Wednesday, November 27, 2024

Kerala

ഒക്ടോബര്‍ 11ന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് അവധി

തിരുവനന്തപുരം: പൂജ വയ്പൂമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11 ന് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. സാധാരണഗതിയില്‍ ദുര്‍ഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പുസ്തകങ്ങള്‍ പൂജയ്ക്ക് വെക്കുന്നത്.ഇത്തവണ രണ്ട് ദിവസങ്ങളിലായി സൂര്യോദയത്തിനു തൃതീയ വരുന്നതിനാല്‍ അഷ്ടമി സന്ധ്യയ്ക്കുവരുന്ന 10 ന് വൈകിട്ടാണ് പൂജവെയ്പ്. ഈ സാഹചര്യത്തില്‍ 11 ന് അവധി നല്‍കണമെന്നാവശ്യപ്പെട്ട് അധ്യാപക സംഘടനയായ എന്‍ടിയു...

പി.കെ നവാസിനെതിരായ ലൈം​ഗികാധിക്ഷേപക്കേസ് ഹൈക്കോടതി റദ്ദാക്കി

കോഴിക്കോട്: എംഎസ്എഫ് പ്രസിഡൻ്റ് പി.കെ നവാസിനെതിരായ ലൈം​ഗികാധിക്ഷേപക്കേസ് ഹൈക്കോടതി റദ്ദാക്കി. യൂത്ത് ലീ​ഗ് നേതാവ് നജ്മ തബ്ഷീറയുടെ പരാതിയിലെടുത്ത കേസാണ് റദ്ദാക്കിയത്. കോഴിക്കോട് മജിസ്ട്രേറ്റ് കോടതി നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്. പാർട്ടി നേതാക്കളുമായി നടത്തിയ ചർച്ചയിൽ കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് നജ്മ കോടതിയെ അറിയിച്ചിരുന്നു. 2021ൽ നടന്ന എംഎസ്എഫ് നേതൃയോ​ഗത്തിൽ പി.കെ നവാസ് ലൈം​ഗികാധിക്ഷേപ...

മയക്കുമരുന്ന് കേസുകളിൽ വേഗം ചാർജ് ഷീറ്റ്, രാത്രികാല പൊലീസ് പട്രോളിങ് ശക്തിപ്പെടുത്തും, നിര്‍ദേശം നൽകി ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കൊല്ലം ജൂൺ മുതലുള്ള മൂന്നു മാസത്തെ കുറ്റകൃത്യങ്ങളുടെയും തുടർനടപടികളുടെയും അവലോകനം പൊലീസ് ആസ്ഥാനത്ത് നടന്നു. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന്റെ അധ്യക്ഷതയിലായിരുന്നു അവലോകനം. മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി ചാർജ് ഷീറ്റ് നൽകാൻ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശിച്ചു....

സംസ്ഥാനത്ത് പലയിടത്തും നാളെ സൈറൺ മുഴങ്ങും; ആരും പരിഭ്രാന്തരാകേണ്ടതില്ലെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് കവച് പരീക്ഷണത്തിന്റെ ഭാഗമായി പലയിടങ്ങളിലായി നാളെ സൈറൺ മുഴങ്ങുമെന്ന് മുന്നറിയിപ്പ്. പലയിടങ്ങളിലായി സ്ഥാപിച്ച 91 സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണമാണ് നടക്കുന്നത്. പ്രകൃതി ദുരന്തങ്ങളുണ്ടാവുന്ന സാഹചര്യങ്ങളിൽ മുന്നറിയിപ്പ് നൽകാനാണ് ‘കവചം’ എന്ന പേരിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സൈറണുകൾ സ്ഥാപിച്ച് പ്രവർത്തന സജ്ജമാക്കുന്നത്. ഇതിന് പുറമെ ഫ്ലാഷ് ലൈറ്റുകളും സ്ഥാപിക്കുന്നുണ്ട്. ദുരന്ത നിവാരണ അതോറിറ്റി...

‘എന്ത് യാ..യാ? ഇത് കോഫി ഷോപ്പല്ല,കോടതിയാണ്; അനൗപചാരിക ഭാഷ ഉപയോഗിച്ചതിന് അഭിഭാഷകന് ചീഫ് ജസ്റ്റിസിന്റെ ശാസന

സുപ്രീം കോടതിയിൽ അനൗപചാരിക ഭാഷ ഉപയോഗിച്ചതിന് അഭിഭാഷകന് ചീഫ് ജസ്റ്റിസിന്റെ ശാസന. മുൻ ചീഫ് ജസ്റ്റിസായിരുന്ന രഞ്ജൻ ഗോഗോയിക്കെതിരെ ആഭ്യന്തര അന്വേഷണം വേണമെന്ന ഹർജി പരിഗണിക്കവേയാണ് സുപ്രിംകോടതി അനൗപചാരിക ഭാഷ ഉപയോഗിച്ച അഭിഭാഷകനെ ശാസിച്ചത്. 2018ൽ ഫയൽ ചെയ്ത കേസിലെ വാദം കേട്ടുകൊണ്ടിരിക്കുമോഴാണ് അഭിഭാഷകന്റെ ‘യാ..യാ’ പ്രയോഗത്തിൽ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്...

കേരളത്തിൽ സിപിആര്‍ പരിശീലനം എല്ലാവര്‍ക്കും, കര്‍മ്മപദ്ധതി ഉടനെന്ന് മന്ത്രി വീണാ ജോര്‍ജ്

സിപിആര്‍ അഥവാ കാര്‍ഡിയോ പള്‍മണറി റെസസിറ്റേഷന്‍ സംബന്ധിച്ച പരിശീലനം എല്ലാവര്‍ക്കും നല്‍കുക എന്ന കര്‍മ്മപദ്ധതി സംസ്ഥാന ആരോഗ്യ വകുപ്പ് ഈ വര്‍ഷം ഏറ്റെടുക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹൃദയസ്തംഭനം (കാര്‍ഡിയാക് അറസ്റ്റ്) അല്ലെങ്കില്‍ പെട്ടെന്ന് ബോധക്ഷയം സംഭവിക്കുന്ന വ്യക്തികളില്‍ നടത്തുന്ന ഒരു അടിയന്തിര പ്രഥമ ശുശ്രൂഷയാണ് സിപിആര്‍. ശരിയായ രീതിയില്‍ സിപിആര്‍...

പോലീസ് ചെക്കിങ്ങില്‍ ആ പേടി ഇനി വേണ്ട; ലൈസന്‍സ് മൊബൈലില്‍ ആയാലും മതിയെന്ന് ഗതാഗതമന്ത്രി

ഇനി മുതൽ ഡ്രൈവിങ് ലൈസന്‍സ് ഡിജിറ്റലായി ലഭിക്കും. ഡിജിറ്റല്‍ ലൈസന്‍സുകള്‍ ആവിഷ്‌കരിക്കാനുള്ള നടപടികളാരംഭിച്ചുവെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ അറിയിച്ചു. കോഴിക്കോട് കെ.എസ്.ആര്‍.ടി. ബസ് സ്റ്റാന്‍ഡില്‍ ആരംഭിച്ച ശീതീകരിച്ച വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡ്രൈവിങ് പരീക്ഷ പാസായി അത് ഔദ്യോഗികമായി രേഖപ്പെടുത്തുന്നതോടെ ഡിജിറ്റല്‍ ലൈസന്‍സുകള്‍ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ചിത്രവും, ക്യു.ആര്‍.കോഡുമുള്ള ഡ്രൈവിങ്...

സൂപ്പർഫാസ്റ്റായി സ്വർണവിലയുടെ കുതിപ്പ്; 2024ൽ കൂടിയത് 10,000 രൂപയിലേറെ, 1925ൽ പവന് 13.75 രൂപ!

സമീപ വർഷങ്ങളിലെ ഏറ്റവും വേഗത്തിലുള്ള വിലക്കുതിപ്പുമായി സ്വർണം. ഈ വർഷം ജനുവരി മുതൽ ഇതുവരെ പവന് കൂടിയത് 10,880 രൂപയാണ്. ഗ്രാമിന് 1,360 രൂപയും. ജനുവരിയിലെ ഏറ്റവും കുറഞ്ഞവില പവന് 45,920 രൂപയും ഗ്രാമിന് 5,740 രൂപയുമായിരുന്നു. ഇതാണ് ഇന്ന് പവന് 56,800 രൂപയിലും ഗ്രാമിന് 7,100 രൂപയിലും എത്തിനിൽക്കുന്നത്. കേരളത്തിന്റെ ചരിത്രത്തിലെ എക്കാലത്തെയും...

തീപ്പന്തം പോലെ കത്തുമെന്ന് അൻവർ, പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് മറുപടി; കൈവിടാതെ ജലീൽ

നിലമ്പൂർ: താൻ തീപ്പന്തം പോലെ കത്തുമെന്ന് സിപിഎമ്മിന് അൻവറിന്റെ മുന്നറിയിപ്പ്. രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ ആലോചന തുടങ്ങിയതായും എം വി ഗോവിന്ദന് മറുപടിയായി നടത്തിയ വാർത്താ സമ്മേളനത്തിൽ അൻവർ അറിയിച്ചു. പാർട്ടിയോടിടഞ്ഞ അൻവറിനെ കൈവിടില്ലെന്ന സൂചന നൽകി കെ ടി ജലീലും രംഗത്ത്. അൻവർ ഉയർത്തിയ വിഷയം പ്രസക്തമെന്നും കെ.ടി ജലീൽ. മലപ്പുറത്തെ 16 മണ്ഡലങ്ങളിലും...

ഒരു കയ്യബദ്ധം; സെക്രട്ടറിയേറ്റിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർക്ക് 4 ദിവസം മുമ്പ് ശമ്പളം കിട്ടി, പിന്നാലെ വിശദീകരണം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർക്ക് ഇന്നേ ശമ്പളം ലഭിച്ചു. നിയമവകുപ്പിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെ 100 ലധികം പേർക്കാണ് നേരത്തെ ശമ്പളം ലഭിച്ചത്. ട്രഷറിയുടെ ഭാഗത്ത് നിന്ന് ഗുരുതര പിഴവാണ് സംഭവിച്ചത്. 46 ലക്ഷം രൂപയുടെ ശമ്പള ബില്ല് അബന്ധത്തിൽ ട്രഷറി ഓഫീസർ ഒപ്പിട്ടതാണെന്നാണ് വിശദീകരണം. സെക്രട്ടറിയേറ്റ് സബ് ട്രഷറിയിൽ നിന്നാണ് ശമ്പളം മാറുന്നത്....
- Advertisement -spot_img

Latest News

ഏഴ് റൺസിന് ഓള്‍ ഔട്ട്! അന്താരാഷ്ട്ര ടി-20 ക്രിക്കറ്റിൽ ഐവറി കോസ്റ്റിന് നാണക്കേടിന്റെ പുതിയ റെക്കോർഡ്

അന്താരാഷ്ട്ര പുരുഷ ട്വന്റി-ട്വന്റി ക്രിക്കറ്റില്‍ ഏറ്റവും കുറഞ്ഞ സ്‌കോറിന് പുറത്താകുന്ന ടീമായി ഐവറി കോസ്റ്റ്. നൈജീരിയയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ കേവലം ഏഴ് റണ്‍സിനാണ് ഐവോറിയന്‍ ബാറ്റര്‍മാര്‍...
- Advertisement -spot_img