Monday, April 28, 2025

Kerala

ഉപ്പളയിലെ മേൽപാലം കൈക്കമ്പ വരെ നീട്ടണമെന്ന ആവശ്യം: നടപടിയില്ല

ഉപ്പള∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി ഉപ്പളയിൽ നിർമിക്കുന്ന മേൽപാലം കൈക്കമ്പ വരെ നീട്ടണമെന്ന ആവശ്യത്തിനു ഇതുവരെ പരിഹാരമായില്ല. നിലവിൽ ഉപ്പളയിൽ 200 മീറ്റർ മേൽപാലത്തിന്റെയും കൈക്കമ്പയിൽ അടിപ്പാതയുടെയും നിർമാണ പ്രവൃത്തി ദ്രുതിഗതിയിൽ നടക്കുന്നു എങ്കിലും ആവശ്യമായ സൗകര്യമില്ലെന്നാണു നാട്ടുകാരുടെ പരാതി. പൈവളിഗെ, മീഞ്ച, വോർക്കാടി, മഞ്ചേശ്വരം, മംഗൽപാടി പഞ്ചായത്തിന്റെ പരിധിയിലുള്ളവരും മറ്റു പഞ്ചായത്തുകളിൽ നിന്ന്...

പണികൊടുത്തത് അഡ്മിൻ തന്നെ! സിപിഎം എഫ്ബി പേജിൽ രാഹുലിന്‍റെ പ്രചാരണ വീഡിയോ അപ്ലോഡ് ചെയ്തത് പേജ് അഡ്മിൻ

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രചാരണ വീഡിയോ പത്തനംതിട്ട സിപിഎമ്മിന്‍റെ ഫേസ്ബുക്ക് പേജിൽ വന്ന സംഭവം ഹാക്കിങ് അല്ലെന്ന് കണ്ടെത്തൽ. വീഡിയോ അപ്‍ലോഡ് ചെയ്തത് അഡ്മിന്‍മാരില്‍ ഒരാൾ തന്നെയാണെന്നും കണ്ടെത്തി. പേജ് ഹാക്ക് ചെയ്തതാണെന്ന പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ വാദ തെറ്റായിരുന്നുവെന്നും ഇതോടെ വ്യക്തമായി. വീഡിയോ എഫ്ബി പേജിൽ വന്നതിന് പിന്നാലെ അഡ്മിൻ പാനലിലും അഴിച്ചുപണി...

സുരേഷ് ഗോപിക്കെതിരെ കേസ് എടുക്കാത്തതെന്ത്? വഖഫ് പരാമർശത്തിൽ ചോദ്യമുയർത്തി സിപിഐ മുഖപത്രം ജനയുഗം

തിരുവനന്തപുരം : പൊലീസിനെതിരെ സിപിഐ മുഖപത്രം ജനയുഗം. വഖഫുമായി ബന്ധപ്പെട്ട് നടത്തിയ വർഗീയ പരാമർശത്തിൽ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കേസ് എടുക്കാത്തതിനാണ് വിമർശനം. വഖഫ് കിരാതം എന്ന പരാമർശത്തിൽ കേസ് എടുക്കാത്തത് എന്തെന്നാണ് സിപിഐ മുഖപത്രം ഉയർത്തുന്ന ചോദ്യം. ബോർഡിന്റെ പേര് പോലും പറയാതെ കിരാതമെന്ന് വിളിപ്പേരിട്ട സുരേഷ് ഗോപി, ചീറ്റിയ...

മല്ലു ഹിന്ദു ഗ്രൂപ്പ്: നിർണായക റിപ്പോർട്ട് ഡിജിപി കൈമാറി; ഫോൺ ഹാക്ക് ചെയ്തിട്ടില്ല, കടുത്ത നടപടിക്ക് സാധ്യത

തിരുവനന്തപുരം: മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദത്തില്‍ ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി. വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണന്‍റെ ഫോൺ ഹാക്ക് ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഗോപാലകൃഷ്ണനോട് ചീഫ് സെക്രട്ടറി വിശദീകരണം തേടും. ഇതിന് പിന്നാലെ ഗോപാലകൃഷ്ണനെതിരെ നടപടി ഉണ്ടാകാനാണ് സാധ്യത. മൊബൈൽ ഫോൺ ഹാക്ക് ചെയ്തിട്ടില്ലെന്ന കണ്ടെത്തലാണ് ഫോറൻസിക് പരിശോധനയിലും...

സമസ്തക്ക് ശക്തി പകർന്നതിൽ ഒന്നാം സ്ഥാനം പാണക്കാട് കുടുംബത്തിന് – എസ്.വൈ.എസ്.

മലപ്പുറം: സാദിഖലി ശിഹാബ് തങ്ങളുടെ ഖാസി സ്ഥാനത്തെച്ചൊല്ലി സമസ്തയിൽ ഒരു വിഭാഗത്തിന്റെ വിമർശനത്തിനിടെ, പാണക്കാട് തങ്ങൾ കുടുംബത്തിന് പിന്തുണ പ്രഖ്യാപിച്ച് യുവജന വിഭാഗമായ എസ്.വൈ.എസ്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്ക് ശക്തി പകർന്ന കുടുംബങ്ങളുടെ കണക്കെടുത്താൽ ഒന്നാം സ്ഥാനം പാണക്കാട് സയ്യിദ് കുടുംബത്തിന് തന്നെയായിരിക്കുമെന്നാണ് സുന്നി യുവജന സംഘം നേതാക്കളുടെ സംയുക്ത പ്രസ്താവന. പാണക്കാട് കുടുംബത്തിന്റെ...

പച്ചമുളക് അരച്ച് വിദ്യാർത്ഥിയുടെ സ്വകാര്യ ഭാഗത്ത് തേച്ചു, ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചു; മദ്രസ അദ്ധ്യാപകൻ പിടിയിൽ

കണ്ണൂര്‍: കൂത്തുപറമ്പില്‍ മദ്രസാ വിദ്യാര്‍ഥിയെ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം താനൂര്‍ സ്വദേശി ഉമൈര്‍ അഷ്റഫിനെയാണ് കണ്ണവം പോലീസ് അറസ്റ്റുചെയ്ത്. കഴിഞ്ഞ സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം. വിഴിഞ്ഞം സ്വദേശിയായ അജ്മല്‍ ഖാന്‍ എന്ന വിദ്യാര്‍ഥിയെ പഠനത്തില്‍ ശ്രദ്ധിക്കുന്നില്ല എന്നാരോപിച്ചാണ് അധ്യാപകന്‍ ഉപദ്രവിച്ചത്. ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളിക്കുകയും വടികൊണ്ട് അടിക്കുകയും രഹസ്യഭാഗത്ത് പച്ചമുളക് അരച്ച് തേക്കുകയും...

വർഗീയ പരാമർശം; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പൊലീസിൽ പരാതി

കോഴിക്കോട്: വഖഫിന്റെ പേരിൽ വർഗീയ പരാമർശം നടത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പൊലീസിൽ പരാതി. കെപിസിസി മീഡിയ പാനലിസ്റ്റ് വി.ആർ അനൂപ് ആണ് പരാതി നൽകിയത്. മതവികാരം വ്രണപ്പെടുത്തിയെന്നും കലാപാഹ്വാനം നടത്തിയെന്നുമാണ് പരാതി. വയനാട് കമ്പളക്കാട് നടന്ന എൻഡിഎ പൊതുയോഗത്തിലാണ് സുരേഷ് ഗോപി വഖഫിനെ അധിക്ഷേപിച്ച് പ്രസംഗിച്ചത്. മുനമ്പത്തേത് നാല് അക്ഷരമുള്ള കിരാതമാണെന്നായിരുന്നു സുരേഷ് ഗോപിയുടെ...

ഉപതെരഞ്ഞെടുപ്പുകളിൽ മൂന്നിടങ്ങളിലും എൽഡിഎഫിനൊപ്പം; പിന്തുണ തുടരുമെന്ന് പിഡിപി

കൊച്ചി: വയനാട്, ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പുകളിലും എൽഡിഎഫിനുള്ള പിന്തുണ തുടരുമെന്ന് പിഡിപി. എറണാകുളത്ത് ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗവും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവുമാണ് പിന്തുണ തുടരാന്‍ തീരുമാനിച്ചതെന്ന് പിഡിപി വൈസ് ചെയർമാൻ മുട്ടം നാസർ പറഞ്ഞു. പാലക്കാട് എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരമെന്നും ഇ. ശ്രീധരനുണ്ടാക്കിയ മുന്നേറ്റം ബിജെപിക്കുണ്ടാവില്ലെന്നും കൊച്ചിയിൽ ചേർന്ന വാർത്ത സമ്മേളനത്തിൽ നേതാക്കള്‍ പറഞ്ഞു.

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദം; കെ. ഗോപാലകൃഷ്ണന്‍റെ പ്രവൃത്തികൾ സംശയാസ്പദമെന്ന് പൊലീസ്

തിരുവനന്തപുരം: മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ കെ. ഗോപാലകൃഷ്ണൻ ഐഎഎസിന്‍റെ പ്രവൃത്തികൾ സംശയാസ്പദമെന്ന് പൊലീസ്. ഇരു ഫോണുകളും ഫോർമാറ്റ് ചെയ്ത് നൽകിയ രീതിയിലാണ് സംശയം. പൊലീസിന് നൽകും മുൻപ് നാലുതവണ ഫോൺ ഫോർമാറ്റ് ചെയ്തു. സ്വകാര്യ വിവരങ്ങൾ നീക്കം ചെയ്യുന്നുവെന്നറിയിച്ച ശേഷമായിരുന്നു ഫോർമാറ്റ് ചെയ്തത്. ഗോപാലകൃഷ്ണന്‍റെ ഫോൺ ഹാക്ക് ചെയ്‌തത്‌ കണ്ടെത്താനായില്ലെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്....

ഉൽപ്പാദനം കുറഞ്ഞു; കുതിച്ചുയർന്ന് ഉള്ളിവില, നൂറിനോടടുത്ത് വില കേരളത്തിലും

കോഴിക്കോട്: ഒരിടവേളയ്ക്കുശേഷം സംസ്ഥാനത്ത് സവാള വില കുതിക്കുന്നു. കോഴിക്കോട് മൊത്ത വിപണിയിൽ കിലോയ്ക്ക് 74 രൂപയായി. ചില്ലറ വിപണിയിൽ എത്തുമ്പോൾ 80 രൂപയാകും. കാലാവസ്ഥ പ്രശ്നം മൂലം മഹാരാഷ്ട്രയിൽ സവോളയുടെയും ഉള്ളിയുടെയും ഉൽപാദനം കുറഞ്ഞതാണ് കേരളത്തിൽ വില കൂടാൻ കാരണം. മുൻവർഷങ്ങളെ താരതമ്യം ചെയ്യുമ്പോൾ 25% മാത്രമാണ് ഇത്തവണ ഉത്പാദനം. അതുകൊണ്ടുതന്നെ മഹാരാഷ്ട്രയിലെ മുഴുവൻ മാർക്കറ്റുകളിലും...
- Advertisement -spot_img

Latest News

കാസർകോട് നഗരത്തെ ആശങ്കയുടെ തുരുത്തിലാക്കി ഒറ്റത്തൂൺ ഫ്ലൈഓവർ; എൻട്രിക്കും എക്സിറ്റിനും സഞ്ചരിക്കേണ്ടത് കിലോമീറ്ററുകൾ

കാസർകോട് ∙ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റത്തൂൺ ഫ്ലൈഓവർ കാസർകോട് നഗരത്തിലൂടെ പോകുന്നുണ്ടെങ്കിലും നഗരം പൂർണമായും ബൈപാസ് ചെയ്യുന്നുവെന്ന പ്രതീതി. നഗരത്തിൽ നിന്നു കിലോമീറ്ററുകൾ സഞ്ചരിച്ചാൽ...
- Advertisement -spot_img