ദുബായ്: ഖത്തർ ലോകകപ്പിനെ വരവേൽക്കാൻ ഗൾഫ് രാജ്യങ്ങൾ ഒരുങ്ങുന്നു. ലോകകപ്പ് ഖത്തറിലാണെങ്കിലും യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ വലിയ വ്യാപാരമാണ് പ്രതീക്ഷിക്കുന്നത്. രാജ്യങ്ങൾ എല്ലാം വ്യോമയാന മേഖലയിൽ വലിയ ബിസിനസ്സ് പ്രതീക്ഷിക്കുന്നു.
എല്ലാ ഗൾഫ് രാജ്യങ്ങളും ഖത്തറിലേക്ക് അധിക വിമാന സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. നവംബർ 21 മുതൽ ഡിസംബർ 18 വരെ കൂടുതൽ വിമാനങ്ങൾ ദോഹയിലേക്ക്...
സലാല ∙ ഒമാനിലെ സലാലയിൽ അപ്രതീക്ഷിതമായി ഉയർന്നുപൊങ്ങിയ കൂറ്റൻ തിരയിൽപ്പെട്ട് ഇന്ത്യൻ കുടുംബത്തിലെ കുട്ടികൾ ഉൾപ്പെടെയുള്ളവർ ഒലിച്ചുപോകുന്ന ദാരുണമായ ദൃശ്യം പുറത്ത്. കടൽത്തീരത്ത് അവധി ആഘോഷിക്കാനെത്തിയ ഉത്തരേന്ത്യൻ കുടുംബത്തിലെ അംഗങ്ങളാണ് അപ്രതീക്ഷിതമായെത്തിയ കൂറ്റൻ തിരയിൽ അകപ്പെട്ടത്. ബീച്ചിൽ കളിചിരികളുമായി നിൽക്കുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവരെ കൂറ്റൻ തിര ഒഴുക്കിക്കൊണ്ടു പോകുന്ന ദൃശ്യങ്ങളാണിത്.
അപകടത്തിൽ കടലിൽ വീണു കാണാതായ...
ദുബായ്: എമിറേറ്റ്സ് എയർലൈൻ ഈ വർഷം വിവിധ തസ്തികകളിലേക്ക് 10,000 പേരെ റിക്രൂട്ട് ചെയ്യുന്നു. നിയമനത്തിന് മുന്നോടിയായി എമിറേറ്റ്സ് എയർലൈൻ വിവിധ ലോക നഗരങ്ങളിൽ ക്യാംപെയ്ൻ നടത്തിയതായി ഓപ്പറേഷൻസ് മേധാവി ആദിൽ അൽരിദ പറഞ്ഞു.
പുതിയ നിയമന നടപടികൾ മാർച്ചിന് മുമ്പ് പൂർത്തിയാകും. വിമാനത്തിനുള്ളിലെ സർവീസുകൾക്ക് മാത്രം 5000 ജീവനക്കാരെ ആവശ്യമുണ്ട്. ഇതുകൂടാതെ ഐടി ഉൾപ്പെടെ...
ദുബായ് : ഘട്ടം ഘട്ടമായി ട്രാഫിക് പിഴയടയ്ക്കാൻ ദുബായ് പൊലീസ് പുതിയ സംവിധാനം ഏർപ്പെടുത്തി. മൂന്ന് മാസം, ആറ് മാസം, ഒരു വർഷം എന്നിങ്ങനെ പലിശയില്ലാതെ പിഴ അടയ്ക്കാം. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് പണം നൽകേണ്ടത്. അബുദാബി കൊമേഴ്സ്യൽ ബാങ്ക്, എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക്, എമിറേറ്റ്സ് എൻബിഡി, ഫസ്റ്റ് അബുദാബി ബാങ്ക്, ദുബായ് ഇസ്ലാമിക്...
ദോഹ: ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളിൽ ഒന്നായി ദോഹ. 50 രാജ്യങ്ങൾ ഉൾപെട്ട ടൈം മാഗസിന്‍റെ 'ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങള്‍ -2022' എന്ന പട്ടികയിലാണ് ദോഹ ഇടംപിടിച്ചത്. നവംബറിൽ ആരംഭിക്കാനിരിക്കുന്ന ഏറ്റവും വലിയ ഫുട്ബോൾ മേളയ്ക്ക് രാജ്യം തയ്യാറെടുക്കുന്നതിനിടെയാണ് പുതിയ അംഗീകാരം.
ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ സ്വാഗതം ചെയ്യാനുള്ള ഖത്തറിന്‍റെ തയ്യാറെടുപ്പുകൾ മാഗസിൻ ഉയർത്തിക്കാട്ടി....
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ 1,522 പേർക്ക് കോവിഡ്-19 ബാധിച്ചതായും 1,475 പേർ കൂടി രോഗമുക്തി നേടിയതായും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു മരണവും റിപ്പോർട്ട് ചെയ്തു.
ഒരു മാസത്തിലേറെയായി പ്രതിദിനം ആയിരത്തിലധികം കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. ഫെബ്രുവരി 14ന് ശേഷം ജൂൺ 9നായിരുന്നു പ്രതിദിന രോഗികളുടെ എണ്ണം 1,000 കടന്നത്....
ജിദ്ദ: ജിദ്ദ വിമാനത്താവളത്തിൽ റൺവേയിൽനിന്ന് വിമാനം തെന്നിമാറി. ബുധനാഴ്ച രാവിലെ 8.10 ഓടെയായിരുന്നു സംഭവം. ഗൾഫ്സ്ട്രീം 400 വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയതായി അധികൃതർ അറിയിച്ചു. വിമാനത്തിൽ അഞ്ച് ക്രൂ അംഗങ്ങൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. എമർജൻസി റെസ്ക്യൂ ടീം ഉടൻ തന്നെ സ്ഥലത്തെത്തി.
അപകടത്തിന്‍റെ കാരണം പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ട്. വിമാനം റൺവേയിൽ നിന്ന്...
അബുദാബി: യു.എ.ഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് (ബുധൻ) രാജ്യത്തെ അഭിസംബോധന ചെയ്യും. യു.എ.ഇ സമയം വൈകുന്നേരം 6 മണിക്ക് പ്രാദേശിക ടെലിവിഷൻ ചാനലുകളാണ് പ്രസംഗം സംപ്രേഷണം ചെയ്യുക. റേഡിയോ ചാനലുകളിലും പ്രക്ഷേപണം ചെയ്യും. രാജ്യത്തിന്‍റെ തന്ത്രപ്രധാനമായ സമീപനവും അഭിലാഷങ്ങളും രൂപപ്പെടുത്തുന്നതിനാണ് ഈ അഭിസംബോധന.
കുവൈത്ത് സിറ്റി: സൗദി അറേബ്യയുമായി അതിർത്തി പങ്കിടുന്ന നുവൈസീബിൽ സ്വതന്ത്ര വ്യാപാര മേഖല സ്ഥാപിക്കാനുള്ള ശ്രമങ്ങൾ കുവൈത്ത് ഊർജ്ജിതമാക്കി. വിദേശകാര്യ മന്ത്രാലയം വഴി സൗദി അധികൃതരുമായി ചർച്ചകൾ ആരംഭിച്ചതായി റിപ്പോർട്ടുണ്ട്.
വിദേശനിക്ഷേപത്തിലൂടെ വരുമാന സ്രോതസ്സുകളെ വൈവിധ്യവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നുവൈസീബിൽ സ്വതന്ത്ര വ്യാപാര മേഖല സ്ഥാപിക്കാനുള്ള കുവൈറ്റിന്റെ നീക്കം.
ചൈനീസ്, കൊറിയൻ കമ്പനികൾ നിക്ഷേപത്തിന്...
ജിദ്ദ: വാടകയ്ക്ക് നൽകിയ ഫ്ലാറ്റുകളുടെ താക്കോലുകളുടെ പകർപ്പുകൾ എടുത്ത് കൈവശം വയ്ക്കാൻ കെട്ടിട ഉടമയ്ക്ക് അവകാശമില്ലെന്ന് സൗദി. സൗദി അറേബ്യയിലെ കെട്ടിടങ്ങൾ വാടകയ്ക്ക് നൽകുന്നതിനുള്ള വകുപ്പിന്‍റെ ഓൺലൈൻ സംവിധാനമായ 'ഈജാർ' അധികൃതരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വാടകക്കാരുമായി എന്തെങ്കിലും തർക്കമുണ്ടായാൽ ഉടമ ബന്ധപ്പെട്ട അധികാരികളെ സമീപിക്കണം. വൈദ്യുതി, വെള്ളം, വാതകം എന്നിവ വിച്ഛേദിക്കാനും ഉടമയ്ക്ക് അവകാശമില്ല....
കുമ്പള: കുറുവ സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന പൊലീസ് നിര്‍ദ്ദേശത്തിനു പിന്നാലെ ബുര്‍ഖയിട്ട് എത്തിയ പുരുഷനെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. വ്യാഴാഴ്ച ഉച്ചയ്ക്ക് കുമ്പള ടൗണിലാണ്...