കാസർകോട്: കാസർകോട് ഉപ്പള ആക്സിസ് ബാങ്കിലെ എടിഎമ്മിലേക്ക് പണം നിറക്കാൻ കൊണ്ട് വന്ന വാനിൽ നിന്ന് 50 ലക്ഷം കവർന്ന സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തമിഴ്നാട് റാംജി നഗർ സ്വദേശി മുത്തു കുമരൻ എന്ന മുത്തുവിനെ(47)യാണ് തിരിച്ചിറപ്പള്ളി രാംജി നഗറിൽ വച്ച് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. കാസർകോട് ഡിവൈഎസ്പി സി കെ സുനിൽ...
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് റോഡിൽ ഫാൻസി കളർ പുക പടർത്തി കാറിൽ യുവാക്കളുടെ അഭ്യാസപ്രകടനം. വിവാഹ സംഘത്തോടൊപ്പം സഞ്ചരിച്ച രണ്ടു കാറുകളിലെ യുവാക്കളാണ് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം. റോഡിൽ കാഴ്ച മറക്കുന്ന തരത്തിലായിരുന്നു ഇവർ പുക പടർത്തിയത്. പിന്നിലെ വാഹനങ്ങൾക്ക് സൈഡ് നൽകാതെയായിരുന്നു യുവാക്കളുടെ അഭ്യാസപ്രകടനം. ഇത് യാത്രക്കാർക്ക് ബുദ്ധിമുട്ടാവുകയായിരുന്നു....
തൃശൂർ: കുന്നംകുളം പുതിയ ബസ്റ്റാൻഡിൽ നിന്ന് ബസ് മോഷണം പോയി. ഗുരുവായൂർ-കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന ഷോണി ബസാണ് മോഷണം പോയത്. ഇന്ന് പുലർച്ചയാണ് സംഭവം. രാവിലെ 4.13 ന് ബസ് കുന്നംകുളം പഴയ ബസ് സ്റ്റാൻഡിന് മുൻപിലെ സിസിടിവി ക്യാമറയിലും 4.19 ന് ചാട്ടുകുളത്തെ സിസിടിവി ക്യാമറയിലും മോഷ്ടാവ് ബസ് ഓടിച്ചു പോകുന്നതിന്റെ...
നിലമ്പൂര്‍: എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെതിരേ ഗുരുതരആരോപണങ്ങളുമായി പിവി അന്‍വര്‍ എം.എല്‍.എ. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എം. ആര്‍ അജിത് കുമാര്‍ ആളുകളെ കൊല്ലിച്ചിട്ടുണ്ട്. എം.ആര്‍ അജിത് കുമാറിന്റെ റോള്‍മോഡല്‍ ദാവൂദ് ഇബ്രാഹിമാണോയെന്ന് സംശയിച്ചുപോകുമെന്നും അന്‍വര്‍ എം.എല്‍.എ പറഞ്ഞു. പത്തനംതിട്ട എസ്.പി സുജിത് ദാസിന് കസ്റ്റംസിലുള്ള ബന്ധം കോഴിക്കോട്ട് വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം...
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സിനിമ രംഗത്തുണ്ടായ വിവാദങ്ങളില്‍ ആദ്യമായി പ്രതികരിച്ച് നടന്‍ മമ്മൂട്ടി. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് മമ്മൂട്ടിയുടെ പ്രതികരണം. മലയാള സിനിമാരംഗം ഇപ്പോൾ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം എന്ന് ആമുഖത്തോടെയാണ് മമ്മൂട്ടി പോസ്റ്റ് ആരംഭിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങളെയും പരിഹാരങ്ങളെയും സർവ്വാത്മനാ സ്വാഗതം ചെയ്യുകയും...
കൊച്ചി: ഓടിക്കൊണ്ടിരുന്ന ബസ്സിൽക്കയറി കണ്ടക്ടറെ കുത്തിക്കൊന്നു. കളമശ്ശേരി എച്ച് എം ടി ജംങ്ഷനിലാണ് സംഭവം. ഇടുക്കി സ്വദേശി അനീഷ് (34) ആണ് കൊല്ലപ്പെട്ടത്. ബസിൽ ഓടിക്കയറിയ പ്രതി അനീഷിനെ കുത്തിയശേഷം ഇറങ്ങിയോടുകയായിരുന്നു. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
തൊടുപുഴ (ഇടുക്കി): പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്കും ഇനി വീഡിയോകോണ്‍ഫറൻസ് വഴി വിവാഹം രജിസ്റ്റര്‍ചെയ്യാന്‍ അവസരം ഒരുങ്ങുന്നു. ഇതിന് ചട്ട ഭേദഗതി കൊണ്ടുവരാന്‍ ഇടുക്കി ചെറുതോണിയില്‍നടന്ന തദ്ദേശ അദാലത്തില്‍ മന്ത്രി എം.ബി. രാജേഷ് നിര്‍ദേശം നല്‍കി.
ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ.ജേക്കബ് മുഖേന ജനന-മരണ-വിവാഹ രജിസ്ട്രാര്‍ കൂടിയായ പഞ്ചായത്ത് സെക്രട്ടറി വി.കെ. ശ്രീകുമാര്‍ നല്‍കിയ പരാതി, സംസ്ഥാനത്തെ...
ആലപ്പുഴയിലെ വിവാഹ പന്തലില്‍ പപ്പടത്തിന്റെ പേരില്‍ കൂട്ടത്തല്ല് നടന്ന സംഭവത്തിന് സമാനമായി വിവാഹ വേദികള്‍ കൂട്ടത്തല്ലിന് സാക്ഷിയാകേണ്ടി വരുന്ന സംഭവങ്ങള്‍ നിരവധിയാണ്. വിവാഹ വേദിയിലെ കൂട്ടത്തല്ലിന്റെ കാരണങ്ങളും വ്യത്യസ്തങ്ങളാണ്. കഴിഞ്ഞ ദിവസം തെലങ്കാനയിലെ നിസാമാബാദിലെ ഒരു വിവാഹ വേദിയില്‍ നടന്ന കൂട്ടത്തല്ല് ഇതോടകം സോഷ്യല്‍ മീഡിയകളില്‍ വൈറലായിട്ടുണ്ട്.
നിസാമാബാദിലെ നവിപേട്ടില്‍ വധുവിന്റെ വീട്ടില്‍ വച്ച് നടത്തിയ...
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. 10 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. അറബിക്കടലിലെത്തിയ ന്യൂനമർദത്തെ തുടർന്നാണ് കേരളത്തിൽ...
തിരുവനന്തപുരം: നടന്‍ ജയസൂര്യയ്‌ക്കെതിരേ വീണ്ടും ലൈംഗിക പീഡന പരാതി. തിരുവനന്തപുരം സ്വദേശിയായ യുവതിയാണ് പരാതിക്കാരി. 2013 ല്‍ തൊടുപുഴയിലെ സിനിമാസെറ്റില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് ആരോപണം. കരമനയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴ പോലീസിന് കൈമാറും.
2008-ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനംചെയ്ത ചിത്രത്തിന്റെ സെറ്റില്‍ വച്ച് ജയസൂര്യ കടന്നുപിടിച്ചതായി ആരോപിച്ച് മറ്റൊരു നടിയുടെ പരാതിയില്‍ കേസ്...
തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുത്ത് വാഹന ഉടമകള്‍ക്ക് പിഴ ആവശ്യപ്പെട്ട് നോട്ടീസ് അയക്കുന്നത് ഒഴിവാക്കും. മൊബൈല്‍ ഫോണില്‍...