Friday, September 20, 2024

Kerala

അമ്മയില്‍ കൂട്ടരാജി; ആക്രമിക്കപ്പെട്ട നടിയുള്‍പ്പെടെ നാല് പേര്‍ രാജിവെച്ചു

കൊച്ചി (www.mediavisionnews.in): നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാല് നടിമാര്‍ സംഘടനയില്‍ നിന്ന് രാജിവെച്ചു. റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവരാണ് രാജിവെച്ച മറ്റ് നടിമാര്‍.

കുപ്പിവെള്ളങ്ങള്‍ സുരക്ഷിതമല്ല; അക്വാഫെയര്‍, അശോക, ഗ്രീന്‍വാലി തുടങ്ങി 10 കമ്പനികളുടെ കുപ്പി വെള്ളത്തില്‍ ഇകോളി ബാക്ടീരിയ

തിരുവനന്തപുരം (www.mediavisionnews.in):  10 കമ്പനികളുടെ കുപ്പി വെള്ളത്തില്‍ ഇ കോളി ബാക്ടീരിയയെ കണ്ടെത്തിയെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. അശോക, ബ്ലൂ മിന്‍ഗ്, ഗ്രീന്‍വാലി, മൗണ്ട് മിസ്റ്റ്, എംസി ദുവല്‍, അക്വാഫെയര്‍, ഡിപ്പോമാറ്റ്, ബ്രിസോള്‍, ഗോള്‍ഡണ്‍വാലി നെസ്റ്റ് തുടങ്ങിയ കമ്പനികളുടെ കുപ്പിവെള്ളത്തിലാണ് ബാക്ടീരിയയെ കണ്ടെത്തിയത്. സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ എംജി രാജമാണിക്യം അറിയിച്ചു.

ഇനി ഇഷ്ടമുള്ള പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്നും പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാം

കൊച്ചി (www.mediavisionnews.in): പാസ്‌പോര്‍ട്ട് നിയമങ്ങള്‍ ലഘൂകരിച്ചു. ഇനി ഇഷ്ടമുള്ള പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്നും പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കാം. ഡല്‍ഹിയിലുള്ള വ്യക്തിക്ക് ഇനി കൊച്ചിയില്‍ നിന്നും അപേക്ഷ നല്‍കാന്‍ തടസ്സമുണ്ടാകില്ല. നിലവില്‍ അതത് സ്ഥലത്ത് നിന്ന് മാത്രമേ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കാന്‍ അനുവാദമുള്ളു.

സുല്‍ത്താന്‍ അറക്കല്‍ ആദി രാജ സൈനബ ആഇശബി അന്തരിച്ചു

കണ്ണൂര്‍ (www.mediavisionnews.in) : കേരളത്തിലെ മുസ്‌ലിം രാജവംശമായ കണ്ണൂര്‍ അറക്കല്‍ രാജകുടുബത്തിലെ ബീവി സുല്‍ത്താന്‍ അറക്കല്‍ ആദി രാജ സൈനബ ആഇശബി അന്തരിച്ചു. 93 വയസ്സായിരുന്നു.കണ്ണൂർ അറക്കൽ രാജ വംശത്തിലെ 37മത്തെ രാജ്ഞിയാണ്. 2006ല്‍ ആഇശ മുത്തുബീവിയുടെ മരണ ശേഷമാണ് ഇവര്‍ അധികാരമേറ്റത്. ഖബറടക്കം ഇന്ന് നാല് മണിക്ക് തലശ്ശേരി ഓടത്തിൽ പള്ളിയിൽ.

സുന്നി ഐക്യ ധാരണ ലംഘിച്ച് കാന്തപുരം, മദ്റസയുടെ അധികാരത്തിനായി വീണ്ടും അക്രമം

കോഴിക്കോട് (www.mediavisionnews.in) : ഒരുമിക്കാന്‍ തീരുമാനിച്ച കേരളത്തിലെ രണ്ടു വിഭാഗം സുന്നികളും തമ്മില്‍ വീണ്ടും സംഘര്‍ഷം. മദ്റസയുടേയും പള്ളിയുടേയും പേരില്‍ നേരത്തെ നടന്ന രീതിയിലുള്ള അക്രമങ്ങളാണ് വീണ്ടും തുടങ്ങിയത്. ഐക്യ ചര്‍ച്ചയിലെ ധാരണ പ്രകാരം ഇനി അധികാര തര്‍ക്കത്തിന്റെ ഭാഗമായി അക്രമങ്ങള്‍ നടത്തരുതെന്നും ഇരു വിഭാഗത്തിന്റേയും നേതാക്കള്‍ തമ്മില്‍ ചര്‍ച്ച ചെയ്തു പ്രശ്നം പരിഹരിക്കണമെന്നും...

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്; സാക്ഷികള്‍ക്ക് വീണ്ടും സമന്‍സ് അയക്കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി (www.mediavisionnews.in): മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ സാക്ഷികള്‍ക്ക് സമന്‍സ് അയക്കാന്‍ വീണ്ടും ഹൈക്കോടതി ഉത്തരവ്. സമന്‍സ് നല്‍കുന്നതിന് പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. തുടര്‍ന്ന് കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവിക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി. ഭീഷണിയെ തുടര്‍ന്ന് പത്ത് വോട്ടര്‍മാര്‍ക്ക് സമന്‍സ് നല്‍കാനായിരുന്നില്ല. ജീവനക്കാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് സംരക്ഷണം നല്‍കാന്‍...

രണ്ടുവര്‍ഷത്തിനകം കേരളത്തില്‍ റോഡ് അപകട മരണ നിരക്കില്‍ ഉണ്ടാകാന്‍ പോകുന്നത് 7.8 ശതമാനം വര്‍ധന; ശരാശരി അപകട മരണങ്ങള്‍ 2020ല്‍ 4453 ആകുമെന്ന് പഠനം

തിരുവനന്തപുരം (www.mediavisionnews.in): കേരളത്തില്‍ രണ്ടുവര്‍ഷത്തിനകം റോഡ് അപകടങ്ങളില്‍ ഉണ്ടാകുന്ന മരണങ്ങളില്‍ 7.8 ശതമാനംവരെ വര്‍ധനവ് ഉണ്ടാവുമെന്ന പഠന റിപ്പോര്‍ട്ട്. രണ്ടുകൊല്ലത്തിനകം ഇത്രയും വര്‍ധനവ് മരണനിരക്കില്‍ ഉണ്ടാകുന്നോടെ ശരാശരി 4453 ജീവനുകള്‍ റോഡുകളില്‍ പൊലിയുമെന്ന ഞെട്ടിക്കുന്ന കണക്കാണ് പുറത്തുവരുന്നത്. മുംബൈയിലെ എന്‍എംഐഎംഎസ് യൂണിവേഴ്‌സിറ്റിയിലെ മുകേഷ് പട്ടേല്‍ സ്‌കൂള്‍ ഓഫ് ടെക്‌നോളജി മാനേജ്‌മെന്റ് ആന്‍ഡ് എന്‍ജിനീയറിംഗിന്റെ നേതൃത്വത്തില്‍ ആള്‍...

എസ്എഫ്ഐയ്ക്ക് പുതിയ നേതൃത്വം; സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ്, പ്രസിഡന്റ് വിനീഷ്

കൊല്ലം (www.mediavisionnews.in): എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി സച്ചിന്‍ ദേവിനെയും പ്രസിഡന്റായി വി.എ വിനീഷിനെയും തിരഞ്ഞെടുത്തു. കൊല്ലത്ത് ചേര്‍ന്ന എസ്എഫ്‌ഐയുടെ സംസ്ഥാന സമ്മേളനത്തിലാണ് പുതിയ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തത്. സച്ചിന്‍ ദേവ് നിലവില്‍ എസ്എഫ്‌ഐയുടെ കോഴിക്കോട് ജില്ലാ സെക്രട്ടറിയായും വി.എ വിനീഷ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിക്കുകായിരുന്നു. ജെയ്ക് സി തോമസ്, എം വിജിന്‍ എന്നിവരായിരുന്നു സ്ഥാനമൊഴിഞ്ഞ ഭാരവാഹികള്‍.

മോഹന്‍ലാല്‍ ‘അമ്മ’യുടെ പ്രസിഡന്റായി ചുമതലയേറ്റു; ഇടവേള ബാബു ജനറല്‍ സെക്രട്ടറി

കൊച്ചി (www.mediavisionnews.in): താരസംഘടന അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ ചുമതലയേറ്റു. ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും സ്ഥാനം ഏറ്റെടുത്തു. മുകേഷാണ് വൈസ് പ്രസിഡന്റ്. ജോയിന്റ് സെക്രട്ടറി ട്രഷറര്‍ സ്ഥാനത്തേക്ക് യഥാക്രമം സിദ്ദിഖ്, ജഗദീഷ് എന്നിവരും ചുമതലയേറ്റു. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തിലാണ് ഭാരാവഹികള്‍ സ്ഥാനം ഏറ്റെടുത്തത്. 11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയാണ് പുതുതായി തെരഞ്ഞെടുത്തത്. അജു വര്‍ഗീസ്,...

അര്‍ജന്റീനയുടെ പരാജയത്തില്‍ ആത്മഹത്യകുറിപ്പെഴുതി വീടുവിട്ട ബിനു അലക്‌സിന്റെ മൃതദേഹം കണ്ടെത്തി

കോട്ടയം (www.mediavisionnews.in):ഫുട്ബോള്‍ ലോകകപ്പില്‍ അര്‍ജന്റീന ക്രൊയേഷ്യയോട് ദയനീയമായി പരാജയപ്പെട്ട ദുഃഖത്തില്‍ ആത്മഹത്യകുറിപ്പെഴുതി വച്ച ശേഷം കാണാതായ ആരാധകന്റെ മൃതദേഹം കണ്ടെത്തി. ആറുമാനൂര്‍ കൊറ്റത്തില്‍ സ്വദേശി ബിനു അലക്സിന്റെ മൃതദേഹമാണ് മീനച്ചിലാറില്‍ ഇല്ലിക്കല്‍ പാലത്തിന് സമീപത്തായി കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി ഇയാള്‍ക്ക് വേണ്ടി പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ബന്ധുകളുമെല്ലാം പുഴയിലും മറ്റിടങ്ങളിലും തിരച്ചില്‍ നടത്തുകയായിരുന്നു. വ്യാഴാഴ്‌ച്ച...
- Advertisement -spot_img

Latest News

50 വർഷത്തെ കാത്തിരിപ്പ്; പുതിയ രക്തഗ്രൂപ്പ് കണ്ടെത്തി ശാസ്ത്രലോകം,​ പ്രത്യേകതകൾ

മനുഷ്യരിൽ തിരിച്ചറിഞ്ഞിട്ടുള്ള നാല് രക്തഗ്രൂപ്പുകളാണ് എ, ബി, ഒ, എബി എന്നിവ. ഇതെല്ലാതെ അടുത്തിടെ മറ്റ് ചില രക്തഗ്രൂപ്പുകളും കണ്ടെത്തിയിരുന്നു. അതിലേക്ക് ഒരു പുതിയ രക്തഗ്രൂപ്പ്...
- Advertisement -spot_img