Wednesday, November 27, 2024

Kerala

ഓൺലൈൻ വ്യാപാരത്തിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് ദമ്പതികളുടെ തട്ടിപ്പ്; ഭാര്യ അറസ്റ്റിൽ

മലപ്പുറം: ഓൺലൈൻ വ്യാപാരത്തിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് കോഴിക്കോട് സ്വദേശിയിൽ നിന്ന് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. മലപ്പുറം കാവന്നൂർ സ്വദേശി ഫാത്തിമ സുമയ്യ ആണ് ബെംഗളൂരുവിൽ പിടിയിലായത്. കോഴിക്കോട് സ്വദേശിയിൽ നിന്ന് 5,06,75,000 രൂപയാണ് ദമ്പതികള്‍ തട്ടിയെടുത്തത്. 2023 ഓക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം. ഓൺലൈൻ ട്രേഡിങ്ങിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത്, ഫാത്തിമ...

‘പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് പി.വി അന്‍വര്‍ എംഎല്‍എ. മുഖ്യമന്ത്രി തന്നെ ചതിച്ചുവെന്ന് അദ്ദേഗം മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നടിച്ചു. പിണറായി വിജയന്‍ എന്ന സൂര്യന്‍ കെട്ടുപോയി. മുഖ്യമന്ത്രിയുടെ ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്കായി. മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പ് വഹിക്കാനുള്ള അര്‍ഹത ഇല്ലെന്നും അന്‍വര്‍ ആഞ്ഞടിച്ചു. പാര്‍ട്ടിയില്‍ അടിമത്തമാണെന്നും അന്‍വര്‍ കുറ്റപ്പെടുത്തുന്നു. അഞ്ച് മിനിട്ട് നേരമേ...

‘ഇന്നോവ, മാഷാ അള്ള’, പിവി അൻവറിന്‍റെ മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങളോട് പ്രതികരിച്ച് കെകെ രമ

വടകര: നിലമ്പൂർ എം എൽ എ പിവി അൻവർ മുഖ്യമന്ത്രിക്കെതിരെ നടത്തിയ വിമർശനങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി വടകര എം എൽ എയും ആർ എം പി നേതാവുമായ കെ കെ രമ രംഗത്ത്. 'ഇന്നോവ, മാഷാ അള്ള' എന്ന ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രമ രംഗത്തെത്തിയത്. ടി പി ചന്ദ്രശേഖരന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള ഓർമ്മപ്പെടുത്തലാണ് രമ...

‘ഒരു റിയാസിനു വേണ്ടി മാത്രമാണോ കമ്യൂണിസ്റ്റ് പാര്‍ട്ടി, ഞാന്‍ അറിഞ്ഞത് തുറന്നു പറഞ്ഞാല്‍ സഖാക്കള്‍ കയറി എകെജി സെന്റര്‍ പൊളിക്കും’; ആഞ്ഞടിച്ച് അന്‍വര്‍

സിപിഎമ്മില്‍ അഭിപ്രായം പറയുന്നവരെ അടിച്ചൊതുക്കുന്ന സംസ്‌കാരമാണ് നിലനില്‍ക്കുന്നതെന്നും മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ക്കു പോലും മുഖ്യമന്ത്രിയുമായി സംസാരിക്കാന്‍ സാഹചര്യമില്ലെന്നും തുറന്നടിച്ച് പിവി അന്‍വര്‍ എംഎല്‍എ. പാര്‍ട്ടി നേതാക്കള്‍ക്കു പോലും മുഖ്യമന്ത്രി അപ്രാപ്യനാണെന്നും നൊട്ടോറിയസ് ക്രിമിനല്‍ എഡിജിപി എം ആര്‍ അജിത് കുമാറിന്റെയും വാറോല സംഘത്തിന്റെയും കാട്ടുകള്ളന്‍ പി ശശിയുടെയും സ്വാധീന വലയത്തിലാണ് മുഖ്യമന്ത്രിയെന്നും വാര്‍ത്താ സമ്മേളനത്തില്‍...

പൂരം കലക്കലിൽ പുനരന്വേഷണം; എഡിജിപിയുടെ റിപ്പോർട്ട് സർക്കാർ തള്ളി

തിരുവനന്തപുരം : തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിനെ കുറിച്ചുളള എഡിജിപി എം ആർ അജിത്ത് കുമാറിന്റെ അന്വേഷണ റിപ്പോർട്ട് തള്ളി. തൃശ്സൂര്‍ പൂരം കലക്കിയതിന് പിന്നിൽ ബാഹ്യ ഇടപെലില്ലെന്ന റിപ്പോർട്ടാണ് ആഭ്യന്തര സെക്രട്ടറി തളളിയത്. വീണ്ടും അന്വേഷണം വേണമെന്ന് ആഭ്യന്തര സെക്രട്ടറി നിർദ്ദേശിച്ചു. എഡിജിപിക്കെതിരെയും അന്വേഷണം നടത്താൻ ആഭ്യന്തര സെക്രട്ടറി ശുപാർശ ചെയ്തു. ഡിജിപി ഉന്നയിച്ച...

18 വയസ്സ് കഴിഞ്ഞ് ആധാറിന് അപേക്ഷിക്കുന്നവരാണോ നിങ്ങൾ, ഇക്കാര്യം ശ്രദ്ധിക്കുക, പരിഷ്കാരം പാസ്പോർട്ട് മാതൃകയിൽ

തിരുവനന്തപുരം: 18 വയസ്സ് പൂർത്തിയായവർ പുതിയ ആധാർ കാർഡിനായി അപേക്ഷിക്കുമ്പോൾ പാസ്പോർട്ട് മാതൃകയിൽ നേരിട്ടെത്തി അന്വേഷിച്ച് ബോധ്യപ്പെട്ടാൽ മാത്രം അം​ഗീകാരം നൽകിയാൽ മതിയെന്ന് തീരുമാനം. ആധാർ അപേക്ഷകനെ നേരിൽക്കണ്ട് ഉദ്യോദ​ഗസ്ഥന് ബോധ്യപ്പെട്ടാൽ മാത്രമേ ആധാർ അനുവദിക്കൂ. വില്ലേജ് ഓഫിസറാണ് അന്വേഷണത്തിന് എത്തുക. വ്യാജ ആധാർ വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനാണ് പുതിയ പരിഷ്കാരം. മാധ്യമങ്ങളാണ് ഇക്കാര്യം...

ഇം​ഗ്ലീഷ് മരുന്ന് വാങ്ങുമ്പോൾ ശ്രദ്ധിക്കുക, പാരസെറ്റാമോളടക്കം 50 മരുന്നുകൾക്ക് ​ഗുണനിലവാരമില്ലെന്ന് കണ്ടെത്തൽ

ദില്ലി: രാജ്യത്ത് വിതരണം ചെയ്യുന്ന 53ൽപരം മരുന്നുകൾ ​ഗുണനിലവാരമില്ലാത്തതാണെന്ന് പരിശോധയിൽ തെളിഞ്ഞു. കാൽസ്യം, വിറ്റാമിൻ ഡി3 സപ്ലിമെൻ്റുകൾ, പ്രമേഹത്തിനുള്ള ഗുളികകൾ, ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള മരുന്നുകൾ എന്നിവയുൾപ്പെടെ 50-ലധികം മരുന്നുകൾ ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്ററിൻ്റെ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു. സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) 53 മരുന്നുകളെ ​ഗുണനിലവാരമില്ലാത്ത മരുന്നുകളായി പ്രഖ്യാപിച്ചു. സംസ്ഥാന...

ഡ്രൈവിംഗ് ലൈസന്‍സ് ഇനി സ്മാര്‍ട്ടല്ല എക്‌സ്ട്രാ സ്മാര്‍ട്ടാകും; സംസ്ഥാനത്ത് ലൈസന്‍സില്‍ വരാനിരിക്കുന്നത് വിപ്ലവകരമായ മാറ്റങ്ങള്‍

ഡ്രൈവിംഗ് ലൈസന്‍സ് ഇനി സ്മാര്‍ട്ടല്ല എക്‌സ്ട്രാ സ്മാര്‍ട്ടാകും. സംസ്ഥാനത്ത് കാര്‍ഡ് രൂപത്തില്‍ നല്‍കിവരുന്ന ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഇനി മുതല്‍ ഡിജിറ്റല്‍ ആയി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. നിലവിലെ കാര്‍ഡ് ലൈസന്‍സിനു പകരം ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ ഡിജിറ്റല്‍ ലൈസന്‍സിനെ ക്രമീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഡ്രൈവിംഗ് ലൈസന്‍സില്‍ ക്യൂആര്‍...

അർജുന്റെ മൃതദേഹം കാർവാർ ആശുപത്രി മോർച്ചറിയിൽ, 2 ദിവസത്തിനുളളിൽ ഡിഎൻഎ ഫലം; ശേഷം മൃതദേഹം വിട്ട് നൽകും

ബെംഗ്ലൂരു: അർജുന്റെ മൃതദേഹം ഡിഎൻഎ പരിശോധനയ്ക്ക് അയക്കുമെന്ന് ജില്ലാ കളക്ടറുടെ സ്ഥിരീകരണം. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഡിഎൻ എ പരിശോധനയുടെ ഫലം വന്നതിന് ശേഷം അർജുന്റേതെങ്കിൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. 2 ദിവസത്തിനുളളിൽ ഇതുണ്ടാകുമെന്നും കളക്ടർ ലക്ഷ്മി പ്രിയ അറിയിച്ചു. ലോറിയിൽ നിന്നും കണ്ടെത്തിയ മൃതദേഹം അർജുന്റേതെന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന...

തിളച്ച പാൽ ദേഹത്തേക്ക് മറിഞ്ഞു, ഒരു വയസുകാരന് ദാരുണാന്ത്യം

കോഴിക്കോട്: ദേഹത്ത് തിളച്ച പാൽ മറിഞ്ഞ് ദാരുണമായി പൊളളലേറ്റ് ചികിത്സയിലായിരുന്ന ഒരു വയസുകാരൻ മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നിൽ താമസിക്കുന്ന നസീബ്-ജസ്ന ദമ്പതികളുടെ മകൻ അസ്‌ലൻ അബ്ദുള്ളയാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കുഞ്ഞിന്റെ ദേഹത്ത് തിളച്ച പാല് മറിഞ്ഞത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേണ് മരണം.
- Advertisement -spot_img

Latest News

ഏഴ് റൺസിന് ഓള്‍ ഔട്ട്! അന്താരാഷ്ട്ര ടി-20 ക്രിക്കറ്റിൽ ഐവറി കോസ്റ്റിന് നാണക്കേടിന്റെ പുതിയ റെക്കോർഡ്

അന്താരാഷ്ട്ര പുരുഷ ട്വന്റി-ട്വന്റി ക്രിക്കറ്റില്‍ ഏറ്റവും കുറഞ്ഞ സ്‌കോറിന് പുറത്താകുന്ന ടീമായി ഐവറി കോസ്റ്റ്. നൈജീരിയയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ കേവലം ഏഴ് റണ്‍സിനാണ് ഐവോറിയന്‍ ബാറ്റര്‍മാര്‍...
- Advertisement -spot_img