Tuesday, September 17, 2024

Kerala

കൊണ്ടോട്ടിയില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് മൂന്നുമരണം

മലപ്പുറം(www.mediavisionnews.in): ഐക്കരപ്പടിയ്ക്ക് സമീപം പൂച്ചാലില്‍ വീടിനു മുകളില്‍ മണ്ണിടിഞ്ഞ് വീണ് മൂന്ന് പേര്‍ മരിച്ചു .കണ്ണനാരി അസീസ്, ഭാര്യ സുനീറ ഇവരുടെ മകന്‍ ഉബൈദ് എന്നിവരാണ് മരിച്ചത്. മറ്റ് രണ്ട് കുട്ടികള്‍ രക്ഷപ്പെട്ടു. അര്‍ധരാത്രി 1 മണിയോടെയായിരുന്നു സംഭവം .ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത് .ഇന്നലെ രാത്രി പെയ്ത മഴയില്‍ ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. മീഡിയവിഷൻ ന്യൂസ്...

മഴ കനത്തു; നെടുമ്പാശേരി വിമാനത്താവളം നാല് ദിവസത്തേക്ക് അടച്ചു; യാത്രക്കാര്‍ പെരുവഴിയില്‍

കൊച്ചി(www.mediavisionnews.in)വെള്ളം കയറിയതിനെത്തുുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളം അടച്ചിട്ടു. നാല് ദിവസത്തേക്കാണ് അടച്ചിട്ടത്. വിമാനത്താവളത്തിന്റെ ഓപ്പറേഷന്‍സ് ഏരിയയില്‍ അടക്കം വെള്ളം കയറിയതിനെത്തുുടര്‍ന്നാണ് വിമാനത്താവളം താത്ക്കാലികമായി അടച്ചത്. ഇതോടെ യാത്രക്കാര്‍ പെരുവഴിയിലായി. ബുധനാഴ്ച പുലര്‍ച്ചെ നാല് മുതല്‍ രാവിലെ ഏഴു വരെ വിമാനങ്ങള്‍ ഇറങ്ങുന്നതിനായിരുന്നു ആദ്യ ഘട്ടത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ വെള്ളം കയറുന്നത് നിയന്ത്രണാതീതമായതോടെ ഉച്ചയ്ക്ക് രണ്ടു മണിവരെ...

റെയില്‍വേ പുതിയ സമയവിവര പട്ടിക പുറത്തിറക്കി

തിരുവനന്തപുരം(www.mediavisionnews.in):റെയില്‍വെയില്‍ സമയവിവര പട്ടികയിലെ പുതിയ മാറ്റങ്ങള്‍ നിലവില്‍ വന്നു. 57 ട്രെയിനുകള്‍ പുറപ്പെടുന്ന സമയത്തിലും 127 ട്രെയിനുകള്‍ എത്തിച്ചേരുന്ന സമയത്തിലും 5 മിനിട്ട് മുതല്‍ 30 മിനിട്ട് വരെ മാറ്റമുണ്ടാകും. വൈകിട്ട് 7.25ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന മാവേലി 6.45 ആക്കി. വൈകിട്ട് 6.45നുള്ള മലബാര്‍ 7 നായിരിക്കും പുറപ്പെടുക. തിരുവനന്തപുരം-ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്സ്പ്രസ് താത്കാലികമായി...

ഇ.പി.ജയരാജന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു;പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിച്ചു

തിരുവനന്തപുരം (www.mediavisionnews.in): ഇ.പി.ജയരാജന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ രാവിലെ 10നു ഗവർണർ പി.സദാശിവം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇത് രണ്ടാം തവണയാണ് പിണറായി മന്ത്രിസഭയിലേക്ക് ജയരാജന്‍ മന്ത്രിയായി എത്തുന്നത്. വ്യവസായം, കായികം, യുവജനക്ഷേമം വകുപ്പുകളിലേക്കാണ് ജയരാജന്‍ തിരിച്ചെത്തുന്നത്. അതേസമയം പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിച്ചു. പിണറായി വിജയൻ മന്ത്രിസഭയിലെ ഇരുപതാമതു മന്ത്രിയായിട്ടാണ് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജൻ...

കൈത്താങ്ങായി സൂപ്പര്‍സ്റ്റാര്‍; ദുരിതാശ്വാസ നിധിയിലേയ്ക്ക് മോഹന്‍ലാല്‍ 25ലക്ഷം രുപ നല്‍കും

കൊച്ചി(www.mediavisionnews.in): പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നടന്‍ മോഹന്‍ലാല്‍ 25 ലക്ഷം രുപ നല്‍കും. തുക നാളെ നേരിട്ട് കൊമാറുമെന്നാണ് മോഹന്‍ ലാല്‍ അറിയിച്ചിരിക്കുന്നത്. കാലവര്‍ഷക്കെടുതിയില്‍ കേരളത്തിന് 100 കോടിയുടെ അടിയന്തര ധനസഹായം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും അറിയിച്ചിരുന്നു. നേരത്തെ 160 കോടി സഹായമായി കേന്ദ്രം അനുവദിച്ചിരുന്നു. ആകെ 260...

മാസപ്പിറവി കണ്ടു; കേരളത്തില്‍ ബലിപ്പെരുന്നാള്‍ ആഗസ്ത് 22ന്

തിരുവനന്തപുരം(www.mediavisionnews.in):  ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് കേരളത്തില്‍ ബലിപെരുന്നാള്‍ ആഗസ്റ്റ് 22ന് ആഘോഷിക്കും. അതേസമയം സൗദി, ഒമാന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഈ മാസം 21നാണ് ബലി പെരുന്നാള്‍. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

‘മോമോ’യില്‍ ആശങ്ക വേണ്ട; രക്ഷിതാക്കള്‍ കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം ശ്രദ്ധിക്കണമെന്ന് കേരള പൊലീസ്

കൊച്ചി (www.mediavisionnews.in):ലോകത്താകെ ഭീതി വിതച്ച് വൈറലാകുന്ന മോമോ ഗെയിമിനെ സംബന്ധിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്. നിലവില്‍ ആരും പേടിക്കേണ്ട സാഹചര്യമില്ലെന്നും എന്നിരുന്നാലും ജാഗ്രത പുലര്‍ത്തണമെന്നും കേരള പൊലീസ് തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചു. വ്യാജ പ്രചരണങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ടെന്നും ഇതിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ‘മോമ്മോ ഗെയിംനെ സംബന്ധിച്ച ചില വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നിലവില്‍...

പ്രളയക്കെടുതി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യൂസഫ് അലി അഞ്ച് കോടി രൂപ നല്‍കും

തിരുവനന്തപുരം(www.mediavisionnews.in):സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതി നേരിടാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടി രൂപ നല്‍കുമെന്ന് പ്രമുഖ പ്രവാസി വ്യവസായി എം.എ.യൂസഫലി അറിയിച്ചു. സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് (സി.എം.ഡി.ആര്‍.എഫ്) ഉദാരമായി സംഭാവന നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ അഭ്യര്‍ത്ഥിച്ചിരുന്നു. വ്യക്തികളോടും സംഘടനകളോടും സ്ഥാപനങ്ങളോടുമാണ് മുഖ്യമന്ത്രി അഭ്യര്‍ത്ഥന നടത്തിയിരുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വമേധയാ തന്നെ ധാരാളം...

ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസിന്റെ കാര്‍ ഓടിക്കൊണ്ടിരിക്കെ കത്തി

എടപ്പാള്‍(www.mediavisionnews.in): ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസിന്റെ കാര്‍ ഓടിക്കൊണ്ടിരിക്കെ കത്തി. എടപ്പാള്‍ അണ്ണക്കമ്പാട് സബ്‌സ്റ്റേഷനു സമീപം ശനിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. കാറിലുണ്ടായിരുന്ന സഹോദരീപുത്രനും ഡ്രൈവറും കാര്‍ നിര്‍ത്തി ഇറങ്ങിയോടിയതിനാല്‍ അപകടമൊഴിവായി. തൃശ്ശൂരില്‍ പഠിക്കുന്ന സഹോദരീപുത്രനെ കൂട്ടി കോഴിക്കോട്ടേക്ക് മടങ്ങുകയായിരുന്നു ഡ്രൈവര്‍. സബ്‌സ്റ്റേഷന്‍ വളവിലെത്തിയതോടെ കാറിന്റെ മുന്‍വശത്തുനിന്ന് തീയും പുകയുമുയര്‍ന്നു. പരിഭ്രാന്തരായ ഇവര്‍...

ജനങ്ങളെ ഇനി ഞങ്ങള്‍ സര്‍, സുഹൃത്ത്, സഹോദരന്‍ എന്നിങ്ങനെ മാത്രമേ വിളിക്കൂ; കേരള പൊലീസിന്റെ പുതിയ തീരുമാനങ്ങള്‍ ഇങ്ങനെയാണ്

തിരുവനന്തപുരം(www.mediavisionnews.in):: ജനങ്ങളെ ഇനി ഞങ്ങള്‍ സര്‍, സുഹൃത്ത്, സഹോദരന്‍ എന്നിങ്ങനെ മാത്രമേ വിളിക്കൂയെന്ന് പൊലീസ്. കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രമേയത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ആ വിളിയിലൂടെ ഉണ്ടാകുന്ന മാറ്റം വലുതാണെന്നു ഞങ്ങള്‍ തിരിച്ചറിയുന്നു. പെറ്റിക്കേസില്‍ പെടുന്നവരെ കൊടും ക്രിമിനലുകളെന്ന തരത്തില്‍ കാണുന്ന മനോഭാവം ആരിലെങ്കിലും അവശേഷിക്കുന്നുവെങ്കില്‍ ഉപേക്ഷിക്കും. ഇതിലൂടെ,...
- Advertisement -spot_img

Latest News

‘ഒരു മൃതദേഹം സംസ്‌കരിക്കാൻ 75,000 രൂപ’; മുണ്ടക്കൈ ദുരന്തത്തിലെ സർക്കാർ കണക്കുകൾ പുറത്ത്

കോഴിക്കോട് : വയനാട് ദുരന്തത്തിലെ പ്രവർത്തനങ്ങളിൽ ഭീമൻ ചെലവ് കണക്കുമായി സർക്കാർ. ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക ചെലവഴിച്ചത് വൊളണ്ടിയർമാർക്കാണെന്നാണ് പുറത്ത് വന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു...
- Advertisement -spot_img