Sunday, April 27, 2025

Kerala

‘എമ്പുരാന്’ പിന്നാലെ ഗോകുലം ഗോപാലന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി റെയ്ഡ് തുടരുന്നു; കേരളത്തിലും തമിഴ്നാട്ടിലുമായി 5ഇടത്ത് റെയ്ഡ്

കൊച്ചി: ​ഗോകുലം ​ഗോപാലന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന തുടരുന്നു. കേരളത്തിലും തമിഴ്നാട്ടിലുമായി 5 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നുകൊണ്ടിരിക്കുന്നത്. ചെന്നൈ കോടമ്പാക്കത്തെ ചിട്ടി സ്ഥാപനത്തിലും പരിശോധന നടക്കുന്നുണ്ട്. ​​ഗോകുലത്തിന്റെ സ്ഥാപനങ്ങളിൽ തുടരുന്ന പരിശോധന ഫെമ, പിഎംഎൽഎ ചട്ടലംഘനങ്ങളിലെന്ന് ഇഡി വ്യക്തമാക്കുന്നു. 1000 കോടിയുടെ വിദേശ വിനിമയ ചട്ടലംഘനമെന്നാണ് പ്രാഥമിക വിവരം. ​​ഗോകുലം ചിറ്റ് ഫണ്ടുമായി...

80% ആത്മഹത്യയും പുരുഷന്മാര്‍ക്കിടയില്‍; ലോക്ഡൗണിനുശേഷം കേരളത്തില്‍ ആത്മഹത്യ കൂടി

തിരുവനന്തപുരം: കോവിഡ് ലോക്ഡൗണിനുശേഷം സംസ്ഥാനത്ത് ആത്മഹത്യാനിരക്ക് കുത്തനെ കൂടി. ലോക്ഡൗണ്‍ കാലഘട്ടമായ 2020-21-ന് മുന്‍പ് പ്രതിവര്‍ഷം ശരാശരി 7500-നും 8500-നും ഇടയ്ക്കായിരുന്നു സംസ്ഥാനത്തെ ആത്മഹത്യ. എന്നാല്‍, ലോക്ഡൗണിനുശേഷം ഇത് 10,000-ത്തിന് മുകളിലായി ഉയര്‍ന്നു. 2021-ല്‍ 6227 പേരാണ് സ്വമേധയാ ജീവനൊടുക്കിയത്. 2022-ല്‍ 10,177 പേരും 2023-ല്‍ 10,994 പേരും 2024-ല്‍ 10,779 പേരും 2025 ഫെബ്രുവരിവരെ...

ശവ്വാലൊളി തെളിഞ്ഞു; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

കോഴിക്കോട്: ശവ്വാൽ മാസപ്പിറവി കണ്ടതിനാൽ സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് വിവിധ ഖാദിമാര്‍ അറിയിച്ചു. തിരുവനന്തപുരം നന്തന്‍കോടും കോഴിക്കോട് കപ്പക്കൽ, പൊന്നാനി എന്നിവിടങ്ങളിലും മാസപ്പിറവി കണ്ടു. ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന് ശേഷമാണ് ഇസ്‌ലാംമത വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.

ഏപ്രില്‍ 1 മുതല്‍ വൈദ്യുതി ചാര്‍ജ് കൂടും; യൂണിറ്റിന് 12 പൈസ വച്ചാണ് വര്‍ധന

തിരുവനന്തപുരം:ഏപില്‍ ഒന്ന് മുതല്‍ വൈദ്യുതി ചാര്‍ജ് കൂടും.യൂണിറ്റിന് ശരാശരി 12 പൈസ വെച്ചാണ് വര്‍ധന. കഴിഞ്ഞ ഡിസംബറില്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ധനവാണ് ഏപ്രിലില്‍ പ്രാബല്യത്തില്‍ വരുന്നത്. വെള്ളക്കരവും അഞ്ച് ശതമാനം വര്‍ധിക്കും. 2027 വരെയുള്ള വൈദ്യുതി നിരക്കാണ് ഡിസംബറില്‍ റഗുലേറ്ററി കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നത്. 2025-26 സാമ്പത്തിക വര്‍ഷത്തെ നിരക്ക് ഏപ്രില്‍ ഒന്നിന്...

മൊഗ്രാലിൽ പിക്കപ്പ് വാൻ സ്കൂട്ടറിൽ ഇടിച്ച് ഉപ്പള മൂസോടി സ്വദേശിക്ക് ദാരുണാന്ത്യം

കാസർകോട്: ദേശീയപാത മൊഗ്രാൽ പാലത്തിന് സമീപം പിക്കപ്പ് വാൻ സ്കൂട്ടർ ഇടിച്ചു വസ്ത്ര വ്യാപാരിക്ക് ദാരുണാന്ത്യം. ഉപ്പള മൂസോടി സ്വദേശിയും ഉപ്പളയിലെ ഐസോഡ് വസ്ത്രാലയ ഉടമയുമായ അബ്ദുൽ അസീസ് (48) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം. റോഡിലേക്ക് തെറിച്ച് വീണ് പരിക്കേറ്റ അസീസിനെ കുമ്പളയിലെ ജില്ലാ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിക്ക്...

വയനാട്ടിൽ വൻ ലഹരി മരുന്ന് വേട്ട; കാസർകോട് സ്വദേശികളിൽ നിന്ന് പിടികൂടിയത് 285 ഗ്രാം എംഡിഎംഎ

മാനന്തവാടി : എംഡിഎംഎയുമായി പിടിയിലായി ജയിലിൽക്കഴിയുകയായിരുന്ന കാസർകോട് സ്വദേശികളുടെ കാറിൽനിന്ന് 285 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ചോദ്യംചെയ്യലിനിടെ പ്രതികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ അളവിലുള്ള എംഡിഎംഎ കണ്ടെത്തിയത്. കഴിഞ്ഞ 19-ന് വയനാട് തോല്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റിൽ മാനന്തവാടി എക്സൈസ് ഇൻസ്പെക്ടർ കെ. ശശിയും സംഘവും നടത്തിയ പരിശോധനയിലാണ് കാസർകോട് ചെങ്കള ചെർക്കള ബംബ്രാണിവീട്ടിൽ കെ.എം. ജാബിർ...

കേരളത്തില്‍ വില്‍ക്കുന്ന പ്രമുഖ ബ്രാന്‍ഡുകളുടെ കുപ്പിവെള്ളത്തില്‍ പ്ലാസ്റ്റിക് കണികകൾ: പഠനം

കൊല്ലം: പ്രമുഖ ബ്രാന്‍ഡുകളുടെ കുപ്പിവെള്ളത്തില്‍ പ്‌ളാസ്റ്റിക് കണികകളുണ്ടെന്നു പഠനം. പത്തു പ്രമുഖ ബ്രാന്‍ഡുകളെടുത്തു നടത്തിയ പഠനത്തില്‍ ലിറ്ററിന് ശരാശരി മൂന്നുമുതല്‍ പത്തുവരെ കണികകളാണ് കണ്ടെത്തിയത്. നാരുകള്‍, ശകലങ്ങള്‍, ഫിലിമുകള്‍, പെല്ലറ്റുകള്‍ എന്നിവയുള്‍പ്പെടെ വിവിധ തരികള്‍ കാണപ്പെട്ടിട്ടുണ്ട്. കണക്കുപ്രകാരം കുപ്പിവെള്ളംവഴി പ്രതിവര്‍ഷം ശരാശരി 153.3 തരികള്‍ ഉപഭോക്താവിന്റെ ശരീരത്തിലെത്തുമെന്നാണ്. കേരളത്തില്‍ വില്‍ക്കുന്ന കുടിവെള്ളത്തില്‍ പ്ലാസ്റ്റിക് കണികകള്‍...

യുവാവിന്റെ വയറ്റില്‍ എംഡിഎംഎ കണ്ടെത്തി, വിഴുങ്ങിയത് പോലീസിനെ കണ്ടതോടെ

താമരശ്ശേരി: എംഡിഎംഎ പാക്കറ്റ് വിഴുങ്ങിയെന്ന സംശയത്തെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ വയറ്റില്‍ എംഡിഎംഎ കണ്ടെത്തി. താമരശ്ശേരി ചുടലമുക്കില്‍ താമസിക്കുന്ന അരേറ്റുംചാലില്‍ മുഹമ്മദ് ഫായിസ് അഹദി(27)ന്റെ വയറ്റില്‍ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്. മെഡിക്കല്‍ കോളേജില്‍ നത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ലഹരി ഉപയോഗിച്ച ലക്ഷണങ്ങളോടെ വീടിനകത്ത് ബഹളംവെച്ച...

ഭൂമിക്കായി ‘സ്വിച്ച് ഓഫ്’ ചെയ്യാം; നാളെ വൈദ്യുതി ഉപകരണങ്ങള്‍ ഓഫാക്കി ഭൗമ മണിക്കൂർ ആചരിക്കാന്‍ അഭ്യർഥിച്ച് KSEB

നാളെ രാത്രി ഒരു മണിക്കൂർ ഭൗമ മണിക്കൂറായി ആചരിക്കാൻ അഭ്യർഥനയുമായി കെഎസ്ഇബി. ആഗോള താപനത്തില്‍ നിന്ന് ഭൂമിയെ രക്ഷിക്കാൻ ലോക വ്യാപകമായി ആഹ്വാനം ചെയ്യുന്നതിരിക്കുന്നതാണ് ഭൗമ മണിക്കൂർ. രാത്രി 8.30 മുതല്‍ 9.30 വരെ അത്യാവശ്യമില്ലാത്ത വൈദ്യുതി വിളക്കുകളും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും ഓഫ് ചെയ്യണമെന്ന് കെഎസ്ഇബി അറിയിച്ചു. വേൾഡ് വൈഡ് ഫണ്ട് ഫോർ...

ലഹരിക്ക് അടിമയായ മകനെ പൊലീസിൽ ഏൽപ്പിച്ചു നൽകി അമ്മ; സംഭവം കോഴിക്കോട് എലത്തൂരിൽ, മകൻ അറസ്റ്റിൽ

കോഴിക്കോട്: ലഹരിക്ക് അടിമയായ മകനെ പൊലീസിൽ ഏൽപ്പിച്ചു നൽകി അമ്മ. കോഴിക്കോട് എലത്തൂർ സ്വദേശി രാഹുലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരിക്ക് അടിമയായ മകൻ, വീട്ടിലുള്ളവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. നിരന്തരം ഭീഷണി തുടർന്നതോടെയാണ് മകനെതിരെ അമ്മ പൊലീസിൽ പരാതി നൽകിയത്. അമ്മയെയും മുത്തശ്ശിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. വീട്ടിലെ സഹോദരിയുടെ കുഞ്ഞിനെ ഉൾപ്പെടെ കൊന്ന് ജയിലിൽ പോകുമെന്നും...
- Advertisement -spot_img

Latest News

നടുറോഡിൽ പാകിസ്താൻ പതാകയുടെ സ്റ്റിക്കർ പതിച്ചു; ആറ് ബജ്‌രംഗ് ദൾ പ്രവർത്തകർ അറസ്റ്റിൽ

ബെംഗളൂരു: വാഹനങ്ങൾ കടന്നുപോകുന്ന നടുറോഡിൽ പാകിസ്താൻ പതാകയുടെ സ്റ്റിക്കർ പതിച്ച ആറ് ബജ്‌രംഗ് ദൾ പ്രവർത്തകർ അറസ്റ്റിൽ. കലബുറഗി ടൗണിലായിരുന്നു ബജ്‌രംഗ് ദൾ പ്രവർത്തകർ പാക്...
- Advertisement -spot_img