തിരുവനന്തപുരം(www.mediavisionnews.in): ശ്രീകൃഷ്ണ ജയന്തിയുടെ ബദല്‍ ശോഭായാത്രയ്ക്കു പിന്നാലെ രാമായണമാസാചരണവും സംഘടിപ്പിക്കാനൊരുങ്ങി സിപിഐഎം. സംസ്‌കൃത സംഘം എന്ന സംഘടനയുടെ പേരിലാണ് പാര്‍ടി രാമായണമാസാചരണം സംഘടിപ്പിക്കുക. ക്ഷേത്രങ്ങളും മതാചാരങ്ങളും കൈപ്പിടിയിലാക്കുന്ന ആര്‍എസ്‌എസ് നീക്കത്തെ പ്രതിരോധിക്കാനാണ് തീരുമാനമെന്നാണ് പാര്‍ടി വിശദീകരണം.
ഈ മാസം ഇരുപത്തിയഞ്ചിന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനത്തോടെയാണ് രാമായണ മാസാചരണത്തിനു സിപിഐഎം തുടക്കമിടുക. പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്ന വിശ്വാസികളുടെ...
തിരുവനന്തപുരം(www.mediavisionnews.in): ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങിയതായി സൂചന. അഭിമന്യുവിന്റെ കൊലപാതകമടക്കം അടുത്തിടെ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. നേരത്തെയും കേന്ദ്രസര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും കേരളത്തിന്റെ വിയോജിപ്പ് കാരണം നടപടി മന്ദഗതിയില്‍ ആവുകയായിരുന്നു.
നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരളാ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്ന്...
തിരുവനന്തപുരം (www.mediavisionnews.in): ലോകം ഫുട്ബോള്‍ ലോകകപ്പിന്റെ ചൂടിലാണ്. കേരളക്കരയും കാല്‍പ്പന്ത് മാമാങ്കത്തിന്റെ ആവേശത്തില്‍ നിറഞ്ഞു നില്‍ക്കുകയാണ്. എവിടെയും ഇഷ്ട ടീമിന്റെയും താരത്തിന്റെയും ചിത്രങ്ങളടങ്ങിയ ബോര്‍ഡുകള്‍. നഗരം ഗ്രാമ ഭേതമില്ലാതെ മുക്കിലും മൂലയിലും കാല്‍പ്പന്ത് ആവേശം ഫ്‌ളക്സുകളിലേക്ക് ചേക്കേറിയിരിക്കുന്നു. ഈ മുക്കിലും മൂലയിലും ഉയര്‍ന്ന ഫ്‌ളക്‌സിന്റെ കണക്കുകള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്.
ഫുട്ബാള്‍ ലോകകപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഉയര്‍ന്നത് 300...
തിരുവനന്തപുരം (www.mediavisionnews.in): മലിനീകരണ സര്‍ട്ടിഫിക്കറ്റ് (പൊല്യൂഷൻ സർട്ടിഫിക്കറ്റ്) ഇല്ലാത്ത വാഹനങ്ങളുടെ ഇന്‍ഷുറൻസ് ഇനി പുതുക്കില്ല. ഇക്കാര്യം കര്‍ശനമായി നടപ്പാക്കാൻ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഇന്‍ഷുറന്‍സ് റഗുലേറ്ററി ആൻഡ് ഡവലപ്മെന്‍റ് അതോററ്റി നിര്‍ദേശം നൽകി.
പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പുതുക്കരുതെന്ന് ഒാഗസ്റ്റിൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു .ഇതേ തുടര്‍ന്നാണ് ഐ.ആര്‍.ഡി.എ. നിര്‍ദേശം.
(www.mediavisionnews.in) ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റതിന് പിന്നാലെ നാട്ടില്‍ തിരിച്ചെത്തിയ ബ്രസീല്‍ ടീമിന് നേരെ ആരോധകര്‍ ചീമുട്ടയെറിഞ്ഞെട്ട് വ്യാജ വാര്‍ത്ത. പഴയൊരു വീഡിയോയാണ് ഇതിനായി ഉപയോഗിച്ചത്. പ്രമുഖ വാര്‍ത്ത ചാനലാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടര്‍ അടക്കമാണ് ബ്രസീല്‍ ടീമിന് നേരെ ചീമുട്ടയേര്‍ ഉണ്ടായെന്ന് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്. നാട്ടിലെത്തിയ ടീം സഞ്ചരിച്ച ബസ്സിന് നേരെയാണ്...
കണ്ണൂര്‍ (www.mediavisionnews.in): ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് പുറത്തുപോയ പ്രമുഖ ടീമുകളുടെ ഫ്‌ളക്‌സ് മാറ്റാന്‍ കണ്ണൂര്‍ ജില്ലാ കളക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്് വൈറലാകുന്നു. ലോകകപ്പില്‍ നിന്ന് പുറത്തുപോയ പ്രമുഖ ടീമുകളുടെ ആരാധകര്‍ക്കെല്ലാം ചടങ്ങിലേക്ക് പ്രവേശനമുണ്ട്. ഹരിത കണ്ണൂരാക്കി മാറ്റുന്നതിനുള്ള പ്രചരണ പരിപാികളുടെ ഭാഗമായാണു കളക്ടര്‍ മിര്‍ മുഹമ്മദലിയുടെ പോസ്റ്റ്.
സ്വാഗതം -ജര്‍മ്മനി
അധ്യക്ഷന്‍- അര്‍ജന്റീന
ഉദ്ഘാടനം- പോര്‍ച്ചുഗല്‍
മുഖ്യാതിഥി- സ്‌പെയിന്‍
നന്ദി-ബ്രസീല്‍
എന്നീങ്ങനെയാണ് കളക്ടറുടെ...
മലപ്പുറം (www.mediavisionnews.in) : എസ്ഡിപിഐയ്‌ക്കെതിരെ മന്ത്രി കെ.ടി ജലീല്‍. മുസ്ലിം സമുദായം നിരാകരിച്ച പാര്‍ട്ടിയാണ് എസ്ഡിപിഐ എന്നാണ് മന്ത്രി പറഞ്ഞത്.
ന്യൂനപക്ഷ സംഘടനകളൊന്നും അംഗീകരിക്കാത്ത പാര്‍ട്ടിയാണ് എസ്ഡിപിഐ എന്നും തീവ്രവാദ പാര്‍ട്ടിക്കെതിരെ നടക്കുന്ന റെയ്ഡ് ന്യൂനപക്ഷ വേട്ടയാകില്ലെന്നും പൊതുജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാനാണ് ഇപ്പോള്‍ നടന്ന റെയ്ഡ് എന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം (www.mediavisionnews.in): ഇനിമുതല്‍ താമസം മാറുന്നതനുസരിച്ച് റേഷന്‍ കാര്‍ഡ് മാറേണ്ട. സംസ്ഥാനത്തെ ഏത് റേഷന്‍കടയില്‍നിന്നും കാര്‍ഡ് ഉടമകള്‍ക്ക് സാധനം വാങ്ങാന്‍ അനുമതി നല്‍കുന്ന ഉത്തരവിറങ്ങി. ആധാര്‍ അധിഷ്ഠിത പോര്‍ട്ടബിലിറ്റി സംവിധാനമുപയോഗിച്ച് ഭക്ഷ്യോത്പന്നങ്ങള്‍ വാങ്ങാം.
ഈ സംവിധാനം ഏര്‍പ്പെടുത്തിയെന്ന് നിയമസഭയില്‍ മന്ത്രി പി തിലോത്തമന്‍ അറിയിച്ചു. എന്നാല്‍, വെള്ളിയാഴ്ചയാണ് ഔദ്യോഗിക അറിയിപ്പ് സിവില്‍ സപ്ലൈസ് വകുപ്പിന് ലഭിക്കുന്നത്....
തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് വൈദ്യതി നിരക്ക് കൂടും. ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് നല്‍കുന്ന വൈദ്യുതി സബ്സിഡി കുറയ്ക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശമാണ് നിരക്ക് വര്‍ധനവിന് കാരണമാകുക. പ്രതിമാസം 120 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരുടെ സബ്സിഡി തുക ബില്ലില്‍ കുറവ് ചെയ്യാതെ ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യാനാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതോടൊപ്പം വൈദ്യുതി ക്രോസ് സബ്സിഡി...
തിരുന്നാവായ: ദേശീയപാതകളിൽ എ.ഐ കാമറ സ്ഥാപിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ട്രാഫിക് ലംഘനം കണ്ടെത്തി റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് പിഴ വേഗത്തില്‍ ഈടാക്കുകയാണ് മുഖ്യലക്ഷ്യം....