Sunday, November 10, 2024

Kerala

ശ്രീഅഭയം ‘ പുനരുദ്ധാരണ പദ്ധതികേരളത്തിൽ നടപ്പിലാക്കും. – ശ്രീശ്രീരവിശങ്കർ

കൊച്ചി (www.mediavisionnews.in): കേരളത്തിന്റെ പുനരുദ്ധാരണ വികസനപദ്ധതിക്ക്  ശ്രീശ്രീരവിശങ്കറിൻറെ കൈത്താങ്ങ്. ആർട് ഓഫ് ലിവിംഗ് ഫൗണ്ടേഷൻ വകയായി 'ശ്രീഅഭയം ' കർമ്മപദ്ധതി സെപ്റ്റംബർ 15 മുതൽ കേരളത്തിൽ നടപ്പിലാക്കിതുടങ്ങുമെന്ന് ആർട് ഓഫ്  ലിവിംഗ് സംസ്ഥാന ചെയർമാൻ എസ്.എസ് .ചന്ദ്രസാബു അറിയിച്ചു. മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി, ഇടുക്കി ജില്ലയിലെ കോഴിലാക്കുടി, പത്തനംതിട്ടയിലെ അട്ടത്തോട് എന്നീ വനവാസ മേഖലകൾക്കൊപ്പം പ്രളയ ബാധിത...

ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് രണ്ടാം പ്രതി കിര്‍മാണി മനോജ് വിവാഹിതനായി

പുതുച്ചേരി (www.mediavisionnews.in): ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ രണ്ടാം പ്രതി കിര്‍മാണി മനോജ് വിവാഹിതനായി. പുതുച്ചേരിയിലെ സിദ്ധാന്തന്‍കോവിലില്‍ വെച്ചാണ് വിവാഹം നടന്നത്. വിവാഹത്തില്‍ മനോജിന്റെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. വടകര സ്വദേശിനിയാണ് വധു. ടി.പി ചന്ദ്രശേഖരന്‍ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ സെന്റര്‍ ജയിലില്‍ കഴിയുകയായിരുന്ന മനോജ് മൂന്ന് ദിവസം മുന്‍പ് പരോളിന് ഇറങ്ങുകയായിരുന്നു. മതപരമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. 15...

സംസ്ഥാന സ്കൂൾ കലോത്സവം നടത്താന്‍ പൂര്‍ണമനസുമായി കാസര്‍ഗോഡ്

കാസര്‍ഗോഡ് (www.mediavisionnews.in): പ്രളയ ദുരന്തത്തെത്തുടർന്ന് സംസ്ഥാന സ്കൂൾ കലേത്സവം ആദ്യം വേണ്ടെന്ന് വെച്ചുവെങ്കിലും ആഘോഷങ്ങളില്ലാതെ നടത്താൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. മറ്റു ജില്ലകളെല്ലാം പ്രളയ ദുരന്തം നേരിട്ടുകൊണ്ടിരിക്കുന്നതിനാൽ കാസർഗോഡ് ജില്ല കലോത്സവം പൂർണമനസോടെ ഏറ്റെടുക്കുകയായിരുന്നു. ആലപ്പുഴ ജില്ലയിലാണ് ഇത്തവണ കലോത്സവം നടത്താനിരുന്നത്. എന്നാൽ ജില്ലാ പ്രളയക്കെടുതിയിൽ നിന്ന് ഇതുവരെ മുക്തിനേടാത്ത സാഹചര്യത്തിൽ കാസർഗോഡ് ജില്ലയോട് കലോത്സവം ഏറ്റെടുക്കാൻ സർക്കാർ ആവശ്യപ്പെടുകയുണ്ടായി....

വിളിച്ചിട്ടും വരാതെ ഇഷ്ടമുള്ള സ്ഥലത്തേക്ക് മാത്രം ഓട്ടം പോകുന്ന ഓട്ടോറിക്ഷാക്കാര്‍ക്കതിരെ നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം (www.mediavisionnews.in): വിളിച്ചിട്ടും വരാതെ ഇഷ്ടമുള്ള സ്ഥലത്തേക്ക് മാത്രം ഓട്ടം പോകുന്ന ഓട്ടോറിക്ഷാക്കാര്‍ക്കതിരെ നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചു. യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് പോകാതെ ഇഷ്ടമുള്ള സ്ഥലത്ത് മാത്രം പോകുന്ന ഓട്ടോക്കാരുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിക്കും. ഇതിനായി വാട്ട്‌സ്ആപ്പും മെയിലും ഉപയോഗിച്ച് യാത്രക്കാര്‍ക്ക് പരാതിപ്പെടുന്നതിനുള്ള ക്രമീകരണം മോട്ടോര്‍ വാഹനവകുപ്പ്...

കരിപ്പൂർ വിമാനത്താവളത്തിൽ ദുബായിലേക്ക് കടത്താന്‍ ശ്രമിച്ച അഞ്ചര കിലോ കഞ്ചാവ് പിടികൂടി

കോഴിക്കോട്(www.mediavisionnews.in): കരിപ്പൂർ വിമാനത്താവളത്തിൽ അഞ്ചര കിലോ കഞ്ചാവ് പിടികൂടി. കാസർക്കോട് സ്വദേശിയായ അഹ്മദ് ഹഫീസിന്റെ ചെക്ക്ഡ് ഇൻ ബാഗേജിലാണ് കഞ്ചാവ് കണ്ടെത്തിയത്. ദുബായിലേക്ക് കഞ്ചാവ് കടത്താനായിരുന്നു ഇയാളുടെ ശ്രമം. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തുവരികയാണ്. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ്...

ഡിവൈഎഫ്ഐ വിരിച്ച വിരിയില്‍ ബിജെപിക്കാര്‍ എങ്ങനെ കിടക്കും? തലശ്ശേരിയില്‍ വിവാദം

തലശ്ശേരി(www.mediavisionnews.in)  രാഷ്ട്രീയവിവാദമായി തലശ്ശേരി ജനറൽ ആശുപത്രിയിലെ കിടക്കവിരികളും പുതപ്പുകളും തലയിണകവറുകളും. നവീകരിച്ച വാർഡിൽ ഡിവൈഎഫ്ഐ സംഭാവന ചെയ്ത വസ്തുക്കളാണ് വിവാദത്തിന് വഴിവെച്ചത്. വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സര്‍ജിക്കല്‍ വാര്‍ഡ്, പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ്, ഐ.സി.യു. എന്നിവ നഗരസഭയുടെ പണം ഉപയോഗിച്ച് നവീകരിച്ചപ്പോൾ തലശേരി ബ്ലോക്കിന്റെ യൂത്ത് ബ്രിഗേഡ് പുത്തന്‍ കിടക്കവിരികളും പുതുപ്പുകളും തലയിണകവറുകളും സംഭാവന ചെയ്തിരുന്നു....

എതിര്‍പ്പുകള്‍ ശക്തമായതോടെ സ്‌കൂള്‍ കലോത്സവം നടത്താന്‍ തീരുമാനം ; പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കും

തിരുവനന്തപുരം(www.mediavisionnews.in): സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ കലോത്സവം ഒഴിവാക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങി. വിവിധ ഭാഗങ്ങളില്‍ നിന്ന് എതിര്‍പ്പുയര്‍ന്നതോടെ ആഘോഷങ്ങളില്ലാതെ സ്‌കൂള്‍ കലോത്സവം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നഷ്ടമാകരുതെന്നു വ്യക്തമാക്കിക്കൊണ്ട് കലോത്സവ നടത്തിപ്പിനുളള നടപടികള്‍ക്കു മുഖ്യമന്ത്രി പിണറായി വിജയന്‍ തത്വത്തില്‍ അംഗീകാരം നല്‍കി. ആഘോഷങ്ങളില്ലാതെ സ്‌കൂള്‍ കലോല്‍സവം നടത്തി കുട്ടികള്‍ക്കു ഗ്രേസ് മാര്‍ക്ക്...

സമരാനുകൂലികള്‍ സ്ഥാപനത്തിന് ഷട്ടറിട്ടു; ഉള്ളില്‍ കുടുങ്ങി ഉദ്യോഗസ്ഥന്‍, വലഞ്ഞത് പൊലീസും ജീവനക്കാരും

കോഴിക്കോട്(www.mediavisionnews.in): ഹര്‍ത്താലിന് യാത്രാസൗകര്യവും ഭക്ഷണവും ലഭിക്കാതെ വലയുന്നത് സ്വാഭാവികമാണ്. എന്നാല്‍ കോഴിക്കോട് സമരത്തില്‍ വലഞ്ഞത് പൊലീസും ധനകാര്യസ്ഥാപനത്തിലെ ഉദ്യോഗസ്ഥനും ജീവനക്കാരുമാണ്. സ്ഥാപനത്തിലെ ഉദ്യോഗസ്ഥന്‍ ഉള്ളില്‍ ഉണ്ടെന്ന് അറിയാതെ സമരാനുകൂലികള്‍ ധനകാര്യ സ്ഥാപനത്തിന് ഷട്ടറിട്ട് പൂട്ടി. ഇതിനിടയിലാണ് ഉദ്യോഗസ്ഥന്‍ അകത്തായി പോയത്. കോഴിക്കോട് മാവൂര്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ് കുടുങ്ങിപ്പോയത്. നഗരത്തില്‍ പ്രതിഷേധം നടക്കുന്നതിനിടയിലാണ് സമരാനുകൂലികള്‍ സ്ഥാപനം...

ഇന്ധനവില വര്‍ധനയ്ക്കെതിരായ ഭാരത് ബന്ദ് കേരളത്തില്‍ പൂര്‍ണം

ദില്ലി (www.mediavisionnews.in): ഇന്ധനവില വര്‍ധനവിനെതിരെ ഇന്ന് കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക ബന്ദ്. ഭാരത് ബന്ദില്‍ ബിഎസ്പി ഒഴിച്ചുള്ള പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുക്കുന്നുണ്ട്. കൈലാസയാത്ര പൂര്‍ത്തിയാക്കി ദില്ലിയില്‍ തിരിച്ചെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിലെത്തി പ്രാര്‍ത്ഥിച്ചു. ഭാരത് ബന്ദിന്‍റെ ഭാഗമായി രാജ്യത്തെ പെട്രോള്‍ പന്പുകള്‍ കേന്ദ്രീകരിച്ച് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പ്രതിഷേധ ധര്‍ണയുടെ ഉദ്ഘാടനവും...

സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു

തിരുവനന്തപുരം (www.mediavisionnews.in): തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണല്‍ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ താഴെപ്പറയുന്ന ബാച്ച് മുരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു. ഈ ബാച്ചുകളുടെ സ്റ്റോക്ക് കെവശമുളളവര്‍ അവയെല്ലാം വിതരണം ചെയ്തവര്‍ക്ക് തിരികെ ആയക്കണം, വിശദാംശങ്ങള്‍ അതത് ജില്ലയിലെ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓഫീസില്‍ അറിയിക്കണം. മരുന്നിന്റെ...
- Advertisement -spot_img

Latest News

ഭക്ഷണത്തിന്റെ ടേസ്റ്റ് നോക്കാന്‍ ഇനി മനുഷ്യനെ വേണ്ട! രുചിച്ചറിയാന്‍ ‘ഇ-നാവ്’ എത്തി

പെൻസിൽവേനിയ: രുചിയുടെ കാര്യത്തിൽ പുതിയൊരു പരീക്ഷണം കൂടി അരങ്ങ് തകർക്കുകയാണ്. എന്താണെന്നല്ലേ? രുചി നോക്കാനുള്ള ടെക് സംവിധാനം. 'ഇ-നാവ്' എന്നാണ് ഈ ഉപകരണത്തിന്‍റെ പേര്. ഉപ്പ് കൂടിപ്പോയി,...
- Advertisement -spot_img