നാട്ടിക: തൃശ്ശൂര് നാട്ടികയില് ലോറികയറി അഞ്ചുപേര് മരിച്ചു. തടിലോറി പാഞ്ഞുകയറിയാണ് അപകടം. പണി പുരോഗമിക്കുന്ന ദേശീയപാതാ ബൈപ്പാസിനരികിൽ ഉറങ്ങിക്കിടന്നിരുന്ന നാടോടികൾക്കിടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. രണ്ടുകുട്ടികളുള്പ്പെടെ അഞ്ചുപേര് തത്ക്ഷണം മരിച്ചു. 11 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെ 3.50- നാണ് സംഭവം. കാളിയപ്പന്(50),ബംഗാഴി(20), നാഗമ്മ(39), ജീവന്(4), വിശ്വ(1) എന്നിവരാണ് മരിച്ചത്.
കണ്ണൂരിൽ നിന്ന് മരം കയറ്റി പോയിരുന്ന...
കണ്ണൂര്: കണ്ണൂര് വളപട്ടണത്ത് വന് കവര്ച്ച. വളപട്ടണം മന്നയില് പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് സ്വര്ണവും പണവും മോഷ്ടിച്ചു. അരി മൊത്തവ്യാപാരി കെ പി അഷ്റഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. 300 പവന് സ്വര്ണവും ഒരു കോടിയിലേറെ രൂപയുമാണ് മോഷണം പോയത്.
അഷ്റഫും കുടുംബവും മഥുരയിലെ ബന്ധുവിന്റെ വിവാഹത്തിന് പോയ സമയത്താണ് മോഷണം നടന്നത്. ഈ മാസം...
തിരുവനന്തപുരം: പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഡിസംബർ 1 മുതൽ ഓണ്ലൈനിൽ മാത്രം. വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാകുന്നതിൽ ചിലപ്പോഴെങ്കിലും കാലതാമസമുണ്ടാകുന്നു എന്ന ഉപഭോക്താക്കളുടെ പരാതി പരിഗണിച്ച് അപേക്ഷകൾ പൂർണ്ണമായും ഓൺലൈനാക്കാൻ തീരുമാനിച്ചതെന്ന് കെഎസ്ഇബി അറിയിച്ചു.
പുതിയ കണക്ഷനും മറ്റ് സേവനങ്ങൾക്കുമുള്ള ആപ്ലിക്കേഷനുകൾ ഡിസംബർ 1 മുതൽ ഓൺലൈനായി മാത്രമായിരിക്കും സ്വീകരിക്കുകയെന്നാണ് അറിയിപ്പ്....
കാസർകോട്: ആംബുലന്സിന് വഴി നല്കാതെ കാസര്കോട്ട് അപകടകരമായ വിധത്തില് കാറോടിച്ച സംഭവത്തില് യുവാവിന്റെ ഡ്രൈവിംഗ് ലൈസന്സ് സസ്പെന്റ് ചെയ്തു. കാര് ഓടിച്ച കൊടുവള്ളി സ്വദേശി മുഹമ്മദ് മുസമ്മിലിന്റെ ലൈസന്സാണ് ഒരു വര്ഷത്തേക്ക് സസ്പെന്റ് ചെയ്തത്.
വ്യാഴാഴ്ച രാത്രിയാണ് കെഎല് 48 കെ 9888 എന്ന കാര് ആംബുലന്സിനെ വഴി തടഞ്ഞ് അപകടകരമായ രീതിയില് ഓടിച്ചത്. അത്യാസന്ന...
ആലപ്പുഴ: പുതിയ ആധാർ എടുക്കുന്നതിനും നിലവിലുള്ളത് തിരുത്തുന്നതിനുമുള്ള നിബന്ധന ആധാർ അതോറിറ്റി (യു.ഐ.ഡി.എ.ഐ.) കടുപ്പിച്ചു. അപേക്ഷയ്ക്കൊപ്പം നൽകുന്ന രേഖകളിലെ ചെറിയ പൊരുത്തക്കേടുപോലും ഇനി അംഗീകരിക്കില്ല. തിരുത്തലുകൾക്കും കർശന നിയന്ത്രണമുണ്ടാകും. ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പു തടയാൻ ലക്ഷ്യമിട്ടാണു നടപടി.
ആധാറിലെ പേരിലെ ചെറിയ തിരുത്തലിനുപോലും ഇനി ഗസറ്റ് വിജ്ഞാപനം നിർബന്ധം. പേരിന്റെ ആദ്യഭാഗവും അക്ഷരവും തിരുത്താനും അതു...
പാലക്കാട്: വോട്ടെണ്ണി തീരും മുമ്പേ പുതിയ എം.എൽ.എയാവുന്ന രാഹുൽ മാങ്കൂട്ടത്തിലിന് അഭിനന്ദനവുമായി വിടി ബൽറാം. ''പാലക്കാട് രാഹുൽ തന്നെ. ഷാഫി പറമ്പിലിന്റെ പിൻഗാമിയായി പാലക്കാട്ടെ പുതിയ എം.എൽ.എ.യാവുന്ന രാഹുൽ മാങ്കൂട്ടത്തിലിന് ഹാർദ്ദമായ അഭിനന്ദനങ്ങൾ. അഭിമാനകരമായ ഈ വിജയമൊരുക്കിയ എല്ലാ യുഡിഎഫ് പ്രവർത്തകർക്കും പാലക്കാട്ടെ വോട്ടർമാർക്കും നന്ദി''. ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
ആദ്യ ഘട്ടത്തിൽ ബിജെപി സ്ഥാനാർഥി...
തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്റെ ഇടപെടലിനെതുടർന്ന് ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് നോട്ട്സ് ഉൾപ്പടെയുള്ള പഠന കാര്യങ്ങൾ വാട്സ് ആപ്പ് പോലുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ നൽകുന്നത് വിലക്കി. കൊവിഡ് മഹാമാരി കാലത്ത് ഓൺലൈൻ പഠനമായിരുന്നുവെങ്കിലും നിലവിൽ സ്കൂളുകളിൽ നേരിട്ടാണ് ക്ലാസുകൾ നടക്കുന്നത്.
കുട്ടികൾക്ക് അവരുടെ പഠനകാര്യങ്ങൾ ഓർത്തിരിക്കാനും ശരിയായി മനസിലാക്കാനും നോട്ട്സ് ഉൾപ്പടെയുള്ള പഠന കാര്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ...
യുഎഇയിൽ സന്ദർശക വീസ നിയമം കർശനമാക്കിയതോടെ പ്രതിസന്ധിലായി മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർ. സന്ദർശക വീസ കാലാവധി കഴിഞ്ഞ് പുതിയ വീസയിൽ തിരിച്ചെത്താനായി രാജ്യത്തിന് പുറത്തുപോയവരെയാണ് നിയമത്തിലുണ്ടായ മാറ്റം ബാധിച്ചതെന്ന് ട്രാവൽ ഏജൻസികൾ പറയുന്നു. സന്ദർശക വീസയിലെത്തി നാട്ടിലേക്ക് മടങ്ങാത്തവരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് യുഎഇ നിയമങ്ങൾ കർശനമാക്കിയത്.
രാജ്യംവിടാതെ തന്നെ രണ്ട് തവണയായി ഒരുമാസം വീതം...
കൽപ്പറ്റ: വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പില് പ്രിയങ്ക ഗാന്ധി നാല് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന വിലയിരുത്തലില് യുഡിഎഫ്. ബൂത്തുകളില് നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കണക്കു കൂട്ടല്. പ്രചാരണം അടക്കം കാര്യമായി നടത്താതെ എൽഡിഎഫ് മത്സരത്തില് നിന്ന് ഒഴിഞ്ഞുനിന്നുവെന്നും യുഡിഎഫ് വിലയിരുത്തുന്നു.
ഏഴ് മാസത്തെ ഇടവേളയില് തെരഞ്ഞെടുപ്പ് നടന്ന വയനാട്ടിലെ പോളിങ്ങില് 8.76 ശതമാനം കുറവാണ്...
തിരുവനന്തപുരം: ഇടയ്ക്ക് കണ്ണടച്ചിരുന്ന എ.ഐ. ക്യാമറകൾ വീണ്ടും ജാഗരൂകമായി. വാഹനയാത്രക്കാർക്കു പിഴകൾ വന്നുതുടങ്ങി. സീറ്റ്ബെൽറ്റും ഹെൽമെറ്റും തുടങ്ങി മഞ്ഞവര തെറ്റിക്കുന്നവർക്കുവരെ വൻ തുക പിഴ ചുമത്തിക്കൊണ്ടുള്ള സന്ദേശങ്ങളാണ് വന്നുതുടങ്ങിയത്. ഏഴുദിവസത്തിനകം പിഴ ഒടുക്കിയില്ലെങ്കിൽ കോടതിക്കു കൈമാറും എന്ന അറിയിപ്പുമുണ്ട്. കെൽട്രോണിനു നൽകാനുള്ള തുക സർക്കാർ കൈമാറിയതോടെയാണ് വീണ്ടും ക്യാമറകൾ പ്രവർത്തിക്കാനും ഗതാഗതലംഘനങ്ങൾ കണ്ടെത്താനും തുടങ്ങിയത്.
ഇടക്കാലത്ത്...
പ്രീപെയ്ഡ് ഉപയോക്താക്കള്ക്കായി വോയിസ് കോളുകളും എസ്.എം.എസും മാത്രം ഉള്പ്പെടുന്ന റീചാര്ജ് പ്ലാനുകള് അവതരിപ്പിച്ച് ഭാരതി എയര്ടെല്. അടുത്തിടെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) പുറപ്പെടുവിച്ച...