കൊച്ചി: ശാരീരികാവഹേളനവും വിദ്യാഭ്യാസയോഗ്യത പരിശോധിക്കുന്നതും ഗാർഹികപീഡനത്തിന്റെ പരിധിയിൽ വരുമെന്ന് ഹൈക്കോടതി. ബോഡി ഷെയ്‌മിങ് നടത്തി, വിദ്യാഭ്യാസയോഗ്യത പരിശോധിച്ചു എന്നീ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്തൃസഹോദരന്റെ ഭാര്യയ്ക്കെതിരേ ഗാർഹിക പീഡന നിയമപ്രകാരമെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ഇക്കാര്യം വ്യക്തമാക്കിയത്. കണ്ണൂർ കൂത്തുപറമ്പ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മൂന്നാംപ്രതിയാണ് ഹർജിക്കാരി....
തിരുവനന്തപുരം: സംസ്ഥാനത്തെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ വാർഡുകൾ പുനർവിഭജിച്ചുകൊണ്ടുള്ള കരട് വിജ്ഞാപനം പുറത്തിറക്കി. നിർദിഷ്‌ട വാർഡിന്റെ അതിർത്തികളും ജനസംഖ്യയും ഭൂപടവുമാണ് കരട് വിജ്ഞാപനത്തോടൊപ്പമുള്ളത്. തദ്ദേശസ്ഥാപനങ്ങളിലും കലക്‌ടറേറ്റുകളിലും ഡീലിമിറ്റേഷൻ കമീഷന്റെ https://www.delimitation.lsgkerala.gov.in എന്ന വെബ്‌സൈറ്റിലും കരട് വിജ്ഞാപനം ലഭിക്കും. ഇതിന്റെ പകർപ്പ് പേജ് ഒന്നിന് മൂന്ന് രൂപയും ജിഎസ്‌ടിയും നൽകിയാൽ ജനങ്ങൾക്കും ലഭിക്കും.
ഡിസംബർ മൂന്നുവരെ ഇത്...
കൊച്ചി: പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ കലൂര്‍ ദേശാഭിമാനി റോഡിലെ വീട്ടില്‍ നിന്ന് ഏഴ് പവന്‍ സ്വര്‍ണവും 7500 രൂപയും മോഷ്ടിച്ച കേസില്‍ സഹായിയെ എളമക്കര പൊലീസ് അറസ്റ്റ്‌ചെയ്തു. വീട്ടില്‍ കഴിയുന്ന മഅ്ദനിയുടെ പിതാവിനെ ശുശ്രൂഷിക്കുന്ന തിരുവനന്തപുരം പാറശാല ധനുവച്ചപുരം കൊറ്റമം ഷഹാന മന്‍സിലില്‍ റംഷാദ് (23) ആണ് കുടുങ്ങിയത്. ഇയാള്‍ക്കെതിരെ തിരുവനന്തപുരത്ത്...
കൊച്ചി: സിനിമ ബിഗ്ബോസ് താരം പരീക്കുട്ടി എംഡിഎംഎയുമായി പിടിയിൽ. എറണാകുളം കുന്നത്തുനാട് പരീക്കുട്ടി എന്നറിയപ്പെടുന്ന ഫരീദുദ്ദീനാണ് പിടിയിലായത്. ഇയാളോടൊപ്പം സുഹൃത്ത് ജിസ്മോനും പിടിയിലായിട്ടുണ്ട്. ഇന്നലെ നടന്ന പരിശോധനയിലാണ് ഇവരെ എക്സൈസ് പിടികൂടിയത്.
കാഞ്ഞാര്‍-പുളിക്കാനം റോഡിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കാറിൽ നിന്നും ലഹരി വസ്തുക്കൾ കണ്ടെത്തിയത്. ഇവരിൽ നിന്ന് 230മില്ലി ഗ്രാം എംഡിഎംഎയും നാല്...
കൊച്ചി ∙ ഡ്രൈവിങ് ലൈസൻസ് ലഭിച്ചതിന്റെ ‘ചെലവ്’ ചെയ്യണമെന്ന് കൂട്ടുകാർ. കാത്തുകാത്തിരുന്നു കിട്ടിയ ലൈസൻസല്ലേ, ആകാമെന്ന് തൃക്കാക്കര ഭാരതമാതാ കോളജിലെ ബിരുദ വിദ്യാർഥി. സന്തോഷം അധികം നീണ്ടില്ല, മണിക്കൂറുകൾക്കുള്ളിൽ ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെട്ടു, ഒപ്പം ‘പോക്കറ്റും കീറി’; 3000 രൂപ പിഴ!
രാവിലെയാണ് വിദ്യാർഥിക്ക് തപാൽ വഴി ലൈസൻസ് കയ്യിൽ കിട്ടിയത്. കൂട്ടുകാരുടെ നിർബന്ധത്തിന്...
പാലക്കാട്: നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിൽ ചേർന്നു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പടെയുള്ള നേതാക്കൾ ചേർന്ന് സന്ദീപിനെ സ്വാഗതം ചെയ്തു. വൻ സ്വീകരണമാണ് പാലക്കാട്ട് സന്ദീപിന് കോൺഗ്രസ് നേതാക്കളൊരുക്കിയത്.
ഉപ്പള : കാസറഗോഡ് ജില്ലാ ഫുട്ബോൾ അസോസിയേഷൻ ട്രഷററും സിറ്റിസൺ സ്പോർട്സ് ക്ലബ്ബ് ഉപ്പളയുടെ നെടുംതൂണുമായ അഷ്‌റഫ് സിറ്റിസനിനെ കേരളാ സന്തോഷ് ട്രോഫി ടീമിന്റെ മാനേജറായി നിയമിച്ചു.
കേരളാ ഫുട്ബോൾ അസോസിയേഷൻ കോഴിക്കോട് വെച്ച് സംഘടിപ്പിച്ച പരിപാടിയിലാണ് ടീമിനെ പ്രഖ്യാപിച്ചത്. ബിബി തോമസ് മുട്ടത്ത് ആണ് പരിശീലകൻ. ഹരി ബെന്നി സി (സഹ പരിശീലകൻ),...
കൊച്ചി: എഴുപത്തെട്ടാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. കേരള പൊലീസ് താരം ജി സഞ്ജു നയിക്കും. ബിബി തോമസ് മുട്ടത്തിന്റെ പരിശീലനത്തിലാണ് കേരളം ഇറങ്ങുക. ടീമിലെ ഗോള്‍ക്കീപ്പറും പാലക്കാട് സ്വദേശിയുമായ എസ് ഹജ്മലാണ് വൈസ് ക്യാപ്റ്റന്‍. കേരളത്തിന്റെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ ഇത്തവണ കോഴിക്കോട് ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ്....
എസ്ഡിപിഐയുടെ നോട്ടീസ് പങ്കുവച്ചുകൊണ്ട് കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ട് ആരോപിച്ച് സിപിഎം നേതാവ് ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. എസ്ഡിപിഐയുടെ പേരില്‍ പാലക്കാട് ഇന്ന് വിതരണം ചെയ്ത നോട്ടീസ് എന്ന കുറിപ്പോടെയാണ് ബിനീഷ് കോടിയേരി നോട്ടീസ് പങ്കുവച്ചത്.
തൃശൂര്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന് ബിനീഷ് പറയുന്നു. തൃശൂര്‍ എന്താണ് നടന്നതെന്ന് പോസ്റ്റിലൂടെ ചോദിച്ച ബിനീഷ് ബിജെപിയുമായി ഉണ്ടാക്കിയ ഡീല്‍ പ്രകാരം...
മഞ്ചേശ്വരം: മംഗൽപാടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആസ്പത്രിയിൽ ഡോക്ടർമാരില്ലാത്തതിനാൽ രാത്രികാല സേവനം നിർത്തലാക്കി. ശനിയാഴ്ച ചേർന്ന ആസ്പത്രി മാനേജ്മെന്റ് കമ്മിറ്റിയാണ് തീരുമാനമെടുത്തത്. നേരത്തെ വെള്ളിയാഴ്ചമുതൽ രാത്രിസേവനം നിർത്തലാക്കാൻ...