കോഴിക്കോട്: നാദാപുരം കല്ലാച്ചിയില്‍ ഒരേ നിറത്തിലുള്ള ഷര്‍ട്ട് എടുത്തതിന്റെ പേരില്‍ യുവാക്കള്‍ തമ്മിലുള്ള സംഘർഷം പുറത്തേക്കും വ്യാപിച്ചതോടെ അത് കൂട്ടത്തല്ലായി മാറുകയും പൊലീസ് ഇടപെടുകയുമായിരുന്നു. പിന്നാലെ ഏറെ പണിപ്പെട്ടാണ് ഇവരെ പിന്തിരിപ്പിച്ചത്. തിങ്കളാഴ്ച്ച രാത്രി 11 മണിയോടെയാണ് സംഭവം.
ഷര്‍ട്ട് വാങ്ങിക്കുന്നതിനായി തുണിക്കടയില്‍ എത്തിയ ഇരുവരും ഒരേ നിറത്തിലുള്ള ഷര്‍ട്ട് തിരഞ്ഞെടുക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം...
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട. മേക്കപ്പ് സാമഗ്രികളെന്ന പേരിൽ കൊണ്ടുവന്ന 15 കിലോ ഹൈബ്രിഡ് കഞ്ചാവാണ് കസ്റ്റംസ് പിടികൂടിയത്. ബാങ്കോക്കിൽ നിന്നെത്തിയ ഇതര സംസ്ഥാനക്കാരയ രണ്ട് യുവതികളിൽ നിന്നാണ് നാലരക്കോടി രൂപയോളം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്.
രാജസ്ഥാനിൽ നിന്നുള്ള മാൻവി ചൗധരി, ഡൽഹി സ്വദേശിനി ഛിബെറ്റ് സ്വാതി എന്നിവരെ കസ്റ്റംസ് കസ്റ്റഡയിലെടുത്തു....
തുടര്‍ച്ചയായ രണ്ടാം ദിവസത്തിലും റെക്കോര്‍ഡിട്ട് തിരുത്തി കേരളത്തിലെ സ്വര്‍ണ വില. ബുധനാഴ്ച പവന് വര്‍ധിച്ചത് 320 രൂപ. സ്വര്‍ണ വില 66,320 രൂപയിലെത്തിയതോടെ തുടര്‍ച്ചയായ രണ്ടാം ദിവസത്തിലും കേരളത്തിലെ സ്വര്‍ണ വില റെക്കോര്‍ഡിലെത്തി. 40 രൂപ വര്‍ധിച്ച് ആദ്യമായി ഗ്രാമിന് 8,290 രൂപയിലെത്തി.
ഇന്നത്തെ വിലയില്‍ 10 ശതമാനം പണിക്കൂലിയില്‍ ഒരു പവന്...
കൊല്ലം: കൊല്ലത്ത് ഡിഗ്രി വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്ന സംഭവത്തിലെ അക്രമി കാറിൽ രക്ഷപ്പെട്ട് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. ഇയാളെ പൊലീസ് തിരിച്ചറിഞ്ഞു. കടപ്പാക്കട റെയിൽവേ ട്രാക്കിലാണ് നീണ്ടകര സ്വദേശി തേജസ് രാജിൻ്റെ മൃതദേഹം കണ്ടെത്തിയത്. ട്രെയിൻ ഇടിച്ച് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേ പാതയ്ക്ക് സമീപം ഒരു കാറും നിർത്തിയിട്ട...
മലപ്പുറം: ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിനിറങ്ങി മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്ത്. ലഹരിയുടെ ഉറവിടം സംബന്ധിച്ച വിവരം നല്‍കുന്നവര്‍ക്ക് പതിനായിരം രൂപയാണ് പാരിതോഷികമായി ലഭിക്കുക. പഞ്ചായത്തിനെ പൂര്‍ണമായി ലഹരിമുക്തമാക്കുക എന്നതാണ് ഇതുവഴി തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് മൂസ കടമ്പോട്ട് പറഞ്ഞു. വിവരം നല്‍കുന്നവര്‍ക്കുള്ള പാരിതോഷികം മാത്രമല്ല, വേറെയും ഒട്ടേറെ ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങള്‍ വരുംദിവസങ്ങളില്‍ പഞ്ചായത്തില്‍ നടത്തുമെന്നും അദ്ദേഹം...
മലപ്പുറം: വ്ലോഗർ ജുനൈദ് വാഹനാപകടത്തില്‍ മരിച്ചു. മഞ്ചേരി തൃക്കലങ്ങോട് മരത്താണി വളവില്‍ റോഡരികിലെ മണ്‍കൂനയില്‍ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് നിഗമനം. ഇന്ന് വൈകിട്ട് 5.20ഓടെയാണ് അപകടം സംഭവിച്ചത്.
മഞ്ചേരിയില്‍ നിന്ന് വഴിക്കടവ് ഭാഗത്തേക്ക് വരുമ്പോഴായിരുന്നു അപകടം. റോഡരികില്‍ രക്തം വാർന്ന നിലയില്‍ കിടക്കുന്ന ജുനൈദിനെ ബസ് ജീവനക്കാരാണ് ആദ്യം കണ്ടത്. മഞ്ചേരി മെഡിക്കല്‍ കോളജ്...
കൊച്ചി: സംസ്ഥാനത്ത് ആദ്യമായി 65,000 കടന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. ഇന്ന് പവന് ഒറ്റയടിക്ക് 880 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 65,000 കടന്നത്. നിലവില്‍ 66,000ന് തൊട്ടരികില്‍ എത്തിനില്‍ക്കുകയാണ് സ്വര്‍ണവില. 65,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
ഗ്രാമിനും ആനുപാതികമായി വില ഉയര്‍ന്നു. 110 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില...
തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത ചൂടും അപായകരമായ അളവിലുള്ള അൾട്രാവയലറ്റ് വികിരണവും ഇന്നും തുടരുമെന്ന് മുന്നറിയിപ്പ്. ഇന്നലെ മലപ്പുറം, പാലക്കാട് ജില്ലകളിൽ അൾട്രാവയലറ്റ് വികിരണ തോത് അപകടകരമായ നിലയിൽ എത്തിയിരുന്നു. കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. അതിനാൽ മുൻകരുതൽ സ്വീകരിക്കണം.
പകൽ 10...
കൊച്ചി ∙ കളമശ്ശേരി പോളിടെക്നിക് കോളജിന്റെ മെൻസ് ഹോസ്റ്റലിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ 2 കിലോ കഞ്ചാവ് പിടകൂടി. 3 വിദ്യാർഥികളെ അറസ്റ്റ് ചെയ്തു. ഹോളി ആഘോഷത്തിനായാണു കഞ്ചാബ് എത്തിച്ചതെന്നു വിദ്യാർഥികൾ മൊഴി നൽകി.
അലമാരയിലാണു കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. കഞ്ചാവ് ചെറിയ പാക്കറ്റുകളിലേക്കു മാറ്റുന്നതിനിടെയായിരുന്നു റെയ്ഡ്. മദ്യക്കുപ്പികൾ, ഗർഭനിരോധന ഉറകൾ എന്നിവയും കണ്ടെടുത്തു. 7...
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. പവന് 65,000ന് തൊട്ടരികില്‍ എത്തി നില്‍ക്കുകയാണ് സ്വര്‍ണവില. ഇന്ന് 440 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 65,000ന് തൊട്ടരികില്‍ എത്തി പുതിയ ഉയരം കുറിച്ചത്. 64,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
ഗ്രാമിന് 55 രൂപയാണ് വര്‍ധിച്ചത്. 8120 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില....