ആകാശ് തില്ലങ്കേരിയുടെ നിയമം ലംഘിച്ചുള്ള യാത്രയിൽ എൻഫോഴ്സ്മെന്റ് ആർടിഒയ്ക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്. വയനാട് ആർടിഒ അന്വേഷണത്തിന് നിർദേശം നൽകി. നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിലായിരുന്നു ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ നിയമ വിരുദ്ധ യാത്ര. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
വയനാട് പനമരം ടൗണിൽ ആയിരുന്നു നിയമങ്ങൾ കാറ്റിൽ പറത്തിയുള്ള ആകാശ് തില്ലങ്കേരിയുടെ...
തൃശൂര്‍: ആവേശം മോഡല്‍ ജന്മദിനാഘോഷം മുടക്കിയതിന് പൊലീസിമെതിരെ ഭീഷണി സന്ദേശവുമായി ഗുണ്ട തീക്കാറ്റ് സാജന്‍. തന്റെ അനുയായികളായ കുട്ടികളെ വിട്ടയച്ചില്ലെങ്കിൽ ഈസ്റ്റ് സ്റ്റേഷനിൽ ബോംബ് വയ്ക്കുമെന്നാണ് സാജന്‍റെ ഭീഷണി. ഫോൺ സന്ദേശമായിട്ടാണ് ഭീഷണി എത്തിയത്. ഇതിന് പിന്നാലെ സാജനായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. സാജന്‍റെ പുത്തൂരിലെ വീട്ടിലും ഉറ്റ അനുയായികളുടെ വീട്ടിലും തൃശൂര്‍ എസിപിയുടെ...
തിരുവനന്തപുരം: ഇൻഷുറൻസ് പരിരക്ഷ ഇല്ലാതെ നിരത്തിൽ ഓടുന്ന വാഹനങ്ങൾ പരിശോധനയിൽ പിടികൂടിയാൽ പിഴ മാത്രം അടച്ച് പോകാമെന്ന് ഉടമകൾ കരുതണ്ട. ഇൻഷുറൻസ് ഇല്ലാതെ ഓടുന്ന വാഹനങ്ങൾ പിടികൂടിയാൽ പിഴ ഈടാക്കുന്നതിനൊപ്പം ഇൻഷുറൻസും എടുപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചു. ഇതു സംബന്ധിച്ച് കർശന നിർദ്ദേശം പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകണമെന്നും കമ്മിഷൻ ഡി ജി പിയോട് ആവശ്യപ്പെട്ടു.
2022...
തിരുവനന്തപുരം: പൊലീസും എംവിഡിയും നടത്തിയിരുന്ന പരിശോധനകൾ ജനങ്ങൾക്ക് കൈമാറാൻ പോകുകയാണെന്ന് ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാർ. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിയമലംഘനങ്ങൾ കണ്ടെത്തി ചിത്രീകരിച്ച് അയക്കുന്നതിനായി പുതിയൊരു ആപ്പ് ഉടൻ പുറത്തിറക്കുമെന്നും ഗണേശ് കുമാർ അറിയിച്ചു. പുതിയ പ്രഖ്യാപനത്തിന് ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ഉണ്ടായിരിക്കുന്നത്.
മന്ത്രിയുടെ വാക്കുകൾ:
പൊലീസും...
വാഹനങ്ങളുടെ നിയമലംഘനവുമായി ബന്ധപ്പെട്ട് പിഴയടക്കാൻ ലഭിക്കുന്ന ഇ-ചെല്ലാൻ്റെ പേരിൽ നടക്കുന്ന തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി മോട്ടോർവാഹനവകുപ്പ്. ഫേസ് ബുക്ക പോസ്റ്റിലൂടെയാണ് മുന്നറിയിപ്പ്. വാഹനങ്ങളുടെ നിയമലംഘനവുമായി ബന്ധപ്പെട്ട് എഐ ക്യാമറ വഴിയോ സ്പീഡ് ക്യാമറ വഴിയോ നേരിട്ടുള്ള വാഹന പരിശോധനയിലോ തയ്യാറാക്കപ്പെടുന്ന ഇ-ചെല്ലാൻ്റെ പേരിൽ വൻ തട്ടിപ്പുകൾ നടക്കുന്നതായും സൂക്ഷിക്കണമെന്നും എംവിഡി പറയുന്നു. ഇതാ പോസ്റ്റിന്‍റെ പൂർണരൂപം...
നിങ്ങൾ ഒരു കാർ ഓടിക്കുമ്പോഴോ അല്ലെങ്കിൽ ഏറ്റവും മോശം സാഹചര്യത്തിലോ ആരെയെങ്കിലും മുറിവേൽപ്പിക്കുകയോ മറ്റേയാൾ കൊല്ലപ്പെടുകയോ ചെയ്താൽ എന്ത് സംഭവിക്കും? അത്തരം സാഹചര്യങ്ങളിൽ ഇരകളെ സംരക്ഷിക്കുന്നതിനാണ് സർക്കാർ തേർഡ് പാർട്ടി ഇൻഷുറൻസ് പോളിസി നിർബന്ധമാക്കിയിരിക്കുന്നത്. തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാതെ പിടിക്കപ്പെടുന്ന വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും 4,000 വരെ പിഴയോ മൂന്ന് മാസം...
മലപ്പുറം:മലപ്പുറം കോട്ടക്കലില്‍ വിവാഹം മുടക്കിയെന്നാരോപിച്ച് മധ്യവയസ്‌കനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു. കേസില്‍ മധ്യവയ്സകന്‍റെ അയല്‍ക്കാരായ പിതാവും മകനും ഇവരുടെ ബന്ധുവും അറസ്റ്റിൽ. ആക്രമണത്തിനിരയായ ആളുടെ അയൽവാസികൂടിയായ തയ്യിൽ അബ്ദു, ഇയാളുടെ മകൻ നാഫി ഇവരുടെ ബന്ധു ജാഫർ എന്നിവരാണ് അറസ്റ്റിലായത്.
ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശിയാണ് മർദനത്തിനിരയായത്. വീട്ടില്‍ നിന്നും വിളിച്ചിറക്കി മണിക്കൂറുകളോളം വിചാരണ നടത്തിയാണ് ഇദ്ദേഹത്തെ...
കാസര്‍കോട്: ഐ.എൻ.എൽ കാസർകോട് ജില്ലാ നേതൃയോഗത്തിൽ സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനം. എൽ.ഡി.എഫ് യോഗത്തിൽ പോലും അർഹമായ പ്രാതിനിധ്യം ലഭിക്കാത്ത സാഹചര്യത്തിൽ മുന്നണിയിൽ തുടരുന്നതിൽ അർഥമില്ലെന്നാണ് നേതാക്കളുടെ നിലപാട്. ചെറിയ ഘടകകക്ഷിയുടെ പരിഗണന പോലും പാർട്ടിക്ക് ലഭിക്കാത്തത് അംഗീകരിക്കാനാവില്ലെന്നും നേതാക്കൾ പറഞ്ഞു.
കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് ചേർന്ന ഐ.എൻ.എൽ കാസർകോട് ജില്ലാ നേതൃയോഗത്തിലാണ് സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനം...
തൃശൂര്‍: എരുമപ്പെട്ടി വെള്ളറക്കാട് ചിറമനേങ്ങാട് രണ്ടു വയസുകാരി കിണറ്റിൽ വീണ് മരിച്ചു. വെള്ളറക്കാട് ചിറമനേങ്ങാട് മുളക്കൽ വീട്ടിൽ സുരേഷ് ബാബു- ജിഷ ദമ്പതികളുടെ രണ്ടു വയസുള്ള മകള്‍ അമേയ ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് കുഞ്ഞിനെ വീട്ടുവളപ്പിലെ കിണറ്റിൽ വീണ നിലയില്‍ കണ്ടെത്തിയത്. തുടർന്ന് കുന്നംകുളം അഗ്നിരക്ഷാസേനാ സംഘം കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു.
വെള്ളറക്കാട്...
കുമ്പള: കുറുവ സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന പൊലീസ് നിര്‍ദ്ദേശത്തിനു പിന്നാലെ ബുര്‍ഖയിട്ട് എത്തിയ പുരുഷനെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. വ്യാഴാഴ്ച ഉച്ചയ്ക്ക് കുമ്പള ടൗണിലാണ്...