കേരളത്തില്‍ നിന്നും ഐഎസിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നുവെന്ന ഗുരുതര ആരോപണവുമായി സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജന്. അടുത്ത മാസം പുറത്തിറങ്ങുന്ന ‘മുസ്ലിം രാഷ്ട്രീയവും രാഷ്ട്രീയ ഇസ്ലാമും’ എന്ന പുസ്തകത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു പി ജയരാജന്റെ മറുപടി. യുവാക്കള്‍ പൊളിറ്റിക്കല്‍ ഇസ്ലാമിലേക്ക് വഴി തെറ്റുന്നുവെന്നും പി ജയരാജൻ കുറ്റപ്പെടുത്തി.
ചെറുപ്പക്കാരില്‍ തീവ്രവാദ ആശയം സ്വാധീനം ചെലുത്തുന്നുവെന്നും പി...
വയനാട് ഉരുള്‍പൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് ചെലവഴിച്ച തുകയുടെ ‘ആക്ച്വല്‍’ കണക്ക് പുറത്തുവിടാൻ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തെറ്റായ കണക്കുകൾ നൽകിയാൽ കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന സഹായം പ്രതിസന്ധിയിലാകും. സര്‍ക്കാര്‍ റിപ്പോര്‍ട്ടിൽ നൽകിയിട്ടുള്ള ആക്ച്വൽസ് എന്ന വാക്കിന്റെ അർത്ഥം ചിലവാക്കിയത് എന്നാണ്. എസ്റ്റിമേറ്റ് ആണോ ആക്ച്വൽസ് ആണോ എന്നത് സർക്കാരാണ് വ്യക്തമാക്കേണ്ടതാണെന്ന്...
മലപ്പുറത്ത് യുവാവിന് എംപോക്സ് ലക്ഷണം. രോഗലക്ഷണം സംശയിക്കുന്നതിനെ തുടർന്ന് മലപ്പുറം എടവണ്ണ സ്വദേശിയായ മുപ്പത്തിയെട്ടുകാരൻ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഒരാഴ്ച മുൻപ് ദുബൈയിൽനിന്ന് എത്തിയ യുവാവാണ് നിരീക്ഷണത്തിലുള്ളത്.
പനി ബാധിച്ചാണ് യുവാവ് മഞ്ചേരി മെഡിക്കൽ കോളേജിലെത്തിയത്. അത്യാഹിത വിഭാഗത്തിലെത്തിയപ്പോൾ തന്നെ തൊലിപ്പുറത്തെ തടിപ്പ് ശ്രദ്ധയിൽ പെട്ടതാണ് അധികൃതരിൽ എംപോക്സ് സംശയം ഉണ്ടാക്കിയത്. രോഗസ്ഥിരീകരണത്തിന് സ്രവ...
കോഴിക്കോട് : വയനാട് ദുരന്തത്തിലെ പ്രവർത്തനങ്ങളിൽ ഭീമൻ ചെലവ് കണക്കുമായി സർക്കാർ. ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക ചെലവഴിച്ചത് വൊളണ്ടിയർമാർക്കാണെന്നാണ് പുറത്ത് വന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ ചിലവായെന്നാണ് സര്‍ക്കാര്‍ കണക്ക്. 359 മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് 2 കോടി 76 ലക്ഷം ചെലവിട്ടു. ദുരിത ബാധിതര്‍ക്കായുളള വസ്ത്രങ്ങൾ കേരളത്തിന്റെ വിവിധ...
മലപ്പുറം: നിപ ബാധിച്ച് യുവാവ് മരിച്ച സാഹചര്യത്തിൽ മലപ്പുറത്തെ കണ്ടയിൻമെന്റ് സോൺ ആയി പ്രഖ്യാപിച്ച വാർഡുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ആളുകൾ കൂട്ടം കൂടി നിൽക്കാൻ പാടില്ല, വ്യാപാര സ്ഥാപനങ്ങൾ രാവിലെ 10 മുതൽ വൈകുന്നേരം 7 വരെ മാത്രമെ പ്രവർത്തിക്കാവൂ. മെഡിക്കൽ സ്റ്റോറുകൾക്ക് നിയന്ത്രണം ബാധകമല്ല, സിനിമാ തിയേറ്ററുകൾ പ്രവർത്തിക്കാൻ പാടില്ല, അങ്കണവാടികൾ...
മലപ്പുറം∙ പെരിന്തൽമണ്ണയിൽ കഴിഞ്ഞയാഴ്ച്ച മരിച്ച 23 വയസ്സുകാരനായ യുവാവിന്റെ സ്രവ സാംപിൾ കോഴിക്കോട് മെഡിക്കൽ നടത്തിയ പരിശോധനയിൽ നിപ്പ പോസിറ്റീവ് ആയി സ്ഥിരീകരിച്ചു. സെപ്റ്റംബർ 9നാണു പെരിന്തൽമണ്ണയിലെ എംഇഎസ് മെഡിക്കൽ കോളജിൽ വച്ചു യുവാവ് മരിച്ചത്. ഇന്നലെ സാംപിൾ മെഡിക്കൽ കോളജിൽ എത്തിക്കുകയും മെഡിക്കൽ കോളജ് മൈക്രോബയോളജി വിഭാഗത്തിൽ നടത്തിയ പിസിആർ പരിശോധനയിൽ ഫലം...
പാലക്കാട്: ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന തീറ്റമത്സരത്തില്‍ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി മത്സരാര്‍ഥി മരിച്ചു. കഞ്ചിക്കോട് പുതുശ്ശേരി ആലാമരം ബി. സുരേഷ് (49) ആണ് മരിച്ചത്. ടിപ്പര്‍ ലോറി ഡ്രൈവറാണ്.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വീടിനു സമീപം സുഹൃത്തുക്കള്‍ ചേര്‍ന്ന് നടത്തിയ ഓണാഘോഷ പരിപാടിക്കിടെയാണ് സംഭവം. ഇഡ്ഡലി തീറ്റ മത്സരത്തിനിടെ സുരേഷിന് ശ്വസതടസ്സമുണ്ടായി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍...
കൊച്ചി: എംഎൽഎയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം. ആലുവ എംഎൽഎ അൻവർ സാദത്തിന്റെ കുടുംബത്തെയാണ് സൈബർ തട്ടിപ്പ് സംഘം ലക്ഷ്യമിട്ടത്. എംഎൽഎയുടെ മകൾ ദില്ലി പൊലീസിന്റെ പിടിയിലായി എന്ന വ്യാജ സന്ദേശമാണ് എത്തിയത്. ഇന്നലെ രാവിലെ ആയിരുന്നു സംഭവം. മകൾ മയക്കുമരുന്നുമായി ദില്ലി പൊലീസിന്റെ പിടിയിലായെന്നായിരുന്നു സന്ദേശം. അൻവർ സാദത്ത് എംഎൽഎയുടെ പരാതിയിൽ...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരി മാഫിയ പുതിയ തന്ത്രങ്ങൾ മെനയുന്നു. കുട്ടികളെ വശത്താക്കാൻ കഞ്ചാവ് ചേർത്ത മിഠായികൾ സംസ്ഥാനത്ത് വ്യാപകമായി വിതരണം ചെയ്യുന്നുണ്ടെന്ന് എക്സൈസിന്റെ കണ്ടെത്തൽ. രണ്ട് ജില്ലകളിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് വിൽപ്പനക്കാരിൽ നിന്നും പിടികൂഠിയ മിഠായികൾ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തായത്.
ആലപ്പുഴയിലും തൃശൂരിലും കഞ്ചാവ് വിൽപ്പനക്കാരിൽ നിന്നും...
തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കാന്‍ കെ.എസ്.ഇ.ബി തയ്യാറെടുക്കുന്നു. ഈ വര്‍ഷം വൈദ്യുതി നിരക്ക് 4.45 ശതമാനമെങ്കിലും കൂട്ടണം എന്ന നിര്‍ദേശം റെഗുലേറ്ററി കമ്മീഷന് മുന്നില്‍വച്ചിരിക്കുകയാണ്. ഇതിന് പുറമേ വര്‍ഷത്തില്‍ ജനുവരി മുതല്‍ മേയ് വരെയുള്ള അഞ്ച് മാസം സമ്മര്‍ ചാര്‍ജ് ഇനത്തില്‍ പ്രത്യേക ഫീസ് ഈടാക്കണം എന്ന ആവശ്യവും മുന്നോട്ട്...