Friday, November 29, 2024

Kerala

സ്കൂൾ വാഹനം ഇടിച്ച് യുകെജി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് സ്കൂൾ വാഹനം ഇടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. നെല്ലിപ്പുഴ ഡിഎച്ച്എസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ യുകെജി വിദ്യാർത്ഥിനി ഹിബയാണ് മരിച്ചത്. ഇതേ വാഹനത്തിൽ വീടിന് മുന്നിലെ സ്റ്റോപ്പിൽ വന്നിറങ്ങിയതായിരുന്നു ഹിബ. സ്കൂൾ വാഹനത്തിന് മുന്നിലൂടെ റോഡിൻ്റെ മറുവശം കടക്കുമ്പോഴായിരുന്നു അപകടം. കുട്ടി റോഡ് മുറിച്ച കടക്കുന്നത് സ്കൂൾ ബസ് ഡ്രൈവറുടെ ശ്രദ്ധയിൽ...

സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണം; സൈബർ ആക്രമണത്തിനെതിരെ പരാതി നൽകി അർജുന്റെ കുടുംബം

സോഷ്യൽ മീഡിയയിൽ നടക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ അങ്കോലയിലെ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുന്റെ കുടുംബം പരാതി നൽകി. സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടക്കുന്നതായി കുടുംബം പറഞ്ഞു. വാർത്താ സമ്മേളനത്തിലെ വാക്കുകൾ എഡിറ്റ് ചെയ്ത് മാറ്റിയാണ് പ്രചാരണം. കോഴിക്കോട് സൈബർ സെല്ലിലാണ് കുടുംബം പരാതി നൽകിയത്. ചില യുട്യൂബ് ചാനലുകളും അധിക്ഷേപകരമായ വാർത്തകൾ നൽകിയെന്നും...

നിര്‍ണായകമായ മണിക്കൂറുകള്‍; ലോറിക്കടുത്തെത്താന്‍ വെല്ലുവിളിയായി അടിയൊഴുക്ക്, തിരച്ചിലിന് ‘ഐബോര്‍ഡ്‌’

അങ്കോല (കര്‍ണാടക): പത്താംനാളിലേക്ക് നീണ്ട അര്‍ജുനായുള്ള കേരളത്തിന്റെ കാത്തിരിപ്പിന് ഇന്ന് അന്ത്യമായേക്കും. നാവികസേനയുടെ സോണാര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ പുഴയ്ക്ക് അടിയില്‍ കണ്ടെത്തിയ അര്‍ജുന്റെ ലോറി കരയിലേക്കെത്തിക്കാനുള്ള നിര്‍ണായക ജോലികള്‍ ഷിരൂരില്‍ നടന്നുകൊണ്ടിരിക്കുകയാണ്. കരയില്‍നിന്ന് 20 മീറ്റര്‍ അകലെയായി മണ്ണിടിഞ്ഞ് രൂപപ്പെട്ട തുരുത്തിനിടയില്‍ ലോറിയുണ്ടെന്നാണ് ബുധനാഴ്ച കണ്ടെത്തിയത്. 15 മീറ്റര്‍ താഴ്ചയില്‍ കിടക്കുന്ന ട്രക്കിനടത്തേക്ക് മുങ്ങിത്തപ്പാന്‍...

ആകാശ് തില്ലങ്കേരി ഓടിച്ച വാഹനം നിരത്തിലിറക്കാൻ അനുവദിക്കില്ല, ആക്രിയാക്കണം; എംവിഡി ഹൈക്കോടതിയിൽ

കൊച്ചി: ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി ഓടിച്ച രൂപമാറ്റംവരുത്തിയ വാഹനം നിരത്തിലിറക്കാൻ അനുവദിക്കില്ലെന്നും ഇത് ആക്രിയാക്കണമെന്നും മോട്ടോർവാഹന വകുപ്പ് ഹൈക്കോടതിയിൽ അറിയിച്ചു. വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കും. വാഹനയുടമയ്ക്ക് 1.05 ലക്ഷംരൂപ പിഴചുമത്തിയിട്ടുണ്ട്. മലപ്പുറം സ്വദേശി കെ. സുലൈമാന്റെപേരിൽ രജിസ്റ്റർചെയ്ത വാഹനമാണ്. ഇതേവാഹനത്തിന് മുൻപ് മൂന്നുതവണ പിഴയിട്ടിരുന്നു. ഇന്ത്യൻ ആർമിയിൽനിന്ന് ലേലത്തിൽ വാങ്ങിയ വാഹനമാണ്. വാഹനത്തിന്റെ...

ട്രക്കിനുള്ളിൽ അർജുൻ ഉണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിന് പ്രഥമ പരിഗണന; വ്യാഴാഴ്ചത്തെ തിരച്ചിൽ നിർണായകം

അങ്കോല: ഉത്തരകന്നഡയിലെ ഷിരൂരില്‍ കുന്നിടിഞ്ഞുവീണ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ നിര്‍ണായക ഘട്ടത്തിലേക്ക്. നാളെ (വ്യാഴാഴ്ച) രാവിലെ പത്താംദിനത്തിലെ ദൗത്യം പുനരാരംഭിക്കും. രാവിലെ എട്ടുമണിയോടെ മണ്ണ് നീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചേക്കുമെന്നാണ് വിവരം. അര്‍ജുന്‍ ഓടിച്ചിരുന്ന ഭാരത് ബെന്‍സിന്റെ ട്രക്ക് ഗംഗാവലി നദിയില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ട്രക്കിനുള്ളില്‍ അര്‍ജുന്‍ ഉണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിനാണ് പ്രഥമ പരിഗണന....

കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്; വാങ്ങിയ അധിക തുക തിരിച്ചുനൽകും

തിരുവനന്തപുരം: കെട്ടിട നിർമാണ പെർമിറ്റ് ഫീസിൽ വരുത്തിയ വൻ വർധനയിൽ സർക്കാർ കുറവു വരുത്തിയ സാഹചര്യത്തിൽ, ഇതുവരെ വാങ്ങിയ അധിക തുക തിരിച്ചുനൽകുമെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. ഇന്ന് പ്രഖ്യാപിച്ച പുതിയ ഫീസിന് 2023 ഏപ്രിൽ 10 മുതൽ മുൻകാല പ്രാബല്യമുണ്ട്. അതിനാൽ, ഈ കാലയളവിൽ പെർമിറ്റ് ഫീസ് അടച്ചവർക്ക്, അടച്ച അധിക...

ലോറി പുഴയില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ നേവിയുടെ ആദ്യശ്രമം; ഇനി ദൗത്യം ഇങ്ങനെ

അര്‍ജുന്റെ ലോറി ഗംഗാവലിപ്പുഴയുടെ കരയില്‍ നിന്ന് ഇരുപത് മീറ്റര്‍ അകലെ, 15 അടി താഴ്ചയിലാണ്. ഇനി ദൗത്യം ഇങ്ങനെ. കുത്തൊഴുക്കുള്ള പുഴയില്‍ ലോറി ഉറപ്പിച്ചുനിര്‍ത്താന്‍ നേവിയുടെ ആദ്യശ്രമം. ലോക്ക് ചെയ്തതിന് ശേഷം ഉയര്‍ത്താനുള്ള നടപടികള്‍ തുടങ്ങും. ലോറി കണ്ടെത്തിയ സ്ഥലം കൃത്യമായി പോയിന്റ് ചെയ്തെന്ന് ജില്ലാഭരണകൂടം അറിയിച്ചു. ലോറിയുള്ളത് കരയ്ക്കും മണ്‍കൂനയ്ക്കും ഇടയിലെന്നും...

വിവാഹസമയത്തെ ആഭരണവും പണവും നിയമപരമായി രേഖപ്പെടുത്തണം: വനിതാ കമ്മീഷന്‍

കൊച്ചി: ഭര്‍തൃ വീട്ടുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും യുവതികള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ എറണാകുളം ജില്ലയില്‍ വര്‍ധിച്ചു വരുന്നതായി വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. വിവാഹ സമയത്ത് യുവതികള്‍ക്ക് നല്‍കുന്ന ആഭരണവും പണവും ഭര്‍ത്താവും ബന്ധുക്കളും കൈക്കലാക്കുന്നു. വിവാഹ ബന്ധങ്ങള്‍ ശിഥിലമാകുന്നതോടെ ഈ പണവും ആഭരണങ്ങളും ലഭിക്കണമെന്ന പരാതിയുമായാണ് ഭൂരിപക്ഷം യുവതികളും കമ്മിഷന്...

കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ് കുറച്ച് സര്‍ക്കാര്‍; 60% വരെ കുറയും

തിരുവനന്തപുരം: കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനം. 60 ശതമാനം വരെയാണ് നിരക്കുകളിലുണ്ടാകുന്ന കുറവ്. 80 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളെ പെർമിറ്റ് ഫീസിൽ നിന്ന് കഴിഞ്ഞവർഷം സർക്കാർ ഒഴിവാക്കിയിരുന്നു. 81 സ്ക്വയർ മീറ്റർ മുതൽ 300 സ്ക്വയർ മീറ്റർ വരെ വിസ്തീർണമുള്ള വീടുകൾക്ക് ചുരുങ്ങിയത് അൻപത് ശതമാനമെങ്കിലും പെർമിറ്റ് ഫീസ്...

ഇരുചക്രവാഹനത്തിനു പിന്നിലിരിക്കുന്നവര്‍ മിണ്ടരുത്; വിചിത്ര ഉത്തരവ്; ആശയക്കുഴപ്പം

ഇരുചക്രവാഹനത്തിന് പിന്നിലിരിക്കുന്നവര്‍ സംസാരിച്ചാല്‍ ഡ്രൈവറുടെ ശ്രദ്ധ നഷ്ടമായെന്ന കുറ്റം ചുമത്തി പിഴ ഈടാക്കാനുള്ള ജോയിന്റ് ട്രാന്‍സ്പോര്‍ട് കമ്മീഷണറുടെ നിര്‍ദേശം യാത്രക്കാരില്‍ മാത്രമല്ല, ഉദ്യോഗസ്ഥരിലും ആശയക്കുഴപ്പത്തിന് കാരണമായിരിക്കുകയാണ്. ആശയക്കുഴപ്പം മൂലം ഉത്തരവ് അനുസരിച്ച് പിഴ ഈടാക്കാനുള്ള നടപടി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയിട്ടില്ല. യാത്രക്കാരണങ്കില്‍ ഇനി ബൈക്കിലോ സ്കൂട്ടറിലോ പോകുമ്പോള്‍ വാ തുറക്കാമോയെന്ന പേടിയിലുമാണ്. എന്താണ് സര്‍ക്കുലര്‍? ഈ...
- Advertisement -spot_img

Latest News

കുമ്പളയില്‍ ബുര്‍ഖയിട്ടെത്തിയ പുരുഷനെ നാട്ടുകാര്‍ പിടികൂടി

കുമ്പള: കുറുവ സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന പൊലീസ് നിര്‍ദ്ദേശത്തിനു പിന്നാലെ ബുര്‍ഖയിട്ട് എത്തിയ പുരുഷനെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. വ്യാഴാഴ്ച ഉച്ചയ്ക്ക് കുമ്പള ടൗണിലാണ്...
- Advertisement -spot_img