്യത്തിൽ മുകേഷും സിപിഎമ്മും തീരുമാനമെടുക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോ‍ർട്ടിൽ പറയുന്ന ഇരകളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വമ്പന്മാരെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. കേസിൽ ഗൗരവമുള്ള മൊഴികൾ ഉണ്ടായിട്ടും പൊലീസ് കേസെടുക്കാത്ത സ്ഥിതിയാണ്. ആരോപണ വിധേയനായ ലോയേഴ്സ് കോൺഗ്രസ് നേതാവിനെതിരെ നടപടിയെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് ശുദ്ധീകരണ പ്രവർത്തികൾ തുടങ്ങാനുള്ള സമയമാണെന്നും അദ്ദേഹം...

ആലപ്പുഴയിൽ നവവധുവിൻ്റെ മരണം: അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു, ഫെയ്സ്ബുക്ക് പോസ്റ്റിലും അന്വേഷണം

ആലപ്പുഴ: ആലപ്പുഴയിൽ 22 കാരി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. മരിച്ച ആസിയ മരിക്കുന്നതിന് മുൻപ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ മരണത്തിൻ്റെ സൂചനകളുണ്ട്. ഇത് സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി. പിതാവിന്റെ മരണത്തിൽ ദുഃഖിതയാണെന്നും പിതാവിന് ഒപ്പം പോകുന്നു എന്നുമാണ് ഫെയ്സ്ബുക്കിൽ ആസിയ എഴുതിയത്. സ്റ്റാറ്റസ് ഇട്ടത് പെൺകുട്ടി തന്നെയാണോ എന്ന്...

നടി രേവതി സമ്പത്തിനെതിരെ പരാതി നൽകി സിദ്ദിഖ്

കൊച്ചി: ലൈം​ഗികാരോപണം ഉന്നയിച്ച നടിക്കെതിരെ ഡിജിപിക്ക്പരാതി നൽകി നടൻ സിദ്ദിഖ്. രേവതി സമ്പത്തിനെതിരെയാണ് സിദ്ദിഖ് പരാതി നൽകിയത്. ആരോപണത്തിന് പിന്നിൽ പ്രത്യേക അജണ്ടയുണ്ട്. ഇത് അന്വേഷിക്കണമെന്നാണ് സിദ്ദിഖ് പരാതിൽ ആവശ്യപ്പെടുന്നുണ്ട്. വ്യത്യസ്ത സമയങ്ങളിലാണ് രേവതി സമ്പത്ത് ആരോപണം ഉന്നയിക്കുന്നത്. ബലാത്സംഗ ആരോപണം ഉന്നയിച്ചത് ഇപ്പോൾ മാത്രമാണ്. ‌‌ആരോപണൾക്ക് പിന്നിൽ നിക്ഷിപ്‌ത താത്പര്യമാണെന്നും പരാതിയിൽ സിദ്ദിഖ്...

ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചു.. ഷൈന്‍ ടോം ചാക്കോയ്‌ക്കൊപ്പം ചില്‍ ചെയ്യാമെന്ന് പറഞ്ഞ് വിളിച്ചു; ആരോപണങ്ങളുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ്

ബാബുരാജ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റ്. തിരക്കഥാകൃത്തും സംവിധായകനും ഉണ്ടെന്ന് പറഞ്ഞ് തന്നെ ആലുവയിലെ വീട്ടിലേക്ക് വിളിപ്പിച്ചു എന്നാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പറയുന്നത്. നടന്‍ ഷൈന്‍ ടോം ചാക്കോ, സംവിധായകന്‍ വി.എ ശ്രീകുമാര്‍ എന്നിവരും മോശമായി പെരുമാറിയെന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റ് വ്യക്തമാക്കി. ബാബുരാജ് ചാന്‍സ് തരാമെന്ന് പറഞ്ഞ് വിളിച്ചു. ആലുവയില്‍ ഉള്ള വീട്ടില്‍ വരാന്‍...

ഡെങ്കിപ്പനി, എലിപ്പനി, എച്ച് വൺ എൻ വൺ; സംസ്ഥാനത്ത് പകർച്ചവ്യാധികളേറുന്നു, ജനം ആശങ്കയിൽ

തിരുവനന്തപുരം: എലിപ്പനിയടക്കമുള്ള ജന്തുജന്യരോഗങ്ങളുടെ തടവറയായി കേരളം മാറുന്നു. അടുത്തകാലംവരെ കൊതുകുജന്യ രോഗങ്ങളായിരുന്നു ഭീഷണിയെങ്കിലും വൈറസ് വാഹകരായ ജന്തുക്കളും ഭീഷണി വിതയ്ക്കുകയാണ്. മഴക്കാലപൂർവ ശുചീകരണം മിക്ക തദ്ദേശസ്ഥാപനങ്ങളിലും കാര്യക്ഷമമായി നടന്നില്ല. വെള്ളക്കെട്ടും മാലിന്യക്കൂമ്പാരവും രോഗവാഹകരായ പ്രാണികളുടെ പെരുകലിന് വഴിതുറന്നു. എല്ലാ ജില്ലകളിലുമായി ദിവസവും പതിനായിരത്തിലേറെപ്പേർ പകർച്ചപ്പനിക്ക് ആശുപത്രികളിൽ ചികിത്സ തേടുന്നു. എറണാകുളം ജില്ലയിൽ ചില മേഖലകൾ കേന്ദ്രീകരിച്ച്...

ഓണക്കാലത്ത് പ്രവാസികളെ പിഴിയാൻ വിമാന കമ്പനികൾ; ടിക്കറ്റ് നിരക്ക് കൂത്തനെ കൂട്ടി

തിരുവനന്തപുരം: ഉത്സവകാലത്തും പ്രവാസികളെ പിഴിയാനൊരുങ്ങി വിമാന കമ്പനികൾ. ടിക്കറ്റ് തുകയിൽ മൂന്നും നാലും ഇരട്ടിയുടെ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. പ്രവാസികളെ കൊള്ളയടിക്കുന്ന വിമാന കമ്പനികളുടെ നിലപാടിനെതിരെ ഏഷ്യാനെറ്റ് ന്യൂസ് ശക്തമായി പ്രതിഷേധിക്കുന്നു. സാധാരണയിൽ നിന്നും മൂന്നിരട്ടിയും നാലിരട്ടിയും ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിനെതിരെ പാർലമെന്‍റിൽ അടക്കം വിഷയം ഉയർന്നിട്ടും യാത്രാ നിരക്ക് കുറക്കാൻ വിമാന കമ്പനികൾ തയ്യാറായിട്ടില്ല. അധ്വാനിച്ചുണ്ടാക്കിയതെല്ലാം...
- Advertisement -spot_img

Latest News

കാസർകോട് നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു

കാസർകോട്: കാസർകോട് നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. പശ്ചിമബംഗാൾ സ്വദേശി സുശാന്ത് റായ് (28) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ നഗരത്തിലെ ആനബാഗിലുവിലെ...
- Advertisement -spot_img