Saturday, April 26, 2025

Kerala

ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയ കേസ്; ഡിവൈഎഫ്ഐ മുൻ നേതാവ് സച്ചിത റൈയെ അറസ്റ്റ് ചെയ്യാതെ പൊലീസ്

കാസര്‍കോട്: ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത ഡിവൈഎഫ്ഐ മുന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആക്ഷേപം. കൂടുതല്‍ പേര്‍ ഇവര്‍ക്കെതിരെ പരാതികളുമായി പൊലീസിനെ സമീപിക്കുകയാണ്. ചുരുങ്ങിയത് മൂന്ന് കോടി രൂപയെങ്കിലും വിവിധ ആളുകളില്‍ നിന്ന് ഇത്തരത്തില്‍ ജോലി വാഗ്ദാനം ചെയ്ത് സച്ചിത തട്ടിയെടുത്തിട്ടുണ്ടാകുമെന്നാണ്...

അന്യസംസ്ഥാന ഡ്രൈവിങ്‌ ലൈസൻസ്; വിലാസം കേരളത്തിലേക്ക് മാറ്റാൻ വാഹനം ഓടിച്ചു കാണിക്കണം

തൃശ്ശൂർ: മറ്റു സംസ്ഥാനങ്ങളിലെ ഡ്രൈവിങ്‌ ലൈസൻസുകളുടെ മേൽവിലാസം കേരളത്തിലേക്ക്‌ മാറ്റാൻ പുതിയ കടമ്പ. കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് നിർേദശിക്കുന്ന രീതിയിൽ വാഹനം ഓടിച്ചു കാണിച്ചാൽ മാത്രമാണ് കേരളത്തിലെ മേൽവിലാസത്തിലേക്ക് മാറ്റം സാധ്യമാകുക. മറ്റു സംസ്ഥാനങ്ങളിൽ ഡ്രൈ‌വിങ്‌ ലൈസൻസ് കിട്ടാൻ എളുപ്പമാണെന്നാണ് വിലയിരുത്തൽ. അതിനാൽ കേരളത്തിലെ സ്ഥിരതാമസക്കാർ അവിടങ്ങളിൽ പോയി ലൈസൻസ്‌ എടുത്തുവരാറുണ്ട്. ഇതുമൂലമാണ്...

കേരളത്തിൽ നിന്നുള്ള ട്രെയിൻ പോയപ്പോൾ വലിയ ശബ്ദം, പരിശോധനയിൽ ട്രാക്കിൽ കല്ല്; മംഗ്ലൂരുവിൽ അട്ടിമറി ശ്രമം?

മംഗളുരു : മംഗളുരുവിൽ തീവണ്ടി അട്ടിമറിക്ക് ശ്രമമെന്ന് സംശയം. മംഗളുരുവിലെ തൊക്കോട്ട് റെയിൽവേ ട്രാക്കിൽ കല്ലുകൾ കണ്ടെത്തിയതിൽ അന്വേഷണം ആരംഭിച്ചു. മംഗളുരുവിലെ തൊക്കോട്ട് റെയിൽവേ മേൽപാലത്തിന് മുകളിൽ ട്രാക്കിലാണ് കല്ല് കണ്ടെത്തിയത്. ശനിയാഴ്ച രാത്രി കേരളത്തിൽ നിന്നുള്ള തീവണ്ടി കടന്ന് പോയപ്പോൾ വലിയ രീതിയിൽ ശബ്ദമുണ്ടായി. ഇത് കേട്ട പരിസരവാസികളാണ് വിവരം പൊലീസിനെയും...

വമ്പൻ ട്വിസ്റ്റ്, കോഴിക്കോട്ട് കാറിൽ നിന്ന് 25 ലക്ഷം കവര്‍ന്ന കേസിൽ വഴിത്തിരിവ്, പൊളിഞ്ഞടുങ്ങിയത് വൻ നാടകം

കൊയിലാണ്ടി: കോഴിക്കോട് കാട്ടില്‍ പീടികയില്‍ മുഖത്ത് മുളകുപൊടി വിതറി കാറില്‍ ബന്ദിയാക്കി പണം തട്ടിയെന്ന പരാതിയില്‍ പ്രതി പരാതിക്കാരന്‍ തന്നെയെന്ന് പോലീസ്. പരാതിക്കാരനായ സുഹൈലും കൂട്ടാളികളും ചേര്‍ന്ന് നടത്തിയ ആസൂത്രിത തട്ടിപ്പാണിതെന്നാണ് പോലീസ് നല്‍കുന്ന വിവരം. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുഹൈലിന്റെ കൂട്ടാളി താഹയില്‍ നിന്നും 37 ലക്ഷം രൂപ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സുഹൈലിന്റെ...

ആലപ്പുഴ കലവൂരിൽ കഞ്ചാവും എം.ഡി.എം.എ.യുമായി ഉപ്പള സ്വദേശി പിടിയിൽ

ആലപ്പുഴ: കലവൂരിലെ ഏജന്റുമാർക്ക് വിതരണം ചെയ്യാൻ കൊണ്ടുവരുകയായിരുന്ന 1.417കിലോഗ്രാം കഞ്ചാവും 4.106 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ. കാസർകോട് ഉപ്പള സ്വദേശി അബൂബക്കർ സിദ്ദിഖ് (37) ആണ് പിടിയിലായത്. ഇയാളിൽനിന്ന് ഒന്നര കിലോയോളം കഞ്ചാവും നാലു ഗ്രാം എം.ഡി.എം.എ.യും പിടിച്ചെടുത്തു. കാസർകോട്ട് വൻതോതിൽ ലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് അബൂബക്കർ സിദ്ദിഖ് എന്ന് എക്സൈസ്...

രണ്ടരമാസം കൊണ്ട് കാസർകോട് ജില്ലയിൽ പനി ബാധിച്ചത് അരലക്ഷം പേർക്ക്

കാഞ്ഞങ്ങാട്: ജില്ലയിലെ ഒക്ടോബർമുതൽ കഴിഞ്ഞ ദിവസംവരെയുള്ള പനി ബാധിതരുടെ കണക്കെടുക്കുമ്പോൾ എണ്ണത്തിൽ നേരിയ കുറവ് മാത്രം. ജില്ലയിലെ ആരോഗ്യ വകുപ്പിന്റെ കണക്കുകളിലാണ് പനി ബാധിച്ചവരുടെ എണ്ണം മാറ്റമില്ലാതെ തുടരുന്നത്. ഒാഗസ്റ്റിൽ 21,636 പേരാണ് പനിക്ക് ചികിത്സതേടിയതെങ്കിൽ സെപ്റ്റംബറിൽ നേരിയ കുറവ് സംഭവിച്ച് എണ്ണം 20,101ൽ എത്തി. ഒക്ടോബർ ആദ്യ പകുതിയിൽ രോഗികളുടെ എണ്ണം 10,974ൽ...

കുവൈത്തിൽ കഴിഞ്ഞ 33 വര്‍ഷത്തിനിടെ നാടുകടത്തിയത് 595,000 വിദേശികളെ

കുവൈത്ത് സിറ്റി: കഴിഞ്ഞ 33 വർഷത്തിനിടെ 354,168 പുരുഷന്മാരും 230,441 സ്ത്രീകളും 10,602 കുടുംബങ്ങളും ഉൾപ്പെടെ 595,211 പേരെ നാടുകടത്തിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ നാടുകടത്തൽ വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ ജാസിം അൽ മിസ്ബാഹ് വെളിപ്പെടുത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ മേഖലകളിൽ നിന്ന് റഫർ ചെയ്യപ്പെടുന്ന വ്യക്തികളുടെ നാടുകടത്തൽ നടപടിക്രമങ്ങൾ മൂന്ന് ദിവസത്തിനകം പൂർത്തിയാക്കാനാണ്...

ഇൻഷുറൻസ് ഇല്ലാതെ അപകടത്തിൽപ്പെട്ടാൽ കർശന നടപടിക്ക് എംവിഡി

തിരുവനന്തപുരം: ഇൻഷുറൻസ് ഇല്ലാത്ത വാഹനം അപകടത്തിൽപെട്ടാൽ നടപടി കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നു. ഇത് സംബന്ധിച്ച് ആർടിഒമാർക്കും സബ് ആർടിഒമാർക്കും നിർദേശം നൽകി ഗതാഗത കമ്മീഷണർ സർക്കുലർ ഇറക്കി. 1988ലെ മോട്ടോർ വാഹന നിയമം വകുപ്പ് 146,196 എന്നിവ പ്രകാരവും കെഎംവിആർ 391 എ പ്രകാരവും ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നത് നിയമലംഘനമാണ്. മൂന്ന്...

ശ്രദ്ധിക്കുക, ഇലക്ട്രിക് സ്കൂട്ടറിന്‍റെ വിൽപ്പനയിലും വ്യാജൻ; കേരള പൊലീസിന്‍റെ മുന്നറിയിപ്പ്

തിരുവനന്തപുരം: പ്രമുഖ ഇലക്ട്രിക് സ്കൂട്ടര്‍ നിർമ്മാതാക്കളുടെ പേരിൽ വ്യാജ വെബ് സൈറ്റ് നിർമ്മിച്ച് തട്ടിപ്പ് നടക്കുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് കേരള പൊലീസിന്‍റെ മുന്നറിയിപ്പ്. പ്രമുഖ ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മാതാക്കളുടേത് എന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന തരത്തിലാണ് തട്ടിപ്പുകാർ വ്യാജ വെബ്സൈറ്റുകള്‍ നിർമ്മിക്കുന്നത്. ഈ വെബ്സൈറ്റ് വഴിയാണ് കുറഞ്ഞ വിലയ്ക്ക് വാഹനങ്ങള്‍ നൽകാമെന്ന് പ്രചരിപ്പിക്കുന്നതെന്നും കേരള...

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുട്ടി കണ്ടാല്‍ പോക്‌സോ പ്രകാരം കുറ്റമെന്ന് ഹൈക്കോടതി

കൊച്ചി: ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുട്ടി കാണാനിടയാകുന്നത് പോക്‌സോ നിയമപ്രകാരമുള്ള കുറ്റമെന്ന് ഹൈക്കോടതി. മാതാവും മറ്റൊരാളും തമ്മില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് മകന്‍ കാണാനിടയായ സംഭവത്തില്‍ തിരുവനന്തപുരം പോര്‍ട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിൽ പോക്‌സോ കുറ്റം നിലനില്‍ക്കുമെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്. ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള നഗ്‌നശരീരം കുട്ടി കാണാനിടയാകുന്നത് പോക്‌സോ ആക്ട് പ്രകാരമുള്ള കുറ്റകൃത്യമാണെന്ന്...
- Advertisement -spot_img

Latest News

കുമ്പള ആരിക്കാടിയിൽ താത്കാലിക ടോൾ ബൂത്ത് നിർമാണം യൂത്ത് ലീഗ് പ്രവർത്തകർ തടഞ്ഞു

കാസർകോട്: ദേശീയപാതയിൽ കുമ്പള പാലത്തിനു സമീപം ടോൾ പ്ലാസ നിർമ്മാണ പ്രവൃത്തി യൂത്ത് ലീഗ് പ്രവർത്തകർ തടഞ്ഞു. അസീസ് കളത്തൂർ, എംപി ഖാലിദ്, ഇർഷാദ് മൊഗ്രാൽ...
- Advertisement -spot_img