കോഴിക്കോട്(www.mediavisionnews.in) : മന്ത്രി കെ.ടി ജലീലിന് എതിരെ മാനനഷ്ടക്കേസിന് വക്കീല്‍ നോട്ടീസ്. മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരമാണ് വക്കീല്‍ നോട്ടീസ് അയച്ചത്.
ബന്ധു നിയമന വിവാദവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് മന്ത്രി കെ.ടി ജലീല്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ തനിക്കെതിരായി നടത്തിയ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയാന്‍ തയ്യാറായില്ലെങ്കില്‍...
തിരുവനന്തപുരം (www.mediavisionnews.in) : ശബരിമല കേന്ദ്രീകരിച്ച് രാഷ്ട്രീയലാഭത്തിനായി ഗൂഢാലോചന നടത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. യുവമോര്‍ച്ച യോഗത്തില്‍ ശ്രീധരന്‍പിള്ള നടത്തിയ വെളിപ്പെടുത്തല്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്‌ക്കെതിരായ ഗൂഢാലോചനയാണ്. സുപ്രിംകോടതി വിധിയെ അട്ടിമറിച്ച് നട അടയ്ക്കുമെന്ന് തന്ത്രി പ്രഖ്യാപിച്ചത് തന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് ബിജെപി അദ്ധ്യക്ഷന്‍...
തിരുവനന്തപുരം (www.mediavisionnews.in): വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റില്‍ പൂജ്യത്തിനും പ്രാധാന്യം കൊടുക്കുന്നു. ഒന്നുമുതല്‍ 999 വരെയുള്ള നമ്പറുകളുടെ ഇടതുഭാഗത്ത് ഇനി പൂജ്യം നിര്‍ബന്ധമായിരിക്കും. അടുത്ത മാസം മുതല്‍ നല്‍കുന്ന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും വാഹനനമ്പറും ഈ രീതിയിലാകും. ഫാന്‍സി നമ്പര്‍ ശ്രേണിയിലെ സൂപ്പര്‍ നമ്പറായ ഒന്ന് ഇനിമുതല്‍ 0001 എന്ന് എഴുതേണ്ടിവരും. സംസ്ഥാനത്തെ വാഹന രജിസ്‌ട്രേഷന്‍ ദേശീയ സംവിധാനമായ ‘വാഹനി’ലേക്ക്...
പത്തനംതിട്ട(www.mediavisionnews.in):: യുവമോര്‍ച്ചാ യോഗത്തിലെ പ്രസംഗത്തിന്റെ ശബ്ദരേഖ പുറത്തായി. ശബരിമല വിഷയം നമുക്കൊരു സുവര്‍ണാവസരമായിരുന്നെന്നും നമ്മള്‍ മുന്നോട്ടു വെച്ച അജണ്ടയില്‍ ഓരോരുത്തരായി വീണെന്നുമുള്ള ശബ്ദരേഖ പുറത്തെത്തിയിരിക്കുകയാണ്.
നട അടയ്ക്കുവാനുള്ള തീരുമാനം ബിജെപിയുമായി ആലോചിച്ചായിരിക്കുമെന്നും സ്ത്രീകള്‍ സന്നിധാനത്തിന് അടുത്ത് എത്തിയപ്പോള്‍ തന്ത്രി വിളിച്ചിരുന്നുവെന്നും നടയടച്ചാല്‍ കോടതിയലക്ഷ്യമാകില്ലെയെന്ന് കണ്ഠരര് രാജീവര് ചോദിച്ചിരുന്നുവെന്നും ഒറ്റയ്ക്ക് ആകില്ലെന്നും പതിനായിരങ്ങള്‍ കൂടെയുണ്ടാകുമെന്ന് തന്ത്രിയ്ക്ക് ഉറപ്പ്...
കോഴിക്കോട്(www.mediavisionnews.in): കോഴിക്കോട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി.ജലീല്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്.
പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് മാര്‍ച്ച് തടഞ്ഞു. ബാരിക്കേഡ് തള്ളിമാറ്റി മുന്നോട്ടുപോകാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കെതിരേ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പിന്നീട് പ്രവര്‍ത്തകര്‍ റോഡില്‍...
തിരുവനന്തപുരം(www.mediavisionnews.in): ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയായി കെ.എസ്.ഇ.ബി. ഗാര്‍ഹിക, വ്യവസായ ഉപയോക്താക്കളുടെ വൈദ്യുതി നിരക്ക് ഗണ്യമായ തോതില്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന താരിഫ് പെറ്റീഷന്‍ വൈദ്യുതി ബോര്‍ഡ്, റെഗുലേറ്ററി കമ്മിഷന്‍ മുന്‍പാകെ നല്‍കി. നടപ്പുസാമ്പത്തിക വര്‍ഷം ഉള്‍പ്പെടെ വരുന്ന നാലുവര്‍ഷം പ്രതീക്ഷിക്കുന്ന വരവു ചെലവു കണക്കുകളും വൈദ്യുതിനിരക്കു സംബന്ധിച്ച താരിഫ് പെറ്റീഷനുമാണു ബോര്‍ഡ് നല്‍കിയത്.
ഇതു സംബന്ധിച്ചു റെഗുലേറ്ററി കമ്മിഷന്‍ സംസ്ഥാനത്തെ...
സ്‌കൂള്‍ അസംബ്ലിക്ക് പ്രതിജ്ഞ ചൊല്ലുന്ന കൊച്ചു വിദ്യാര്‍ത്ഥിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. അക്ഷരങ്ങള്‍ പിറക്കിയെടുത്ത് വാക്കുകള്‍ കൂട്ടി ചേര്‍ത്ത് പ്രതിജ്ഞ ചൊല്ലുമ്പോള്‍(www.mediavisionnews.in) കേട്ടു നില്‍ക്കുന്ന സ്‌കൂള്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ചിരിയടക്കാന്‍ സാധിക്കുന്നില്ല.
‘ഗുരുക്കന്മാര്‍’ എന്നത് തെറ്റി ‘കുറുക്കന്മാര്‍’ എന്ന് ആയപ്പോള്‍ ചിരി സഹിക്കാനാവാതെ നില്‍ക്കുന്ന അധ്യാപകരെയും വീഡിയോയില്‍ കാണാം. മുഴുനീളെ ചിരിയുണര്‍ത്തുന്ന പ്രതിജ്ഞ...
തിരുവനന്തപുരം(www.mediavisionnews.in):പശ്ചാത്തല സൗകര്യവികസനത്തിനും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഗുണനിലവാരം ഉറപ്പാക്കാനും ഊന്നൽനൽകുന്ന സംസ്ഥാന പൊതുമരാമത്ത് നയം മന്ത്രിസഭായോഗം അംഗീകരിച്ചു.
പൊതുഗതാഗത മേഖല ശക്തിപ്പെടുത്തുന്ന റോഡുകൾ, റോഡ് ശൃംഖലകൾക്ക് അന്തർദേശീയ നിലവാരം, സുരക്ഷിതത്വം ഉറപ്പാക്കുന്ന റോഡുകൾ, അഴിമതിരഹിതമായ നിർമാണം, സുതാര്യത എന്നിവയാണ‌് നയം പ്രധാനമായും ലക്ഷ്യമിടുന്നത‌്. ഇതിനായി എൻജിനിയർമാർക്ക് പരിശീലനം നൽകും.
മരാമത്ത് ഓഡിറ്റ് നിർബന്ധമാക്കും. സ്ഥലം കിട്ടാത്തതിനാൽ മുടങ്ങിക്കിടക്കുന്ന...
തിരുവനന്തപുരം(www.mediavisionnews.in): പൊലീസ് സേനയില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ ജാതിയും മതവും പറഞ്ഞ് ഒറ്റ തിരിഞ്ഞ് ആക്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊലീസിനെതിരായ ഇത്തരം ആക്രമണങ്ങളെ ഗൗരവമായി കാണുകയും കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നേരത്തെ, എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനമാകാമെന്ന സുപ്രീം കോടതി വിധി...