Thursday, September 19, 2024

Kerala

മക്കയിൽ പോയി ഉംറ നിർവഹിക്കാൻ കൂട്ടിവെച്ച കാശ് ദുരിതാശ്വാസത്തിന്, ഉമ്മാക്ക് സ്നേഹചുംബനം

പാലക്കാട് (www.mediavisionnews.in):മതവും ജാതിയും വൈരവുമെല്ലാം മറന്ന് കേരളം ഒന്നായ പ്രളയകാലമാണ് കടന്നുപോയത്. പള്ളികളും അമ്പലങ്ങളുമെല്ലാം മതമോ നിറമോ നോക്കാതെ ദുരിതബാധിതർക്ക് അഭയകേന്ദ്രങ്ങളായി. മാവേലിക്ക് ഏറ്റം പ്രിയപ്പെട്ട ഓണം ഇതായിരിക്കുമെന്ന് സോഷ്യലിടങ്ങളില്‍ പലരും പറഞ്ഞു. പൂവിളികളില്ലാത്ത ഈ ഓണക്കാലത്ത് എല്ലാം മറന്ന് നമ്മൾ ഒന്നാകുകയാണ് ചെയ്തത്. അതിനിടെ ചില കാഴ്ചകൾ കണ്ണു നനക്കുന്നുണ്ട്. ഹൃദയമുള്ളവരെ കരയിപ്പിക്കുകയാണ്...

ത്യാഗസ്മരണയില്‍ ബലിപെരുന്നാള്‍; പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ മിക്കയിടത്തും ആഘോഷങ്ങള്‍ ഒഴിവാക്കി

കോഴിക്കോട്(www.mediavisionnews.in) സംസ്ഥാനത്ത് ഇസ്‌ലാംമത വിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. പ്രവാചകന്‍ ഇബ്രാഹിമിന്‍റെയും മകന്‍ ഇസ്മായിലിന്‍റെയും ത്യാഗത്തിന്‍റെ സ്മരണകളുമായാണ് ഈദ് ആഘോഷം. ദൈവിക മാര്‍ഗത്തില്‍ എല്ലാം ത്യജിക്കാന്‍ തയ്യാറായതിന്‍റെ ഓര്‍മപ്പെടുത്തലാണ് വിശ്വാസിക്ക് ബലിപെരുന്നാള്‍. ദൈവത്തിന്‍റെ വിളിക്ക് രണ്ടാമതൊന്ന് ആലോചിക്കാതെ തങ്ങള്‍ക്ക് ഉള്ളതെല്ലാം സമര്‍പ്പിക്കാന്‍ തയ്യാറായ പ്രവാചകന്‍ ഇബ്രാഹിമും അതനുസരിക്കാന്‍ തയ്യാറായ മകന്‍ ഇസ്മായിലുമാണ് അവരുടെ മാതൃക. രാവിലെ പള്ളികളില്‍...

കേരളത്തിന് സൗജന്യ അരി നല്‍കില്ല; പണം നല്‍കിയില്ലെങ്കില്‍ ദുരിതാശ്വാസഫണ്ടില്‍ നിന്ന് കുറയ്ക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂദല്‍ഹി(www.mediavisionnews.in): പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സൗജന്യ അരി നല്‍കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പണം നല്‍കിയില്ലെങ്കില്‍ ദുരിതാശ്വാസഫണ്ടില്‍ നിന്ന് കുറയ്ക്കുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. 89540 മെട്രിക് ടണ്‍ അരിയാണ് കേരളത്തിന് കേന്ദ്രം അനുവദിച്ചത്. ഇതിനായി 233 കോടി രൂപ കേന്ദ്രത്തിന് നല്‍കേണ്ടിവരും. അതേസമയം കേരളം പണം തല്‍ക്കാലം നല്‍കേണ്ടതില്ല. പ്രളയത്തെത്തുടര്‍ന്ന് സൗജന്യമായി അരി നല്‍കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ...

മഞ്ചേശ്വരം ബ്ലോക്കിന് കേരളത്തിന്റെ കയ്യടി; പ്രളയബാധിതര്‍ക്ക് നല്‍കിയത് പതിനാറ് ടണ്‍ സാധനം

കാസര്‍കോട്(www.mediavisionnews.in): ഒരു ഭരണം കൂടം ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ ടൺ കണക്കിന് സാധനങ്ങളുമായി കടന്നുചെല്ലുന്ന അപൂര്‍വ്വ കാഴ്ചയ്ക്ക് വയനാട് കല്കട്രേറ്റ് സാക്ഷിയായി. ഇങ്ങ് അതിര്‍ത്തിയിലുള്ള മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്താണ് വയനാടിന്റെ മണ്ണില്‍ പ്രളയകെടുതിയില്‍ തളര്‍ന്നിരിക്കുന്ന പാവങ്ങളെ സഹായിക്കാന്‍ ലോഡ് കണക്കിന് അവശ്യവസ്തുക്കളുമായി ചെന്നത്. പ്രസിഡണ്ട് എ.കെ.എം.അഷറഫിന്റെ നേതൃത്വത്തില്‍ വയനാട്ടിലെത്തിയ സംഘത്തെ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാര്‍,...

കേരളത്തിന് യു.എ.ഇയുടെ 700 കോടി ധനസഹായം

തിരുവനന്തപുരം(www.mediavisionnews.in): പ്രളയക്കെടുതിയില്‍ വലയുന്ന വലയുന്ന കേരളത്തിന് യു.എ.ഇയുടെ 700 കോടി രൂപയുടെ സഹായം. കേരളത്തിന് യു.എ.ഇ 700 കോടി രൂപ സഹായം വാഗ്ദാനം ചെയ്തതായി വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് അറിയിച്ചത്. യു.എ.ഇ ഭരണാധികാരി പ്രധാനമന്ത്രിയോട് ഇക്കാര്യം സംസാരിച്ചെന്നും യു.എ.ഇയോടുള്ള കേരളത്തിന്റെ നന്ദി അറിയിക്കുന്നതായും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രവാസി മലയാളികളുടെ സഹായവും വലിയ രീതിയില്‍...

ദുരിതാശ്വാസക്യംപില്‍ അതിസാരമെന്ന് വ്യാജപ്രചരണം; ഗായിക രഞ്ജിനിയ്‌ക്കെതിരെ പൊലീസില്‍ പരാതി

തിരുവന്തപുരം(www.mediavisionnews.in): തൃപ്പുണ്ണിത്തുറ ബോയ്‌സ് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസക്യാംപില്‍ അതിസാരമുണ്ടെന്ന് പ്രചരിപ്പിച്ച ഗായികയും നടിയുമായ രഞ്ജിനിയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. തൃപ്പൂണിത്തുറ നഗരസഭാ സെക്രട്ടറിയാണ് രഞ്ജിനി ജോസിനെതിരെ പരാതി നല്‍കിയത്. പരാതി പരിശോധിച്ചശേഷം അനന്തര നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം തനിക്ക് കിട്ടിയ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെയൊരു ഫേസ് ബുക്ക് ലൈവ് ചെയ്തതെന്ന് രഞ്ജിനി അറിയിച്ചു....

‘Thanks’; പ്രളയത്തില്‍ നിന്ന് രക്ഷിച്ച നേവി ഉദ്യോഗസ്ഥര്‍ക്ക് ടെറസില്‍ നന്ദിയെഴുതി മലയാളികള്‍

കൊച്ചി(www.mediavisionnews.in): പ്രളയക്കെടുതിയില്‍ തങ്ങളെ രക്ഷിച്ച മലയാളി കമാന്‍ഡര്‍ വിജയ് വര്‍മ്മയ്ക്കും നേവി രക്ഷാ സംഘത്തിനും ടെറസിന് മുകളില്‍ ‘നന്ദി’ എഴുതി മലയാളികള്‍. ഓഗസ്റ്റ് 17ന് ഇവിടെ നേവി രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. ടെറസിന് മുകളില്‍ ‘Thanks’ എന്നെഴുതിയിരിക്കുന്നതിന്റെ ആകാശദൃശ്യം എ.എന്‍.ഐയാണ് പുറത്തു വിട്ടിരിക്കുന്നത്. ആലുവ ചെങ്ങമനാട്ടു കെട്ടിടത്തിന്റെ മുകളില്‍ അഭയം തേടിയ സാജിത എന്ന ഗര്‍ഭിണിയെ രക്ഷിച്ചിരുന്നത് നാവവികസേനയിലെ...

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയില്ല: എല്ലാ ജില്ലകളിലേയും ജാഗ്രതാനിര്‍ദേശം പിന്‍വലിച്ചു

തിരുവനന്തപുരം(www.mediavisionnews.in):: കേരളത്തില്‍ ഇനി കനത്ത മഴയുണ്ടാകില്ലെന്നും ചാറ്റല്‍മഴ മാത്രമാണ് ഉണ്ടാവുകയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എല്ലാ ജില്ലകളിലും നിലവിലുള്ള ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് മഴ കുറഞ്ഞെങ്കിലും പ്രളയബാധിത പ്രദേശങ്ങളായ പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. നിരവധിപേര്‍ ഇപ്പോഴും പലയിടങ്ങളിലായി കുടുങ്ങിക്കിടപ്പുണ്ട്. പ്രളയക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി...

8000 രൂപയുടെ ഹീറോസൈക്കിള്‍ വാങ്ങാനായി സ്വരുക്കൂട്ടിയ പണം ദുരിതാശ്വസത്തിന് കൈമാറി ; ഒന്‍പതു വയസ്സുകാരി അനുപ്രിയയ്ക്ക് ഇനി എല്ലാ ജന്മദിനത്തിലും പുതിയ സൈക്കിള്‍ സമ്മാനമായി ഹീറോ നല്‍കും

വില്ലുപുരം(www.mediavisionnews.in): അതിരുകളില്ലാത്ത അനുകമ്ബയാണ് പ്രളയദുരിതത്തില്‍ പെട്ടതോടെ കേരളത്തെ തേടിയെത്തുന്നത്. നാട്ടില്‍ നിന്നും മറുനാട്ടില്‍ നിന്നും ചെറുതും വലുതുമായ തുകകളും ആഹാരമായിട്ടും അവശ്യവസ്തുക്കളായിട്ടും എത്തുന്ന വസ്തുകവകള്‍ വേറെയും. തന്റെ പ്രായത്തിലുള്ള കുട്ടികള്‍ അനുഭവിക്കുന്ന ദുരിതം കണ്ട് സൈക്കിള്‍ വാങ്ങാനായി സ്വരുക്കൂട്ടിയ തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത തമിഴ്‌നാട്ടുകാരിയായ കൊച്ചു മിടുക്കിക്ക് ഇനി എല്ലാ ജന്മദിനത്തിനും സൈക്കിള്‍...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ വാഗ്ദാനം 500 കോടിയോളം രൂപ

തിരുവനന്തപുരം(www.mediavisionnews.in):പ്രളയക്കെടുതിയിലകപ്പെട്ട സംസ്ഥാനത്തെ കരകയറ്റാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ വാഗ്ദാനം ചെയ്തത് 500 കോടിയോളം രൂപ. മഴ രൂക്ഷമായതിനെ തുടര്‍ന്ന് കേരളം മുമ്പെങ്ങുമില്ലാത്ത വിധം ദുരിതത്തിലായതോടെ കഴിഞ്ഞ 13 നാണ് സഹായനിധിയിലേക്ക സംഭാവന സ്വീകരിച്ചു തുടങ്ങിയത്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നുമുള്ള വാഗ്ദാനങ്ങളാണ് ഇത്. ഇതുവരെ 175 കോടിയോളം രൂപയാണ് അക്കൗണ്ടിലെത്തിയിട്ടുള്ളത്. സര്‍ക്കാര്‍ ജീവനക്കാരുടെ...
- Advertisement -spot_img

Latest News

സത്താർ വർഷങ്ങളോളം പ്രവാസി, മകളുടെ കല്യാണത്തിന് മോഹിച്ചെത്തി, അപകടം എല്ലാം തകർത്തു, സങ്കടക്കടലായി നാടും വീടും

ഹരിപ്പാട്: താമല്ലാക്കലിൽ ദേശീയപാതയിൽ അപകടത്തിൽ പിതാവും മകളും മരിച്ച സംഭവത്തിൽ സങ്കടക്കടലായി നാടും വീടും. മകളുടെ വിവാഹത്തിനായി വിദേശത്ത് നിന്നും നാട്ടിലെത്തിയ സത്താറും മകളുമാണ് അപകടത്തിൽ...
- Advertisement -spot_img