കൊല്ലം: ഓട്ടോറിക്ഷകളിൽ ഫെയർമീറ്റർ പ്രവർത്തിച്ചില്ലെങ്കിൽ സൗജന്യ യാത്രയായി കണക്കാക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണറുടെ സർക്കുലർ. ഫെയർമീറ്റർ പ്രവർത്തിപ്പിക്കാതെ അമിത ചാർജജ് ഈടാക്കുന്നത് സംസ്ഥാനത്തുടനീളം യാത്രക്കാരും ഡ്രൈവർമാരുമായി പതിവായി സംഘർഷത്തിന് ഇടയാക്കുന്നുണ്ടെന്നത് പരിഗണിച്ചാണ് തീരുമാനം. മോട്ടോർ വാഹന വകുപ്പ് കൊച്ചി സ്വദേശി കെ പി മാത്യൂസ് ഫ്രാൻസിസ് സമർപ്പിച്ച നിർദ്ദേശമാണ് മാർച്ച് ഒന്നു മുതൽ പ്രാവർത്തികമാക്കുന്നത്.
ദുബായിയില് ഓട്ടോറിക്ഷകളിലെ...
കല്പറ്റ: കേരളത്തില് നിപബാധയ്ക്ക് സാധ്യതയുള്ള സീസണായതിനാല് ജില്ലയിലും ജാഗ്രതാനിര്ദേശവുമായി ആരോഗ്യവകുപ്പ്. കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, ഇടുക്കി ജില്ലകളിലെ പഴംതീനി വവ്വാലുകളില് നിപ വൈറസിനെതിരേയുള്ള ആന്റിബോഡികള് മുന്പേ കണ്ടെത്തിയിട്ടുള്ളതാണ്.
നിപയെ ശാസ്ത്രീയമായി പ്രതിരോധിക്കാന് ജനപങ്കാളിത്തവും സാമൂഹികജാഗ്രതയും ഉണ്ടാവണമെന്ന് ഡി.എം.ഒ. ഡോ. പി. ദിനീഷ് പറഞ്ഞു.
മുന്കരുതലെടുക്കാം
പക്ഷിമൃഗാദികളുടെ കടിയേറ്റതോ നിലത്ത് വീണുകിടക്കുന്നതോ ആയ പഴങ്ങള് കഴിക്കരുത്.
പഴങ്ങള് നന്നായി...
മീറ്റർ ഇടാത്ത ഓട്ടോറിക്ഷകൾക്കെതിരെ കടുത്ത നടപടിയിലേക്ക് മോട്ടോർ വാഹന വകുപ്പ്. സ്റ്റിക്കർ പതിപ്പിച്ചിട്ടും മീറ്റർ ഇടാതെ സർവീസ് നടത്തിയാൽ പെർമിറ്റ് റദ്ദാക്കും. മാർച്ച് ഒന്നുമുതൽ മീറ്റർ ഇടാതെ വാഹനം ഓടിച്ചാൽ പണം നൽകരുതെന്ന് എംവിഡി നിർദേശം. ഓട്ടോറിക്ഷകൾ അമിത കൂലി വാങ്ങുന്നു എന്ന പരാതിയെ തുടർന്നാണ് നടപടി.
ഓട്ടോറിക്ഷാ തൊഴിലാളികള് അമിതമായി പണം ഈടാക്കുന്നുവെന്നും മീറ്റര്...
പാലക്കാട്: ചൂട് കൂടിയതോടെ മുണ്ടിനീര് ബാധിച്ച് ചികിത്സ തേടുന്നവരും കൂടുന്നു. എല്ലാ കാലാവസ്ഥയിലും മുണ്ടിനീര് ബാധിക്കാറുണ്ടെങ്കിലും ചൂടേറിയ കാലാവസ്ഥയിലാണ് മുണ്ടിനീര് കൂടുതലായി കണ്ടുവരുന്നതെന്ന് ആരോഗ്യവിദഗ്ധര് പറയുന്നു.
സംസ്ഥാനത്ത് ഒന്നര മാസത്തിനിടെ 9,763 പേര്ക്ക് മുണ്ടിനീര് സ്ഥിരീകരിച്ചു. 2025 ജനുവരി ഒന്നുമുതല് ഫെബ്രുവരി 14 വരെയുള്ള കണക്കാണിത്. ഫെബ്രുവരി മാസത്തിലിതുവരെ 2,712 പേര്ക്കാണ് മുണ്ടിനീര് സ്ഥിരീകരിച്ചത്.
2024ല് സംസ്ഥാനത്താകെ...
കൊച്ചി: കൈയ്യൂക്കിന്റെ ബലത്തിൽ ആർക്കെങ്കിലും നേരെ കൈ ഉയർത്തുമ്പോൾ സൂക്ഷിച്ചോളു, പിഴ അടച്ച് കുടുംബം വെളുക്കാനുള്ള വഴിയാണ് തുറക്കുന്നതെന്ന്. സംസ്ഥാന ബജറ്റിൽ ഡാമേജ് സ്യൂട്ടുകൾക്കുള്ള ഫീസ് ഒരു ശതമാനമായി കുറയ്ക്കുമെന്ന പ്രഖ്യാപനം ക്രിമനൽ കുറ്റവാളികളെയടക്കം പൂട്ടാൻ സഹായകരമായി മാറുമെന്ന് വിലയിരുത്തുന്നത്.
ക്രിമനൽ പ്രവൃത്തികളുടെ കാര്യത്തിൽ മാത്രമല്ല സർക്കാരിനെതിരെയും ഡാമേജ് സ്യൂട്ടുകൾ ഫയൽ ചെയ്യാം. നഷ്ടപരിഹാരം ആവശ്യപ്പെട്ട്...
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡ് അപകടങ്ങളുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം കൂടുതലാണെന്ന് ഗതാഗതവകുപ്പ് മന്ത്രി കെബി ഗണേശ് കുമാർ. നിലവാരമില്ലാത്ത ഡ്രൈവിംഗും അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്നും അപകടവുമായി ബന്ധപ്പെട്ട് നാറ്റ്പാക്ക് എല്ലാ വർഷവും പഠനം നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
കാൽനട യാത്രക്കാരുടെ അശ്രദ്ധയും അപകടത്തിന് കാരണമാകുന്നുണ്ട്. പലരും മൊബൈൽ ഫോണിൽ സംസാരിച്ചാണ് റോഡ് കടക്കുന്നത്....
പത്തനംതിട്ട: തനിക്ക് കാന്സര് വരാനുള്ള കാരണം അല്ഫാമാണെന്നുള്ള സംശയം പ്രകടിപ്പിക്കുകയാണ് നടന് സുധീര് സുകുമാരന്. തന്റെ രോഗത്തിനുള്ള കാരണം എന്താണെന്ന് ഒരുപാട് ആലോചിച്ചെന്നും ഒടുവില് അല്ഫാമില് എത്തിനില്ക്കുകയായിരുന്നുവെന്നും സുധീര് പറഞ്ഞു. തിരുവല്ല ബിലീവേഴ്സ് ചര്ച്ചിലെ കാന്സര് ദിന പരിപാടിയില് പങ്കെടുത്ത് സംസാരിക്കവെയാണ് സുധീര് ഇക്കാര്യം പറഞ്ഞത്.
അല്ഫാമിന്റെ കരിഞ്ഞ ഭാഗം തനിക്ക് ഏറെ ഇഷ്ടമായിരുന്നുവെന്ന് സുധീര്...
കൊച്ചി: സംസ്ഥാനത്ത് ഇന്നും നാളെയും (12/02/2025 & 13/02/2025) ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ സൂര്യാഘാതം, സൂര്യാതാപം, നിർജലീകരണം തുടങ്ങി...
സംസ്ഥാനത്ത് അടുത്ത മാസം മുതല് വാഹനങ്ങളുടെ ആര് സി ബുക്കുകള് പൂര്ണമായും ഡിജിറ്റലാകും. ആര്സി ബുക്കുകള് പ്രിന്റെടുത്ത് നല്കുന്ന ഹാര്ഡ് കോപ്പി സംവിധാനത്തിന് പകരമായിട്ടാണ് ഡിജിറ്റല് രൂപത്തിലാക്കുന്നത്. ഇതിന്റെ ഭാഗമായി ചില നിര്ദേശങ്ങളും ഗതാഗത വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഈ മാസം തന്നെ എല്ലാ വാഹന ഉടമകളും ആര്സിയും ഫോണ് നമ്പറും ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണം. ആധാറുമായി ലിങ്ക്...