Friday, December 27, 2024

Kerala

റേഷന്‍കാര്‍ഡ് സംബന്ധമായ എല്ലാ അപേക്ഷകളും 25 മുതല്‍ സ്വീകരിച്ച് തുടങ്ങും: അപേക്ഷാ ഫോമുകള്‍ ഓണ്‍ലൈനിലും ലഭ്യം

തിരുവനന്തപുരം (www.mediavisionnews.in): റേഷന്‍കാര്‍ഡ് സംബന്ധമായ എല്ലാ അപേക്ഷകളും എല്ലാ താലൂക്ക് സപ്ലൈ / സിറ്റി റേഷനിംഗ് ഓഫീസുകളില്‍ ഈ മാസം 25 (തിങ്കളാഴ്ച) മുതല്‍ സ്വീകരിക്കും. പുതിയ റേഷന്‍ കാര്‍ഡ്, അംഗങ്ങളെ ചേര്‍ക്കല്‍, തിരുത്തലുകള്‍, ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ്, നോണ്‍ ഇന്‍ക്ലൂഷന്‍ സര്‍ട്ടിഫിക്കറ്റ്, നോണ്‍ റിന്യൂവല്‍ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡിലെ അംഗങ്ങളെ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റല്‍,...

ഫെയ്‌സ്ബുക്കില്‍ പരിചയപ്പെട്ട വിദേശ വനിത സമ്മാനമയച്ചു; മലപ്പുറംകാരന് നഷ്ടമായത് ഒരു ലക്ഷം രൂപ

മലപ്പുറം (www.mediavisionnews.in): സോഷ്യല്‍ മീഡിയകള്‍ വഴിയുള്ള തട്ടിപ്പ് സംഭവങ്ങള്‍ അനുദിനം വര്‍ധിച്ചു വരികയാണ്. ഇപ്പോള്‍ മലപ്പുറത്തു നിന്നും വരുന്നത് ഇതുവരെ കേള്‍ക്കാത്ത ഒരു തട്ടിപ്പ് കഥയാണ്. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട വിദേശ വനിത അയച്ചു തന്ന ‘സ്‌നേഹ സമ്മാനം’ കാരണം ഒരു ലക്ഷം രൂപയാണ് യുവാവിന് നഷ്ടമായത്. എന്നാല്‍ തുക മുടക്കിയിട്ടും സമ്മാനം കിട്ടിയതുമില്ല. ഫെയ്‌സ്ബുക്കില്‍നിന്നു പരിചയപ്പെട്ട് പിന്നീട്...

അര്‍ജന്റീനയുടെ തോല്‍വി; യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോട്ടയം (www.mediavisionnews.in):ലോകകപ്പില്‍ അര്‍ജന്റീനയുടെ ദയനീയ തോല്‍വിയില്‍ മനംനൊന്ത് യുവാവ് ആറ്റില്‍ച്ചാടി. കോട്ടയം ആറ്റുമാനൂരാണ് ബിനു എന്ന യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്. ലോകത്ത് ഇനി ഒന്നും കാണാനില്ല എന്നു എഴുതിയ ആത്മഹത്യാക്കുറിപ്പ് യുവാവിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ആറ്റില്‍ച്ചാടിയ യുവാവിനായി പോലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ തുടരുകയാണ്. ഇന്നലത്തെ മത്സരത്തിനുശേഷം ബിനു വളരെ അസ്വസ്ഥനായിരുന്നുവെന്നാണ് വിവരം. രാത്രി മുഴുവന്‍...

മതത്തിന്റെ പേരില്‍ രാജ്യം വിഭജിച്ച അതേ ശക്തികള്‍ തന്നെയാണ് ഇതിനു പിന്നിലും; മലബാര്‍ സംസ്ഥാന രൂപീകരണ ആവശ്യത്തിനെതിരെ സുരേന്ദ്രന്‍

കാസര്‍ഗോഡ് (www.mediavisionnews.in): മലപ്പുറം ജില്ല വിഭജിക്കണമെന്നും മലബാര്‍ സംസ്ഥാനം രൂപീകരിക്കണം എന്നുള്ള ആവശ്യങ്ങള്‍ക്കെതിരെ ബിജെപി നേതാവ് കെ സുരേന്ദ്രന്‍. മതത്തിന്റെ പേരില്‍ രാജ്യം വിഭജിച്ച അതേ ശക്തികള്‍ തന്നെയാണ് ഇതിനു പിന്നിലും. മലബാര്‍ സംസ്ഥാന രൂപീകരണത്തിനെതിരായ വലിയ പോരാട്ടം ഉയര്‍ന്നുവരും. മതേതര പാര്‍ട്ടികളുടെ തനിനിറം ഈ പ്രശ്‌നത്തില്‍ കാണാനിരിക്കുന്നതേയുള്ളു എന്നും സുരേന്ദ്രന്‍ ഫെയ്‌സ് ബുക്ക്...

റേഷന്‍ പ്രശ്​നം: മുഖ്യമന്ത്രിക്ക്​ മോദി സന്ദര്‍ശനാനുമതി നിഷേധിച്ചു

തിരുവനന്തപുരം (www.mediavisionnews.in): മുഖ്യമന്ത്രി പിണറായി വിജയ​ന്റെ നേതൃത്വത്തിലുള്ള സംഘത്തിന്​ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശനാനുമതി നിഷേധിച്ചു. റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട പ്രശ്​നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് മുഖ്യമന്ത്രിയും സംഘവും പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്​. എന്നാല്‍, പ്രധാനമന്ത്രിയുടെ ഒാഫീസ്​ ഇത്​ നിഷേധിക്കുകയായിരുന്നു. പ്രശ്​നം ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്രമന്ത്രി രാംവില്വാസ്​ പാസ്വാനെ കണ്ടാല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്​ ​പ്രധാനമന്ത്രിയുടെ ഒാഫീസ്​ നല്‍കിയ...

പൊലീസ് അകമ്പടി വാര്‍ത്തകള്‍ തള്ളി കാന്തപുരം; ‘ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ പൊലീസ് സുരക്ഷ ആവശ്യമില്ല;മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്’

മലപ്പുറം (www.mediavisionnews.in): മാധ്യമങ്ങളില്‍ വന്ന പൊലീസ് സുരക്ഷ വാര്‍ത്തകള്‍ തള്ളി കാന്തപുരം എപി അബുബുക്കര്‍ മുസ്ലിയാര്‍. തനിക്ക് പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷയില്ല. പൊലീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ സ്ഥിരമായി തന്റെ സുരക്ഷാ ജോലിയില്‍ ഏര്‍പ്പെട്ടതായി വാര്‍ത്തകള്‍ പ്രചരിക്കുന്നത് തെറ്റാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. പൊലീസിലെ ദാസ്യപ്പണി സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെ സാമുദായിക നേതാക്കളുടെ ആള്‍ദൈവങ്ങളുടെയും വീട്ടിലും പൊലീസുകാര്‍...

മലയാളികള്‍ക്ക് കഴിക്കാന്‍ അര്‍ബുദത്തിന് കാരണമാകുന്ന ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം

തി​രു​വ​ന​ന്ത​പു​രം (www.mediavisionnews.in): മലയാളികള്‍ കഴിക്കുന്നത് ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യമാണെന്ന് കണ്ടെത്തല്‍. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മത്സ്യത്തില്‍ മൃതദേഹങ്ങള്‍ കേടുവരാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു ഉപയോഗിക്കുന്നതായി കണ്ടെത്തി.  ഫോര്‍മാലിനെന്ന രാസവസ്തു മാരകമായ അളവില്‍  മത്സ്യത്തില്‍ അടങ്ങിയിട്ടുണ്ടെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ കണ്ടെത്തല്‍. ഒരു കിലോ മീനില്‍  63.6% അളവില്‍ ഫോര്‍മാലിന്‍ ഉണ്ടെന്ന്പരിശോധനയില്‍ നിന്ന് കണ്ടെത്തി. ഇതേതുടര്‍ന്നുള്ള അന്വേഷണത്തില്‍ അമരവിള, വാളയാര്‍ ചെക്ക്‌പോസ്റ്റുകളില്‍ നിന്ന് 14,000 കിലോ മത്സ്യം...

സുന്നി ഐക്യത്തിനു നേതൃത്വം നല്‍കിയ സമസ്ത നേതാവിനെ പുറത്താക്കാന്‍ ലീഗ്, കടുത്ത പ്രതിഷേധവുമായി സമസ്ത

മലപ്പുറം:(www.mediavisionnews.in) സുന്നി ഐക്യശ്രമത്തിന് മുന്നില്‍ നില്‍ക്കുന്ന സമസ്ത നേതാവിനെ പുറത്താക്കാനൊരുങ്ങി ലീഗ്. സമസ്ത കേന്ദ്ര മുശവാറ അംഗവും സുന്നി ഐക്യ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കുന്ന സമിതി മെമ്പറുമായ ഉമര്‍ ഫൈസി മുക്കത്തെ എസ്എംഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കാനാണ് ലീഗിന്റെ ശ്രമം. കേരളത്തിലെ സുന്നി ഇടവകകളായ മഹല്ലുകള്‍ നിയന്ത്രിക്കുന്ന സുന്നി മഹല്ല്...

ദൈവമേ നിനക്കും സുരക്ഷയോ! ഇസഡ് കാറ്റഗറിയുടെ പേരില്‍ മാതാ അമൃതാനന്ദമയിക്കും പോലീസ് ദാസ്യര്‍; സുരക്ഷയൊരുക്കുന്നത് 50 പോലീസുകാര്‍; ഡിജിപിയുടെ കണക്ക് പുറത്ത്

കൊല്ലം (www.mediavisionnews.in): പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ കണ്ണുരുട്ടിയതോടെ ഇരുട്ടിലായിരുന്ന പോലീസ് റിപ്പോര്‍ട്ടുകള്‍ ഓരോന്നായി പുറത്തേക്ക്. മാതാ അമൃതാനന്ദമയി ദേവിക്ക് സുരക്ഷയൊരുക്കുന്നത് 50 പോലീസുകാരെന്ന് റിപ്പോര്‍ട്ട്. ഇതില്‍ നാല്‍പത് സുരക്ഷാ ഉദ്യോഗസ്ഥരും കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചതാണ്. പത്തുപേരെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര നിര്‍ദേശ പ്രകാരം വിട്ടു നല്‍കിയതുമാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ് അമൃതാനന്ദമയിക്ക് 10...

നാളെ മുതല്‍ 3 ദിവസം കനത്ത മഴക്ക് സാധ്യത

തിരുവനന്തപുരം (www.mediavisionnews.in):നാളെ മുതല്‍ അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മലയോര മേഖലകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറാക്കാന്‍ ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. ശക്തമായ കാറ്റിന് സധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
- Advertisement -spot_img

Latest News

ഉപ്പളയില്‍ നിന്ന് ബൈക്ക് കവര്‍ന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

ഉപ്പള: ഉപ്പളയില്‍ നിന്ന് ബൈക്ക് കവര്‍ന്ന കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തെക്കില്‍ കോളിയടുക്കം ലക്ഷംവീട് കോളനിയിലെ അബ്ദുല്‍ ബാസിത്(22), മുഹമ്മദ് അഫ്സല്‍(23) എന്നിവരെയാണ്...
- Advertisement -spot_img