Sunday, April 27, 2025

Kerala

4 ജില്ലകളിൽ ഓറഞ്ച് അലർട്ട്; കേരളത്തിൽ ഇടിമിന്നലോടു കൂടിയ കനത്ത മഴ തുടരും

തിരുവനന്തപുരം ∙ കേരളത്തിൽ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇടിമിന്നലോടു കൂടിയ മഴയാണു പ്രവചിക്കുന്നത്. 14ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, 15ന് മലപ്പുറം, കണ്ണൂർ, 16ന് ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, 17ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം,...

മദ്യലഹരിയിൽ കാറോടിച്ച് സ്കൂട്ടർ യാത്രികനെ ഇടിച്ചുതെറിപ്പിച്ചു: നടൻ ബൈജുവിനെതിരെ കേസ്

തിരുവനന്തപുരം: മദ്യലഹരിയിൽ അമിതവേ​ഗത്തിൽ കാറോടിച്ച് സ്കൂട്ടർ യാത്രികനെ ഇടിച്ചുതെറിപ്പിച്ച സംഭവത്തിൽ നടൻ ബൈജുവിനെതിരെ കേസ്. സംഭവത്തിൽ സ്കൂട്ടർ തകരുകയും യാത്രക്കാരന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി വെള്ളയമ്പലം ജം​ഗ്ഷനിലായിരുന്നു സംഭവം. ഞായറാഴ്ച രാത്രി പതിനൊന്നേ മുക്കാലോടെയാണ് വെള്ളയമ്പലത്തുവെച്ച് ബൈജുവിന്റെ കാർ സ്കൂട്ടർ യാത്രികനെ ഇടിച്ച് അപകടമുണ്ടായത്. ശാസ്തമം​ഗലം ഭാ​ഗത്തുനിന്നാണ് ബൈജു വന്നത്. കവടിയാർ ഭാ​ഗത്തുനിന്നാണ് സ്കൂട്ടർ...

നടൻ ബാല അറസ്റ്റിൽ, മുൻ ഭാര്യ നൽകിയ പരാതിയിൽ പൊലീസ് നടപടി

കൊച്ചി: മുൻ ഭാര്യ നൽകിയ പരാതിയിൽ നടൻ ബാല അറസ്റ്റിൽ. കടവന്ത്ര പൊലീസാണ് പാലാരിവട്ടത്തെ വീട്ടിൽ നിന്നും പുലർച്ചെ ബാലയെ കസ്റ്റഡിയിലെടുത്തത്. സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന മുൻ ഭാര്യയുടെ പരാതിയിലാണ് നടപടി. മകളുമായി ബന്ധപ്പെട്ട് അടക്കം ബാല നടത്തിയ പരാമർശങ്ങൾ അറസ്റ്റിന് കാരണമായി. ബാല നീതി നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ബാലയുടെ മാനേജർ...

അറബിക്കടലില്‍ ന്യൂനമര്‍ദം; കേരളത്തില്‍ ഒരാഴ്ച വ്യാപകമായി മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അറബിക്കടലിൽ രൂപപ്പെട്ട ശക്തി കൂടിയ ന്യൂനമർദ്ദം നാളെ രാവിലെയോടെ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ കേരളത്തിൽ ഒരാഴ്ച വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 16 -ാം തിയതി വരെ ശക്തമായ മഴക്ക്‌ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്....

ഉദയംപേരൂരില്‍ 73 സിപിഐഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി വി ഡി സതീശന്‍

കൊച്ചി: എറണാകുളം ഉദയംപേരൂരില്‍ 73 സിപിഐഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സിപിഐഎം മുന്‍ ഏരിയ കമ്മിറ്റി അംഗവും മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (സി.ഐ.ടി.യു.) സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന എം എല്‍ സുരേഷിന്റെ നേതൃത്വത്തില്‍ എട്ട് മുന്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ 73 പാര്‍ട്ടി പ്രവര്‍ത്തകരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഉദയംപേരൂരില്‍...

കേരളത്തിൽ മുരിന്‍ ടൈഫസ് സ്ഥിരീകരിച്ചു; ഇന്ത്യയിൽ അപൂർവമായി കാണപ്പെടുന്ന രോഗം

തിരുവനന്തപുരത്ത് മുരിന്‍ ടൈഫസ് രോഗ ബാധ സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും വന്ന 75കാരനാണ് രോഗം പിടിപെട്ടത്. ഈഞ്ചക്കല്‍ എസ്പി മെഡി ഫോര്‍ട്ട് ആശുപത്രയിലാണ് രോഗി ചികിത്സയിൽ ഉള്ളത്. വെല്ലൂർ സിഎംസിയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മുരിന്‍ ടൈഫസ് എന്നത് ഒരു ബാക്ടീരിയ രോഗമാണ്. ചെള്ള് പനിക്ക് സമാനമായ രോഗമാണിത്. മൃഗങ്ങളിൽ കാണുന്ന സാധാരണ ചെള്ള് പോലെയുള്ളവയല്ല,...

സംസ്ഥാനത്ത് നാളെ പൊതു അവധി; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും ബാധകം

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നാളെ (ഒക്ടോബര്‍ 11) പൊതു അവധി പ്രഖ്യാപിച്ചു. നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. നവരാത്രി പൂജ വയ്പ്പിൻ്റെ ഭാഗമായാണ് പൊതു അവധി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും അവധി ബാധകമായിരിക്കും. നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്കുകൾക്കും അവധി ബാധകമായിരിക്കും. ഇത്തവണ...

‘ആ കോടീശ്വരൻ അൽത്താഫ്’; മലയാളി തിരഞ്ഞ മഹാഭാഗ്യശാലിയെ കണ്ടെത്തി, 25 കോടി അടിച്ചത് കര്‍ണാടക സ്വദേശിക്ക്

തിരുവനന്തപുരം: കേരളക്കരയുടെ കാത്തിരിപ്പിന് വിരാമമിട്ട് തിരുവോണം ബംപര്‍ ഭാഗ്യശാലിയെ കണ്ടെത്തി. കര്‍ണാടക പാണ്ഡ്യപുര സ്വദേശി അല്‍ത്താഫ് ആണ് ഈ വർഷത്തെ തിരുവോണം ബമ്പർ നേടിയ മഹാഭാഗ്യശാലി. കര്‍ണാടകയില്‍ മെക്കാനിക്കാണ് അല്‍ത്താഫ്. ആദ്യമായി ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് ഈ വാര്‍ത്ത പുറത്തുവരുന്നത്. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. വയനാട ്...

വ്യവസായിയുടെ മരണം: മലയാളി യുവതിയെയും ഭർത്താവിനെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു; 3 പേർ കൂടി അറസ്റ്റിൽ

മംഗളൂരു ∙ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാനും വ്യവസായിയുമായ ബി.എം.മുംതാസ് അലി(52)യുടെ മരണത്തിൽ മൂന്നു പേർ കൂടി അറസ്റ്റിൽ. കാട്ടിപ്പള്ള സ്വദേശി അബ്ദു‌ൽ സത്താർ, കൃഷ്ണപുര സ്വദേശി മുസ്തഫ, സജിപമുന്നൂർ സ്വദേശി നടവർ ഷാഫി എന്നിവരാണ് അറസ്റ്റിലായതെന്ന് മംഗളൂരു പൊലീസ് കമ്മിഷണർ അനുപം അഗർവാൾ അറിയിച്ചു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. മുംതാസ് അലിയുടെ...

കാറുകളില്‍ കുട്ടികള്‍ക്ക് സുരക്ഷാ സീറ്റ് ഉടൻ നടപ്പാക്കില്ലെന്ന് മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം: കാറുകളില്‍ കുട്ടികള്‍ക്ക് സുരക്ഷാ സീറ്റ് ഉടന്‍ നടപ്പിലാക്കില്ലെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പറഞ്ഞത് നിയമപരമായ കാര്യമാണ്. എന്നാല്‍ കേരളത്തില്‍ അത്തരം പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാവില്ല. കേരളത്തില്‍ ചൈല്‍ഡ് സീറ്റിന്റെ ലഭ്യത കുറവാണെന്നും മന്ത്രി പറഞ്ഞു. ഡിസംബര്‍ മുതല്‍ ചൈല്‍ഡ് സീറ്റ് നിര്‍ബന്ധമാക്കുമെന്ന് ഗതാഗത കമ്മീഷണര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു....
- Advertisement -spot_img

Latest News

നടുറോഡിൽ പാകിസ്താൻ പതാകയുടെ സ്റ്റിക്കർ പതിച്ചു; ആറ് ബജ്‌രംഗ് ദൾ പ്രവർത്തകർ അറസ്റ്റിൽ

ബെംഗളൂരു: വാഹനങ്ങൾ കടന്നുപോകുന്ന നടുറോഡിൽ പാകിസ്താൻ പതാകയുടെ സ്റ്റിക്കർ പതിച്ച ആറ് ബജ്‌രംഗ് ദൾ പ്രവർത്തകർ അറസ്റ്റിൽ. കലബുറഗി ടൗണിലായിരുന്നു ബജ്‌രംഗ് ദൾ പ്രവർത്തകർ പാക്...
- Advertisement -spot_img