Monday, April 28, 2025

Kerala

വാഹനപരിശോധന സമയത്ത് ഇനിമുതൽ ഡിജിറ്റൽ പതിപ്പ് മതി, പുതിയ ഉത്തരവിറക്കി ഗതാഗത വകുപ്പ്

ആലപ്പുഴ: വാഹനപരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്ക് മുന്നിൽ ഇനിമുതൽ ഡ്രൈവിംഗ് ലൈസൻസിന്റെയും വാഹനത്തിൻ്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൻ്റെയും ഡിജിറ്റൽ പകർപ്പ് കാണിച്ചാൽ മതി. കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ട്രാൻസ്പോർട്ട് കമ്മീഷണർ പുറത്തിറക്കിയത്. എം പരിവാഹൻ, ഡിജി ലോക്കർ എന്നിവയിൽ ഡിജിറ്റലായി സൂക്ഷിക്കുന്ന രേഖകൾ കാണിച്ചാലും പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ അസൽ പകർപ്പ് മുൻപ് ആവശ്യപ്പെട്ടിരുന്നു. ഇത് പലപ്പോഴും...

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് പ്രവചനം; എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. ഇടിമിന്നൽ ജാഗ്രതാ നിർദേശം 2024 നവംബർ 16 വരെ...

വോട്ടെടുപ്പ് സമയം അവസാനിച്ചു; ചേലക്കരയിൽ റെക്കോഡ് പോളിങ്, വയനാട്ടിൽ പോളിങ് കുത്തനെ ഇടിഞ്ഞു

തൃശൂര്‍/വയനാട്: വയനാട് ലോക്സഭ മണ്ഡലത്തിലെയും തൃശൂരിലെ ചേലക്കര നിയമസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് സമയം അവസാനിച്ചു. ഇരു മണ്ഡലങ്ങളിലും വോട്ടര്‍മാര്‍ വിധിയെഴുതി. വയനാട്ടിൽ ഇത്തവണ പോളിങ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോള്‍ ചേലക്കരയിൽ മികച്ച പോളിങ് ആണ് രേഖപ്പെടുത്തിയത്. ചേലക്കരയിലെ ബൂത്തുകളിൽ പലയിടത്തും പോളിങ് സമയം കഴിഞ്ഞശേഷവും വോട്ടര്‍മാരുടെ നീണ്ട ക്യൂവാണുള്ളത്. ക്യൂവിൽ നില്‍ക്കുന്നവര്‍ക്ക് ടോക്കണ്‍ നൽകിയിട്ടുണ്ട്....

ബസ് ടിക്കറ്റിനും ഗൂഗിള്‍ പേ ആപ്പുമായി കെഎസ്ആർടിസി

തിരുവനന്തപുരം: കൈ​യിൽ പണമില്ലെങ്കിലും ബസില്‍ യാത്ര ചെയ്യാനുള്ള പദ്ധതിയുമായി കെഎസ്ആർടിസി. കെഎസ്ആർടിസിയിലേക്ക് കൂടുതൽ യാത്രികരെ ആകർഷിക്കുന്നതിനായി ചലോ ആപ്പുമായി സഹകരിച്ച് ഡെബിറ്റ് കാര്‍ഡിലൂടെയും യുപിഐ ആപ്പിലൂടെയും ടിക്കറ്റെടുക്കാൻ കെഎസ്ആർടിസിയിൽ സംവിധാനമൊരുങ്ങുക‍യാണ്. കരാർ നടപടികൾ പൂർത്തിയാകുന്നതോടെ ഡിജിറ്റൽ ഇടപാടുകളിലൂടെ ടിക്കറ്റെടുത്ത് കെഎസ്ആർടിസി ബസുകളിലും യാത്ര ചെയ്യാം. നിലവില്‍ തിരുവനന്തപുരം ജില്ലയില്‍ ചില ബസുകളിലുള്ള ഈ സംവിധാനം...

വയനാട് ദുരിതബാധിതർക്കെന്ന പേരിൽ ബിരിയാണി ചലഞ്ച് നടത്തി പണംതട്ടി; 3 CPM നേതാക്കൾക്കെതിരെ കേസ്

കായംകുളം: വയനാട് ഉരുള്‍പൊട്ടല്‍ ബാധിതരെ സഹായിക്കാനായി ബിരിയാണി ചലഞ്ച് നടത്തിയ പണം സി.പി.എം. നേതാക്കള്‍ തട്ടിയെടുത്തതായി പരാതി. പുതുപ്പള്ളി ലോക്കല്‍ കമ്മറ്റി മുന്‍ അംഗം സിബി ശിവരാജന്‍, തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി അരുണ്‍, ഡി.വൈ.എഫ്‌.ഐ. മേഖല പ്രസിഡന്റ് അമല്‍ രാജ് എന്നിവര്‍ക്കെതിരെയാണ് കായംകുളം പോലീസ് കേസെടുത്തത്. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനാണ് ബിരിയാണി ചലഞ്ച് നടത്തിയത്....

ഹലാൽ ഭക്ഷണം ഇനി മുതൽ മുസ്ലീം യാത്രക്കാർക്ക് മാത്രം; ലയനത്തിന് പിന്നാലെ അടിമുടി മാറ്റവുമായി എയർ ഇന്ത്യ

ദില്ലി: വിമാനങ്ങളിൽ ഇനി മുതൽ ഹലാൽ ഭക്ഷണം മുസ്ലീം യാത്രക്കാർക്ക് മാത്രമേ ലഭ്യമാകൂവെന്ന് എയർ ഇന്ത്യ. വിമാനങ്ങളിൽ ഹലാൽ ഭക്ഷണം ഇനി മുതൽ പ്രത്യേക ഭക്ഷണമായിരിക്കും. ഇത് മുൻകൂട്ടി ഓർഡർ ചെയ്യുകയും വേണമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. വിമാനത്തിലെ ഭക്ഷണത്തെ ചൊല്ലിയുള്ള വിവാദങ്ങൾ ഉടലെടുക്കുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി എയർ ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്. മുസ്ലീം യാത്രക്കാർ...

വമ്പൻ വീഴ്ച, സ്വർണവില കുത്തനെ താഴേക്ക്; സ്വർണാഭരണ പ്രേമികൾ ആശ്വാസത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. ഒറ്റയടിക്ക് 1080 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 440 രൂപ കുറഞ്ഞിരുന്നു. ഇതോടെ രണ്ട് ദിവസംകൊണ്ട് 1520 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,680 രൂപയാണ്. ട്രംപ് അധികാരത്തിലെത്തിയതോടെ സ്വർണ്ണവിലയിൽ കഴിഞ്ഞ വ്യാഴാഴ്ച വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. എന്നാൽ...

18 വയസിൽ താഴെയുളളവർ വാഹനമോടിച്ചാൽ രക്ഷിതാവിനെ കുറ്റക്കാരനാക്കാമോ? എംവിഡി നിയമം ചോദ്യംചെയ്ത് ഹൈക്കോടതിയിൽ ഹർജി

കൊച്ചി : പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചാൽ രക്ഷിതാവിനെയോ വാഹന ഉടമയെയോ കുറ്റക്കാരായി കണക്കാക്കാമെന്ന മോട്ടോർ വാഹന നിയമത്തിലെ 199 എ വകുപ്പിൻ്റെ ഭരണഘടനാപരമായ സാധുത ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി. ഹർജിയിൽ ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് എതിർകക്ഷികൾക്ക് നോട്ടീസയച്ചു. ഹർജി ഡിസംബർ പത്തിന് പരിഗണിക്കാൻ മാറ്റി. പ്രായപൂർത്തിയാകാത്തയാളെ കുറ്റകൃത്യം ചെയ്യാൻ രക്ഷിതാവ് സഹായിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യാത്ത...

കാസർകോട് നിന്നെത്തി കോഴിക്കോട് പലയിടത്തായി മുറിയെടുക്കും, വാട്സ് ആപ് വഴി കച്ചവടം, ഒടുവിൽ പിടിവീണു

കോഴിക്കോട്: യുവാക്കളെയും വിദ്യാര്‍ഥികളെയും ലക്ഷ്യമിട്ട് കോഴിക്കോട്ട് കഞ്ചാവ് വിതരണം പതിവാക്കിയ സംഘത്തിലെ പ്രധാനിയെ പൊലീസ് പിടികൂടി. കാസര്‍കോട് ബദിയടുക്ക കോബ്രാജ വീട്ടില്‍ ജി സി ശ്രീജിത്ത്(30) ആണ് പിടിയിലായത്. രാമനാട്ടുകര മേല്‍പ്പാലത്തിന് താഴെ വില്‍പ്പനക്കായി കൊണ്ട് വന്ന രണ്ട് കിലോഗ്രാം കഞ്ചാവ് ആവശ്യക്കാര്‍ക്ക് കൈമാറാന്‍ ഒരുങ്ങുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ഫറോക്ക്,...

എൻ പ്രശാന്തിനും കെ ഗോപാലകൃഷ്ണനും സസ്പെൻഷൻ; നടപടി ‘മല്ലു ഹിന്ദു’ ഐഎഎസ് ഗ്രൂപ്പ് വിവാദത്തിലും ചേരിപ്പോരിലും

തിരുവനന്തപുരം: ഐഎഎസ് തലപ്പത്തെ ചേരിപ്പോരിലും മല്ലു ഹിന്ദു വാട്ട്സ്ആപ്പ് വിവാദത്തിലും നടപടിയുമായി സർക്കാർ. വ്യവസായ ഡയറക്ടർ കെ ഗോപാലകൃഷ്‌ണനെയും കൃഷിവകുപ്പ്‌ സ്‌പെഷ്യൽ സെക്രട്ടറി എൻ പ്രശാന്തിനെയും സസ്പെന്‍റ് ചെയ്തു. മല്ലു ഹിന്ദു വാട്സ്ആപ് ഗ്രൂപ്പ് വിവാദത്തിലാണ് കെ ഗോപാലകൃഷ്ണനെതിരെ നടപടി. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എസ് ജയതിലകിനെതിരായ പരസ്യ അധിക്ഷേപത്തിലാണ് എ പ്രശാന്തിനെതിരായ...
- Advertisement -spot_img

Latest News

മംഗൽപാടി താലൂക്ക് ആസ്പത്രിയിൽ രാത്രികാല സേവനം നിർത്തലാക്കി

മഞ്ചേശ്വരം: മംഗൽപാടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആസ്പത്രിയിൽ ഡോക്ടർമാരില്ലാത്തതിനാൽ രാത്രികാല സേവനം നിർത്തലാക്കി. ശനിയാഴ്ച ചേർന്ന ആസ്പത്രി മാനേജ്മെന്റ് കമ്മിറ്റിയാണ് തീരുമാനമെടുത്തത്. നേരത്തെ വെള്ളിയാഴ്ചമുതൽ രാത്രിസേവനം നിർത്തലാക്കാൻ...
- Advertisement -spot_img