Wednesday, February 5, 2025

Kerala

‘മോമോ’യില്‍ ആശങ്ക വേണ്ട; രക്ഷിതാക്കള്‍ കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം ശ്രദ്ധിക്കണമെന്ന് കേരള പൊലീസ്

കൊച്ചി (www.mediavisionnews.in):ലോകത്താകെ ഭീതി വിതച്ച് വൈറലാകുന്ന മോമോ ഗെയിമിനെ സംബന്ധിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്. നിലവില്‍ ആരും പേടിക്കേണ്ട സാഹചര്യമില്ലെന്നും എന്നിരുന്നാലും ജാഗ്രത പുലര്‍ത്തണമെന്നും കേരള പൊലീസ് തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചു. വ്യാജ പ്രചരണങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ടെന്നും ഇതിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ‘മോമ്മോ ഗെയിംനെ സംബന്ധിച്ച ചില വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നിലവില്‍...

പ്രളയക്കെടുതി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യൂസഫ് അലി അഞ്ച് കോടി രൂപ നല്‍കും

തിരുവനന്തപുരം(www.mediavisionnews.in):സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതി നേരിടാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടി രൂപ നല്‍കുമെന്ന് പ്രമുഖ പ്രവാസി വ്യവസായി എം.എ.യൂസഫലി അറിയിച്ചു. സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് (സി.എം.ഡി.ആര്‍.എഫ്) ഉദാരമായി സംഭാവന നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ അഭ്യര്‍ത്ഥിച്ചിരുന്നു. വ്യക്തികളോടും സംഘടനകളോടും സ്ഥാപനങ്ങളോടുമാണ് മുഖ്യമന്ത്രി അഭ്യര്‍ത്ഥന നടത്തിയിരുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വമേധയാ തന്നെ ധാരാളം...

ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസിന്റെ കാര്‍ ഓടിക്കൊണ്ടിരിക്കെ കത്തി

എടപ്പാള്‍(www.mediavisionnews.in): ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസിന്റെ കാര്‍ ഓടിക്കൊണ്ടിരിക്കെ കത്തി. എടപ്പാള്‍ അണ്ണക്കമ്പാട് സബ്‌സ്റ്റേഷനു സമീപം ശനിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. കാറിലുണ്ടായിരുന്ന സഹോദരീപുത്രനും ഡ്രൈവറും കാര്‍ നിര്‍ത്തി ഇറങ്ങിയോടിയതിനാല്‍ അപകടമൊഴിവായി. തൃശ്ശൂരില്‍ പഠിക്കുന്ന സഹോദരീപുത്രനെ കൂട്ടി കോഴിക്കോട്ടേക്ക് മടങ്ങുകയായിരുന്നു ഡ്രൈവര്‍. സബ്‌സ്റ്റേഷന്‍ വളവിലെത്തിയതോടെ കാറിന്റെ മുന്‍വശത്തുനിന്ന് തീയും പുകയുമുയര്‍ന്നു. പരിഭ്രാന്തരായ ഇവര്‍...

ജനങ്ങളെ ഇനി ഞങ്ങള്‍ സര്‍, സുഹൃത്ത്, സഹോദരന്‍ എന്നിങ്ങനെ മാത്രമേ വിളിക്കൂ; കേരള പൊലീസിന്റെ പുതിയ തീരുമാനങ്ങള്‍ ഇങ്ങനെയാണ്

തിരുവനന്തപുരം(www.mediavisionnews.in):: ജനങ്ങളെ ഇനി ഞങ്ങള്‍ സര്‍, സുഹൃത്ത്, സഹോദരന്‍ എന്നിങ്ങനെ മാത്രമേ വിളിക്കൂയെന്ന് പൊലീസ്. കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രമേയത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ആ വിളിയിലൂടെ ഉണ്ടാകുന്ന മാറ്റം വലുതാണെന്നു ഞങ്ങള്‍ തിരിച്ചറിയുന്നു. പെറ്റിക്കേസില്‍ പെടുന്നവരെ കൊടും ക്രിമിനലുകളെന്ന തരത്തില്‍ കാണുന്ന മനോഭാവം ആരിലെങ്കിലും അവശേഷിക്കുന്നുവെങ്കില്‍ ഉപേക്ഷിക്കും. ഇതിലൂടെ,...

കാലവര്‍ഷക്കെടുതി: ദുരന്തത്തിലും വര്‍ഗീയത കലര്‍ത്തി സംഘപരിവാര്‍; കേരളത്തിന് സഹായം ചെയ്യരുതെന്ന് ആഹ്വാനം

കൊച്ചി (www.mediavisionnews.in): ദിവസങ്ങളായി തുടരുന്ന കാലവര്‍ഷക്കെടുതിയില്‍ വലയുന്ന കേരളത്തെ സഹായിക്കരുതെന്ന് സംഘപരിവാറുകാരുടെ ഓണ്‍ലൈന്‍ ക്യാമ്ബെയ്ന്‍. ദുരിതത്തിലകപ്പെട്ടവര്‍ക്ക് ധനസഹായമെത്തിക്കാനായി രൂപപ്പെടുത്തിയ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്നാണ് ഇവരുടെ പ്രധാന ആഹ്വാനം. കേരളം ഈ ദുരിതം അര്‍ഹിക്കുന്നതാണെന്ന തരത്തിലും ദുരിതത്തില്‍ ആഹ്ലാദം രേഖപ്പെടുത്തിയും ദുരിതബാധിത പ്രദേശങ്ങളെ വര്‍ഗീയമായി തരംതിരിച്ചുമാണ്‌ സംഘപരിവാര്‍ ട്വീറ്റുകളിലധികവും. പ്രളയക്കെടുതിയലകപ്പെട്ട മനുഷ്യരുടെ മതവും ജാതിയും രാഷ്ട്രീയവും...

ദുരന്തപെയ്ത്ത് കൊണ്ടുപോയത് ഒരു കുടുംബത്തിലെ ആറു പേരെ; മണ്ണിനടിയിലും വാരിപുണര്‍ന്ന് അമ്മയും മക്കളും

മലപ്പുറം(www.mediavisionnews.in):ദുരിതപ്പെയ്ത്ത് ഇന്നലെ കൊണ്ടുപോയത് ഒരു കുടുംബത്തിലെ ആറുപേരെ. മണ്ണിനടിയില്‍ മക്കളെ  മാറോട്ട് ചേര്‍ത്ത് കെട്ടിപുണര്‍ന്ന്  കിടക്കുന്ന അമ്മയുടെ കാഴ്ച ഹൃദയഭേദകമായി. മലപ്പുറം നിലമ്പൂരില്‍ നിന്നായിരുന്നു നെഞ്ച് തകര്‍ക്കുന്ന ഈ  കാഴ്ച. ഉരുള്‍പ്പൊട്ടലിലും മണ്ണിടിച്ചിലിലും മരിച്ച ഗീത, മക്കളായ നവനീത്, നിവേദ് എന്നിവരുടെ മൃതശരീരമാണ് പരസ്പരം കെട്ടിപ്പുണര്‍ന്ന നിലയില്‍ കണ്ടെത്തിയത്. ഇന്നു രാവിലെയാണ് മുട്ടോളം ചെളി നിറഞ്ഞ...

പോലീസ് ഭരണം പാളുന്നു; സ്റ്റേഷൻ ചുമതല ആർക്ക് പരിഷ്കരണം പാതിയിൽ നിലച്ചു

തിരുവനന്തപുരം (www.mediavisionnews.in):സർക്കിൾ ഇൻസ്പെക്ടർമാരെ സ്റ്റേഷൻ ഓഫീസർമാരാക്കിക്കൊണ്ടുള്ള പോലീസ് പരിഷ്‌കരണം പാതിവഴിയിൽ നിലച്ചു. ഇതോടെ, സംസ്ഥാനത്തെ സ്റ്റേഷനുകളുടെ ഭരണം കുത്തഴിഞ്ഞ നിലയിലേക്ക്. ഉത്തരവാദിത്വമേറ്റെടുക്കാൻ ആരുമില്ലാത്തതിനെത്തുടർന്ന് സ്റ്റേഷനുകളിലെ പെറ്റിക്കേസുകൾ കുത്തനെ കുറഞ്ഞു. മൂന്നുമാസമായി പരിഷ്കരണം സംബന്ധിച്ച് നടപടികളൊന്നുമുണ്ടായിട്ടില്ല. സ്റ്റേഷനുകളുടെ മേൽനോട്ട ചുമതലകളിൽനിന്ന് എസ്.ഐ.മാരെ ഒഴിവാക്കിയെങ്കിലും പകരം സി.ഐ.മാരെ നിയോഗിച്ചിട്ടില്ല. പരിഷ്കാരത്തിലെ അപാകങ്ങളെക്കുറിച്ച് ഡി.ജി.പി. ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്. ഒരു സ്റ്റേഷന്റെ ചുമതലയിലേക്ക്‌...

അടുത്ത മാസം കല്ല്യാണം; സഹോദരങ്ങളുടെ വീട് മഴയെടുത്തു; കണ്ണീർക്കാഴ്ച

കണ്ണൂർ(www.mediavisionnews.in):അടുത്ത മാസം മകന്റെ വിവാഹത്തിന് പന്തലൊരുക്കേണ്ട വീടാണ് പേമാരിയിൽ കൺമുന്നിൽ‌ തകർന്ന് വീണത്. സ്വപ്നങ്ങളും മോഹങ്ങൾക്കും മഴ തകർത്തെറിഞ്ഞപ്പോൾ പകച്ച് നിൽക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ലായിരുന്നു ഇൗ കുടുംബങ്ങൾക്ക്. കണ്ണൂർ കരിക്കോട്ടക്കരിയിലാണ് സഹോദരങ്ങളുടെ വീട് പേമാരിയിൽ തകർന്നത്. ഒന്നരവർഷം മുൻപാണ് എടപ്പുഴ റോഡരികിൽ ഒറ്റപ്പനാൽ മോഹനൻ ഇരുനില വീട് പൂർത്തിയാക്കിയത്. തൊട്ടടുത്തുള്ള അനുജൻ രവീന്ദ്രന്റെ വീടും നോക്കിനിൽക്കെ...

കനത്ത മഴ: കേരളത്തിലേക്ക് പോകരുതെന്ന് പൗരന്മാര്‍ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്

കൊച്ചി (www.mediavisionnews.in): കേരളത്തില്‍ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തില്‍ അവിടേയ്ക്ക് പോകുന്നത് ഒഴിവാക്കണമെന്ന് അമേരിക്ക അവരുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ശക്തമായ തെക്കു പടിഞ്ഞാറന്‍ മഴയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ശക്തമാണെന്നും അതിനാല്‍ അവിടേയ്ക്ക് പോകുന്നത് സുരക്ഷിതമല്ലെന്നുമാണ് യുഎസ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. കേരളത്തില്‍ തുടരുന്ന മഴയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 24 ആയി. കഴിഞ്ഞ രണ്ട് ദിവസമായിട്ടാണ് മഴ...

തുറന്നിട്ടും കുറയാതെ ജലനിരപ്പ്; മൂന്ന് ഷട്ടറുകളില്‍നിന്നും കൂടുതല്‍ അളവില്‍ വെള്ളം പുറത്തേക്ക് വിടേണ്ടി വരും; ഡാമിന്റെ സംഭരണശേഷിയുടെ 97 ശതമാനവും വെള്ളം നിറഞ്ഞു

ഇടുക്കി (www.mediavisionnews.in):ഇടുക്കി ഡാം സംഭരണ ശേഷിയുടെ 97 ശതമാനവും നിറഞ്ഞു. രണ്ടടി കൂടി വെള്ളം എത്തിയാല്‍ ഡാം പൂര്‍ണ സംഭരണ ശേഷിയില്‍ എത്തും. ഇടുക്കി ഡാമിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ 40 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തി വെച്ചിട്ടും ഡാമിലെ ജലനിരപ്പ് താഴാതെ നില്‍ക്കുകയാണ്. ഡാമിലേക്കുള്ള നീരൊഴുക്ക് അതിശക്തമായി വര്‍ദ്ധിച്ചതാണ് ഈ പ്രതിസന്ധിക്ക്...
- Advertisement -spot_img

Latest News

അമ്പമ്പോ ഇത് വല്ലാത്ത പോക്ക് തന്നെ, 63000 കടന്ന് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില. ബ്രേക്ക് കിട്ടാതെ ഓടിക്കൊണ്ടിരിക്കുകയാണ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 760 രൂപയാണ് ഇന്ന് കുത്തനെ ഉയർന്നത്. ഇതോടെ ഒരു പവൻ...
- Advertisement -spot_img