കൊച്ചി (www.mediavisionnews.in): കേരളത്തിലേക്ക് വരുന്ന ഇറച്ചിക്കോഴികളുടെ വളര്ച്ചയ്ക്കായി പ്രയോഗിക്കുന്നത് മാരക രാസവസ്തുക്കളെന്ന് റിപ്പോര്ട്ട്. 14 തരം കെമിക്കലുകളാണ് കോഴികള്ക്ക് നല്കുന്നത്. 40 ദിവസം കൊണ്ട് കോഴിക്ക് രണ്ടരകിലോ തൂക്കം വരെ ലഭിക്കാനാണ് ഈ കൃത്രിമം. കോഴി ചത്താലും ഇറച്ചി കേടാതിരിക്കാന് ഫോര്മാലിന് കലര്ത്തുന്നതായും റിപ്പോര്ട്ടിലുണ്ട്. തമിഴ് ഫാമുകളില് നടക്കുന്ന തട്ടിപ്പുകള് മീഡിയ വണ് ആണ്...
കോഴിക്കോട് (www.mediavisionnews.in):കട്ടിപ്പാറയിലെ ദുരന്തഭൂമിയില് അപകടത്തില്പെട്ടവരെ സുരക്ഷിത കേന്ദ്രത്തിലേക്കും പരിക്കേറ്റവരെ ആശുപത്രിയിലേക്കും മാറ്റാന് നിരവധി സന്നദ്ധ പ്രവര്ത്തകരും ആംബുലന്സ് സര്വീസുകളും രംഗത്തു വന്നിരിന്നു. സൗജന്യ സേവനം നടത്തിയ ഇവര്ക്കു നാട്ടുകാരും പൗരാവലിയും സര്ക്കാറും ആദരവും നല്കിയിരുന്നു. എന്നാല് കട്ടിപ്പാറയില് സര്വീസ് നടത്തിയ മുസ്്ലിം ലീഗിന്റെ ചാരിറ്റി വിഭാഗമായ സി.എച്ച് സെന്റര് ഉള്പ്പെടെയുള്ള സംഘടനകളുടെ ആംബുലന്സുകള്ക്ക് വാടക ആവശ്യപ്പെട്ടു...
കൊച്ചി (www.mediavisionnews.in): മഹാരാജാസ് കോളെജ് വിദ്യാര്ത്ഥിയും എസ്എഫ്ഐ പ്രവര്ത്തകനുമായ അഭിമന്യുവിന്റെ കൊലപാതകത്തില് ഹാദിയ കേസ് ഹൈക്കോടതി മാര്ച്ച് നടത്തിയവരിലേക്കും അന്വേഷണം. 2017 മെയ് 29നാണ് മാര്ച്ച് നടത്തിയത്. അഭിമന്യുവിനെ കൊന്നവരില് 13 പേര് കോളെജിന് പുറത്ത് നിന്നുള്ളവരാണ്. ഈ സാഹചര്യത്തിലാണ് മാര്ച്ചില് പങ്കെടുത്തവരിലേക്കം അന്വേഷണം നടത്തുന്നത്.
അതേസമയം, കേസില് കസ്റ്റഡിയിലെടുത്ത മൂന്നുപേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്....
തിരുവനന്തപുരം (www.mediavisionnews.in): ആരോഗ്യ മേഖലയില് മികച്ച പ്രതിച്ഛായയുള്ള കേരളത്തിന് അപമാനമായി ശസ്ത്രക്രിയ വാര്ത്ത. വലതുകാലില് വേദനയുമായെത്തിയ കുട്ടിയുടെ ഇടതുകാലില് ശസ്ത്രക്രിയ നടത്തിയതായി പരാതി.
തിരുവനന്തപുരത്തെ ജി.ജി ആശുപത്രിയിലാണ് കാലു മാറി ശസ്ത്രക്രിയ നടന്നത്. 12 വയസ്സുള്ള മാലി സ്വദേശിയായ കുട്ടിയുടെ ശസ്ത്രക്രിയയാണ് മാറിയത്.
വലതുകാലിന്റെ ലിഗ്മെന്റിന് വേദനയുമായെത്തിയ കുട്ടിക്ക് ശസ്ത്രക്രിയ നടത്തിയത് ഇടതു കാലിലാണ്. ശസ്ത്രക്രിയയ്ക്കു ശേഷം പുറത്തിറക്കിയപ്പോഴാണ്...
തിരുവനന്തപുരം (www.mediavisionnews.in): നാളെ അര്ധരാത്രി മുതല് നിരക്കുവര്ധന ആവശ്യപ്പെട്ട് ഓട്ടോ-ടാക്സി തൊഴിലാളികള് പ്രഖ്യാപിച്ചിരുന്ന പണിമുടക്കു മാറ്റിവച്ചു. ഗതാഗയമന്ത്രിയും തൊഴിലാളി സംഘടനകളും തമ്മില് നടത്തിയ ചര്ച്ചയിലാണു തീരുമാനം. അടുത്തമാസം 20 നു മുമ്പ് നിരക്കുവര്ധന സംബന്ധിച്ചു തീരുമാനമെടുക്കാമെന്നു സര്ക്കാര് അറിയിച്ചു.
മിനിമം ചാര്ജ് വര്ദ്ധിപ്പിക്കുന്നതടക്കമുള്ള ആവശ്യങ്ങള് ഉന്നയിച്ചാണ് സമരം. ബി.എം.എസ് ഒഴികെയുള്ള മുഴുവന് സംഘടനകളും സംയുക്ത കോഡിനേഷന്...
കോഴിക്കോട്( www.mediavisionnews.in): ക്യാമ്പസ് ഫ്രണ്ട് തങ്ങളുടെ വിദ്യാര്ത്ഥി സംഘടനയല്ലെന്ന് എസ്ഡിപിഐ. മഹാരാജാസിലെ അഭിമന്യുവിന്റെ കൊലയ്ക്ക് പിന്നില് തീവ്രവാദ സ്വഭാവമുള്ള എസ്ഡിപിഐ എന്ന പ്രചരണം ദുരുദ്ദേശപരമാണെന്നും എസ്ഡിപിഐ സംസ്ഥാന ജനറല് സെക്രട്ടറി പി അബ്ദുല് ഹമീദ് പ്രസ്താവനയില് പറഞ്ഞു. പിടിക്കപ്പെട്ടവര് എസ്ഡിപിഐ പ്രവര്ത്തകര് തന്നെയാണോ എന്നും സംഭവസ്ഥലത്ത് വച്ച് തന്നെയാണോ പിടിക്കപ്പെട്ടത് എന്നും ഇവര് കസ്റ്റഡിയിലാകാനുള്ള...
തിരുവനന്തപുരം(www.mediavisionnews.in): ഐസ്ക്രീം പാര്ലര് കേസില് വീണ്ടും അന്വേഷണം ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന് ഹൈക്കോടതിയില്. അന്വേഷണം അട്ടിമറിച്ചെന്ന പരാതി പുനരന്വേഷിക്കണമെന്നാണ് വിഎസിന്റെ ആവശ്യം.
അതേസമയം, കേസില് നിയമപോരാട്ടം തുടരുമെന്ന് വി എസ് അച്യുതാനന്ദന് നേരത്തെ അറിയിച്ചിരുന്നു. കേസ് അട്ടിമറിച്ചതിനെതിരെ ഉടന് തന്നെ വിചാരണ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. വി.എസിന്റെ ഹര്ജി സുപ്രീംകോടതി തള്ളിയ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ...
മലപ്പുറം (www.mediavisionnews.in) : കോട്ടയ്ക്കല് എസ്ബിഐ ശാഖയില് ഉടമകളറിയാതെ അക്കൗണ്ടില് കോടികളുടെ നിക്ഷേപം.20 അക്കൗണ്ടുകളിലേക്ക് ഒരു കോടി രൂപ വീതമാണ് നിക്ഷേപം ഉണ്ടായിരിക്കുന്നത്. കോട്ടയ്ക്കല് ആര്യവൈദ്യശാലയിലെ ജീവനക്കാരുടെ അക്കൗണ്ടിലേക്കാണ് പണമെത്തിയത്. ഒരാളുടെ അക്കൗണ്ടില് മാത്രം 19 കോടി രൂപയുണ്ട്. അക്കൗണ്ടുകള് മരവിപ്പിച്ചതോടെ ശമ്പളം പിന്വലിക്കാനാകാത്ത അവസ്ഥയിലാണ് അക്കൗണ്ട് ഉടമകള്.
സാങ്കേതിക പിഴവെന്നാണ് സംശയിക്കുന്നത്. നാലു ദിവസം മുന്പാണ്...
തിരുവനന്തപുരം (www.mediavisionnews.in): മുന്ഗണനപട്ടികക്കാര് മൂന്നുമാസം തുടര്ച്ചയായി സൗജന്യറേഷന് വാങ്ങിയില്ലെങ്കില് റേഷന് റദ്ദാക്കാന് കേന്ദ്രസര്ക്കാര് നിര്ദേശം. അര്ഹര്ക്ക് സൗജന്യറേഷന് നിഷേധിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്റെ നിര്ദേശം.
തുടര്ച്ചയായി റേഷന് വാങ്ങാത്ത മുന്ഗണനാപട്ടികയിലുള്ളവരെ ഒഴിവാക്കി തൊട്ട് പിറകിലുള്ളവര് പട്ടികയിലെത്തും. കേന്ദ്ര ഭക്ഷ്യഭദ്രതാനിയമം അനുസരിച്ച് സംസ്ഥാനത്ത് 1,54,80,042 പേര്ക്കാണ് സൗജന്യറേഷന് അര്ഹത. എന്നാല്, കേരളം തയാറാക്കിയ...
കൊച്ചി (www.mediavisionnews.in): മഹാരാജാസ് കോളെജില് എസ്എഫ്ഐ പ്രവര്ത്തകന് കുത്തേറ്റു മരിച്ചു. കോളെജിലെ രണ്ടാം വര്ഷ ഫിലോസഫി വിദ്യാര്ഥി അഭിമന്യു (20) ആണ് മരിച്ചത്. ഇടുക്കി വട്ടവട സ്വദേശിയാണ്. എസ്എഫ്ഐ പ്രവര്ത്തകനായ അര്ജുന് (19) അതീവ ഗുരുതരാവസ്ഥയില് മെഡിക്കല് ട്രസ്റ്റ് ആശുപത്രിയില് ചികില്സയിലാണ്. ഹോസ്റ്റലില് എസ്എഫ്ഐ പ്രവര്ത്തകരും ക്യാംപസ് ഫ്രണ്ട് പ്രവര്ത്തകരും തമ്മിലുണ്ടായ സംഘട്ടനത്തിനിടെയാണ് അഭിമന്യു...
തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില. ബ്രേക്ക് കിട്ടാതെ ഓടിക്കൊണ്ടിരിക്കുകയാണ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 760 രൂപയാണ് ഇന്ന് കുത്തനെ ഉയർന്നത്. ഇതോടെ ഒരു പവൻ...