Friday, November 29, 2024

Kerala

വരുന്നു നാലാം വന്ദേഭാരത്, കോഴിക്കോടേക്ക് ഒരു മാസത്തിനുള്ളില്‍ സര്‍വീസ് തുടങ്ങും

കോഴിക്കോട്: എറണാകുളം - ബംഗളൂരു സ്‌പെഷ്യല്‍ വന്ദേഭാരത് സര്‍വീസ് ജൂലായ് 31ന് ആരംഭിക്കും. ബുക്കിംഗ് ആരംഭിച്ച് ട്രെയിനില്‍ ടിക്കറ്റ് ചൂടപ്പം പോലെ വിറ്റ് പോകുന്നുണ്ട്. ആഴ്ചയില്‍ മൂന്ന് ദിവസമാണ് സ്‌പെഷ്യല്‍ ട്രെയിന്‍ 12 മൊത്തം സര്‍വീസുകള്‍ നടത്തുക. ലാഭകരമാണെങ്കില്‍ സര്‍വീസ് സ്ഥിരമാക്കുന്നത് റെയില്‍വേയുടെ പരിഗണനയിലുണ്ട്. ഇപ്പോഴിതാ സംസ്ഥാനത്തേക്ക് മറ്റൊരു വന്ദേഭാരത് കൂടി സര്‍വീസ് ആരംഭിക്കാനിരിക്കുന്നുവെന്ന...

രാത്രി പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗത്തിന് നിരക്ക് കൂട്ടും, പകല്‍ സമയത്തെ നിരക്ക് കുറക്കും; കെ കൃഷ്ണൻകുട്ടി

പാലക്കാട്: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പകല്‍ സമയത്തെ വൈദ്യുതി ഉപഭോഗത്തിന് മാത്രമായി വൈദ്യുതി നിരക്ക് കുറയ്ക്കാനും രാത്രിയിലെ പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗത്തിന് നിരക്ക് വര്‍ധിപ്പിക്കാനും ആലോചിക്കുന്നുണ്ടെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. ഭൂരിഭാഗം വീടുകളിലും സ്മാര്‍ട്ട് മീറ്ററുകളായി. ഇതിനാല്‍ തന്നെ ഓരോ സമയത്തെയും വൈദ്യുതി ഉപഭോഗം കണക്കാനാകും. പകല്‍ സമയത്ത് വൈദ്യുതി ഉപഭോഗം...

ദുൽഖർ സൽമാന്റെ ജന്മദിനം; ക്ഷേത്രത്തിൽ 501 പേർക്ക് സദ്യ നൽകി നിർമ്മാതാവ് പ്രജീവ് സത്യ വ്രതൻ

മലയാളത്തിന്റെ സ്വന്തം കുഞ്ഞിക്ക ദുൽഖർ സൽമാന്റെ ജന്മദിനത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ പ്രത്യേക പൂജയും സദ്യയും നടത്തി നിർമ്മാതാവ് പ്രജീവ് സത്യ വ്രതൻ. ഡി ക്യൂവിന്റെ ആയുരാരോഗ്യ സൗഖ്യത്തിനും ശത്രു ദോഷത്തിനുമുള്ള പൂജയും 501 പേർക്ക് സദ്യയുമാണ് നിർമ്മാതാവ് നല്‍കിയത്. വെന്നിക്കോട് വലയന്റെകുഴി ശ്രീ ദേവിക്ഷേത്രത്തിൽ ആയിരുന്നു വഴിപാടും അന്നദാനവും നടത്തിയത്. 'ഫൈനൽസ്', 'രണ്ട്' എന്നീ സിനിമകളുടെ നിർമ്മാതാവാണ്...

നവകേരള ബസ് ‘കട്ടപ്പുറത്ത്’, സർവീസ് വീണ്ടും മുടങ്ങി; അറ്റകുറ്റപണിക്കായി വർക്ക് ഷോപ്പിലാണെന്ന് കെഎസ്ആര്‍ടിസി

കോഴിക്കോട്: കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ ഓടുന്ന നവകേരള ബസ് എന്നറിയപ്പെടുന്ന സ്വിഫ്റ്റ് ഗരുഡ പ്രീമിയം സര്‍വീസ് വീണ്ടും മുടങ്ങി. ബസ് ഒരാഴ്ചയോളമായി വര്‍ക്ക് ഷോപ്പിലാണെന്നും ഇക്കാരണത്താലാണ് ഓട്ടം മുടങ്ങിയതെന്നുമാണ് കെഎസ്ആര്‍ടിസി നല്‍കുന്ന വിശദീകരണം. നവകേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ചിരുന്ന നവകേരള ബസ് ആണ് കോഴിക്കോട്-ബെംഗളൂരു റൂട്ടിൽ ഗരുഡ പ്രീമിയം സര്‍വീസായി ഓടി തുടങ്ങിയത്. എന്നാല്‍,...

തിരുവനന്തപുരത്തെ നടുക്കി സ്ത്രീക്ക് നേരേ വെടിവെപ്പ്; വെടിയുതിര്‍ത്തതും യുവതി, പ്രതി രക്ഷപ്പെട്ടു

തിരുവനന്തപുരം: നഗരത്തെ നടുക്കി സ്ത്രീക്ക് നേരേ വെടിവെപ്പ്. വഞ്ചിയൂര്‍ പടിഞ്ഞാറെക്കോട്ടയിലാണ് സംഭവം. എയര്‍ഗണ്‍ ഉപയോഗിച്ച് നടത്തിയ വെടിവെപ്പില്‍ പരിക്കേറ്റ സിനി എന്ന സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പടിഞ്ഞാറെക്കോട്ട ചെമ്പകശ്ശേരി റെസിഡന്‍സ് അസോസിയേഷനിലെ സിനിയുടെ വീട്ടില്‍ ഞായറാഴ്ച രാവിലെ 9.30-ഓടെയായിരുന്നു സംഭവം. കൂറിയര്‍ നല്‍കാനെന്ന് പറഞ്ഞ് വീട്ടിലെത്തിയ ഒരു യുവതിയാണ് സിനിക്ക് നേരേ വെടിയുതിര്‍ത്തതെന്നാണ് വിവരം. മാസ്‌ക്...

മാലിന്യമുക്ത കേരളത്തിനായി സർക്കാറും പ്രതിപക്ഷവും ​ഒന്നിക്കുന്നു; ഒക്ടോബർ രണ്ട് മുതൽ സംസ്ഥാന വ്യാപക പ്രചാരണം

തിരുവനന്തപുരം: മാലിന്യമുക്ത കേരളത്തിനായി ക്യാമ്പയിൻ നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗത്തിൽ തീരുമാനം. സർക്കാരും പ്രതിപക്ഷവും യോജിച്ച് പ്രചാരണം നടത്തും. 2024 ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തിലാരംഭിച്ച് 2025 മാർച്ച് 30 അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനം വരെ നീണ്ടുനിൽക്കുന്ന വിപുലമായ ‘മാലിന്യമുക്തം നവകേരളം’ ജനകീയ ക്യാമ്പയിൻ സംഘടിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് സര്‍വകക്ഷിയോഗം...

‘പുകവലി മുന്നറിയിപ്പ് പോലെ പരസ്യം നൽകണം’; മാലിന്യ പ്രശ്നത്തില്‍ ബോധവത്കരണം അനിവാര്യമെന്ന് ഹൈക്കോടതി

കൊച്ചി : സംസ്ഥാനത്തെ മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ ജനങ്ങളെ ബോധവത്കരിക്കേണ്ടത് അനിവാര്യമെന്ന് ഹൈക്കോടതി. മാലിന്യം നിക്ഷേപിക്കുന്നതില്‍ നിന്ന് ജനങ്ങളെ തടയാന്‍ ടിവി ചാനലുകള്‍ വഴി പരസ്യം ചെയ്യണം. പുകവലി മുന്നറിയിപ്പ് പോലെ മാലിന്യത്തിനെതിരെ പരസ്യം നല്‍കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. ബ്രഹ്‌മപുരത്തെ മാലിന്യ പ്രശ്‌നം, ആമയിഴഞ്ചാന്‍ തോടിലെ അപകടം തുടങ്ങിയവ സംബന്ധിച്ച് സ്വമേധയാ സ്വീകരിച്ച...

സ്വർണവില വീണ്ടും കുറഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. രാവിലെ വില മാറ്റമില്ലാതെ നിലനിർത്തി മണിക്കൂറുകൾക്ക് ശേഷം വീണ്ടും വിലയിൽ മാറ്റം വന്നിരിക്കുകയാണ്. ഒരു പവൻ സ്വർണത്തിന് 800 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 51,000 ത്തിനു താഴേക്കെത്തി. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 50,400 രൂപയാണ്. ഇന്നലെ 760 രൂപ പവന് കുറഞ്ഞിരുന്നു....

സംസ്ഥാനത്ത് ചെള്ളുപനി ബാധിതരുടെ എണ്ണം കൂടുന്നു, തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജാഗ്രതാനിർദേശം

പാലക്കാട്: എലിപ്പനിക്കുപിറകെ സംസ്ഥാനത്ത് ചെള്ളുപനി ബാധിതരുടെ എണ്ണവും കൂടുന്നു. ജൂലായിൽ ഇതുവരെ 88 പേർക്ക് ചെള്ളുപനി (സ്‌ക്രബ് ടൈഫസ്) സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ നാലുപേർ ചികിത്സതേടി. ചെള്ളുപനി ബാധിച്ച് ഒരു മരണവും സംശയിക്കുന്നു. ജൂലായ് ഒന്നുമുതൽ 24 വരെയുള്ള കണക്കാണിത്. ജൂണിൽ 36 പേർക്കും മേയിൽ 29 പേർക്കുമാണ് ചെള്ളുപനി സ്ഥിരീകരിച്ചത്. ഒരാൾ മരിച്ചു. പുല്ലുകൾ, ചെടി എന്നിവയുമായി...

ഇനിയും മാറ്റിയില്ലേ; പാതയോരങ്ങളിലെ ഫ്‌ളക്‌സുകൾ ഉടൻ നീക്കിക്കോ, ഇല്ലെങ്കിൽ പണി പിറകെയുണ്ട്

തൃശൂർ: പാതയോരങ്ങളിലെ അനധികൃത ഫ്‌ളക്‌സ് ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ, ഹോർഡിംഗുകൾ എന്നിവ നീക്കിത്തുടങ്ങി. റോഡുവക്കുകളിലെ എല്ലാ ബോർഡുകളും നീക്കണമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും മാറ്റിയിരുന്നില്ല. തുടർന്നാണ് നടപടികളിലേക്ക് നീങ്ങുന്നത്. ജില്ലാതല മോണിറ്ററിംഗ് സമിതി യോഗത്തിലാണ് തീരുമാനം.ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഭാഗമായി സ്ഥാപിച്ച ബോർഡുകൾ പോലും പലയിടത്തുമുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ പരിശോധിച്ച് നീക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും...
- Advertisement -spot_img

Latest News

കുമ്പളയില്‍ ബുര്‍ഖയിട്ടെത്തിയ പുരുഷനെ നാട്ടുകാര്‍ പിടികൂടി

കുമ്പള: കുറുവ സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന പൊലീസ് നിര്‍ദ്ദേശത്തിനു പിന്നാലെ ബുര്‍ഖയിട്ട് എത്തിയ പുരുഷനെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. വ്യാഴാഴ്ച ഉച്ചയ്ക്ക് കുമ്പള ടൗണിലാണ്...
- Advertisement -spot_img