Wednesday, February 5, 2025

Kerala

വീണ്ടും ജാഗ്രതാ നിര്‍ദേശം; കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം(www.mediavisionnews.in): ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ ഒറീസ പശ്ചിമ ബംഗാൾ തീരത്ത് ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ 20ാം തിയതി രാവിലെ വരെ കേരളത്തിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊല്ലം,തിരുവനന്തപുരം, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,കൊല്ലം, കാസർകോട് ഒഴികെയുള്ള ജില്ലകളില്‍ കനത്തമഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇന്ന്...

സൈന്യം ഉപോയിക്കുന്ന രണ്ട് ബെമല്‍- ടട്രാ ട്രക്കുകള്‍ പാലക്കാട് നിന്നും ചാലക്കുടിയിലേക്ക് പുറപ്പെട്ടു; ‘ഒരാള്‍പ്പൊക്ക വെള്ളത്തില്‍ സഞ്ചരിക്കും’

പാലക്കാട്(www.mediavisionnews.in): വെള്ളത്തിലുള്‍പ്പെടെ ഏത് പ്രതികൂല പരിത: സ്ഥിതിയിലും സഞ്ചരിക്കുന്ന രണ്ട് ബെമല്‍- ടട്രാ ട്രക്കുകള്‍ പാലക്കാട് നിന്ന് ചാലക്കുടിയിലേക്ക് അയച്ചതായി എംബി രാജേഷ് എംപി. ഒന്ന് നേരെ ചാലക്കുടിക്കും മറ്റൊന്ന് ഒറ്റപ്പെട്ടു പോയ നെല്ലിയാമ്പതിയില്‍ അവശ്യ വസ്തുക്കള്‍ എത്തിച്ച ശേഷം ചാലക്കുടി,ആലുവ പ്രദേശങ്ങളിലെ സേവനത്തിനായും പോകും. പാലക്കാടുള്ള പൊതുമേഖലാ സ്ഥാപനമായ ബി.ഇ.എം.എല്‍ നിര്‍മ്മിക്കുന്ന ഈ ടട്രാ ട്രക്കുകളാണ്...

പ്രളയക്കെടുതിയിലെ വ്യാജപ്രചരണം; ജാമ്യമില്ലാവകുപ്പില്‍ കേസെടുത്ത് അകത്താക്കും; ഷെയര്‍ ചെയ്താലും കുടുങ്ങും

കൊച്ചി(www.mediavisionnews.in): കേരളം അതിഭീതിജനകമായ കെടുതി നേരിടുമ്പോള്‍ സോഷ്യല്‍ മീഡിയവഴി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുക്കും. എസ്എംഎസ്, വോയ്‌സ് മെസേജ്, ഫേസ്ബുക്ക് പോസ്റ്റ്, ഫോണ്‍വിളികള്‍ എന്നിങ്ങനെ പല രൂപങ്ങളിലാണ് വ്യാജസന്ദേശം പരക്കുന്നത്. കേട്ടത് സത്യമാണോയെന്ന് ചിന്തിക്കാനോ ശരിയാണോയെന്ന് സ്ഥിരീകരിക്കാനോ നില്‍ക്കാതെ കിട്ടിയപടി മറ്റുള്ളവരിലേക്ക് കൈമാറുകയാണ് പലരും. ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുക്കുന്നുണ്ട്....

ആലപ്പുഴയിൽ ശക്തമായ മഴ തുടരുന്നു; ചേർത്തലയിലെ ക്യാപുകളിലേക്ക് 4500ൽ അധികം പേരെ മാറ്റി

ആലപ്പുഴ(www.mediavisionnews.in): കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വേമ്പനാട്ടു കായലിലെ ജലനിരപ്പ് ഉയരുകയാണ്. കായലിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ആലപ്പുഴ നഗരത്തിലെ കനാലുകളിലും വെള്ളം നിറയുന്നു. ചിലയിടങ്ങളില്‍ കനാല്‍ കര കവിഞ്ഞൊഴുകി. ആലപ്പുഴ ബീച്ചിനു സമീപം കനാലിനെയും കടലിനെയും ബന്ധിപ്പിക്കുന്ന പൊഴി മുറിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. ചേര്‍ത്തല താലൂക്കിലുള്‍പ്പെടെ കായലോര പ്രദേശങ്ങളില്‍ വെള്ളം കയറുന്നു. പാണ്ടനാട്...

കേരളത്തിന്‍റെ കണ്ണീരിനൊപ്പം കൈപിടിച്ച് മെസിയും ബാഴ്സലോണയും

തിരുവനന്തപുരം(www.mediavisionnews.in): മഹാ പ്രളയത്തിന്‍റെ ദുരന്തത്തിന്‍റെ വേദന പേറുകയാണ് കേരളം. ആഗോളതലത്തില്‍ തന്നെ കേരളത്തിലെ പ്രളയം വലിയ ചര്‍ച്ചയായിട്ടുണ്ട്. ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്നും കഷ്ടത അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. അതിനടയിലാണ് ലോകപ്രശസ്ത ഫുട്ബോള്‍ ക്ലബായ ബാഴ്സലോണയും കേരളത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ഫുട്ബോള്‍ ഇതിഹാസം ലിയോണല്‍ മെസിയുടെ ക്ലബ് കൂടിയാണ് ബാഴ്സ. മെസിയ്ക്കും ബാഴ്സയ്ക്കും...

ചോദിച്ചതിന്റെ നാലിലൊന്ന് തന്ന് കേന്ദ്രം; ഇടക്കാല ആശ്വാസമായി കേരളത്തിന് 500 കോടി

കൊച്ചി(www.mediavisionnews.in): പ്രളയക്കെടുതിയില്‍ വലഞ്ഞ കേരളത്തിന് അടിയന്തര സഹായമായി കേരളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി 500 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ഇടക്കാല ആശ്വാസമായി തുക അനുവദിച്ചത്. പ്രാഥമിക കണക്കുകള്‍ പ്രകാരം കേരളത്തിന് 19,512 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് പ്രധാനമന്ത്രിയെ അറിയിച്ചത്. എന്നാല്‍ വെള്ളം ഇറങ്ങിയ ശേഷമേ യഥാര്‍ത്ഥ നഷ്ടം...

ദുരിതസ്ഥലത്തു വിതരണത്തിന് വേണ്ടത്, ജലാംശമില്ലാത്ത ഭക്ഷണം; ബിസ്‌കറ്റ്, ബൺ, അവൽ തുടങ്ങിയവയ്ക്കു പ്രാധാന്യം നൽകണം, പാകംചെയ്ത ജലാംശമുള്ള ഭക്ഷണം എളുപ്പത്തിൽ ചീത്തയാകും

കൊച്ചി(www.mediavisionnews.in):ദുരിത ബാധിത മേഖലകളിൽ കഴിയുന്നവർക്ക് ഹെലികോപ്റ്റർ വഴി നൽകുന്ന ഭക്ഷണം ജലാംശമില്ലാത്തതും പാചകം ആവശ്യമില്ലാത്തതും വേഗത്തിൽ ചീത്തയാകാത്തതുമാകണമെന്ന് സൈനിക അധികൃതർ. ഇതു മുൻനിർത്തി കളക്ഷൻ സെന്ററുകളിലേക്ക് എത്തിക്കുന്ന ഭക്ഷ്യവസ്തുക്കളിൽ കുപ്പിവെള്ളം, അവൽ, മലർ, ശർക്കര, ബിസ്‌ക്കറ്റ്, ഡ്രൈ ഫ്രൂട്ട്‌സ്, ചോക്കലേറ്റ്, ബൺ എന്നിവയ്ക്കു പ്രാധാന്യം നൽകണമെന്നും സൈനിക അധികൃതർ പറയുന്നു. പാകം ചെയ്തതും എളുപ്പത്തിൽ ചീത്തയാവുന്നതുമായ...

ഗര്‍ഭിണിയായ യുവതി മസ്ജിദില്‍ കുടുങ്ങി; ഹെലികോപ്ടറില്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു, സുഖപ്രസവം

കൊച്ചി(www.mediavisionnews.in):: മഹാപ്രളയം രൂക്ഷമായി ബാധിച്ച മധ്യകേരളത്തില്‍ രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. നിരവധിയാളുകളെ സൈന്യം ഹെലിക്കോപ്ടര്‍ മാര്‍ഗം രക്ഷപ്പെടുത്തി. കാലടിയില്‍ നാവിക സേന ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തിയ യുവതി പ്രസവിച്ചു.പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതിയെ ഇന്ന് രാവിലെയായിരുന്നു സൈന്യം എയര്‍ലിഫ്റ്റിങ്ങ് വഴി രക്ഷപ്പെടുത്തിയത്. ചൊവ്വരയില്‍ ജുമാമസ്ജിദില്‍ കുടുങ്ങിക്കിടക്കുകയാിരുന്നു യുവതി. രക്ഷപ്പെടുത്തിയ യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയാരിുന്നു. സുഖപ്രസവമാണെന്നും യുവതിയും കുഞ്ഞു സുഖമായിരിക്കുന്നുവെന്നുമാണ്...

LIVEBLOG: കുതിരാനില്‍ വീണ്ടും മണ്ണിടിച്ചില്‍; ഗതാഗതം പുനസ്ഥാപിക്കാനാകുന്നില്ല; നൂറുകണക്കിന് വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു

തൃശൂര്‍ കുതിരാനില്‍ വീണ്ടും മണ്ണിടിച്ചില്‍; ഗതാഗതം പുനസ്ഥാപിക്കാനാകുന്നില്ല; നൂറുകണക്കിന് വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു 17 Aug, 03.45 PM തൃശൂര്‍: ദേശീയപാതയില്‍ കുതിരാന്‍ തുരങ്കത്തിന് സമീപം വീണ്ടും മണ്ണിടിച്ചില്‍. ഇതോടെ തൃശൂര്‍-പാലക്കാട് റൂട്ടില്‍ ഗതാഗതം പുനസ്ഥാപിക്കുന്നതിന് തടസമായി. രണ്ടു ദിവസമായി കുതിരാനില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം നിലച്ച അവസ്ഥയിലായിരുന്നു. മണ്ണുമാറ്റി വാഹനങ്ങള്‍ കടന്നുപോകാം എന്ന സ്ഥിതിയിലേക്ക് എത്തിയപ്പോഴാണ് വീണ്ടും...

ദേശീയ മാധ്യമങ്ങളേ വാജ്‌പേയ് മരിച്ചു, കേരളം ഇനിയും മരിച്ചിട്ടില്ല

തിരുവനന്തപുരം (www.mediavisionnews.in): പ്രളയക്കെടുതിയില്‍ വീര്‍പ്പ് മുട്ടുകയാണ് കേരളം. സംസ്ഥാനത്താകെ ഇതുവരെ 104 മരണങ്ങളാണ് കാലവര്‍ഷക്കെടുതിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. സുരക്ഷാ സൈനികരും, ദുരന്ത നിവാരണ സേനയും ശ്രമകരമായ ദൗത്യത്തിലാണ്. സ്ഥിതിഗതികള്‍ ഇത്രയേറെ മോശമായിട്ടും, ദേശീയ മാധ്യമങ്ങള്‍ ഇനിയും കേരളത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടില്ല. ഇപ്പോഴും വാജ്പേയിയുടെ മരണത്തിലെ അനുശോചനങ്ങളാണ് ദേശീയ മാധ്യമങ്ങളിലെ പ്രധാന വാര്‍ത്തകള്‍. കേരളത്തിലെ...
- Advertisement -spot_img

Latest News

അമ്പമ്പോ ഇത് വല്ലാത്ത പോക്ക് തന്നെ, 63000 കടന്ന് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില. ബ്രേക്ക് കിട്ടാതെ ഓടിക്കൊണ്ടിരിക്കുകയാണ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 760 രൂപയാണ് ഇന്ന് കുത്തനെ ഉയർന്നത്. ഇതോടെ ഒരു പവൻ...
- Advertisement -spot_img